sushanth rajputh – malayalees.ch https://malayalees.ch Malayalam Online News Portal Thu, 25 Jun 2020 11:47:21 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png sushanth rajputh – malayalees.ch https://malayalees.ch 32 32 സുശാന്ത് സിംഗ് രജ്പുതിന്‍റെ അവസാന ചിത്രത്തിന്‍റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു; പ്രദര്‍ശനം ഡിസ്നി ഹോട്സ്റ്റാറിൽ https://malayalees.ch/%e0%b4%b8%e0%b5%81%e0%b4%b6%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b8%e0%b4%bf%e0%b4%82%e0%b4%97%e0%b5%8d-%e0%b4%b0%e0%b4%9c%e0%b5%8d%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d/ Thu, 25 Jun 2020 11:47:11 +0000 https://malayalees.ch/?p=27606 ദി ഫോൾട്ട് ഇൻ ഔവർ സ്റ്റാർസിന്‍റെ ബോളിവുഡ് റീമേക്കായ ചിത്രം ബോളിവുഡിലെ ഏറ്റവും ശ്രദ്ധേയനായ കാസ്റ്റിംഗ് ഡയറക്ടർ മുകേഷ് ഛാബ്രയാണ് സംവിധാനം ചെയ്തിരിക്കുന്നത്.

സുശാന്ത് സിംഗ് രജ്പുതിന്‍റെ അവസാന ചിത്രം ദിൽ ബേച്ചര ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ ഡിസ്നി ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും. ജൂലൈ 24നാണ് ചിത്രം റിലീസ് ചെയ്യുക. ദി ഫോൾട്ട് ഇൻ ഔവർ സ്റ്റാർസിന്‍റെ ബോളിവുഡ് റീമേക്കായ ചിത്രം ബോളിവുഡിലെ ഏറ്റവും ശ്രദ്ധേയനായ കാസ്റ്റിംഗ് ഡയറക്ടർ മുകേഷ് ഛാബ്രയാണ് സംവിധാനം ചെയ്തിരിക്കുന്നത്. സഞ്ജന സംഗി, സൈഫ് അലി ഖാന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. സഞ്ജന സംഗിയുടെ ആദ്യ ചിത്രമാണ് ദിൽ ബേച്ചര. ചിത്രത്തിന്‍റെ സംഗീത സംവിധാനം എ.ആർ. റഹ്മാനാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഡിസ്നി ഹോട്ട് സ്റ്റാര്‍ സബ്സ്ക്രൈബേഴ്സിനും അല്ലാത്തവര്‍ക്കും സിനിമ ലഭ്യമാക്കുമെന്ന് ഡിസ്നി ഹോട്ട്സ്റ്റാര്‍ അധികൃതര്‍ അറിയിച്ചു. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് ആണ് നിര്‍മാണം.

ഇക്കഴിഞ്ഞ ജൂണ്‍ 14നാണ് ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിനെ മുംബൈ ബാന്ദ്രയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. വിഷാദരോഗിയായിരുന്നു സുശാന്ത് എന്നും ആറു മാസമായി ചികിത്സയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ബോളിവുഡില്‍ നിന്നുള്ള അവഗണനയും സിനിമകള്‍ മുടങ്ങിയതുമാണ് സുശാന്തിനെ വിഷാദ രോഗിയാക്കിയതെന്നാണ് ആരോപണം. സുശാന്തിന്‍റെ അഞ്ച് സിനിമകള്‍ മുടങ്ങിപ്പോയെന്നും റിപ്പോര്‍ട്ടുണ്ട്. കുറച്ച് വര്‍ഷങ്ങളായി സുശാന്ത് പ്രശ്നങ്ങളിലൂടെയാണ് കടന്നുപോയിരുന്നതെന്ന് സഹപ്രവര്‍ത്തകയും ഹെയര്‍ സ്റ്റൈലിസ്റ്റുമായ സ്വപ്ന ഭവാനി വെളിപ്പെടുത്തുകയും ചെയ്തിരുന്നു. സുശാന്തിന്‍റെ കഴിവിനെ ബോളിവുഡ് അംഗീകരിച്ചിരുന്നില്ലെന്ന് നടി കങ്കണ റണാവത്ത് പറഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെ ബോളിവുഡില്‍ അലയടിച്ച വിവാദങ്ങള്‍ ഇത് വരെയും അവസാനിച്ചിട്ടില്ല.

