Sushant Singh Rajput – malayalees.ch https://malayalees.ch Malayalam Online News Portal Tue, 14 Jun 2022 04:37:31 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Sushant Singh Rajput – malayalees.ch https://malayalees.ch 32 32 ‘കണ്ണീരിൽ തെളിയുന്ന ഭൂതകാലം’; സുശാന്തിന്റെ അവസാന പോസ്റ്റ് വീണ്ടും ചർച്ചയാകുന്നു https://malayalees.ch/sushant-singh-last-instagram-post/ Tue, 14 Jun 2022 04:37:23 +0000 https://malayalees.ch/?p=63337 നടുക്കത്തോടെയായിരുന്നു സുശാന്തിന്റെ വിയോഗ വാർത്ത ഇന്ത്യ കേട്ടറിഞ്ഞത്. വെറും ഏഴ് വർഷം കൊണ്ട് ഇന്ത്യൻ സിനിമയ്ക്ക് ഒരു പിടി മറക്കാനാകാത്ത കഥാപാത്രങ്ങൾ സമ്മാനിച്ചു സുശാന്ത്. ഇനിയും പകർന്നാടാൻ എത്രയെത്ര വേഷങ്ങൾ മുന്നിലുണ്ടായിരുന്നിരിക്കണം…

കടുത്ത മാനസിക സമ്മർദം സുശാന്ത് അനുഭവിച്ചിരുന്നുവെന്നാണ് മരണശേഷം പുറത്ത് വന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സാധാരണ കുടുംബത്തിൽ നിന്ന് വന്ന സുശാന്തിന് ബോളിവുഡ് സിനിമാ ലോകത്ത് നിന്ന് ഏറ്റുവാങ്ങേണ്ടി വന്ന അവഗണനകളിൽ സുശാന്തിന് വിഷമമുണ്ടായിരുന്നു. മാറ്റി നിർത്തപ്പെട്ടും, തഴഞ്ഞും, കളിയാക്കലുകൾ സഹിച്ചും ജീവിച്ച സുശാന്ത് വിദേനകൾ മറക്കാൻ ലഹരിയെ ആശ്രയിച്ചിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

സുശാന്ത് ആത്മഹത്യ ചെയ്യുന്നതിന് കൃത്യം പത്ത് ദിവസങ്ങൾക്ക് മുൻപാണ് ഇൻസ്റ്റഗ്രാമിൽ അവസാനമായി പോസ്റ്റിടുന്നത്. മരിച്ചുപോയ അമ്മയെ കുറിച്ചായിരുന്നു പോസ്റ്റ്. 2000 ലാണ് സുശാന്തിന്റെ അമ്മ മരണപ്പെടുന്നത്.

സുശാന്തിന്റെ അവസാന പോസ്റ്റ് ഇങ്ങനെ :

‘കണ്ണീരിൽ നിന്ന് നീരാവിയായി തെളിയുന്ന അവ്യക്തമായ ഭൂതകാലം

അനന്തമായ സ്വപ്‌നങ്ങൾ മുഖത്ത് പുഞ്ചിരി വിടർത്തുന്നു, ക്ഷണികമായ ജീവിതവും

ഇതിൽ ഏത് തെരഞ്ഞെടുക്കണമെന്ന ചർച്ചയാണ്..’

സുശാന്ത് സിംഗ് രജപുത് ഈ പോസ്റ്റിട്ട് പത്ത് ദിവസങ്ങൾക്ക് ശേഷം ജൂൺ 14ന് ജീവിതം അവസാനിപ്പിച്ച് യാത്രയായി. വിടപറഞ്ഞ് രണ്ട് വർഷം പിന്നിടുമ്പോഴും സുശാന്തിന്റെ മരണത്തിൽ ദുരൂഹത തുടരുകയാണ്.

]]>
റിയ ചക്രബര്‍ത്തിക്ക് ജാമ്യം; ചെയ്സ് ചെയ്യരുതെന്ന് മാധ്യമങ്ങളോട് പൊലീസ് https://malayalees.ch/actress-rhea-chakraborty-got-bail/ Wed, 07 Oct 2020 09:26:20 +0000 https://malayalees.ch/?p=32931 സുശാന്ത് സിങ് രാജ്പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തിക്ക് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി ഒരു മാസമാകുമ്പോഴാണ് ബോംബെ ഹൈക്കോടതി റിയക്ക് ജാമ്യം അനുവദിച്ചത്.

പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പുമായി മുംബൈ പൊലീസെത്തി. പ്രസ്തുത വ്യക്തിയുടെയോ അഭിഭാഷകന്‍റെയോ വാഹനം പ്രതികരണം എടുക്കാനായി ചെയ്സ് ചെയ്യരുത്. ആ വ്യക്തിയുടെയോ നിങ്ങളുടെയോ റോഡിലൂടെ പോകുന്ന സാധാരണക്കാരുടെയോ ജീവന്‍ അപകടത്തിലാക്കരുത്. ഡ്രൈവര്‍ക്കെതിരെ മാത്രമല്ല പിന്തുടരാന്‍ ആവശ്യപ്പെട്ടവര്‍ക്കെതിരെയും കേസെടുക്കുമെന്നും മുംബൈ പൊലീസ് ഡപ്യൂട്ടി കമ്മീഷണര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ജാമ്യത്തുകയായി റിയ ഒരു ലക്ഷം രൂപ കെട്ടിവെയ്ക്കണം. അടുത്ത 10 ദിവസം ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം. ഇന്ത്യ വിട്ട് പോകരുത്. കേസിലെ സാക്ഷികളെ കാണാന്‍ പാടില്ല തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. സെപ്തംബര്‍ 9നാണ് റിയയെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ്‌ ചെയ്തത്.

എന്നാല്‍ റിയയുടെ സഹോദരന്‍ ഷോവികിന് ജാമ്യമില്ല. അതേസമയം സുശാന്തിന്റെ ജീവനക്കാരായ ദീപേഷ് സാവന്ത്, സാമുവല്‍ മിറാന്‍ഡ എന്നിവര്‍ക്കും ജാമ്യം ലഭിച്ചു കോടതി നടപടിയില്‍ സന്തോഷമുണ്ടെന് റിയ ചക്രബര്‍ത്തിയുടെ അഭിഭാഷകന്‍ സതീഷ് മനേഷിന്‍ഡേ പ്രതികരിച്ചു. സത്യവും നീതിയും അംഗീകരിക്കപ്പെട്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.

സുശാന്തിനായി മയക്കുമരുന്ന് സംഘടിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് റിയയെ അറസ്റ്റ് ചെയ്തത്. വാട്സ് ആപ്പ് സന്ദേശങ്ങള്‍ തെളിവായി ലഭിച്ചെന്നാണ് എന്‍സിബി പറഞ്ഞത്. മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്ന് സുശാന്തിനെ പിന്‍തിരിപ്പിക്കാനാണ് താന്‍ ശ്രമിച്ചതെന്നാണ് റിയ കോടതിയില്‍ പറഞ്ഞത്.

]]>
സുശാന്ത് സിങ്ങിന്റേത് കൊലപാതകമല്ലെന്ന് ‍ഡൽഹി എയിംസ് https://malayalees.ch/aiims-report-rules-out-sushant-singh-murder/ Sat, 03 Oct 2020 12:52:35 +0000 https://malayalees.ch/?p=32748 ബോളിവുഡ് താരം സുശാന്ത് സിങ് കൊല്ലപ്പെട്ടതാകാമെന്ന വാദങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ‍ഡൽഹി എയിംസിലെ വിദ​ഗ്ധ സംഘം. സുശാന്ത് സിങ് ആത്മഹത്യ ചെയ്യുകയാണുണ്ടായതെന്നന്നാണ് ‍എയിംസ് ഡോക്ടർമാർ സി.ബി.ഐയോട് പറഞ്ഞതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. താരത്തെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയതാകാമെന്ന വാദവും സംഘം തള്ളി.

കഴിഞ്ഞ ജൂൺ പതിനാലിനാണ് സുശാന്ത് സിങ് രാജ്പുത്തിനെ മുംബെെയിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം തെളിവുകളുടെ അടിസ്ഥാനത്തിൽ താരം ആത്മഹത്യ ചെയ്തതാണെന്ന് മുംബെെ പൊലീസ് കണ്ടെത്തിയിരുന്നുവെങ്കിലും, പ്രശ്നം പിന്നീട് രാഷ്ട്രീയ പോരിന് കാരണമായി.

