Switzerland – malayalees.ch https://malayalees.ch Malayalam Online News Portal Tue, 26 Dec 2023 05:20:05 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Switzerland – malayalees.ch https://malayalees.ch 32 32 കൊക്കെയ്ന്‍ ഉപയോഗം നിയമവിധേയമാക്കാന്‍ ഒരുങ്ങി സ്വിറ്റ്‌സര്‍ലന്‍ഡ് https://malayalees.ch/swiss-capital-bern-considers-legal-cocaine-project/ Tue, 26 Dec 2023 05:19:14 +0000 https://malayalees.ch/?p=93475 മയക്കുമരുന്നായ കൊക്കെയ്ന്‍ ഉപയോഗം നിയമവിധേയമാക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. വിനോദ ആവശ്യങ്ങള്‍ക്കായി കൊക്കെയ്ന്‍ നിയമവിധേയമാക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് തലസ്ഥാനമായ ബേണില്‍ ആലോചനകള്‍ നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. (Swiss capital Bern considers legal cocaine project)

ദേശീയ നിയമത്തിലുള്‍പ്പെടെ മാറ്റം വരുത്തിയാകും സ്വിറ്റ്‌സര്‍ലന്‍ഡ് കൊക്കെയ്ന്‍ നിയമവിധേയമാക്കുക. എന്നിരിക്കിലും പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകള്‍ സര്‍ക്കാരിന് മറികടക്കേണ്ടിവരും. ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ആവശ്യമില്ലാതെ തന്നെ കൊക്കെയ്ന്‍ നിയമവിധേയമായിത്തന്നെ വില്‍ക്കാനും വാങ്ങാനും സാധിക്കുന്ന തരത്തിലാകും നിയമനിര്‍മാണം നടക്കുകയെന്ന് റോയിട്ടേഴ്‌സ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സമ്പൂര്‍ണമയക്കുമരുന്ന് നിരോധനം ഫലപ്രദമല്ലെന്ന് വിദഗ്ധര്‍ ഉള്‍പ്പെടെ നിരീക്ഷിച്ച പശ്ചാത്തലത്തിലാണ് മയക്കുമരുന്നിനോടുള്ള സമീപനത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഭരണകൂടം മാറ്റം വരുത്തുന്നത്.

അതേസമയം കഞ്ചാവ് വില്‍പ്പന നിയമവിധേയമാക്കാനുള്ള ട്രയലുകള്‍ ഇതിനോടകം തന്നെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്നുവരികയാണ്. സമ്പൂര്‍ണ നിരോധനത്തേക്കാള്‍ ഫലപ്രദം നിയന്ത്രണവും നിയമവിധേയമായ വില്‍പ്പനയുമാണെന്ന് ബേണ്‍ കൗണ്‍സിലിലെ ആള്‍ടര്‍നേറ്റീവ് ലെഫ്റ്റ് പാര്‍ട്ടി അംഗം ഇവാ ചെന്‍ അഭിപ്രായപ്പെട്ടു. യൂറോപ്പില്‍ കൊക്കെയ്ന്‍ ഉപയോഗം ഏറ്റവുമധികമുള്ള രാജ്യങ്ങളിലൊന്നാണ് സ്വിറ്റ്‌സര്‍ലന്‍ഡ്.

]]>
സ്നേഹത്തോടെബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് https://malayalees.ch/be-friends-switzerland/ Mon, 04 Sep 2023 12:08:45 +0000 https://malayalees.ch/?p=87220 ബി ഫ്രണ്ട്‌സ് സെപ്റ്റംബർ രണ്ടിന് കുസ്നാഹ്റ്റിലെ ഹെസ്ലിഹാളിൽ അണിയിച്ചൊരുക്കിയ “ഓണമഹോത്സവം” ഒരു ചരിത്ര സംഭവമാക്കി മാറ്റിയ സ്വിസ്സ് മലയാളീ സമൂഹത്തിന് നന്ദിയുടെ നൂറായിരം പൂച്ചെണ്ടുകൾ ..

