sushanth singh rajputh – malayalees.ch https://malayalees.ch Malayalam Online News Portal Wed, 17 Jun 2020 04:02:10 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png sushanth singh rajputh – malayalees.ch https://malayalees.ch 32 32 സുശാന്ത് സിങ് രജ്പുത്തിന്റെ മരണം പുതിയ വിവാദങ്ങളിലേക്ക് https://malayalees.ch/sushant-singh-rajputs-death-controversy/ Wed, 17 Jun 2020 04:01:57 +0000 https://malayalees.ch/?p=27159 ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യ പുതിയ വിവാദങ്ങളിലേക്ക്. പ്രഗത്ഭനായ നടനായിട്ടും സുശാന്തിന് ആവശ്യത്തിന് അവസരം ലഭിക്കാതിരുന്നത് ബോളിവുഡിലെ കോക്കസുകള്‍ കാരണമാണെന്ന് താരങ്ങള്‍ തന്നെ ആരോപിക്കുന്നു. സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ബോളിവുഡിലേക്ക് കൂടി വ്യാപിപ്പിച്ചിരിക്കുകയാണ്. സുശാന്തിന്റേത് ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമിക നിഗമനം എങ്കിലും ആത്മഹത്യാ പ്രേരകമായ കാരണങ്ങളെ കുറിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

സുശാന്തിനെ വിഷാദ രോഗിയാക്കിയതില്‍ ബോളിവുഡിന് വ്യക്തമായ പങ്കുണ്ടെന്ന് ആരോപിച്ച് പ്രശസ്ത നടീ നടന്‍മാര്‍ തന്നെ രംഗത്തെത്തി. ഗോഡ്ഫാദര്‍ ഇല്ലാത്തത് കാരണമാണ് കഴിവുണ്ടായിട്ടും സുശാന്തിന് അവസരങ്ങള്‍ ലഭിക്കാതിരുന്നതെന്ന് നടി കങ്കണ റണൌത്ത് പറഞ്ഞു. സുശാന്തിന്റെ വിഷാദരോഗവും ആത്മഹത്യയും എല്ലാവരും നിസാരവത്കരിക്കുകയാണെന്നും കങ്കണ കുറ്റപ്പെടുത്തി.

ബോളിവുഡ് ആത്മപരിശോധന നടത്തേണ്ട സമയമായെന്നായിരുന്നു നടന്‍ വിവേക് ഒബ്റോയിയുടെ പ്രതികരണം. സുശാന്തിന്റെ മരണം സിനിമാ പ്രവര്‍ത്തകരുടെ കണ്ണ് തുറപ്പിക്കണമെന്നും കഴിവുള്ളവരെ അംഗീകരിക്കാന്‍ തയ്യാറാകണമെന്നും വിവേക് ട്വിറ്ററില്‍ കുറിച്ചു. ബോളിവുഡിലെ സ്വജനപക്ഷപാതത്തെ പരോക്ഷമായി വിമര്‍ശിക്കുന്നതാണ് കുറിപ്പ്.

സുശാന്തിന് സിനിമയില്‍ അര്‍ഹിക്കുന്ന അവസരം ലഭിക്കാത്തതില്‍ സംവിധായകന്‍ കരണ്‍ ജോഹറിന് പങ്കുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സുശാന്തിന്റെ സുഹൃത്തുക്കളായ മഹേഷ് ഷെട്ടി, റിയ ചക്രബര്‍ത്തി എന്നിവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. ആഷിഖ് അബു, മിഥുന്‍ മാനുവല്‍ തോമസ് തുടങ്ങിയ മലയാളി സംവിധായകരും വിഷാദരോഗത്തെ കുറിച്ച് ആളുകള്‍ ബോധവാന്‍മാരാകണമെന്ന് ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങലിലൂടെ രംഗത്തെത്തിയിട്ടുണ്ട്.

]]>
സുശാന്ത് സിങ് രാജ്പുതിന്‍റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് https://malayalees.ch/actor-sushant-singh-rajput-postmortem-report-out/ Mon, 15 Jun 2020 10:04:09 +0000 https://malayalees.ch/?p=27081 ഇനി ആന്തരികാവയവങ്ങളുടെ രാസപരിശോധന കൂടി നടത്തും.

