swapna suresh – malayalees.ch https://malayalees.ch Malayalam Online News Portal Fri, 17 Mar 2023 04:24:56 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png swapna suresh – malayalees.ch https://malayalees.ch 32 32 സ്വർണക്കടത്ത് കേസിൽ ഭീഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ പരാതിയിൽ വിജേഷ് പിള്ള ഇന്ന് ഹാജരായേക്കും https://malayalees.ch/gold-smuggling-swapna-suresh-vijesh-pillai/ Fri, 17 Mar 2023 04:24:35 +0000 https://malayalees.ch/?p=78109 സ്വർണക്കടത്ത് കേസിൽ ഭീഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ പരാതിയിൽ വിജേഷ് പിള്ള ഇന്ന് ഹാജരായേക്കും. ബെംഗളൂരുവിലെ കെആർ പുര പൊലീസ് സ്റ്റേഷനിലാണ് ഹാജരാവുക. കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരായ തെളിവുകൾ നശിപ്പിയ്ക്കാൻ ഭീഷണിപ്പെടുത്തിയെന്നും 30 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നുമാണ് സ്വപ്നയുടെ പരാതി. ഇന്നലെ കേസന്വേഷിയ്ക്കുന്ന ഡിസിപി എസ് ഗിരീഷിൻ്റെ നേതൃത്വത്തിൽ സ്വപ്നയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയിരുന്നു. 

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനോട് മാപ്പ് പറയില്ലെന്ന് സ്വപ്ന സുരേഷ് അറിയിച്ചിരുന്നു. വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ബംഗളൂരു കൊഡുഗൊഡി പൊലിസ് സ്റ്റേഷനിൽ മൊഴി നൽകാനെത്തിയതിന് ശേഷമായിരുന്നു മാധ്യമങ്ങളോട് സ്വപ്ന സുരേഷിന്റെ പ്രതികരണം. കേരളം മുഴുവനുമുള്ള പൊലിസ് സ്റ്റേഷനുകളിൽ കേസുകളെടുത്താലും മുന്നോട്ട് പോകുമെന്ന് സ്വപ്ന വ്യക്തമാക്കി.

“ക്രൈം ബ്രാഞ്ച് തനിക്കെതിരെ കേരളത്തിൽ കേസ് എടുത്തിട്ട് ഉണ്ട്. എനിക്ക് ഈ ഗോവിന്ദനെ അറിയില്ല. ഗോവിന്ദനാണ് തന്നെ അയച്ചതെന്ന് എന്നോട് വിജേഷ് പറഞ്ഞതാണ് ഞാൻ ലൈവിൽ പറഞ്ഞത്. എനിക്കെതിരെ കേസ് എടുക്കുന്നത് ഇവർക്ക് എന്തെല്ലാമോ മറയ്ക്കാൻ ഉള്ളതുകൊണ്ടാണ്. ” – സ്വപ്ന സുരേഷ് പറഞ്ഞു. ഞാനതേറ്റ ചെയ്തിട്ടില്ല. എം. വി ഗോവിന്ദൻ നൽകിയ നോട്ടിസിന് നിയമപരമായി മറുപടി നൽകും. മാപ്പ് പറയണമെങ്കിൽ രണ്ടാമത് ജനിയ്ക്കണമെന്നും സ്വപ്ന സുരേഷ് പറയുന്നു. സ്വർണ കടത്ത് കേസിൽ മുഖ്യമന്ത്രിയ്ക്ക് എന്തൊക്കെയോ മറയ്ക്കാൻ ഉള്ളതുകൊണ്ടാണ് ഇത്തരത്തിലുള്ള കാര്യങ്ങളൊക്കെ ചെയ്യുന്നത്.

വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ബംഗളൂരു കൊഡുഗൊഡി പൊലിസ് സ്റ്റേഷനിൽ വച്ച് സ്വപ്നയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. വൈറ്റ് ഫീൽഡ് ഡിസിപി എസ് ഗിരീഷിൻ്റെ നേതൃത്വത്തിലാണ് സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയത്. വിജേഷ് പിള്ളയെ ഫോണിൽ ലഭിയ്ക്കുന്നില്ലെന്നും ഹാജരാകാൻ ആവശ്യപ്പെട്ടുള്ള നോട്ടിസ്, വാട്സ് അപ്പിൽ അയച്ചതിന് മറുപടി ലഭിച്ചിട്ടില്ലെന്നും കെആർ പുര പൊലിസ് ഇന്നലെ പറഞ്ഞിരുന്നു. സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയ സാഹചര്യത്തിൽ വിജേഷ് പിള്ളയെ കണ്ടെത്താനാകും ബംഗലൂരു പൊലിസിൻ്റെ അടുത്ത നീക്കം.

