suspended – malayalees.ch https://malayalees.ch Malayalam Online News Portal Tue, 13 Dec 2022 10:21:38 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png suspended – malayalees.ch https://malayalees.ch 32 32 ഭിന്നശേഷിക്കാരിയായ യുവതിയുടെ ഭൂമി തട്ടിയെടുത്തു; സിപിഐഎം നേതാവിന് സസ്പെൻഷൻ https://malayalees.ch/cpim-leader-suspended-adoor/ Tue, 13 Dec 2022 10:21:27 +0000 https://malayalees.ch/?p=72754 ഭിന്നശേഷിക്കാരിയായ യുവതിയുടെ ഭൂമി തട്ടിയെടുത്ത കേസിൽ സിപിഐഎം നേതാവിന് സസ്പെൻഷൻ. അടൂർ ഏരിയാ കമ്മിറ്റി അംഗം ശ്രീനി എസ് മണ്ണടിയെയാണ് സസ്പെൻഡ് ചെയ്തത്. ശ്രീനി എസ് മണ്ണടിയെ പാർട്ടി ചുമതലകളിൽ നിന്ന് ഒഴിവാക്കി.

പാർട്ടി നടത്തിയ അന്വേഷണത്തിൽ തട്ടിപ്പ് ബോധ്യമായതായി ഏരിയാ സെക്രട്ടറി പറഞ്ഞു. കേസിലെ മറ്റൊരു പ്രതി ഷാജിയെയും സിപിഐഎം സസ്പെൻഡ് ചെയ്തു.

]]>
ഗൂഗിൾ പേ വഴി കൈക്കൂലി; പാലക്കാട് എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ https://malayalees.ch/excise-officer-suspended-palakkad/ Wed, 12 Oct 2022 10:47:26 +0000 https://malayalees.ch/?p=69476 ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയ പാലക്കാട് എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. സിവിൽ എക്സൈസ് ഓഫീസർ ടി എസ് അനിൽകുമാറിനാണ് സസ്പെൻഷൻ. മൂന്നു ലിറ്റർ മദ്യം ബിവറേജിൽ നിന്ന് വാങ്ങി വരുമ്പോൾ ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരൻ ആരോപിച്ചു.

പരാതിക്കാരനിൽ നിന്ന് 15,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും പണം തന്നില്ലെങ്കിൽ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആദ്യ ഗഡുവായി 5000 രൂപ ഗൂഗിൾ പേ വഴി വാങ്ങി. അനിൽ കുമാറിൻ്റെ പ്രവൃത്തി വകുപ്പിനെ അപകീർത്തിപ്പെട്ടുതുന്നതെന്നാണ് കണ്ടെത്തൽ.

]]>
ചില്‍ഡ്രന്‍സ് ഹോം കേസ്; രണ്ട് പൊലീസുകാരെ സസ്പെന്‍റ് ചെയ്തു https://malayalees.ch/childrens-home-case-two-policemen-were-suspended/ Mon, 31 Jan 2022 12:20:17 +0000 https://malayalees.ch/?p=56293 കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയ സംഭവത്തില്‍ രണ്ട് പൊലീസുകാരെ സസ്പെന്‍റ് ചെയ്തു. സ്പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പ്രതികള്‍ക്കെതിരെ പോക്സോ ചുമത്തിയത് പെൺകുട്ടികളുടെ മൊഴി പ്രകാരമാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ചില്‍ഡ്രന്‍സ് ഹോമിലെ ഒരു പെണ്‍കുട്ടിയെ രക്ഷിതാവിനൊപ്പം വിട്ടു. പൊലീസ് സ്റ്റേഷനില്‍ നിന്ന് ചില്‍ഡ്രന്‍സ് ഹോം കേസിലെ പ്രതി ഫെബിന്‍ റാഫി ചാടിപ്പോയതില്‍ പൊലീസുകാര്‍ക്ക് വീഴ്ചയുണ്ടായി എന്നായിരുന്നു അന്വേഷണം നടത്തിയ സ്പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണറുടെ റിപ്പോര്‍ട്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചേവായൂര്‍ എ.എസ്. ഐ സജി , സി.പി.ഒ ദിലീഷ് എന്നിവരെ സസ്പെന്‍റ് ചെയ്തത്. ഇവര്‍ക്കായിരുന്നു സ്റ്റേഷനില്‍ പ്രതികളുടെ ചുമതലയുണ്ടായിരുന്നത്. പെണ്‍കുട്ടികള്‍ക്കൊപ്പം കസ്റ്റഡിയിലെടുത്ത പ്രതികള്‍ക്കെതിരെ പോക്സോ ചുമത്തിയത് കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണെന്ന് കമ്മീഷണര്‍ പറഞ്ഞു. ഇവര്‍ തെറ്റ് ചെയ്തിട്ടില്ലെന്നായിരുന്നു പെണ്‍കുട്ടികള്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്.