]]>
സിനിമയില്‍ ആര്‍ക്കും ആരോടും കരുതലില്ല, സ്നേഹം അഭിനയിച്ച് മരിച്ചയാളെ അപമാനിക്കരുത്: സെയ്ഫ് അലിഖാന്‍ https://malayalees.ch/actor-saif-ali-khan-calls-bollywoods-sudden-love-for-sushant-singh-rajput-ultimate-hypocrisy/ Tue, 16 Jun 2020 09:58:59 +0000 https://malayalees.ch/?p=27138 സുശാന്തിന്‍റെ മരണ ശേഷം സ്നേഹം പ്രകടിപ്പിക്കുന്നത് കാപട്യമാണ്. അതിലും നല്ലത് നിശബ്ദതയും ആത്മപരിശോധനയുമാണെന്ന് സെയ്ഫ്

നടന്‍ സുശാന്ത് സിങ് രാജ്പുതിന്‍റെ മരണ ശേഷം അദ്ദേഹത്തോട് കാണിക്കുന്ന സ്നേഹം കാപട്യമാണെന്ന് നടന്‍ സെയ്ഫ് അലിഖാന്‍. കരുതല്‍ എന്ന നാട്യത്തേക്കാള്‍ നല്ലത് നിശബ്ദതയും ആത്മപരിശോധനയുമാണെന്നും സെയ്ഫ് പ്രതികരിച്ചു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സെയ്ഫിന്‍റെ വിമര്‍ശനം.

കിടമത്സരം നിറഞ്ഞതാണ് സിനിമാ വ്യവസായം. ആര്‍ക്കും ആരോടും കരുതലില്ല. കരുതലുണ്ടെന്ന് അഭിനയിക്കുന്നത് അങ്ങേയറ്റത്തെ കാപട്യമാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ മരിച്ചവരെ അപമാനിക്കുകയാണ്. ഇത് മരിച്ചയാളുടെ ആത്മാവിനെ അവഹേളിക്കുന്നതിന് തുല്യമാണെന്നും സെയ്ഫ് പ്രതികരിച്ചു.

സുശാന്തിന്‍റെ മരണത്തില്‍ കുറേപേര്‍ പെട്ടെന്ന് തന്നെ പ്രതികരണവുമായെത്തി. ഒരു പാവപ്പെട്ടവന്റെ ദുരന്തത്തിൽ നിന്ന് ആളുകൾ മൈലേജുണ്ടാക്കുകയാണ്. ഇത് അനുകമ്പ കാണിക്കാനാണോ അതോ സ്വന്തം നേട്ടങ്ങള്‍ക്കാണോ? സോഷ്യൽ മീഡിയയിൽ ഇടതടവില്ലാത്ത ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുന്നത് ലജ്ജാകരമാണെന്നാണ് തനിക്ക് തോന്നുന്നതെന്നും സെയ്ഫ് വ്യക്തമാക്കി.

സോഷ്യല്‍ മീഡിയയിലെ ദീര്‍ഘമായ കുറിപ്പുകള്‍ ഫാന്‍സിനെ ലക്ഷ്യംവെച്ചുള്ളതാണ്. ഇവരൊന്നും യഥാര്‍ഥ ജീവിതത്തില്‍ ഈ സ്നേഹവും കരുതലുമൊന്നും കാണിക്കുന്നില്ല. ട്വിറ്ററില്‍ പത്ത് വാക്ക് എഴുതിയിടുകയും എന്നാല്‍ നേരില്‍ കാണുമ്പോള്‍ ഒന്ന് ഹസ്തദാനം ചെയ്യുകപോലും ചെയ്യാതെ കടന്നുപോവുകയും ചെയ്യുന്ന കാലമാണിതെന്നും സെയ്ഫ് പറഞ്ഞു.