]]>
കാമറൂണിന്റെ ആഫ്രിക്കന്‍ കുതിരകളെ നേരിടാന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് https://malayalees.ch/switzerland-vs-cameroon-fifa-world-cup-22/ Thu, 24 Nov 2022 10:51:47 +0000 https://malayalees.ch/?p=71817 ഖത്തര്‍ ലോകകപ്പില്‍ അല്‍ ജനൂബ് സ്‌റ്റേഡിയത്തില്‍ അല്‍പസമയത്തിനകം സ്വിറ്റ്‌സര്‍ലന്‍ഡ് കാമറൂണിനെ നേരിടും. യോഗ്യതാ റൗണ്ടില്‍ പരാജയമറിയാതെയാണ് സ്വിസ് സംഘം ഖത്തറിലേക്കുള്ള ടിക്കറ്റുറപ്പിച്ചത്. സമീപകാലങ്ങളില്‍ മികച്ച പ്രകടനം കാത്തുസൂക്ഷിക്കുന്ന സ്വിറ്റ്‌സര്‍ലന്‍ഡ് കഴിഞ്ഞ നാല് ലോക കപ്പുകളിലും പ്രീ ക്വാര്‍ട്ടറില്‍ എത്തിയിരുന്നു.

ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ മറികടക്കാന്‍ ഇതുവരെ സ്വിറ്റ്‌സര്‍ലന്‍ഡിന് കഴിഞ്ഞിട്ടില്ല. ഈ വിടവ് തീര്‍ക്കാനാകും അല്‍ ജനൂബില്‍ ഇത്തവണ സ്വിസ് ശ്രമിക്കുക. മുറത്ത് യകിന്‍ ആണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ കോച്ച്.

യൂറോപ്യന്‍ ലീഗുകളില്‍ കരുത്ത് തെളിയിച്ച മൗമി എന്‍ഗമല, ടോക്കോ എകമ്പി, സാമ്പോ അയ്‌സ്, ആന്‍ഡ്രെ ഒനാന അടക്കമുളള താരങ്ങള്‍ ഇത്തവണ കാമറൂണ്‍ സ്‌ക്വാഡിലുണ്ട്. സമീപകാലത്ത് വലിയ മുന്നേറ്റമില്ലാതിരുന്ന കാമറൂണിന് ഇത്തവണ മികച്ച മുന്നേറ്റതാരങ്ങളുടെ സാന്നിധ്യമുണ്ടെന്നത് ഗുണകരമാണ്. റിഗോബെര്‍ട്ട് സോങ് ആണ് കാമറൂണിന്റെ കോച്ച്.

]]>
മൂന്ന് രാജ്യങ്ങൾക്കു കൂടി ഐസിസി അംഗത്വം https://malayalees.ch/switzerland-mongolia-tajikistan-become-new-icc-members/ Tue, 20 Jul 2021 04:20:18 +0000 https://malayalees.ch/?p=47002 മൂന്ന് രാജ്യങ്ങൾക്ക് കൂടി അസോസിയേറ്റ് അംഗത്വം നൽകി ഐസിസി. സ്വിറ്റ്സർലൻഡ്, മംഗോളിയ, തജികിസ്ഥാൻ എന്നീ രാജ്യങ്ങൾക്കാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിൻ്റെ 78ആമത് വാർഷിക ജനറൽ യോഗം പുതുതായി അംഗത്വം നൽകിയത്. ഇതോടെ ഐസിസി അംഗീകാരമുള്ള ക്രിക്കറ്റ് രാജ്യങ്ങൾ 106 ആയി.

മംഗോളിയയും തജികിസ്ഥാനും ഏഷ്യയിൽ നിന്നുള്ള യഥാക്രമം 22, 23 അംഗരാജ്യങ്ങളാണ്. യൂറോപ്പിൽ നിന്നുള്ള 35ആം അംഗമാണ് സ്വിറ്റ്സർലൻഡ്. 106 രാജ്യങ്ങളിൽ 96 രാജ്യങ്ങളും അസോസിയേറ്റ് അംഗങ്ങളാണ്. 10 രാജ്യങ്ങൾ മാത്രമാണ് സ്ഥിരാംഗങ്ങൾ.

2007 മുതൽ മംഗോളിയൻ ക്രിക്കറ്റ് അസോസിയേഷൻ നിലവിലുണ്ട്. എന്നാൽ, 2018ൽ മാത്രമാണ് സർക്കാരിനു കീഴിലുള്ള കായികവിനോദമായി ക്രിക്കറ്റ് അംഗീകരിക്കപ്പെട്ടത്. വനിതാ ക്രിക്കറ്റിനാണ് മംഗോളിയയിൽ കൂടുതൽ പ്രചാരം. 2011ൽ തജികിസ്ഥാൻ ക്രിക്കറ്റ് ഫെഡറേഷൻ നിലവിൽ വന്നു. 22 പുരുഷ ടീമുകളും 15 വനിതാ ടീമുകളുമാണ് അസോസിയേഷനു കീഴിലുള്ളത്. 2014ൽ നിലവിൽ വന്ന സിറ്റ്സർലൻഡ് ക്രിക്കറ്റ് അസോസിയേഷനു കീഴിൽ 33 ക്ലബുകളുണ്ട്.

