suryakumar yadav – malayalees.ch https://malayalees.ch Malayalam Online News Portal Sat, 29 Jul 2023 05:36:22 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png suryakumar yadav – malayalees.ch https://malayalees.ch 32 32 ഇന്ത്യ വിൻഡീസ് രണ്ടാം ഏകദിനം ഇന്ന്; സൂര്യകുമാർ യാദവിനെ പുറത്താക്കുമോ? https://malayalees.ch/west-indies-vs-india/ Sat, 29 Jul 2023 05:36:16 +0000 https://malayalees.ch/?p=85233 ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. കെൻസിംഗ്ടൺ ഓവലിൽ വൈകിട്ട് ഏഴ് മണി മുതലാണ് മത്സരം. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ ജയിച്ചിരുന്നു. ഇന്നത്തെ മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്. അതേസമയം ടീമിൽ മാറ്റം വരുത്താൻ ക്യാപ്റ്റൻ രോഹിത് ശർമ തയ്യാറാവുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

പരമ്പരയിലെ ആദ്യ മത്സരം 5 വിക്കറ്റിന് ജയിച്ച ഇന്ത്യ നിലവിൽ 1-0ന് മുന്നിലാണ്. മത്സരം ജയിച്ചെങ്കിലും ഇന്ത്യൻ ബാറ്റിംഗ് നിര വളരെ മോശം പ്രകടനമാണ് കാഴ്ച്ച വെച്ചത്. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 115 റൺസ് വിജയലക്ഷ്യം മറികടക്കാൻ ഇന്ത്യക്ക് അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെടേണ്ടി വന്നു. ചെറിയ സ്‌കോറായതിനാൽ വിരാട്‌ കോലി ബാറ്റിംഗിന് ഇറങ്ങിയിരുന്നില്ല. രോഹിത്‌ ശർമ ഏഴാമനായാണ്‌ എത്തിയത്‌. ബൗണ്ടറി പായിച്ച്‌ ക്യാപ്‌റ്റൻ ജയമൊരുക്കുകയായിരുന്നു. 22.5 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 118 റൺസാണ് ടീം നേടിയത്.

അതേസമയം ടി20 ക്രിക്കറ്റിൽ തന്റെ കഴിവ് തെളിയിച്ച സൂര്യകുമാർ യാദവ് ഇതുവരെ ഏകദിന ക്രിക്കറ്റിൽ തന്റെ മുദ്ര പതിപ്പിച്ചിട്ടില്ല. 50 ഓവർ ഫോർമാറ്റിൽ സൂര്യയുടെ പ്രകടനം തികച്ചും നിരാശാജനകമാണ്. മോശം റെക്കോർഡ് ഉണ്ടായിരുന്നിട്ടും, വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ രോഹിത് ശർമ സൂര്യയ്ക്ക് അവസരം നൽകി. ഈ അവസരം മുതലെടുക്കാൻ ടി20യിലെ നമ്പർ-1 ബാറ്റ്സ്മാന് കഴിഞ്ഞില്ല.

ഇത്തരമൊരു സാഹചര്യത്തിൽ രണ്ടാം ഏകദിനത്തിൽ സഞ്ജുവിനെ കളിപ്പിക്കുമെന്ന അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. എന്നാൽ ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ്‌ അടുത്തുനിൽക്കെ കൂടുതൽ പരീക്ഷണങ്ങളിലേക്ക്‌ ഇന്ത്യ കടന്നേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ടി20 ക്രിക്കറ്റിൽ സൂര്യ സാംസണേക്കാൾ മുന്നിലായിരിക്കാം, എന്നാൽ ഏകദിന ക്രിക്കറ്റിൽ സാംസണിന്റെ കണക്കുകൾ അദ്ദേഹത്തെക്കാൾ മികച്ചതാണ്. വേഗത കുറഞ്ഞ വെസ്റ്റ് ഇൻഡീസ് പിച്ചിൽ സ്പിന്നർമാരാണ് രോഹിത്തിന്റെ ആയുധം.