]]>
‘സ്വപ്‌നയ്‌ക്കെതിരെ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്’ : വിജേഷ് പിള്ള https://malayalees.ch/vijesh-pillai-files-complaint-against-swapna-suresh/ Fri, 10 Mar 2023 08:17:16 +0000 https://malayalees.ch/?p=77762 ഇന്നലെ പുറത്ത് വിട്ട പുതിയ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ സ്വപ്‌നാ സുരേഷിനെതിരെ പരാതി നൽകി വിജേഷ് പിള്ള. ഡിജിപിക്ക് ഇ-മെയിൽ വഴിയാണ് വിജേഷ് പിള്ള പരാതി നൽകിയിരിക്കുന്നത്. ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോഴാണ് വിജേഷ് ഇക്കാര്യം വ്യക്തമാക്കിയത്. ( vijesh pillai files complaint against swapna suresh )

‘സ്വപ്‌ന എന്ത് പറഞ്ഞാലും വൈറലായി കൊണ്ടിരിക്കുകയാണ്. ബിസിനസ് മീറ്റിന് പോയ ഞാൻ അവരത് മാറ്റിപറഞ്ഞപ്പോൾ ആരായി ? നിസാരമായ കാര്യങ്ങൾ അവർ വേറെ രീതിയിലാക്കുകയാണ്. അവരെ വിശ്വസിച്ചാണ് ഞാൻ അവിടെ പോയത്. അവർ ബുക്ക് എഴുതിയിട്ടുണ്ട്, അതുകൊണ്ട് അതുപോലെ ഒരു കണ്ടന്റ് വെബ് സീരീസാക്കാം എന്ന് വിചാരിച്ചാണ് അവരെ കാണാൻ പോയത്. വൈറലായ കണ്ടന്റ് ചെയ്തിട്ടല്ലേ കാര്യമുള്ളു. കണ്ടന്റിന് 100 കോടി വ്യൂസ് കിട്ടിയാൽ അതിന്റെ 30 ശതമാനം നൽകാമെന്ന് പറഞ്ഞിരുന്നു. അവർ എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാമെന്നാണ് സ്വപ്‌ന പറയുന്നത്. ഇത്രയധികം പണം കിട്ടിയാൽ മലേഷ്യയിലോ മറ്റോ പോയി സേഫ് ആകാം എന്ന് ഞാൻ പറഞ്ഞിരുന്നു. ആരും പറഞ്ഞിട്ടല്ല ഞാൻ സ്വപ്നയെ കണ്ടത്. എന്റെ കമ്പനിക്ക് വേണ്ടി കണ്ടന്റ് ചെയ്യാനാണ്. സ്വപ്‌ന അന്ന് പറഞ്ഞത് ഇതിന്റെ സ്‌ക്രിപ്റ്റ് സ്വപ്‌ന തയാറാക്കുമെന്നാണ്. സ്വപ്‌നയ്‌ക്കെതിരെ നിലവിൽ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. ഇ-മെയിലായാണ് പരാതി നൽകിയിരിക്കുന്നത്. സ്വപ്‌നയുടെ പ്ലാനിലേക്ക് എന്നെ പെടുത്തുകയായിരുന്നു എന്നാണ് എനിക്കിപ്പോൾ തോന്നുന്നത്. നിങ്ങൾ ഓരോ ദിവസവും ഓരോരുത്തരുടെ പേരാണ് കേസിലേക്ക് ഇടുന്നത്. അത് പ്രശ്‌നമാകില്ലേ എന്ന് ഞാൻ ചോദിച്ചിരുന്നു. അപ്പോൾ അവർ പറഞ്ഞു അവർ സേഫ് അല്ല, അതിനനുസരിച്ചുള്ള സ്ഥലത്ത് വേണം ഷൂട്ട് ചെയ്യാനെന്ന്. അപ്പോൾ ഞാൻ പറഞ്ഞു ഹരിയാനയിലേക്കോ ജയ്പൂരിലേക്കോ പോയി ഷൂട്ട് ചെയ്യാമെന്ന്’- വിജേഷ് പിള്ള പറഞ്ഞു.