സുശാന്തിന്റെ മരണത്തിന് പിന്നിൽ ​ഗൂഡാലോചനയുണ്ടെന്ന ആരോപണവുമായി കുടുംബം രം​ഗത്തെത്തി. പ്രശ്നം പിന്നീട് ബി.ജെ.പി – ശിവസേന ചേരികളുടെ രാഷ്ട്രീയ അങ്കത്തിന് കാരണമാവുകയും ബോളിവുഡിലെ മയക്കുമരുന്ന് വേട്ടയിലേക്കുള്ള അന്വേഷണത്തിൽ വരെ എത്തി നിൽക്കുകയും ചെയ്യുകയായിരുന്നു.

എന്നാൽ ഇതിനിടെയിലാണ് താരം ആത്മഹത്യ ചെയ്തതാണെന്ന കാര്യം എയിംസ് സംഘം സി.ബി.ഐയെ അറിയിച്ചത്. സംഭവം കൊലപാതമാണെന്നതിന് തെളിവുകളില്ലെന്നാണ് സംഘം സി.ബി.ഐക്ക് നൽകിയ റിപ്പോർട്ടിൽ അറിയിച്ചിരികുന്നത്.

]]>
ദീപിക പദുക്കോണ്‍ ഉള്‍പ്പടെ നാല് താരങ്ങള്‍ക്ക് നാര്‍ക്കോട്ടിക് ബ്യൂറോ സമന്‍സ് https://malayalees.ch/bollywood-stars-summons-ncb/ Thu, 24 Sep 2020 05:10:13 +0000 https://malayalees.ch/?p=32250 മാനേജർ കരിഷ്മ പ്രകാശിനോടു ലഹരിമരുന്ന് ആവശ്യപ്പെട്ട് ദീപിക നടത്തിയ വാട്സാപ് ചാറ്റ് സംബന്ധിച്ചാണ് ചോദ്യം ചെയ്യലുണ്ടാവുക എന്നാണ് സൂചന.

മയക്കുമരുന്ന് കേസില്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ബോളിവുഡ് നടി ദീപിക പദുക്കോണ്‍ അടക്കം നാല് താരങ്ങള്‍ക്ക് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സമന്‍സ് അയച്ചു. മൂന്ന് ദിവസത്തിനുള്ളിൽ അന്വേഷണ ഏജന്‍സിക്ക് മുന്നിൽ ഹാജരാകണമെന്നാണ് ഏജന്‍സി നിര്‍ദേശം നല്‍കിയത്.

നടിമാരായ ദീപിക പദുക്കോൺ, സാറാ അലി ഖാൻ, രാകുൽ പ്രീത്, ശ്രദ്ധ കപൂർ എന്നിവർക്കാണ് എന്‍.സി.ബി സമന്‍സ് അയച്ചത്. ദീപിക പദുക്കോണിന്റെ മാനേജർ കരിഷ്മ പ്രകാശിനെയും ക്വാൻ എന്ന ടാലന്റ് മാനേജ്മെന്റ് കമ്പനിയുടെ മേധാവി ധ്രുവ് ചിത്ഗോപേക്കറെയും കേന്ദ്രീകരിച്ചാണ് എന്‍.സി.ബിയുടെ അന്വേഷണം പുരോഗമിക്കുന്നത്.

ദീപികയുടെ മാനേജർ കരിഷ്മയെയും സുശാന്ത് സിംഗ് രജ്പുതിന്റെ മാനേജർ ശ്രുതി മോദിയെയും സംഘം ചോദ്യം ചെയ്യും. മാനേജർ കരിഷ്മ പ്രകാശിനോടു ലഹരിമരുന്ന് ആവശ്യപ്പെട്ട് ദീപിക നടത്തിയ വാട്സാപ് ചാറ്റ് സംബന്ധിച്ചാണ് ചോദ്യം ചെയ്യലുണ്ടാവുക എന്നാണ് സൂചന.

നേരത്തെ നടി റിയ ചക്രബര്‍ത്തിയെ എൻ‌.സി.‌ബി അറസ്റ്റ് ചെയ്യുകയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡി ആവശ്യപ്പെടുകയും ചെയ്തിരുന്നു. റിയയുടെയും സഹോദരൻ ഷോയിക്കിന്റെയും ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി നാളെ പരിഗണിക്കും.