രണ്ടാം ഏകദിനത്തിൽ മൂന്നാം സ്പിന്നർക്ക് അവസരം ലഭിച്ചേക്കും. അങ്ങനെയെങ്കിൽ ശാർദുൽ താക്കൂറിനെ പുറത്തിരുത്തി യുസ്വേന്ദ്ര ചാഹലിന് അവസരം ലഭിക്കും. ആദ്യ ഏകദിനത്തിൽ മുഹമ്മദ് സിറാജിന്റെ അഭാവത്തിൽ മുകേഷ് കുമാറിനും ഉംറാൻ മാലിക്കിനുമൊപ്പം ഹാർദിക് പാണ്ഡ്യയും ഷാർദുൽ താക്കൂറും ചേർന്നാണ് ഇന്ത്യൻ പേസ് ആക്രമണം കൈകാര്യം ചെയ്തത്. ഇവരെല്ലാം ടീമിന് മികച്ച തുടക്കം നൽകിയെങ്കിലും സ്പിന്നർമാർ എത്തിയതോടെ വിൻഡീസിന്റെ ഇന്നിങ്‌സ് തകർച്ചയിൽ അവസാനിച്ചു. ജഡേജ മൂന്നും കുൽദീപ് നാലും വിക്കറ്റ് വീഴ്ത്തി.

]]>
വാംഖഡെയിൽ ഉദിച്ച സൂര്യതേജസ്: ഐപിഎല്ലിലെ കന്നിസെഞ്ച്വറിയുടെ ശോഭയിൽ സൂര്യകുമാർ യാദവ് https://malayalees.ch/suryakumar-yadav-scores-maiden-ipl-century/ Sat, 13 May 2023 04:15:58 +0000 https://malayalees.ch/?p=81179 അവസാന പന്ത് വരെയും പോരാട്ട വീര്യം പ്രകടിപ്പിച്ച ഗുജറാത്തിന്റെ റാഷിദ് ഖാൻ കിണഞ്ഞു ശ്രമിച്ചു. പക്ഷെ, വാംഖഡെയിൽ സൂര്യകുമാറിന്റെ മികവിൽ മുംബൈ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം മറികടക്കാൻ ടീമിനായില്ല. മുംബൈക്ക് നിർണായകമായിരുന്നു ഇന്നത്തെ മത്സരം. ഇന്നത്തെ മത്സരത്തിൽ തോൽവി വഴങ്ങിയിരുന്നേൽ പ്ലേയോഫ് പ്രതീക്ഷകൾ അകന്നേനെ ദൈവത്തിന്റെ പോരാളികൾക്ക്. അതിവേഗത്തിൽ മുംബൈയുടെ ഓപ്പണർമാർ പുറത്തുപോയപ്പോൾ നെഞ്ചും വിരിച്ച മുന്നോട്ട് വന്ന സൂര്യകുമാറിന്റെ പ്രഹരങ്ങൾ ബൗണ്ടറികൾ കടന്ന് പോകുമ്പോൾ പേരുകേട്ട ഗുജറാത്തിന്റെ ബോളിങ് നിര അങ്കലാപ്പിലായി. 360 ഡിഗ്രിയിൽ പന്ത് പായിച്ച സൂര്യകുമാർ 49 പന്തുകളിൽ 11 ഫോറും 6 സിക്സുമായി നേടിയത് 103 റൺസുകൾ. മുംബൈ ആകട്ടെ ഇന്നത്തെ വിജയത്തോടെ 12 മത്സരങ്ങളിൽ 14 പോയിന്റുകളുമായി മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.

ഒരു ഇടവേളക്ക് ശേഷമാണ് മുംബൈയുടെ ക്യാപ്റ്റൻ രോഹിത്തിന് റൺ നേട്ടം ഇരട്ടയക്കത്തിലേക്ക് എത്തിക്കാൻ സാധിച്ചത്. പക്ഷെ, രോഹിത്ത് 18 ബോളിൽ നിന്ന് നേടിയ 29 റണ്ണുകൾ ഗുജറാത്തിനെ പോലൊരു ടീമിനെതിരെയുള്ള മുംബൈയുടെ ടോട്ടലിലേക്ക് പര്യാപ്തമായിരുന്നില്ല. അവിടെയാണ് നിർണായകമായി സൂര്യകുമാർ എന്ന വിജയ സൂര്യന്റെ ഉദയം സംഭവിച്ചത്. താരം നേടിയത് ഐപിഎല്ലിലെ തന്റെ ആദ്യ സെഞ്ച്വറി.