]]>
ലോകത്ത് ഏറ്റവും കൂടുതൽ മിനിമം വേതനം ജോലിക്കാർക്ക് നൽകുന്ന രാജ്യമാകാൻ തയാറെടുത്ത് സ്വിറ്റ്സർലാൻഡ് https://malayalees.ch/switzerland-is-poised-to-become-the-highest-paid-country-in-the-world/ Tue, 06 Oct 2020 09:03:39 +0000 https://malayalees.ch/?p=32853 ലോകത്ത് ഏറ്റവും കൂടുതൽ മിനിമം വേതനം ജോലിക്കാർക്ക് നൽകുന്ന രാജ്യമാകാൻ സ്വിറ്റ്സർലാൻഡ്. മണിക്കൂറിന് 23 സ്വിസ് ഫ്രാങ്ക്(25ഡോളർ)കൂലി നൽകാനാണ് തീരുമാനം. അചായത് അതായത് ശരാശരി 1,839രൂപ. ദാരിദ്രത്തിനെതിരെ പോരാടുക, സാമൂഹിക സമന്വയത്തെ അനുകൂലിക്കുക, മനുഷ്യന്റെ അന്തസ്സിനെ ബഹുമാനിക്കുക തുടങ്ങിയ കാര്യങ്ങൾ ലക്ഷ്യമിട്ടാണ് സർക്കാർ ഇങ്ങനൊരു തീരുമാനമെടുത്തത്.

പുതുക്കിയ വേതന വ്യവസ്ഥയോട് യോജിച്ച് ജനീവ നഗരത്തിൽ ഉൾപ്പെടെയുള്ളവർ അനുകൂലമായാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതനുസരിച്ച് അടുത്തമാസ ഒന്നുമുതൽ കാന്റണിൽ പുതുക്കിയ വേതനം നിലവിൽവരും. സ്വിറ്റ്സർലാൻഡിലെ ജോലി സമയം അടിസ്ഥാനമാക്കി ആഴ്ചയിൽ 41 മണിക്കൂർ എന്ന കണക്കനുസരിച്ച് പ്രതിമാസം 3,772 സ്വിസ് ഫ്രാങ്കാണ് ലഭിക്കുക. അതായത് 3,01,382 രൂപ.

2020ലെ ദി ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെതന്നെ ഏറ്റവും ചെലവേറിയ പത്താമത്തെ നഗരമാണ് സ്വിറ്റ്സർലാൻഡിലെ ജനീവ. ജനീവയിൽ ഒരുകിലോഗ്രാം റൊട്ടിക്ക് ശരാശരി 2.49 സ്വിസ് ഫ്രാങ്ക്(199 രൂപ)യാണ് വിലയെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കൊവിഡ് വ്യാപനം സമ്പദ്ഘടനയെ കാര്യമായി ബാധിച്ചെങ്കിലും സ്വിറ്റ്സർലാൻഡ് ലോകത്തെ ഏറ്റവും സമ്പന്ന രാജ്യങ്ങളിലൊന്നാണ്. സ്വിസ് സർക്കാരിന്റെ സാമ്പത്തിക വിദഗ്ധരുടെ വിലിയിരുത്തലനുസരിച്ച് 2020ൽ ജിഡിപി മൈനസ് 6.2ശതമാനമായി താഴുമെന്നും തൊഴിലില്ലായ്മ നിരക്ക് 3.8ശതമാനമാകുമെന്നുമാണ്.

]]>
എ​ഫ്ഒ​സി സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന്‍റെ ക്രി​സ്മ​സ് ആ​ഘോ​ഷം ഡി​സം​ബ​ർ 14ന് https://malayalees.ch/xmas-celebration-of-foc-on-14th-dece/ Thu, 12 Dec 2019 16:24:57 +0000 https://malayalees.ch/?p=20370 സൂ​റി​ച്ച്: സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ താ​മ​സി​ക്കു​ന്ന ച​ങ്ങ​നാ​ശേ​രി നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫ്ര​ണ്ട്സ് ഓ​ഫ് ച​ങ്ങ​നാ​ശേ​രി​യു​ടെ ഇ​ത്ത​വ​ണ​ത്തെ ക്രി​സ്മ​സ് വി​രു​ന്ന് ഡി​സം​ബ​ർ 14 ന് ​രാ​വിലെ 11.30 ന് ​സൂ​റി​ച്ച് റൂമ്മ ലാകിൽ വച്ച് നട​ത്ത​പ്പെ​ടും. ക്രി​സ്മ​സ് സ​ന്ദേ​ശം, സ​മ്മാ​ന​പ്പൊ​തി​ക​ളു​മാ​യി സാ​ന്താ​ക്ലോ​സ് കൂ​ടാ​തെ ച​ങ്ങ​നാ​ശ്ശേ​രി രു​ചി​ക്കൂ​ട്ടു​ക​ളു​മാ​യു​ള്ള സ​മൃ​ദ്ധ സ​ദ്യ​യും ക്രി​സ്മ​സ് വി​രു​ന്നി​ന് മാ​റ്റു​കൂ​ട്ടം.