സ്വപ്നയുടെ ആരോപണങ്ങൾ നുണയാണെന്ന് വിജേഷ് പിള്ള നേരത്തെ തന്നെ ട്വന്റിഫോറിനോട് വ്യക്തമാക്കിയിരുന്നു. സ്വപ്നയുടേത് തിരക്കഥയാണ്. വെബ് സീരീസുമായി ബന്ധപ്പെട്ട ചർച്ചയ്ക്കാണ് സ്വപ്നയെ കണ്ടത്. സ്വപ്നയെ താൻ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ബിസിനസ് ഇടപാട് മാത്രമാണ് സ്വപ്നയുമായി സംസാരിച്ചതെന്നുമാണ് വിജേഷ് പിള്ള ട്വന്റിഫോറിനോട് പറഞ്ഞത്.

30 കോടി തരാമെന്നല്ല, വെബ് സീരിസിന്റെ 30% ലാഭവിഹിതം നൽകാമെന്നാണ് പറഞ്ഞത്. സ്വപ്‌നാ സുരേഷ് ആരോപിച്ചത് പോലെ എം വി ഗോവിന്ദനെ നേരിട്ട് പരിചയമില്ലെന്നും അദ്ദേഹം തൻറെ നാട്ടുകാരനാണെന്ന് സംസാരത്തിനിടെ പറഞ്ഞിരുന്നുവെന്നും വിജേഷ് പിള്ള വ്യക്തമാക്കി. പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും ആരോപണങ്ങൾക്ക് തെളിവുകൾ ഉണ്ടെങ്കിൽ സ്വപ്ന പുറത്തുവിടട്ടെയെന്നും വിജേഷ് പിള്ള പറഞ്ഞു. മറ്റാരുടെയും പേരുകൾ സംസാരത്തിനിടെ പരാമർശിച്ചിട്ടില്ലെന്നും എന്തിനാണ് തൻറെ പേര് വലിച്ചിഴയ്ക്കുന്നത് എന്നറിയില്ലെന്നും വിജേഷ് പിള്ള കൂട്ടിച്ചേർത്തു. തന്നെ ഇ ഡി നോട്ടിസ് നൽകി വിളിപ്പിച്ചിരുന്നുവെന്നും ഇ ഡി ഓഫീസിൽ നേരിട്ട് ഹാജരായെന്നും വിജേഷ് പിള്ള ട്വന്റിഫോറിനോട് പറഞ്ഞു.

ഇന്നലെയാണ് എംവി ഗോവിന്ദനെ സ്വർണക്കടത്ത് വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്ന പുതിയ ആരോപണവുമായി സ്വപ്‌നാ സുരേഷ് എത്തുന്നത്. എം.വി ഗോവിന്ദൻ പറഞ്ഞിട്ട് വിജേഷ് പിള്ള എന്ന വ്യക്തി തന്നെ കാണാനെത്തിയെന്നായിരുന്നു സ്വപ്‌നയുടെ ആരോപണം. 30 കോടി തരാമെന്നും മലേഷ്യയിലേക്കോ യുകെയിലേക്കോ പോകണമെന്നും ഇല്ലെങ്കിൽ കൊന്ന് കളയുമെന്ന് എംവി ഗോവിന്ദൻ ഭീഷണിപ്പെടുത്തിയെന്നും വിജയ് പിള്ള പറഞ്ഞതായാണ് സ്വപ്‌നാ സുരേഷ് പറഞ്ഞത്.

]]>
സ്വപ്ന രാജിവയ്ക്കും മുന്‍പ് മുഖ്യമന്ത്രിയെ കണ്ടു: ശിവശങ്കര്‍– സ്വപ്ന വാട്സ് ആപ്പ് ചാറ്റുകൾ പുറത്ത് https://malayalees.ch/swapna-suresh-had-met-kerala-cm-to-pitch-for-norka-job-whatsapp-chats/ Wed, 01 Mar 2023 08:37:59 +0000 https://malayalees.ch/?p=77112 സ്വപ്ന സുരേഷ് മുഖ്യമന്ത്രിയെ കണ്ടെന്ന് തെളിയിക്കുന്ന എം.ശിവശങ്കറിന്റെ വാട്സപ്പ് ചാറ്റുകള്‍ പുറത്ത്. യുഎഇ കോൺസുലേറ്റിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ നോര്‍ക്കയില്‍ ജോലി ലഭിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച. അതേസമയം സ്വപ്നയ്ക്ക് ജോലി നല്‍കാന്‍ എം.ശിവശങ്കര്‍ വഴിവിട്ട് ഇടപെട്ടെന്നും വാട്ട്സപ്പ് ചാറ്റ് സാക്ഷ്യപ്പെടുത്തുന്നു.ഇതിനിടെ ലൈഫ് മിഷന്‍ കേസില്‍ സി.എം.രവീന്ദ്രന് ഇഡി വീണ്ടും നോട്ടീസ് നല്‍കി. ഈ മാസം 7ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം.