സ്‍പെൻസ് നിറഞ്ഞ ഒരു ആക്ഷൻ മാസ്സ് സിനിമക്ക് വേണ്ടിയുള്ള ചേരുവകൾ നിറഞ്ഞതായിരുന്നു ആ സെഞ്ച്വറി. സെഞ്ച്വറി നേടുന്നതിന് താരത്തിന് ഇന്നിങ്സിൽ അവസാനിച്ചത് ഒരേയൊരു പന്ത് മാത്രമായിരുന്നു. വേണ്ടിയിരുന്നത് മൂന്ന് റൺസുകൾ. ബോൾ ചെയ്യുന്നത് വെസ്റ്റ് ഇൻഡീസ് താരം അൽസാരി ജോസഫ്. അവസാന പന്തിനെ സ്‌ക്വയർ ലെഗിലേക്ക് തന്റെ ട്രേഡ്മാർക് ഷോട്ടിലൂടെ ഉയർത്തിവിട്ട് താരം 100 റണ്ണുകൾ എന്ന മാന്ത്രിക സംഖ്യ പിന്നിട്ടു. സച്ചിൻ വേണ്ടി ഒരുകാലത്ത് ആർത്തു വിളിച്ച വാംഖഡെയിലെ കാണികൾ സൂര്യകുറിന് വേണ്ടി ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ് കയ്യടികളാൽ അംഗീകാരം നൽകി.

ഐപിഎല്ലിലെ ഒന്നാം സ്ഥാനക്കാരായ ​ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് മുംബൈ ഇന്ത്യൻസ്. നിർണായകമായ മത്സരത്തിൽ 27 റൺസിന്റെ വിജയമാണ് രോഹിത് ശർമ്മയും സംഘവും പേരിലാക്കിയത്. മുംബൈ ഉയർത്തിയ 219 റൺസ് വിജയലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ ടൈറ്റൻസിന്റെ പോരാട്ടം എട്ട് വിക്കറ്റ് നഷ്ടത്തിൽ 190ൽ റൺസിൽ അവസാനിച്ചു.

]]>
ഏകദിനത്തിൽ തുടർച്ചയായി മൂന്ന് ഗോൾഡൻ ഡക്കുകൾ; സൂര്യകുമാർ യാദവിന് നാണക്കേടിൻ്റെ റെക്കോർഡ് https://malayalees.ch/suryakumar-yadav-3-consecutive-golden-ducks/ Thu, 23 Mar 2023 05:02:45 +0000 https://malayalees.ch/?p=78455 ഏകദിനത്തിൽ തുടർച്ചയായി മൂന്ന് ഗോൾഡൻ ഡക്കുകൾ നേടുന്ന താരമായി സൂര്യകുമാർ യാദവ്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലാണ് സൂര്യ നാണക്കേടിൻ്റെ റെക്കോർഡ് സ്ഥാപിച്ചത്. ആദ്യ രണ്ട് മത്സരങ്ങളിലും മിച്ചൽ സ്റ്റാർക്കിനു മുന്നിൽ വീണ സൂര്യ ഇന്ന് നടന്ന മൂന്നാം മത്സരത്തിൽ ആഷ്ടൻ ആഗറിനു വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ചുരുങ്ങിയത് മൂന്ന് മത്സരങ്ങളുള്ള ഒരു ഏകദിന പരമ്പരയിലെ എല്ലാ മത്സരങ്ങളിലും ഗോൾഡൻ ഡക്ക് ആവുന്ന ആദ്യ താരമെന്ന റെക്കോർഡും ഈ മത്സരത്തോടെ സൂര്യകുമാറിനു ലഭിച്ചു.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും നാലാം നമ്പറിലാണ് സൂര്യകുമാർ ഇറങ്ങിയത്. ആദ്യ കളിയിൽ സ്റ്റാർക്കിൻ്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങിയ സൂര്യ അടുത്ത കളിയിൽ ബൗൾഡായി. ഇന്ന് ഏഴാം നമ്പരിലാണ് സൂര്യ ഇറങ്ങിയത്. സ്റ്റാർക്ക് അല്ല പന്തെറിഞ്ഞതെങ്കിലും ഇന്നും ആദ്യ പന്തിൽ തന്നെ സൂര്യയുടെ ഇന്നിംഗ്സ് അവസാനിച്ചു. ആഗറിൻ്റെ ക്വിക്കർ ഡെലിവറിയിൽ ബീറ്റണായ താരത്തിൻ്റെ കുറ്റി തെറിക്കുകയായിരുന്നു.

