swara bhasker – malayalees.ch https://malayalees.ch Malayalam Online News Portal Wed, 12 May 2021 06:04:43 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png swara bhasker – malayalees.ch https://malayalees.ch 32 32 ‘തീവ്രവലതുപക്ഷത്തിന്റെ പിന്തുണ ലഭിക്കുന്നുണ്ടെങ്കിൽ മനസിലാക്കൂ, നിങ്ങൾ തെറ്റാണ് ചെയുന്നതെന്ന്..’ ഇസ്രായേലിനെതിരെ സ്വര ഭാസ്കർ https://malayalees.ch/if-the-indian-right-wing-is-supporting-you-you-know-you-are-doing-something-wrong-swara-bhaskar/ Wed, 12 May 2021 06:04:31 +0000 https://malayalees.ch/?p=44038 ഫലസ്​തീനികൾക്കെതിരായി ഇസ്രായേൽ നടത്തുന്ന ആക്രമണത്തെയും അതിനെ പിന്തുണച്ചെത്തിയ ഇന്ത്യയിലെ തീവ്ര വലതുപക്ഷത്തെയും രൂക്ഷമായി വിമർശിച്ച് നടിയും ആക്ടിവിസ്​റ്റുമായ സ്വര ഭാസ്​കർ. ഇന്ത്യയിലെ വലതുപക്ഷ ഗ്രൂപ്പുകൾ ഇസ്രായേലിനൊപ്പമാണെങ്കില്‍ തീര്‍ച്ചയായും ഇസ്രായേൽ എന്തോ വലിയ തെറ്റു ചെയ്യുന്നുണ്ടെന്ന് തന്നെയാണ് അർത്ഥമെന്ന് സ്വര ട്വീറ്റ് ചെയ്തു. ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യയിലെ തീവ്ര വലതുപക്ഷ വിഭാഗങ്ങൾ സോഷ്യൽ മീഡിയയിലൂടെ ഇസ്രായേലിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ബോളിവുഡ് താരത്തിന്റെ വിമർശനം.

‘പ്രിയപ്പെട്ട ഇസ്രായേല്‍… ഇന്ത്യയിലെ തീവ്ര വലതുപക്ഷം നിങ്ങളെ പിന്തുണയ്ക്കുന്നുണ്ടെങ്കില്‍ മനസിലാക്കിക്കൊള്ളൂ, തെറ്റ് തന്നെയാണ് നിങ്ങൾ ചെയ്യുന്നതെന്ന്, വലിയ തെറ്റ്…’ സ്വര ട്വീറ്റ് ചെയ്തു

തീവ്രവലതുപക്ഷത്തിന്റെ പിന്തുണ ലഭിക്കുന്നുണ്ടെങ്കിൽ മനസിലാക്കൂ, നിങ്ങൾ തെറ്റാണ് ചെയുന്നതെന്ന്.. ഇസ്രായേലിനെതിരെ സ്വര ഭാസ്കർ

തിങ്കളാഴ്ച രാത്രി ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ പത്ത് കുട്ടികളുൾപ്പെടെ 28 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ചൊവ്വാഴ്ചയും ഇസ്രായേൽ വ്യോമാക്രമണം തുടർന്നു. ഇന്നലെ രാവിലെ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് പേർ കൂടി കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തിരുന്നു . അതേസമയം ഗാസയിൽ ആക്രമണം കൂടുതൽ ശക്തമാക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. ഫലസ്തീനികൾക്ക് നേരെ നിരന്തരം അക്രമം അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന ഇസ്രായേൽ സേന കിഴക്കൻ ജറുസലേമിലെ മസ്ജിദുൽ അഖ്‌സയിൽ നിന്നും പിന്മാറണമെന്ന് ഗാസ ഭരിക്കുന്ന ഹമാസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെ ഇസ്രായേലിലേക്ക് നടത്തിയ റോക്കറ്റ് ആക്രമണത്തിന് ശേഷമാണ് ഗാസയിലെ ഇസ്രായേലിന്റെ ആക്രമണം.

]]>
സുശാന്ത് സിങ് രജ്പുത്തിന്റെ മരണം പുതിയ വിവാദങ്ങളിലേക്ക് https://malayalees.ch/sushant-singh-rajputs-death-controversy/ Wed, 17 Jun 2020 04:01:57 +0000 https://malayalees.ch/?p=27159 ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യ പുതിയ വിവാദങ്ങളിലേക്ക്. പ്രഗത്ഭനായ നടനായിട്ടും സുശാന്തിന് ആവശ്യത്തിന് അവസരം ലഭിക്കാതിരുന്നത് ബോളിവുഡിലെ കോക്കസുകള്‍ കാരണമാണെന്ന് താരങ്ങള്‍ തന്നെ ആരോപിക്കുന്നു. സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ബോളിവുഡിലേക്ക് കൂടി വ്യാപിപ്പിച്ചിരിക്കുകയാണ്. സുശാന്തിന്റേത് ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമിക നിഗമനം എങ്കിലും ആത്മഹത്യാ പ്രേരകമായ കാരണങ്ങളെ കുറിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

സുശാന്തിനെ വിഷാദ രോഗിയാക്കിയതില്‍ ബോളിവുഡിന് വ്യക്തമായ പങ്കുണ്ടെന്ന് ആരോപിച്ച് പ്രശസ്ത നടീ നടന്‍മാര്‍ തന്നെ രംഗത്തെത്തി. ഗോഡ്ഫാദര്‍ ഇല്ലാത്തത് കാരണമാണ് കഴിവുണ്ടായിട്ടും സുശാന്തിന് അവസരങ്ങള്‍ ലഭിക്കാതിരുന്നതെന്ന് നടി കങ്കണ റണൌത്ത് പറഞ്ഞു. സുശാന്തിന്റെ വിഷാദരോഗവും ആത്മഹത്യയും എല്ലാവരും നിസാരവത്കരിക്കുകയാണെന്നും കങ്കണ കുറ്റപ്പെടുത്തി.

ബോളിവുഡ് ആത്മപരിശോധന നടത്തേണ്ട സമയമായെന്നായിരുന്നു നടന്‍ വിവേക് ഒബ്റോയിയുടെ പ്രതികരണം. സുശാന്തിന്റെ മരണം സിനിമാ പ്രവര്‍ത്തകരുടെ കണ്ണ് തുറപ്പിക്കണമെന്നും കഴിവുള്ളവരെ അംഗീകരിക്കാന്‍ തയ്യാറാകണമെന്നും വിവേക് ട്വിറ്ററില്‍ കുറിച്ചു. ബോളിവുഡിലെ സ്വജനപക്ഷപാതത്തെ പരോക്ഷമായി വിമര്‍ശിക്കുന്നതാണ് കുറിപ്പ്.

സുശാന്തിന് സിനിമയില്‍ അര്‍ഹിക്കുന്ന അവസരം ലഭിക്കാത്തതില്‍ സംവിധായകന്‍ കരണ്‍ ജോഹറിന് പങ്കുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സുശാന്തിന്റെ സുഹൃത്തുക്കളായ മഹേഷ് ഷെട്ടി, റിയ ചക്രബര്‍ത്തി എന്നിവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. ആഷിഖ് അബു, മിഥുന്‍ മാനുവല്‍ തോമസ് തുടങ്ങിയ മലയാളി സംവിധായകരും വിഷാദരോഗത്തെ കുറിച്ച് ആളുകള്‍ ബോധവാന്‍മാരാകണമെന്ന് ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങലിലൂടെ രംഗത്തെത്തിയിട്ടുണ്ട്.

]]>