swift bus – malayalees.ch https://malayalees.ch Malayalam Online News Portal Tue, 07 Nov 2023 04:40:32 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png swift bus – malayalees.ch https://malayalees.ch 32 32 സ്വിഫ്റ്റ് ബസ്സിന്റെ ചില്ല് യാത്രക്കാരൻ കല്ലെറിഞ്ഞ് തകർത്തു https://malayalees.ch/palakkad-man-attacked-swift-bus/ Tue, 07 Nov 2023 04:40:26 +0000 https://malayalees.ch/?p=90677 സ്വിഫ്റ്റ് ബസ്സിന്റെ ചില്ല് യാത്രക്കാരൻ കല്ലെറിഞ്ഞ് തകർത്തു. പാലക്കാട് കൂട്ടുപാതയിൽ വച്ചാണ് സംഭവം. തമിഴ്നാട് സ്വദേശി വിജയകുമാറാണ് വയനാട്-പഴനി റൂട്ടിലോടുന്ന സ്വിഫ്റ്റ് ബസ്സിന്റെ ചില്ല് കല്ലെറിഞ്ഞ് തകർത്തത്. ബസ്സിനകത്ത് വെച്ച് ബഹളമുണ്ടാക്കിയ ഇയാൾ പുറത്തിറങ്ങിയ ശേഷം ബസിന് നേരെ കല്ലെറിയുകയായിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

]]>
കോഴിക്കോട് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഉപരോധിച്ച് ബിഎംഎസ് പ്രവർത്തകർ https://malayalees.ch/bms-against-ksrtc-swift/ Thu, 21 Apr 2022 10:19:11 +0000 https://malayalees.ch/?p=60487 കോഴിക്കോട് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഉപരോധിച്ച് ബിഎംഎസ് പ്രവർത്തകർ ഉപരോധിക്കുന്നു. നേരത്തെയുള്ള ബംഗളൂരു റൂട്ട് പിൻവലിച്ച് കെഎസ്ആർടിസി സ്വിഫ്റ്റിന് നൽകിയെന്ന് പറഞ്ഞാണ് ഉപരോധം. ബസ് പോകാൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ.

കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസ് തുടങ്ങുമ്പോൾ തന്നെ കെഎസ്ആർടിസിയുടെ സർവീസുകളൊന്നും വെട്ടിക്കുറയ്ക്കില്ലെന്നായിരുന്നു സർക്കാർ നൽകിയ ഉറപ്പ്. എന്നാൽ സ്വിഫ്റ്റ് ബസ് സർവീസ് നടത്തുന്ന ബംഗളൂരു റൂട്ടിൽ രണ്ട് കെഎസ്ആർടിസി ബസുകളുടെ സർവീസാണ് വെട്ടിക്കുറച്ചിരിക്കുന്നത്. ഇതിനെതിരെയാണ് കോഴിക്കോട് സ്റ്റാൻഡിൽ ബിഎംഎസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.

12 മണിക്ക് പുറപ്പെടേണ്ട ബംഗളൂരു കെഎസ്ആർടിസി സ്വിഫ്റ്റാണ് പ്രതിഷേധക്കാർ തടഞ്ഞുവച്ചിരിക്കുന്നത്. വർഷങ്ങളായി കോഴിക്കോട് ഡിപ്പോയിൽ നിന്ന് ബംഗളൂരുവിലേക്ക് സർവീസ് നടത്തിയിരുന്നതാണ് കെഎസ്ആർടിസി. ഈ സർവീസാണ് വെട്ടിയത്.

]]>