ശ്രേയാസ് അയ്യർ പരുക്കേറ്റ് പുറത്തായപ്പോൾ പകരം സഞ്ജു സാംസണെ ടീമിൽ പരിഗണിക്കാതിരുന്ന സെലക്ടർമാർക്കെതിരെ നേരത്തെ പ്രതിഷേധ സ്വരങ്ങളുയർന്നിരുന്നു. സൂര്യ മൂന്ന് കളിയിലും ഗോൾഡൻ ഡക്കായതോടെ ഇത് വർധിച്ചിട്ടുണ്ട്.

]]>
ഐസിസി ടി-20 മെൻസ് ക്രിക്കറ്റർ ഓഫ് ദി ഇയറായി സൂര്യകുമാർ യാദവ് https://malayalees.ch/suryakumar-yadav-icc-mens-t20-cricketer/ Thu, 26 Jan 2023 04:51:17 +0000 https://malayalees.ch/?p=75044 പോയ വർഷത്തെ ഏറ്റവും മികച്ച ടി-20 ക്രിക്കറ്ററായി ഇന്ത്യൻ താരം സൂര്യകുമാർ യാദവ് തെരഞ്ഞെടുക്കപ്പെട്ടു. ഐസിസി ഗവേണിംഗ് ബോഡിയാണ് ഇക്കാര്യം അറിയിച്ചത്. 2021ൽ ഇന്ത്യക്കായി അരങ്ങേറിയ താരം കഴിഞ്ഞ വർഷം ആകെ 1164 റൺസ് ആണ് നേടിയത്. 187.43 ശരാശരിയിൽ രണ്ട് സെഞ്ചുറികളും 9 അർദ്ധസെഞ്ചുറികളും സൂര്യ നേടി. 68 സിക്സറുകളും കഴിഞ്ഞ വർഷം സൂര്യ നേടി. ഇതോടെ രാജ്യാന്തര ടി-20യിൽ ഒരു വർഷം ഏറ്റവുമധികം സിക്സർ നേടുന്ന താരമായും സൂര്യ മാറി. നിലവിൽ ഐസിസിയുടെ പുരുഷ ടി-20 റാങ്കിംഗിൽ ഒന്നാമതാണ് സൂര്യ.

ഓസ്ട്രേലിയൻ ഓൾറൗണ്ടർ തഹിലിയ മഗ്രാത്താണ് വിമെൻസ് ക്രിക്കറ്റർ ഓഫ് ദി ഇയർ. നിലവിൽ ലോക ഒന്നാം നമ്പർ വനിതാ ബാറ്ററാണ് തഹിലിയ. കഴിഞ്ഞ വർഷം 16 ടി-20 മത്സരങ്ങളിൽ നിന്ന് 435 റൺസും 13 വിക്കറ്റും തഹിലിയ നേടി.

]]>
‘ഒരു ഇന്ത്യൻ താരത്തിൻ്റെ ഏറ്റവും മികച്ച ടി-20 ഇന്നിംഗ്സ്’; സൂര്യകുമാർ യാദവിനെ പുകഴ്ത്തി ഗൗതം ഗംഭീർ https://malayalees.ch/gautam-gambhir-suryakumar-yadav/ Mon, 31 Oct 2022 10:49:34 +0000 https://malayalees.ch/?p=70491 ടി-20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരായ സൂര്യകുമാർ യാദവിൻ്റെ ഇന്നിംഗ്സിനെ പുകഴ്ത്തി മുൻ താരം ഗൗതം ഗംഭീർ. ഒരു ഇന്ത്യൻ താരത്തിൻ്റെ ഏറ്റവും മികച്ച ടി-20 ഇന്നിംഗ്സ് ആണ് ഇതെന്ന് ഗംഭീർ പറഞ്ഞു. ഇന്ത്യയുടെ ഇന്നിംഗ്സിനു ശേഷം നടന്ന പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു ഗംഭീർ.