മുഖ്യമന്ത്രി സ്വപ്നയെ കണ്ടോ ഇല്ലയോ എന്നത് സംബന്ധിച്ച് നിയമസഭയില്‍ വലിയ വാക്പോരുണ്ടായതിന്റെ തൊട്ടടുത്ത ദിവസമാണ് കൂടിക്കാഴ്ച സ്ഥിരീകരിക്കുന്ന തെളിവുകള്‍ പുറത്തു വരുന്നത്. യുഎഇ കോൺസുലേറ്റിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ നോര്‍ക്കയില്‍ ജോലി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് മുഖ്യമന്ത്രിയെ കണ്ടെന്ന് എം.ശിവശങ്കറിന്റെ വാട്സപ്പ് ചാറ്റുകള്‍ വ്യക്തമാക്കുന്നു. സ്വപ്ന മുഖ്യമന്ത്രിയെ കണ്ടത് സിഎം രവീന്ദ്രനെ അറിയിച്ചെന്നും ചാറ്റിൽ ശിവശങ്കർ പറയുന്നുണ്ട്. സ്വപ്നയ്ക്ക് ജോലി നല്‍കാന്‍ എം.ശിവശങ്കര്‍ വഴിവിട്ട് ഇടപെട്ടെന്നും വാട്ട്സപ്പ് ചാറ്റ് സാക്ഷ്യപ്പെടുത്തുന്നു. നോർക്കയുടെ ഇൻവെസ്റ്റ്മെന്റ് കമ്പനിയിൽ എംബിഎ ബിരുദമുള്ള ഒരാളെ വേണമെന്നും നിങ്ങളുടെ പേര് ഞാൻ നിർദേശിച്ചിട്ടുണ്ടെന്നും എല്ലാവരും അം​ഗീകരിച്ചെന്നും ശിവശങ്കർ ചാറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യം അവതരിപ്പിക്കുമെന്നും ചാറ്റിലൂടെ ശിവശങ്കർ ഉറപ്പ് നൽകുന്നു.

ഇതിനിടെ ലൈഫ് മിഷന്‍ കേസില്‍ സി.എം.രവീന്ദ്രന് ഇഡി വീണ്ടും നോട്ടീസ് നല്‍കി. ഈ മാസം 7ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം. കേസില്‍ ലൈഫ് മിഷന്‍ സിഇഒ പി.ബി നൂഹിൽ നിന്ന് ഇ.ഡി വിവരങ്ങൾ തേടി. ലൈഫ് മിഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ വിവരങ്ങൾ ആണ് തേടിയത്.

]]>
ലൈഫ് മിഷൻ കേസ്; എം ശിവശങ്കറിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും https://malayalees.ch/m-shivashankar-will-questioned-by-cbi-today/ Thu, 06 Oct 2022 03:53:31 +0000 https://malayalees.ch/?p=69091 ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ സി.ബി.ഐ ചോദ്യം ചെയ്യും. ഇന്ന് രാവിലെ കൊച്ചി ഓഫിസില്‍ ഹാജരാകാന്‍ നോട്ടിസ് നല്‍കി. ഇത് ആദ്യമായാണ് കേസില്‍ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം സ്വപ്ന സുരേഷിന്റെ മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എം.ശിവശങ്കറിനെ സി.ബി.ഐ ചോദ്യം ചെയ്യുന്നത്.

