suspension extended – malayalees.ch https://malayalees.ch Malayalam Online News Portal Fri, 07 Jan 2022 08:29:17 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png suspension extended – malayalees.ch https://malayalees.ch 32 32 ഐ.ജി ലക്ഷ്മണയുടെ സസ്‌പെൻഷൻ തുടരാൻ ശുപാർശ https://malayalees.ch/ig-lakshmana-suspension-extended/ Fri, 07 Jan 2022 08:29:10 +0000 https://malayalees.ch/?p=55176 ഐ.ജി ലക്ഷ്മണയുടെ സസ്‌പെൻഷൻ തുടരാൻ ശുപാർശ. ആറ് മാസം കൂടി സസ്‌പെൻഷൻ തുടരും. ചീഫ് സെക്രട്ടറി തല അവലോകന യോഗത്തിലാണ് തീരുമാനം. ക്രൈംബ്രാഞ്ച് വകുപ്പ് തല അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ് ശുപാർശ.

മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട കേസിൽ നവംബർ 10 നാണ് ഐ.ജി ലക്ഷ്മണയെ സസ്‌പെൻഡ് ചെയ്തത്. ലക്ഷ്മണയെ പ്രതിചേർക്കാൻ തെളിവില്ലെന്ന് നേരത്തെ ക്രൈം ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്ന് സസ്‌പെൻഷൻ നടപടി പുനഃപരിശോധിക്കാനായി സർക്കാർ സമിതി രൂപീകരിച്ചു. ഐജി സസ്‌പെൻഷനിലായി രണ്ട് മാസം തികയും മുൻപേ ആയിരുന്നു തിരക്കിട്ട നീക്കം. കേസിൽ ഐ.ജി ലക്ഷ്മണയെ ഇതുവരെ ക്രൈംബ്രാഞ്ച് പ്രതി ചേർത്തിട്ടില്ല.

നേരത്തെ മോൺസൺ മാവുങ്കലുമായുള്ള ബന്ധം വ്യക്തമാക്കുന്ന ഇവരുടെ ചിത്രങ്ങൾ പലതും പുറത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ലക്ഷ്മണയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. മോൺസണ് എതിരെ ആലപ്പുഴ എസ്.പി നടത്തിയ അന്വേഷണത്തിലും ഐജി ലക്ഷ്മണ ഇടപെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലും വകുപ്പുതല അന്വേഷണം ഉണ്ടായിരുന്നു.

]]>