]]>
മയക്കുമരുന്ന് കേസ്: ദീപികയുടെ മാനേജര്‍ക്ക് നോട്ടീസ് https://malayalees.ch/deepika-padukones-manager-summoned-in-drugs-probe/ Wed, 23 Sep 2020 04:20:49 +0000 https://malayalees.ch/?p=32190 നടി ദീപിക പദുകോണിന്റെ മാനേജര്‍ കരിഷ്മ പ്രകാശിന് ഹാജരാകാന്‍ നാര്‍കോടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ നോട്ടീസ്. ബോളിവുഡ്- ലഹരി ബന്ധം സംബന്ധിച്ച അന്വേഷണത്തിനിടെയാണ് കരിഷ്മയെ വിളിപ്പിച്ചത്. സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണമാണ് ബോളിവുഡിലെ മയക്കുമരുന്ന് ബന്ധത്തിലെത്തിയത്.

കരിഷ്മ പ്രകാശ് ജോലി ചെയ്യുന്ന ക്വാന്‍ ടാലന്‍റ് സിഇഒ ധ്രുവ് ചിത്ഗോപേകറിനെയും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. കരിഷ്മ ഹാജാരാകാന്‍ എന്‍സിബിയോട് സമയം ചോദിച്ചിട്ടുണ്ട്. സുശാന്തിന്‍റെ മാനേജര്‍ ശ്രുത മോദി, മുന്‍ ടാലന്‍റ് മാനേജര്‍ ജയ സാഹ എന്നിവരെയും വിളിപ്പിച്ചിട്ടുണ്ട്.

സുശാന്തിനായി ലഹരി മരുന്ന് വാങ്ങിയിരുന്നുവെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ നടി റിയ ചക്രബര്‍ത്തിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. റിയയുടെ വാട്സ് ആപ്പ് സന്ദേശങ്ങള്‍ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഇവരെയെല്ലാം വിളിപ്പിച്ചത്. സെപ്തംബര്‍ 9നാണ് റിയയെ അറസ്റ്റ് ചെയ്തത്. റിയക്ക് പുറമെ 15 പേരെ ഇതുവരെ സുശാന്ത് സിങ് കേസില്‍ അറസ്റ്റ് ചെയ്തു. കൂടുതല്‍ താരങ്ങളെ വരുംദിവസങ്ങളില്‍ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചേക്കും.

]]>
സുശാന്ത് സിംഗിന്റെ മരണം: പ്രാഥമിക റിപ്പോർട്ടിന് പിന്നാലെ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകും https://malayalees.ch/more-arrest-to-come-sushanth-singh-rajput-case/ Mon, 14 Sep 2020 07:09:59 +0000 https://malayalees.ch/?p=31751 ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ സുപ്രധാന നിഗമനങ്ങളിലേയ്ക്ക് സിബിഐ നീങ്ങുന്നതായ് സൂചന. ആന്റി നാർക്കോട്ടിക്‌സ് ബ്യൂറോയുടെ പ്രാഥമിക റിപ്പോർട്ട് വരുന്ന മുറയ്ക്ക് ചില അറസ്റ്റുകൾ ഉണ്ടാകും. കേസ് ഏറ്റെടുത്ത് രണ്ടാഴ്ചയാകുമ്പോൾ അന്വേഷണം ശരിയായ ദിശയിലാണെന്നാണ് സിബിഐയുടെ വിലയിരുത്തൽ.

പോസ്റ്റുമോർട്ടം റിപ്പോർട്ട് വിശദമായ വിലയിരുത്തലിന് എയിംസിന് നൽകിയിരിക്കുകയാണ്. ആന്തരിക അവയവ പരിശോധനാ ഫലങ്ങൾ കൂടി അടിസ്ഥാനമാക്കി പോസ്റ്റുമാർട്ടം റിപ്പോർട്ടിലെ അനുമാനങ്ങൾ വിലയിരുത്തനാണ് എയിംസിന്റെ ശ്രമം.