അ​ഡ്ര​സ്: Ifangstrasse 92,8153 Ruemlang.

]]>
ബി ഫ്രഡ്‌സിന്റെ മഴവിൽ മാമാങ്കം മെഗാ ഷോ https://malayalees.ch/mazhavilmamangam2018/ Thu, 03 Jan 2019 13:49:49 +0000 https://malayalees.ch/?p=63 സ്വിറ്റസർലണ്ടിലെ മലയാളികൾക്ക് എന്നും പുതുമയാർന്ന പ്രോഗ്രാമുകൾ അവതരിപ്പിച്ചു പ്രശംസകൾ നേടിയിട്ടുള്ള സ്വിറ്റസർലണ്ടിലെ പ്രമുഖ മലയാളീ സംഘടനയായ ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് , എല്ലാവർഷവും ഓണാഘോഷങ്ങളിലൂടെ പ്രശസ്തരായ കലാകാരന്മാരെ സ്വിസ്സ് മലയാളികൾക്കായി പരിചയപ്പെടുത്തുകയും ,കൂടാതെ നിരവധി സ്റ്റേജ് ഷോകൾ സൂറിച്ചിൽ സംഘടിപ്പിക്കുകയും ,ഗാനഗന്ധർവൻ ശ്രീ യേശുദാസിനേയും ,വാനമ്പാടി കെ എസ്‌ ചിത്രയെയും സൂറിച്ചിൽ ആദ്യമായി ഒരേ വേദിയിൽ അണിനിരത്തി സ്വിസ്സ് മലയാളികളുടെ മുക്തകണ്ഠം പ്രശംസ നേടിയെടുത്തതിനുശേഷം സ്വിസ് മലയാളികൾക്കായി വീണ്ടുമൊരു മുഴുനീള നൃത്ത സംഗീത മെഗാഷോയുമായി എത്തുന്നു.

“മഴവിൽ മാമാങ്കം” “മഴവിൽ മാമാങ്കം” എന്ന ടൈറ്റിൽ പേരിൽ പ്രശസ്ത സൗത്ത് ഇന്ത്യൻ സിനിമാതാരവും നർത്തകിയുമായ റിമ കല്ലിങ്കലിലിന്റെ നേതൃത്വത്തിലുള്ള മെഗാഷോയിൽ പ്രശസ്ത ഗായകനും നടനും യുവജനങ്ങളുടെ ഹരവുമായ സിദ്ധാർത്ഥ മേനോൻ, ഫ്ലവർസ് ടീവിയിലൂടെ മലയാള സിനിമ ലോകത്തേക്ക് കടന്നു വന്ന ഗായികയായ ലക്ഷ്മി ജയൻ, കലാഭവൻ മണിയുടെ പിന്തുടർച്ചക്കാരിയും നാടൻ പാട്ടുകളുടെ രാജകുമാരിയുമായ പ്രസീത, നല്ലൊരു വയലിനിസ്റ്റും ഗായകനുമായ മനോജിനോടുമൊപ്പം റിമാ കല്ലിങ്കലിന്റെ ഉടമസ്ഥതയിലുള്ള മാമാങ്കം സ്‌കൂൾ ഓഫ് ഡാൻസിലെ പ്രശസ്തരായ നർത്തകരും നർത്തകികളും ഈ മെഗാഷോയിൽ ഒന്നിക്കുന്നു.