സുശാന്ത് സിങ് രാജ്പുത്തിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തു. കഴുത്തില്‍ കയറ് മുറുകിയതിനെ തുടര്‍ന്നുണ്ടായ ശ്വാസ തടസത്തെ തുടര്‍ന്നാണ് സുശാന്ത് മരിച്ചതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തെ സാധൂകരിക്കുന്ന വിവരങ്ങളൊന്നും നിലവില്‍ പൊലീസിന് ലഭിച്ചിട്ടില്ല. മുംബൈയിലെ കൂപ്പർ ഹോസ്പിറ്റലിലാണ് പോസ്റ്റുമോര്‍ട്ടം ചെയ്തത്. ഇനി ആന്തരികാവയവങ്ങളുടെ രാസപരിശോധന കൂടി നടത്തും. ഇതിനായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയക്കും.


34കാരനായ സുശാന്തിനെ മുംബൈയിലെ വസതിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആറ് മാസമായി വിഷാദ രോഗത്തിന് സുശാന്ത് ചികിത്സ തേടുന്നുണ്ടെന്നും മരുന്ന് കുറിപ്പടികള്‍ കണ്ടെടുത്തിയെന്നും പൊലീസ് അറിയിച്ചു. സുശാന്തിനെ ചികിത്സിച്ച ഡോക്ടറില്‍ നിന്നും വീട്ടുജോലിക്കാരില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. അവസാനമായി വന്ന ഫോണ്‍ കോള്‍ കേന്ദ്രീകരിച്ചും സാമ്പത്തിക ഇടപാട് സംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ട്. ഒരാഴ്ച മുന്‍പ് മരിച്ച സുശാന്തിന്റെ മുന്‍ മാനേജരുടെ മരണവുമായി ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

സംസ്കാര ചടങ്ങുകള്‍ക്കായി സുശാന്തിന്റെ കുടുംബാംഗങ്ങൾ ഞായറാഴ്ച രാത്രി പട്നയിൽ നിന്ന് മുംബൈയിലെത്തി. സുശാന്തിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്‍. സുശാന്ത് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് സുശാന്തിന്‍റെ അമ്മാവന്‍ പറഞ്ഞു. മരണത്തില്‍ ഗൂഢാലോചനയുണ്ട്. അതുകൊണ്ട് അന്വേഷണം വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

1986 ജനുവരി 21ന് ബിഹാറിലെ പട്നയിൽ ജനിച്ച സുശാന്ത് ടിവി സീരിയലിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ചേതൻ ഭഗത്തിന്റെ ത്രീ മിസ്റ്റേക്സ് ഓഫ് ലൈഫ് എന്ന പുസ്തകത്തെ ആസ്പദമാക്കി അഭിഷേക് കപൂറിന്റെ സംവിധാനത്തിൽ 2013ൽ പുറത്തിറങ്ങിയ കൈ പോ ചെ ആണ് ആദ്യ ചിത്രം. അതേവർഷം പുറത്തിറങ്ങിയ ശുദ്ധ് ദേശീ റോമാൻസ് എന്ന ചിത്രവും ഹിറ്റായി. ഇതോടെ സുശാന്ത് ബോളിവുഡിലെ മുൻനിരയിലേക്ക് ഉയര്‍ന്നു.

എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി, പികെ, കേദാര്‍നാഥ്, വെല്‍ക്കം ടു ന്യൂയോര്‍ക്ക്, ചിച്ചോരെ തുടങ്ങിയ ചിത്രങ്ങളില്‍ ചെയ്ത കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത ഡ്രൈവിലാണ് സുശാന്ത് സിങ് രാജ്പുതിനെ പ്രേക്ഷകര്‍ അവസാനമായി കണ്ടത്. ദിൽ ബെച്ചാരയാണ് ഇനി റിലീസ് ചെയ്യാനമുള്ള ചിത്രം. മെയ് 8ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും ലോക്ക്ഡൌണ്‍ കാരണം മാറ്റിവെയ്ക്കുകയായിരുന്നു.

]]>