അന്വേഷണത്തിന്റെ ഭാഗമായ ചോദ്യം ചെയ്യൽ നടപടികൾ ഇപ്പോഴും പുരോഗമിക്കുകയാണ്. സുശാന്തിന്റെ പാചകക്കാരനെയും റിയ ചക്രബർത്തിയെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും എന്നാണ് പുറത്തുവരുന്ന വിവരം.

]]>
സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസ്; നടി റിയ ചക്രബര്‍ത്തി അറസ്റ്റില്‍ https://malayalees.ch/rhea-chakraborty-arrested-by-ncb/ Tue, 08 Sep 2020 14:04:17 +0000 https://malayalees.ch/?p=31529 സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ നടി റിയ ചക്രവര്‍ത്തി അറസ്റ്റില്‍. നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്നുദിവസമായി നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ്. റിയ ചക്രവര്‍ത്തി കുറ്റം സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. സഹോദരന്‍ ഷൊവിക് ചക്രവര്‍ത്തി, സുഷാന്തിന്റെ മുന്‍ മാനേജര്‍, വീട്ടുജോലിക്കാര്‍ എന്നിവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു.

ഇന്ന് രാവിലെ 10.30 ഓടെയാണ് റിയ ചക്രബര്‍ത്തി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഓഫീസിലെത്തിയത്. ഞായറാഴ്ച ആറ് മണിക്കൂറും, ഇന്നലെ എട്ട് മണിക്കൂറും ചോദ്യം ചെയ്തിരുന്നു. എന്‍സിബി കസ്റ്റഡിയില്‍ കഴിയുന്ന റിയയുടെ സഹോദരന്‍ ഷൊവിക് ചക്രവര്‍ത്തി, നടന്റെ മുന്‍ മാനേജര്‍ സാമുവേല്‍ മിരാന്റ, വീട്ടു ജോലിക്കാരന്‍ ദീപേഷ് സാവന്ത് എന്നിവരെ ഇന്ന് വീണ്ടും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഓഫീസിലെത്തിച്ചിരുന്നു.

അതേസമയം, സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടന്റെ സഹോദരി പ്രിയങ്ക സിംഗിനെതിരെ മുംബൈ പൊലീസ് കേസെടുത്തു. പ്രിയങ്ക സുശാന്തിന് തെറ്റായ മരുന്ന് നല്‍കിയെന്ന റിയയുടെ പരാതിയിലാണ് മുംബൈ പൊലീസിന്റെ നടപടി. എഫ്‌ഐആര്‍ സിബിഐയ്ക്ക് കൈമാറി.

]]>
സുശാന്തിന്റെ സഹോദരിക്കെതിരെ കേസ് https://malayalees.ch/mumbai-police-took-case-against-priyanka-singh/ Tue, 08 Sep 2020 04:23:40 +0000 https://malayalees.ch/?p=31484 ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സഹോദരി പ്രിയങ്ക സിംഗിനെതിരെ കേസ്. മുംബൈ പൊലീസാണ് കേസെടുത്തത്.

സുശാന്തിന് തെറ്റായ മരുന്ന് നൽകിയെന്ന് ആരോപിച്ച് നടിയും മോഡലുമായ റിയ ചക്രവർത്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രിയങ്കയ്‌ക്കെതിരെ കേസെടുത്തത്. മരുന്ന് നിർദേശിച്ച ഡോക്ടർക്കെതിരെയും കേസെടുത്തു. ഇരുവർക്കുമെതിരെ അന്വേഷണം വേണമെന്ന് റിയ ചക്രവർത്തി മുംബൈ പൊലീസിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.

അതിനിടെ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ റിയ ചക്രവർത്തിയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ വീണ്ടും ചോദ്യം ചെയ്യും. ഇന്ന് വീണ്ടും ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസം റിയയെ ഉദ്യോഗസ്ഥർ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.

]]>
റിയയുടെ സഹോദരന്‍ ഷോവിക് താരങ്ങള്‍ക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നുവെന്ന് എന്‍സിബി https://malayalees.ch/showik-chakraborty-confesses-to-ncb-he-used-to-buy-drugs-for-stars/ Sat, 05 Sep 2020 04:52:41 +0000 https://malayalees.ch/?p=31381 നടി റിയ ചക്രവര്‍ത്തിയുടെ സഹോദരന്‍ ഷോവിക് ചക്രവര്‍ത്തി കൂടുതല്‍ ബോളിവുഡ് താരങ്ങള്‍ക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നുവെന്ന് നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ. ഇന്നലെ അറസ്റ്റിലായ ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നത്. കേസില്‍ റിയ ചക്രവര്‍ത്തിയെ വീണ്ടും ചോദ്യം ചെയ്യും.