ബോളിവുഡില്‍ നിന്നുള്ള അവഗണനയും സിനിമകള്‍ മുടങ്ങിയതുമാണ് സുശാന്തിനെ വിഷാദത്തിലേക്ക് നയിച്ചതെന്ന് ഇതിനകം പരസ്യ പ്രതികരണങ്ങളുണ്ടായിട്ടുണ്ട്. വിഷമഘട്ടത്തിൽ പിന്തുണയ്ക്കാതെ മരിച്ചു കഴിഞ്ഞപ്പോൾ സുശാന്തിനോട് സഹതാപം കാണിക്കുന്നത് കാണിക്കുമ്പോൾ ദേഷ്യം തോന്നുന്നുവെന്ന് നടന്‍ നിഖില്‍ ദ്വിവേദി പറയുകയുണ്ടായി. ബോളിവുഡിന്‍റെ കാപട്യം തനിക്കിപ്പോൾ മനസിലായെന്നും നിഖില്‍ പറഞ്ഞു. നിഖിലിന്റെ ഈ ആരോപണം സംവിധായകന്‍ കരൺ ജോഹറിനെതിരെയാണെന്നാണ് സൂചന. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സുശാന്തിനോട് അടുപ്പം പുലർത്താതിരുന്നതിൽ താൻ ഖേദിക്കുന്നുവെന്നായിരുന്നു സുശാന്ത് മരിച്ചപ്പോള്‍ കരണ്‍ ജോഹറിന്‍റെ പ്രതികരണം.

കുറച്ച് വര്‍ഷങ്ങളായി സുശാന്ത് പ്രശ്നങ്ങളിലൂടെയാണ് കടന്നുപോയിരുന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് സഹപ്രവര്‍ത്തകയും ഹെയര്‍ സ്റ്റൈലിസ്റ്റുമായ സ്വപ്ന ഭവാനി ട്വീറ്റ് ചെയ്യുകയുണ്ടായി. ബോളിവുഡിലെ ആരും സുശാന്തിന്‍റെ കൂടെ നിന്നിരുന്നില്ലെന്നും സ്വപ്ന ട്വീറ്റില്‍ പറഞ്ഞു. സുശാന്തിന്‍റെ കഴിവിനെ ബോളിവുഡ് അംഗീകരിച്ചിരുന്നില്ലെന്ന് നടി കങ്കണ റണാവത്ത് പ്രതികരിച്ചു. അദ്ദേഹത്തിന് ഗോഡ്​ഫാദർമാരില്ലായിരുന്നു. അഭിനയിച്ച സിനിമകൾ കാണാൻ അദ്ദേഹം അപേക്ഷിക്കുകയുണ്ടായി​. പ്രേക്ഷകർ കൂടി കയ്യൊഴിഞ്ഞാൽ ബോളിവുഡിൽ നിന്നും പുറത്തേക്ക്​ വലിച്ചെറിയപ്പെടുമെന്ന് പറയേണ്ടിവന്ന സാഹചര്യം പോലുമുണ്ടായെന്നും കങ്കണ ആരോപിച്ചു.

എന്നാല്‍ ഈ അവസരത്തിലെ ഇത്തരം പരാമര്‍ശങ്ങളോടും സെയ്ഫ് യോജിക്കുന്നില്ല. മനുഷ്യര്‍ മനുഷ്യരെ നിരന്തരം പരാജയപ്പെടുത്തുകയാണ്. മറ്റൊരാള്‍ക്കെതിരായ അവസരമായി മരണത്തെ ഉപയോഗിക്കുന്നതിനോട് യോജിക്കാനാവില്ലെന്ന് സെയ്ഫ് പറഞ്ഞു. പകരം നിശബ്ദമായി ആത്മപരിശോധന നടത്തുകയാണ് വേണ്ടതെന്നും സെയ്ഫ് പറഞ്ഞു.