യു.എ.ഇ സഹായത്തോടെ വടക്കാഞ്ചേരിയില്‍ ഫ്ളാറ്റ് നിര്‍മിക്കുന്നതില്‍ വിദേശ സഹായ നിയന്ത്രണ നിയമത്തിന്റെ ലംഘനം നടന്നെന്നാണ് കേസില്‍ ആരോപണമുയര്‍ന്നത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് സ്വപ്‌നയ്‌ക്കൊപ്പം സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തിന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ലൈഫ് മിഷന്‍ സിഇഒ യു.വി ജോസ്, യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ എന്നിവരുടെ മൊഴിയും എടുത്തിട്ടുണ്ട്.

]]>
എന്‍ഐഎ കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണം; സ്വപ്‌നയുടെയും സരിത്തിന്റെയും ഹര്‍ജി ഹൈക്കോടതിയില്‍ https://malayalees.ch/petitions-of-swapna-suresh-and-ps-sarith-gold-smuggling-case/ Thu, 22 Sep 2022 05:42:43 +0000 https://malayalees.ch/?p=68447 സ്വപ്ന സുരേഷിന്റെയും പി.എസ്. സരിത്തിന്റയും ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എന്‍ഐഎ കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ടാണ് സ്വപ്‌നയും സരിത്തും ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രന്‍, സി. ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. സംസ്ഥാനം വിട്ടു പോകരുതെന്ന വ്യവസ്ഥയിലാണ് സ്വപ്ന സുരേഷും, പി.എസ്. സരിത്തും ഇളവ് ആവശ്യപ്പെട്ടത്. ബെംഗളൂരുവില്‍ ജോലി ലഭിച്ച സാഹചര്യത്തിലാണ് ആവശ്യമുന്നയിക്കുന്നതെന്നും ഇരുവരും കോടതിയെ അറിയിച്ചിട്ടുണ്ട്.

]]>
സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കണം; മുഖ്യമന്ത്രിക്കെതിരെ ഇ.ഡിയെ സമീപിക്കാന്‍ എച്ച്ആര്‍ഡിഎസ് https://malayalees.ch/hrds-to-approach-ed-to-file-complaint-against-cm-pinarayi-vijayan/ Mon, 19 Sep 2022 07:59:26 +0000 https://malayalees.ch/?p=68290 മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാതിയുമായി സ്വപ്ന സുരേഷ് ജോലി ചെയ്തിരുന്ന സ്വകാര്യ എന്‍ജിഒ ആയ എച്ച്ആര്‍ഡിഎസ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിനെ സമീപിച്ചു. ഡോളര്‍ കടത്തുകേസില്‍ മുഖ്യമന്ത്രിയുടെയും കുടുംബത്തിന്‍റെയും മൊഴിരേഖപ്പെടുത്തണമെന്നാണ് ആവശ്യം. പതിനഞ്ച് ദിവസത്തിനകം മൊഴി രേഖപ്പെടുത്തിയില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് എച്ച്ആര്‍ഡിഎസ് അറിയിച്ചു.

ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല വിജയന്‍, മകള്‍ വീണ എന്നിവരുടെ മൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണനാണ് ഡല്‍ഹി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ആസ്ഥാനത്ത് എത്തി പരാതി നല്‍കിയത്.

വി എസ് അച്യുതാനന്ദന്‍റെ മുൻ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി കെ.എം ഷാജഹാന്‍ അഭിഭാഷകനായി ഒപ്പമെത്തി. മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷും ശിവശങ്കറും സരിത്തും മൊഴിനല്‍കിയിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു.

മുഖ്യമന്ത്രിയെ ഒഴിവാക്കുന്നത് നിയമത്തിന് മുന്നില്‍ എല്ലാവരും സമന്മാരാണെന്ന ഭരണഘടന തത്വത്തിന് വിരുദ്ധമാണെന്നാണ് ആക്ഷേപം. പരാതിക്ക് പിന്നിൽ രാഷ്ട്രീയതാല്‍പര്യമില്ലെന്നും എച്ച്ആര്‍ഡിഎസ് വ്യക്തമാക്കി. ഇഡി മൊഴിയെടുക്കാന്‍ വൈകുന്നത് സംശയാസ്പദമാണെന്നും പ്രതിപക്ഷ പാർട്ടികൾ പോലും താല്പര്യം എടുക്കുന്നില്ലെന്നും അഭിഭാഷകന്‍ കെ.എം ഷാജഹാന്‍ ആരോപിച്ചു. കസ്റ്റംസിനും സിബിഐയ്ക്കും പരാതി നല്കാനും എച്ച്ആര്‍ഡിഎസിന് ആലോചനയുണ്ട്.