2019 ഫെബ്രുവരി 24 നു സുറിച്ച ഹോർഗനിൽ വെച്ച് നടത്തപ്പെടുന്ന മെഗാഷോയുടെ ലോഗോ പ്രകാശനവും ആദ്യ ടിക്കറ്റ് വില്പനയും അഫൊൾട്ടണിൽ വെച്ച് വർണശബളമായ ചടങ്ങിൽ വെച്ച് നടത്തപ്പെട്ടു. ബി ഫ്രണ്ട്സിന്റെ പ്രസിഡന്റ് ശ്രീ ബിന്നി വെങ്ങപ്പള്ളിയും ജനറൽ സെക്രട്ടറി ശ്രീ റ്റോമി വിരുത്തിയേലും ചേർന്ന് ലോഗോ പ്രകാശനം ചെയ്തു. ഷോയുടെ കോർഡിനേറ്റർസ് ആയ ശ്രീ ടോമി തൊണ്ടാംകുഴിയും ശ്രീ ജോസ് പെല്ലിശ്ശേരിയും ചേർന്ന് ആദ്യ ടിക്കറ്റ്, സംഗീതത്തെയും,നൃത്തത്തെയും കൂടുതൽ സ്നേഹിക്കുന്ന സ്വിറ്റസർലണ്ടിലെ പ്രശസ്ത ഗായകനായ ശ്രീ എൽബിൻ എബി മുണ്ടക്കലിനും ഭാര്യയും പ്രശസ്ത നർത്തകിയുമായ സ്മിത എൽബിനും നൽകി നിർവഹിച്ചു. ട്രെഷറർ ശ്രീ ജോയ് തടത്തിൽ ആദ്യ ടിക്കറ്റിന്റെ ഫീസ് സ്വീകരിച്ചു.

മഴവിൽ മാമാങ്കം എന്ന ഈ മെഗാ ഷോയ്ക്കു എല്ലാവിധ ആശംസകളും നേർന്ന ശ്രീ എൽബിൻ ഇത് എല്ലാ മലയാളികൾക്കും ആസ്വദിക്കാൻ പറ്റുന്ന വലിയ ഒരു ഷോയാകട്ടെ എന്ന് ആശംസിച്ചു. ശ്രീമതി റിമ കല്ലിങ്കലിന്റെയും അവരുടെ നേതൃത്വത്തിലുള്ള മാമാങ്കം ഡാൻസ് സ്കൂളിന്റെയും പ്രൊഫഷണൽ ഡാൻസുകൾ കാണാനുള്ള ഒരു സുഭിലമായ അവസരം ഒരുക്കുന്ന ബി ഫ്രണ്ട്‌സ് നു ശ്രീമതി സ്മിത നന്ദി അറിയിച്ചു.സ്വിറ്റസർലണ്ടിലെ മലയാളികൾക്ക് ഏറ്റവും പുതുമയാർന്ന ഒരു അനുഭവമായിരിക്കും ഇതെന്ന് യോഗത്തിൽ സംസാരിച്ച ആർട്സ് കൺവീനർ ശ്രീ സെബാസ്റ്റ്യൻ കാവുങ്ങൽ അഭിപ്രായപ്പെട്ടു.

മഴവിൽ മാമാങ്കത്തിന്റെ സുഗമമായ നടത്തിപ്പിനായി നാൽപതു അംഗങ്ങളുടെ വിപുലമായ വിവിധ കമ്മറ്റികളും രൂപീകരിച്ചു . സൂറിച്ചിനടുത്തുള്ള ഹോർഗനിലെ ഏറ്റവും പുതിയതായി നവീകരിക്കപ്പെട്ട ഏകദേശം 900 പേർക്കിരിക്കാവുന്ന മനോഹരമായ ഹാളിലാണ് പ്രോഗ്രാം ഒരുക്കിയിരിക്കുന്നത് . ഹാളിന്റെ പരിസരത്തു വിപുലമായ കാര് പാർക്കിങ്ങിനുള്ള സ്വകര്യവും സംഘാടകർ ഏർപ്പെടുത്തിയിട്ടുണ്ട്. 2019 ഫെബ്രുവരി 24 ഞായറാഴ്ച 14. 30 നു ഡോർ ഓപ്പൺ ചെയ്യുകയും മൂന്നു മണിക്ക് ഷോ ആരംഭിക്കുകയും ചെയ്യും . രുചിയേറിയ ഇന്ത്യൻ,കേരളാ ഭക്ഷണവും പ്രേക്ഷകർക്കായി സംഘാടകർ ഒരുക്കുന്നുണ്ട് . മനോഹരമായ ഈ നൃത്ത സംഗീത സന്ധ്യയിൽ പങ്കെടുക്കുവാൻ സ്വിറ്റസർലണ്ടിലെ എല്ലാ കലാസ്വാദകരെയും സംഘടക സമിതി മഴവിൽ മാമാങ്കം ഷോയിലേക്കു സ്വാഗതം ചെയ്‌തു . ടിക്കറ്റ് റിസേർവേഷനായി ബന്ധപ്പെടുക : 076 343 28 62 ,076 564 51 12

]]>