]]>
എന്തുകൊണ്ട് ഡിപ്രഷനെക്കുറിച്ച് പറഞ്ഞില്ലെന്ന് ചോദിക്കുന്നവര്‍ക്ക്… മനസു തൊടുന്ന മറുപടിയുമായി ശ്രീ https://malayalees.ch/%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%a1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b7%e0%b4%a8%e0%b5%86%e0%b4%95%e0%b5%8d%e0%b4%95/ Tue, 16 Jun 2020 04:09:56 +0000 https://malayalees.ch/?p=27122 അവന്‍ പറഞ്ഞിരുന്നു, തെറാപ്പിസ്റ്റിനെ കണ്ടപ്പോള്‍, ചുറ്റിയടി നിര്‍ത്തിയപ്പോള്‍, വിശപ്പില്ലാതായപ്പോള്‍, ഉറങ്ങാന്‍ ഗുളിക കഴിച്ചപ്പോള്‍, കരഞ്ഞപ്പോള്‍, അവന്‍ പറഞ്ഞിരുന്നു, നിങ്ങള്‍ കേട്ടില്ലെന്ന് മാത്രം…

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജപുത്തിന്റെ അകാല വിയോഗം കേട്ടവര്‍ക്കെല്ലാം വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. സിനിമക്കൊപ്പം സുശാന്തുമായി അടുത്ത ബന്ധമുണ്ടായിരുന്ന കായിക മേഖലയില്‍ നിന്നും നിരവധി പേര്‍ അദ്ദേഹത്തെ അനുസ്മരിച്ച് രംഗത്തെത്തി. മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് മനസുതൊടുന്നൊരു കുറിപ്പാണ് ട്വിറ്ററില്‍ പോസ്റ്റു ചെയ്തിരുന്നത്.

‘എന്തുകൊണ്ടാണ് അവന്‍ ഒരിക്കലും വിഷാദരോഗത്തെക്കുറിച്ച് പറഞ്ഞില്ല?

അവന്‍ പറഞ്ഞിരുന്നു, മാനസികാരോഗ്യ വിദഗ്ധനെ കണ്ടപ്പോള്‍, ചുറ്റിയടിക്കുന്നത് നിര്‍ത്തിയപ്പോള്‍, വിശപ്പെന്ന തോന്നലേ ഇല്ലാതായപ്പോള്‍, ഉറങ്ങാന്‍ ഗുളികകളെ ആശ്രയിച്ചപ്പോള്‍, എപ്പോഴും കരഞ്ഞപ്പോള്‍… അവന്‍ പറഞ്ഞിരുന്നു, നിങ്ങള്‍ കേട്ടില്ലെന്ന് മാത്രം.

വിഷാദരോഗം നിശബ്ദമല്ല, കേള്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് കേള്‍ക്കാനാകും. ഇത്തരം അവസ്ഥയിലൂടെ പോകുന്നവനെ വിഷാദ രോഗത്തിന്റെ ഇരകളെന്നല്ല കരുതേണ്ടത്. ഇനിയും സന്തോഷമുണ്ടാവുമെന്ന തോന്നല്‍ പോലും അവനില്ലാതാകുന്നു. അവന് ജീവിതത്തിലുള്ള പ്രതീക്ഷയേ ഇല്ലാതാകും. പ്രത്യേകിച്ച് ദേഷ്യമോ സങ്കടമോ ഉണ്ടാകില്ല. ഉള്ളില്‍ അവന്‍ മരിക്കുകയാണ്.

ഉറക്കമാണ് കൂടുതല്‍ നല്ലത്, അതുകൊണ്ട് ഉണരാനിഷ്ടപ്പെടുന്നില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതൊരു വിഷമിപ്പിക്കുന്ന കാര്യമാണ്. അല്ലാതെ, അങ്ങനെ പറയുന്നവരെ കുറ്റപ്പെടുത്താനുള്ള കാരണമല്ല.