]]>
പുരാവസ്തു തട്ടിപ്പിൽ ബന്ധം; ഐജി ജി ലക്ഷ്മണിന് സസ്പൻഷൻ https://malayalees.ch/monson-mavunkal-ig-g-lakshman-suspended/ Wed, 10 Nov 2021 04:11:00 +0000 https://malayalees.ch/?p=52242 മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട വിവാദത്തിൽ ട്രാഫിക്ക് ഐജി ഗുഗുല്ലോത്ത് ലക്ഷ്മണിന് സസ്പൻഷൻ. ഫയലിൽ മുഖ്യമന്ത്രി ഇന്ന് രാവിലെ ഒപ്പിട്ടു. ലക്ഷ്മണെതിരെ ക്രൈംബ്രാഞ്ച് ശക്തമായ തെളിവുകൾ കണ്ടെത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ലക്ഷ്മണിനെ സർവീസിൽ നിന്ന് സസ്പൻഡ് ചെയ്തിരിക്കുന്നത്. ജനുവരിയിൽ എഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് സസ്പൻഷൻ. 2010 ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനാണ് തെലങ്കാന സ്വദേശിയായ ഐജി ജി ലക്ഷ്മൺ. (monson mavunkal lakshman suspended)

ഇടനിലക്കാരിയായ ആന്ധ്രാ സ്വദേശിനി സുജാതക്കൊപ്പം ഐജി മോൻസണിൻ്റെ വീട്ടിൽ താമസിച്ചു എന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. അറസ്റ്റിന് തൊട്ടുമുൻപ് വരെ മോൻസണും ഐജിയും ഒരുമിച്ച് ഉണ്ടായിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. ആന്ധ്രാ സ്വദേശിനിയെ മോൻസണ് പരിചയപ്പെടുത്തിക്കൊടുത്തത് ഐജിയാണെന്നും ക്രൈംബ്രാഞ്ച് പറയുന്നു.

തട്ടിപ്പിനിരയായവർക്കെതിരെ പരാതി നൽകാൻ പ്രേരിപ്പിച്ചത് ഐജി ലക്ഷ്മൺ ആണ്. പുരാവസ്തുക്കളിൽ ചിലത് തിരുവനന്തപുരത്ത് എത്തിക്കാൻ ആന്ധ്രാ സ്വദേശിനി ആവശ്യപ്പെട്ടു. പിടിയിലാകുന്നതിനു മുൻപ് മോൻസണ് എട്ട് പൊലീസുകാരുടെ സംരക്ഷണം നൽകി. ലോക്ക്‌ഡൗൺ കാലത്ത് മോൻസൺ പറയുന്നവർക്കെല്ലാം ഐജി യാത്രാ പാസ് നൽകി എന്നും ക്രൈം ബ്രാഞ്ച് പറയുന്നു.

പരാതി അന്വേഷിച്ച സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ പേരും നമ്പരും ഐജി മോൻസണു നൽകി. ഇത് പരാതിക്കാർക്ക് അയച്ച മോൻസൺ തൻ്റെ സ്വാധീനം വ്യക്തമാക്കി. നേരത്തെ മോൻസണെതിരെ ആലപ്പുഴ എസ് പി കേസ് അന്വേഷിച്ചുകൊണ്ടിരിക്കെ അന്വേഷണച്ചുമതല ചേർത്തല എസ്എച്ച്ഓയ്ക്ക് കൈമാറാൻ ഐജി ലക്ഷ്മൺ കത്ത് നൽകിയിരുന്നു. മോൻസണെ അറസ്റ്റ് ചെയ്യുന്ന ദിവസം രാവിലെ മുതൽ തന്നെ ഐജി ഇയാലുടെ വീട്ടിൽ ഉണ്ടായിരുന്നു. രാത്രി ഐജി മടങ്ങിയതിനു ശേഷമാണ് 16 പേരടങ്ങുന്ന ക്രൈംബ്രാഞ്ച് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.

ഓഗസ്റ്റ് അഞ്ചാം തീയതി മോൻസൺ മാവുങ്കലും ഐജിയും ആന്ധ്രാ സ്വദേശിനിയും തിരുവനന്തപുരം പൊലീസ് ക്ലബിൽ താമസിച്ചിരുന്നു. ഇവിടെ നിന്നാണ് ഡിജിപി അനിൽകാന്തിനു മെമെൻ്റോ നൽകാനായി മോൻസൺ മാവുങ്കൽ പോയത് ഇതിനു പിന്നിലും ഐജി ലക്ഷ്മൺ ആയിരുന്നു. 2017 മുതൽ ഐജിക്ക് മോൻസണുമായി ബന്ധമുണ്ടായിരുന്നു.ഇതിന് ഐജി ഔദ്യോഗികമായി കത്ത് നൽകി. മോൻസൺ മാവുങ്കലിൻ്റെ മകളുടെ മനസമ്മതത്തിൻ്റെ അന്ന് എട്ട് പൊലീസുകാരെ ഇയാളുടെ സുരക്ഷക്കായി ഐജി നിയമിക്കുകയും ചെയ്തു.

]]>