]]>
സ്വപ്ന സുരേഷിന് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചയാൾ പിടിയിൽ https://malayalees.ch/swapna-sureshs-fake-degree-certificate-maker-arrested/ Tue, 23 Aug 2022 05:39:14 +0000 https://malayalees.ch/?p=66864 സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് തയ്യാറാക്കിയ ആൾ പിടിയിൽ. അമൃത്സർ സ്വദേശി സച്ചിൻ ദാസാണ് അറസ്റ്റിലായത്. കന്റോൺമെന്റ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്വപ്ന സുരേഷിന് സ്പേസ് പാർക്കിലെ ജോലിക്ക് വേണ്ടിയാണ് വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയത്. 3.18 ലക്ഷം രൂപ മാസ ശമ്പളത്തിലായിരുന്നു നിയമനം.\

ഐടി വകുപ്പിനു കീഴിലെ സ്‌പേസ് പാര്‍ക്കില്‍ സ്വപ്ന നിയമനം നേടിയത് വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലാണെന്ന് ഇതിനകം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഡോ. ബാബ സാഹേബ് അംബേദ്കര്‍ ടെക്‌നോളിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കൊമേഴ്‌സില്‍ ബിരുദം നേടിയെന്ന തരത്തിലായിരുന്നു വ്യാജ രേഖകള്‍.

2009 മുതല്‍ 11 വരെയുള്ള കാലയളവില്‍ പഠനം പൂര്‍ത്തിയാക്കിയെന്നാണ് രേഖ. ഐപിസി 198, 464, 468, 471 എന്നിവയും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിന്റെ ലംഘനവും ഉള്‍പ്പെടുത്തിയാണ് കേസെടുത്തിട്ടുള്ളത്. രേഖകള്‍ വ്യാജമെന്ന് കണ്ടെത്തിയതോടെയാണ് സര്‍വകലാശാലയില്‍ നേരിട്ടെത്തി പൊലീസ് പരിശോധന നടത്തിയത്. പിന്നാലെയാണ് അമൃത്സർ സ്വദേശി പിടിയിലായതും.

]]>
നിയമപരമായി കോടതിവിധി വിജയമാണ്, അല്ലാതെ തിരിച്ചടിയല്ല; സ്വപ്നയുടെ അഭിഭാഷകൻ ആർ. കൃഷ്ണരാജ് https://malayalees.ch/r-krishnaraj-reacts-to-the-court-verdict-against-swapna-suresh/ Fri, 19 Aug 2022 11:50:47 +0000 https://malayalees.ch/?p=66689 സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചന കേസിൽ ഇന്ന് പുറത്തുവന്ന കോടതി വിധി നിയമപരമായി വിജയമാണെന്നും, തിരിച്ചടിയല്ലെന്നും വിശദീകരിച്ച് സ്വപ്നയുടെ അഭിഭാഷകൻ ആർ. കൃഷ്ണരാജ് രം​ഗത്ത്. അന്വേഷണം പൂർത്തിയായതിന് ശേഷം വേണമെങ്കിൽ സ്വപ്നയ്ക്ക് വീണ്ടും കോടതിയെ സമീപിക്കാം. പ്രഥമദൃഷ്ടിയാൽ അന്വേഷണത്തിൽ കൂടിയല്ലാതെ ഇത് തെളിയിക്കാൻ കഴിയില്ലെന്നാണ് കോടതി പറഞ്ഞത്.

സ്വപ്നയ്ക്കെതിരെ പരാതി വന്ന സാഹചര്യമാണ് പരിശോധിക്കേണ്ടത്. സ്വപ്ന പറയുന്ന കാര്യം ശരിയാണോ, തെറ്റാണോ എന്നല്ലേ ആദ്യം കണ്ടത്തേണ്ടത്. മുഖ്യമന്ത്രിക്കെതിരായ പരാതി അട്ടിമറിക്കുന്നതിനാണ് സ്വപ്നയ്ക്കെതിരെ കേസ് എടുത്തത്. നിയമപരമായി അറസ്റ്റിൻ്റെ പ്രശ്നമേ ഉദിക്കുന്നില്ല. അത് സർക്കാർ തന്നെ കോടതിയിൽ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് നിയമപരമായി കോടതി വിധി വിജയമാണെന്ന് പറയുന്നതെന്നും അദ്ദേഹം വാദിച്ചു.


സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചന കേസിൽ ഇന്ന് പുറത്തുവന്ന കോടതി വിധി നിയമപരമായി വിജയമാണെന്നും, തിരിച്ചടിയല്ലെന്നും വിശദീകരിച്ച് സ്വപ്നയുടെ അഭിഭാഷകൻ ആർ. കൃഷ്ണരാജ് രം​ഗത്ത്. അന്വേഷണം പൂർത്തിയായതിന് ശേഷം വേണമെങ്കിൽ സ്വപ്നയ്ക്ക് വീണ്ടും കോടതിയെ സമീപിക്കാം. പ്രഥമദൃഷ്ടിയാൽ അന്വേഷണത്തിൽ കൂടിയല്ലാതെ ഇത് തെളിയിക്കാൻ കഴിയില്ലെന്നാണ് കോടതി പറഞ്ഞത്. ( R Krishnaraj reacts to the court verdict against Swapna Suresh )

സ്വപ്നയ്ക്കെതിരെ പരാതി വന്ന സാഹചര്യമാണ് പരിശോധിക്കേണ്ടത്. സ്വപ്ന പറയുന്ന കാര്യം ശരിയാണോ, തെറ്റാണോ എന്നല്ലേ ആദ്യം കണ്ടത്തേണ്ടത്. മുഖ്യമന്ത്രിക്കെതിരായ പരാതി അട്ടിമറിക്കുന്നതിനാണ് സ്വപ്നയ്ക്കെതിരെ കേസ് എടുത്തത്. നിയമപരമായി അറസ്റ്റിൻ്റെ പ്രശ്നമേ ഉദിക്കുന്നില്ല. അത് സർക്കാർ തന്നെ കോടതിയിൽ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് നിയമപരമായി കോടതി വിധി വിജയമാണെന്ന് പറയുന്നതെന്നും അദ്ദേഹം വാദിച്ചു.

Read Also: ഗൂഢാലോചന കേസിൽ സ്വപ്ന സുരേഷിന് തിരിച്ചടി: കേസുകൾ റദ്ദാക്കണമെന്ന ഹർജി തള്ളി

Best Destination Better Than Laddakh Travel Nfx

https://imasdk.googleapis.com/js/core/bridge3.525.0_en.html#goog_452502138

00:41PreviousPauseNext

00:18 / 02:54UnmuteSettingsFullscreen

Copy video url

Play / Pause

Mute / Unmute

Report a problem

Language

Share

Vidverto Player

ഗൂഢാലോചന കേസിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് കനത്ത തിരിച്ചടിയാണ് കോടതിയിൽ നിന്ന് ലഭിച്ചത്. തിരുവനന്തപുരത്തെയും പാലക്കാട്ടെയും കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു. ജസ്റ്റിസ് റിയാദ് റഹ്മാന്റെ ബെഞ്ചാണ് ഹർജി തള്ളിയത്. താൻ ഗൂഢാലോചന നടത്തിയിട്ടില്ലെന്നും കേസുകൾ നിലനിൽക്കില്ലെന്നുമായിരുന്നു സ്വപ്നയുടെ വാദം.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് രഹസ്യമൊഴി നൽകിയ ശേഷം സ്വപ്ന, മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇതേത്തുടർന്നാണ് സ്വപ്നയ്ക്കെതിരെ തിരുവനന്തപുരത്തും പാലക്കാട്ടും കേസ് റജിസ്റ്റർ ചെയ്തത്. മുൻമന്ത്രി കെ.ടി ജലീലിന്റെ പരാതിയിൽ ഗൂഢാലോചനകുറ്റം ചുമത്തിയാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

]]>
‘തീവ്രവാദിയെ രാജ്യം വിടാൻ മുഖ്യമന്ത്രി സഹായിച്ചു’; ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ് https://malayalees.ch/swapna-suresh-against-pinarayi-vijayan/ Mon, 08 Aug 2022 08:29:10 +0000 https://malayalees.ch/?p=66080 ഒരു തീവ്രവാദിയെ രാജ്യം വിടാൻ മുഖ്യമന്ത്രി പിണറായി വിജയൻ സഹായിച്ചു എന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. യുഎഇയെയും തീവ്രവാദികളെയും മുഖ്യമന്ത്രി പിന്തുണയ്ക്കുന്നത് മകൾ വീണയുടെ ബിസിനസ് മെച്ചപ്പെടുത്താനാണ് എന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.