നിങ്ങളുടെ അടുത്തുള്ളവരെ ശ്രദ്ധിക്കൂ! പലരും നിങ്ങളറിയാത്തൊരു യുദ്ധം ഉള്ളില്‍ നയിക്കുന്നുണ്ടാവാം. ദയ കാണിക്കൂ! സഹാനുഭൂതിയുള്ളവരാകൂ’

]]>
‘സുശാന്തിന്‍റേത് ആത്മഹത്യയോ ആസൂത്രിത കൊലപാതകമോ?’ ബോളിവുഡിനെതിരെ പൊട്ടിത്തെറിച്ച് കങ്കണ https://malayalees.ch/kangana-ranaut-blasts-bollywood-after-sushant-singh-rajputs-death/ Tue, 16 Jun 2020 03:50:50 +0000 https://malayalees.ch/?p=27110 സുശാന്ത് മാനസിക രോഗിയാണെന്നും മയക്കുമരുന്നിന് അടിമയാണെന്നും പ്രചരിപ്പിക്കുകയാണെന്ന് കങ്കണ

നടൻ സുശാന്ത്​ സിങ്​ രാജ്​പുത്​ ആത്മഹത്യ ചെയ്​ത സംഭവത്തിൽ ബോളിവുഡിനെ രൂക്ഷമായി വിമർശിച്ച്​ നടി കങ്കണ റണാവത്​. മികച്ച സിനിമകള്‍ ചെയ്തിട്ടും സുശാന്തിന് അംഗീകാരം ലഭിച്ചില്ല. മരണ ശേഷം ചില മാധ്യമങ്ങളെ വിലക്കെടുത്ത്​ സുശാന്ത് മാനസിക രോഗിയാണെന്നും മയക്കുമരുന്നിന് അടിമയാണെന്നും പ്രചരിപ്പിക്കുകയാണെന്നും കങ്കണ ആരോപിച്ചു.

അഭിനയിച്ച ചില ചിത്രങ്ങളുടെ പ്രതിഫലം പോലും സുശാന്തിന് ലഭിച്ചിട്ടില്ല. സുശാന്തിന്​ ബോളിവുഡിൽ ഗോഡ്​ഫാദർമാരില്ല. ഇപ്പോഴുള്ള ചിലരെ പോലെ പിൻവാതിലിലൂടെയല്ല അദ്ദേഹം സിനിമയിൽ എത്തിയത്​. അദ്ദേഹത്തിന്‍റെ അവസാന കാലത്തെ സമൂഹ മാധ്യമങ്ങളിലെ ചില സന്ദേശങ്ങള്‍ നോക്കൂ. താന്‍ അഭിനയിച്ച സിനിമകൾ കാണാൻ അപേക്ഷിക്കുകയാണ്​. പ്രേക്ഷകർ കൂടി കയ്യൊഴിഞ്ഞാൽ ബോളിവുഡിൽ നിന്നും പുറത്തേക്ക്​ വലിച്ചെറിയപ്പെടുമെന്ന് പറയേണ്ടിവന്ന സാഹചര്യം പോലുമുണ്ടായെന്നും കങ്കണ ആരോപിച്ചു.

സുശാന്ത് മനോരോഗിയാണെന്നും മയക്കുമരുന്നിന് അടിമയാണെന്നും പ്രചരിപ്പിക്കുകയാണ്. സഞ്ജയ് ദത്ത് മയക്കുമരുന്ന് ഉപയോഗിച്ചു എന്ന് കേള്‍ക്കുമ്പോള്‍ മനോഹരം എന്ന് പറയുന്നവരാണ് സുശാന്തിനെ കുറിച്ച് ഇങ്ങനെ എഴുതിപ്പിടിപ്പിക്കുന്നത്. അവർക്ക്​ മാപ്പ്​ നൽകാൻ ആവില്ല. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ സ്കോളര്‍ഷിപ്പ് നേടിയ ആളെയാണ് മാനസികമായി ദുര്‍ബലനായിരുന്നുവെന്ന് പ്രചരിപ്പിക്കുന്നത്. സുശാന്തിന്‍റെ ആദ്യ ചിത്രമായ കൈ പോ ചെക്കും എം.എസ്​ ധോണിക്കും ചിച്ചോരെക്കുമൊന്നും ഒരു പുരസ്കാരവും ലഭിച്ചില്ല. എന്നാൽ ഗള്ളി ബോയ്​ പോലുള്ള മോശം സിനിമകൾക്ക്​ അംഗീകാരം​ ലഭിച്ചന്നും കങ്കണ പറഞ്ഞു.