“മുൻകാലത്ത് കളിച്ച ഒരുപാട് ഇന്നിംഗ്സുകളുണ്ട്. സെഞ്ചുറികളുണ്ട്. സൂര്യ തന്നെ സെഞ്ചുറി നേടിയിട്ടുണ്ട്. പക്ഷേ, ഇതിനെക്കാൾ മികച്ചതോ ഇതിനെക്കാൾ ബുദ്ധിമുട്ടേറിയതോ ആയ ഒരു വേദിയില്ല. അത് ഈ സാഹചര്യങ്ങളായാലും ബൗളിംഗ് ആയാലും. ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 50 ആയിരുന്നു. അവിടെനിന്ന്, ഇങ്ങനെയൊരു പിച്ചിൽ 40 പന്തിൽ 60 എടുക്കാൻ കഴിയുമെങ്കിൽ, അതിനെക്കാൾ മികച്ച ഒരു പ്രകടനം ഞാൻ കണ്ടിട്ടില്ല. ഇത് ഒരു ഇന്ത്യൻ താരം ടി-20യിൽ കളിക്കുന്ന ഏറ്റവും മികച്ച ഇന്നിംഗ്സാണ്.”- ഗംഭീർ പറഞ്ഞു.

ദക്ഷിണാഫ്രിക്കകെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 133 റൺസ് ആണ് നേടിയത്. മുൻനിര തകർന്നടിഞ്ഞപ്പോൾ സൂര്യകുമാർ യാദവിൻ്റെ ഒറ്റയാൾ പോരാട്ടം (40 പന്തിൽ 68) ഇന്ത്യയെ മാന്യമായ സ്കോറിലെത്തിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കക്കായി ലുങ്കി എങ്കിഡി 4 വിക്കറ്റ് വീഴ്ത്തി.

]]>
ടി-20 റാങ്കിംഗ്; സൂര്യകുമാർ രണ്ടാം സ്ഥാനത്ത് തന്നെ https://malayalees.ch/t20-ranking-suryakumar-yadav/ Wed, 10 Aug 2022 12:31:38 +0000 https://malayalees.ch/?p=66213 ബാറ്റർമാരുടെ ഐസിസി ടി-20 റാങ്കിംഗിൽ ഇന്ത്യൻ താരം സൂര്യകുമാർ യാദവ് രണ്ടാം സ്ഥാനത്ത് തുടരുന്നു. പാകിസ്താൻ നായകൻ ബാബർ അസമാണ് ഒന്നാമത്. സൂര്യകുമാറിന് 805 റേറ്റിംഗും ബാബർ അസമിന് 818 റേറ്റിംഗും ഉണ്ട്.

മധ്യനിര താരം ശ്രേയാസ് അയ്യർ ആറ് സ്ഥാനങ്ങൾ കയറി 19ആം സ്ഥാനത്തെത്തി. സ്പിന്നർ രവി ബിഷ്ണോയ് 50 സ്ഥാനങ്ങൾ മറികടന്ന് 44ആം സ്ഥാനത്തെത്തി. കുൽദീപ് യാദവും റാങ്കിംഗിൽ നേടമുണ്ടാക്കി. 87ആം സ്ഥാനത്തായിരുന്നു കുൽദീപ് പുതിയ റാങ്കിംഗ് പ്രകാരം 58ആമതാണ്.