റിയ ചക്രവര്‍ത്തിയുടെ സഹോദരന്‍ ഷോവികിന് പുറമെ, സുശാന്തിന്റെ മുന്‍ മാനേജര്‍ സാമുവല്‍ മിറാന്‍ഡയേയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവര്‍ക്കുമെതിരെ മയക്കുമരുന്ന് വില്‍പ്പന നടത്തി, ഇറക്കുമതി ചെയ്തു തുടങ്ങിയ ഗുരുതരമായ വകുപ്പുകള്‍ ചുമത്തി. ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. സുശാന്തിന് മാത്രമല്ല, മറ്റ് പല ബോളിവുഡ് താരങ്ങള്‍ക്കും മയക്കുമരുന്ന് എത്തിച്ചിരുന്നുവെന്ന് ഷോവിക്, നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോക്ക് മൊഴി നല്‍കി. റിയ പറഞ്ഞതനുസരിച്ച് താന്‍ മയക്കുമരുന്ന് വാങ്ങാറുണ്ടായിരുന്നു എന്നും ഷോവിക് സമ്മതിച്ചു.

മൊഴിയുടെ പശ്ചാത്തലത്തില്‍ റിയ ചക്രവര്‍ത്തിയെ വീണ്ടും ചോദ്യം ചെയ്യാനാണ് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ തീരുമാനം. ചോദ്യം ചെയ്യലിന് നാളെ ഹാജരാകാന്‍ റിയയോട് ആവശ്യപ്പെടും. അതേസമയം റിയ ചക്രവര്‍ത്തിയുടെ വസതിയില്‍ വീണ്ടും പരിശോധന നടത്താനും അന്വേഷണ സംഘം തീരുമാനിച്ചു. ഇന്നലെ നടത്തിയ പരിശോധനയില്‍ ഡിജിറ്റല്‍ തെളിവുകളും മയക്കുമരുന്ന് സാമ്പിളുകളും കണ്ടെത്തിയിരുന്നു.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റും അന്വേഷിക്കുന്നുണ്ട്. മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസാണ് നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷിക്കുന്നത്.

]]>
സുശാന്തിന്റെ മരണം: മഹാരാഷ്ട്ര പൊലീസിന് വീഴ്ച പറ്റിയെന്ന് സിബിഐ https://malayalees.ch/sushant-singh-rajput/ Sat, 29 Aug 2020 05:49:14 +0000 https://malayalees.ch/?p=31015 സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ മഹാരാഷ്ട്ര പൊലീസിന് വീഴ്ച പറ്റിയെന്ന നിഗമനത്തിൽ സിബിഐ. അപൂർണമായ നടപടികൾ മാത്രമാണ് മുംബൈ പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് സിബിഐ പറയുന്നു.

മുംബൈ പൊലീസ് ശേഖരിച്ച മൊഴികൾ പുനഃപരിശോധിക്കാനാണ് സിബിഐയുടെ തീരുമാനം. കേസിൽ മൊഴി നൽകിയവരെ വീണ്ടും വിളിച്ച് വരുത്തും. നടിയും മോഡലുമായ റിയ ചക്രവർത്തിയുടെ മൊഴിയിൽ വൈരുധ്യങ്ങൾ ഉണ്ടെന്നും സിബിഐ വ്യക്തമാക്കുന്നു. നാർക്കോട്ടിക്‌സ് ബ്യൂറോയുടെ ചോദ്യം ചെയ്യലിന് ശേഷം റിയയെ വീണ്ടും ചോദ്യം ചെയ്യാനും സിബിഐ തീരുമാനിച്ചു.

നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിയക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിരുന്നു. റിയയെ ചോദ്യം ചെയ്ത ഇഡി അവർക്ക് നിരോധിത മയക്കുമരുന്നുകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കാവുന്ന തരത്തിലുള്ള ചില തെളിവുകൾ സിബിഐയ്ക്കും എൻസിബിക്കും കൈമാറിയിരുന്നു.

]]>