സെലിബ്രിറ്റികൾ മാനസികമായി സംഘർഷം അനുഭവിക്കുന്നുണ്ടെങ്കിൽ അവരോട് അനുതാപത്തോടെ പെരുമാറണം. തന്നെ കഴിവില്ലാത്തവന്‍ എന്ന് വിളിച്ചവരുടെ വാക്കുകള്‍ മുഖവിലയ്ക്കെടുക്കാന്‍ പോയതാണ് സുശാന്തിന് പറ്റിയ ഒരേയൊരു തെറ്റ്. ഇതൊരു ആത്മഹത്യയാണോ അതോ ആസൂത്രിത കൊലപാതകമാണോ എന്ന് ചോദിച്ചുണ്ടാണ് കങ്കണ വീഡിയോ അവസാനിപ്പിച്ചത്.

സുശാന്തിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും ആരോപിക്കുകയുണ്ടായി. അതേസമയം ആത്മഹത്യയാണെന്നാണ് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. ബോളിവുഡില്‍ നിന്നുള്ള അവഗണനയും സിനിമകള്‍ മുടങ്ങിയതുമാണ് സുശാന്തിനെ വിഷാദ രോഗിയാക്കിയതെന്ന ആരോപണവും ഉയരുന്നുണ്ട്. വിഷമഘട്ടത്തിൽ പിന്തുണയ്ക്കാതെ മരിച്ചു കഴിഞ്ഞപ്പോൾ സുശാന്തിനോട് സഹതാപം കാണിക്കുന്നത് കാണിക്കുമ്പോൾ ദേഷ്യം തോന്നുന്നുവെന്ന് നടന്‍ നിഖില്‍ ദ്വിവേദി പറയുകയുണ്ടായി. ബോളിവുഡിന്‍റെ കാപട്യം തനിക്കിപ്പോൾ മനസിലായെന്നും നിഖില്‍ പറഞ്ഞു. നിഖിലിന്റെ ഈ ആരോപണം സംവിധായകന്‍ കരൺ ജോഹറിനെതിരെയാണെന്നാണ് സൂചന. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സുശാന്തിനോട് അടുപ്പം പുലർത്താതിരുന്നതിൽ താൻ ഖേദിക്കുന്നുവെന്നായിരുന്നു സുശാന്ത് മരിച്ചപ്പോള്‍ കരണ്‍ ജോഹറിന്‍റെ പ്രതികരണം.

കോഫി വിത്ത് കരൺ ചാറ്റ് ഷോയ്ക്കിടെ സുശാന്ത് രാജ്‌പുതിനെ പരിഹസിച്ച കരൺ ജോഹറിനും ആലിയ ഭട്ടിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. ചാറ്റ് ഷോയില്‍ സുശാന്ത് സിങ് രാജ്‌പുത്, രൺവീർ സിങ്, വരുൺ ധവാൻ എന്നിവരെ റേറ്റ് ചെയ്യാൻ കരൺ ജോഹർ ആവശ്യപ്പെട്ടപ്പോൾ ‘സുശാന്ത് സിങ് രാജ്‌പുത്, അതാരാ?’ എന്നായിരുന്നു ആലിയയുടെ മറുചോദ്യം. സുശാന്തിന് അന്ത്യാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള ആലിയയുടെയും കരണിന്റെയും ട്വീറ്റിന് താഴെ ഇക്കാര്യം ഓര്‍മിപ്പിച്ചുകൊണ്ടുള്ള നിരവധി കമന്‍റുകള്‍ കാണാം.

]]>