“കോൺസുലേറ്റിൽ കോൾ വന്നു, ഒരു യുഎഇ പൗരൻ പിടിക്കപ്പെട്ടു, നെടുമ്പാശേരി പൊലീസിൻ്റെ കൈകളിലാണെന്ന് പറഞ്ഞു. കോൺസുൽ ജനറൽ എന്നെ വിളിച്ച് മുഖ്യമന്ത്രിയെ വിളിച്ച് സംസാരിക്കാനാവശ്യപ്പെട്ടു. ഇങ്ങനെയുള്ള കാര്യങ്ങൾ വരുമ്പോൾ തന്നെ വിളിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഞാൻ ശിവശങ്കർ സാറിനെ വിളിച്ച് കാര്യങ്ങൾ അവതരിപ്പിച്ചു. മുഖ്യമന്ത്രിയോട് സംസാരിച്ചിട്ട് കാര്യം അറിയിക്കാമെന്ന് ശിവശങ്കർ സർ പറഞ്ഞു. 10 മിനിട്ടിനുള്ളിൽ അദ്ദേഹം തിരികെവിളിച്ചു. മുഖ്യമന്ത്രിയോട് സംസാരിച്ചെന്നും വേണ്ട നടപടികൾ എടുത്തെന്നും പറഞ്ഞു. “- സ്വപ്ന സുരേഷ് പറഞ്ഞു.

“ഈജിപ്തിൽ ജനിച്ച യുഎഇ പൗരനാണ് ഇയാൾ. അബുദാബിയിൽ നിന്നാണ് ഇയാൾ വന്നത്. ഒമാൻ എയർവേയ്സ് വിമാനം വഴി രക്ഷപ്പെടാൻ ശ്രമിച്ചു. പിആർഒ ആവശ്യപ്പെട്ടതനുസരിച്ച് ഒരു സത്യവാങ്മൂലം ഞാൻ എഴുതി കോൺസുൽ ജനറലിനെക്കൊണ്ട് ഒപ്പിടീപ്പിച്ച് വാട്സപ്പിൽ അയച്ചുനൽകി. 4ന് അറസ്റ്റ് ചെയ്ത ആൾ 6 വരെ കസ്റ്റഡിയിലായിരുന്നു. 6ന് ഈ സത്യവാങ്മൂലം ഉപയോഗിച്ച് ഇയാളെ റിലീസ് ചെയ്തു. ഏഴിന് ഇയാളെ തിരികെ അയച്ചു. ഒരു തീവ്രവാദിയെ രാജ്യം വിടാൻ മുഖ്യമന്ത്രിയും ശിവശങ്കറും സഹായിച്ചു. യുഎഇയെയും തീവ്രവാദികളെയും മുഖ്യമന്ത്രി പിന്തുണയ്ക്കുന്നത് മകൾ വീണയുടെ ബിസിനസ് മെച്ചപ്പെടുത്താനാണ്.”- സ്വപ്ന സുരേഷ് പ്രതികരിച്ചു.

]]>
ഗൂഢാലോചന കേസുകൾ പിൻവലിക്കണം: സ്വപ്നയുടെ ഹർജി ഇന്ന് പരിഗണിക്കും https://malayalees.ch/swapna-sureshs-plea-will-be-heard-today/ Mon, 08 Aug 2022 04:28:45 +0000 https://malayalees.ch/?p=66068 തിരുവനന്തപുരത്തും പാലക്കാടും രജിസ്റ്റർ ചെയ്ത ഗൂഢാലോചന കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബിജു എബ്രഹാമിന്റെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് മുൻമന്ത്രിയും എംഎൽഎയുമായ കെ.ടി ജലീൽ നൽകിയ പരാതിയിലാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. പാലക്കാട് കസബ പൊലീസും ഗൂഢാലോചന ആരോപിച്ച കേസെടുത്തിരുന്നു.

കെ.ടി ജലീൽ യു.എ.ഇ കോൺസുലേറ്റ് ജനറലുമായി വിദേശകാര്യ മന്ത്രാലയത്തിൻ്റെ അനുമതി ഇല്ലാതെ രഹസ്യ ചർച്ചകൾ നടത്തി, എന്നതടക്കം നിരവധി ആരോപണങ്ങൾ സ്വപ്ന ഹൈക്കോടതിയിൽ ഉന്നയിച്ചിരുന്നു.

]]>