ഷഹീൻ അഫ്രീദിയെ നേരിടേണ്ടതെങ്ങനെയെന്ന് ഇന്ത്യൻ താരങ്ങളായ വിരാട് കോലിക്കും രോഹിത് ശർമ്മയ്ക്കും മുൻ പാക് താരം ഡാനിഷ് കനേരിയ ഉപദേശം നൽകിയിരുന്നു. കഴിഞ്ഞ ടി-20 ലോകകപ്പിൽ ഷഹീൻ അഫ്രീദിക്ക് മുന്നിലാണ് ഇരുവരും വീണത്. അതുകൊണ്ട് തന്നെ ഷഹീനെ വിജയകരമായി നേരിടുന്നതിനനുസരിച്ചാവും ഏഷ്യാ കപ്പിൽ ഇന്ത്യയുടെ സാധ്യതകൾ. ഇതിന് തൻ്റെ ഉപദേശം സഹായിക്കുമെന്ന് കനേരിയ പറയുന്നു.

ഷഹീൻ അഫ്രീദിയെ ഭയക്കേണ്ട കാര്യമില്ലെന്ന് കനേരിയ പറയുന്നു. കോലിയും രോഹിതുമൊക്കെ ലോകോത്തര ബാറ്റർമാരാണ്. ഫുള്ളർ ലെങ്തിലാവും ഷഹീൻ പന്തെറിയുക. ഫുട്ട് മൂവ്മെൻ്റിനു പകരം ശരീരത്തോട് ബാറ്റ് ചേർത്ത് കളിക്കണമെന്നും കനേരിയ പറയുന്നു.

കഴിഞ്ഞ ടി-20 ലോകകപ്പിൽ രോഹിത് ശർമ, കെഎൽ രാഹുൽ, വിരാട് കോലി എന്നിവരെയാണ് ഷഹീൻ വീഴ്ത്തിയത്. നേരിട്ട ആദ്യ പന്തിൽ തന്നെ രോഹിത് വിക്കറ്റിനു മുന്നിൽ കുടുങ്ങിയപ്പോൾ 3 റൺസെടുത്ത് രാഹുൽ മടങ്ങി. തൻ്റെ ആദ്യ സ്പെല്ലിൽ തന്നെ ഇന്ത്യയുടെ ഓപ്പണർമാരെ മടക്കിയ ഷഹീൻ ആണ് ഇന്ത്യയെ സമ്മർദ്ദത്തിലാക്കിയത്.

ഈ മാസാവസാനം ആരംഭിക്കുന്ന ഏഷ്യാ കപ്പിൽ പാകിസ്താനാണ് ഇന്ത്യയുടെ ആദ്യ എതിരാളികൾ. ഓഗസ്റ്റ് 28ന് ദുബായിൽ മത്സരം നടക്കും. ക്രിക്കറ്റിൽ നിന്ന് താത്കാലിക ഇടവേള കഴിഞ്ഞെത്തുന്ന കോലിയുടെ തിരിച്ചുവരവ് കൂടിയാണ് ഏഷ്യാ കപ്പ്.

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പ്രമുഖ താരങ്ങളുടെ തിരിച്ചു വരവിൽ മലയാളി താരം സഞ്ജു സാംസണ് ടീമിൽ ഇടം പിടിക്കാനായില്ല. 15 അംഗ ടീമിനെയാണ് സെലെക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. വിശ്രമത്തിലായിരുന്ന വിരാട് കോലി ടീമിൽ തിരിച്ചെത്തി. ഫോമിലല്ലാത്ത കോലിയ്ക്ക് ടി20 ലോകകപ്പിന് മുൻപ് ഫോമിലേക്ക് തിരിച്ച് വരാനുള്ള അവസരം കൂടിയാണ് ഏഷ്യ കപ്പ്.

ജഡേജ, ചാഹൽ, ബിഷ്ണോയ് എന്നിവർക്കൊപ്പം വെറ്ററൻ സ്പിന്നർ അശ്വിനും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ഭുവനേശ്വർ കുമാർ നയിക്കുന്ന പേസ് നിരയിൽ അർഷദീപ് സിംഗ്, ആവേശ് ഖാൻ എന്നിവർ ടീമിൽ ഇടംപിടിച്ചു. പരുക്കിന്റെ പിടിയിലായ ബുമ്രയെ ടീമിലുൾപ്പെടുത്തിയില്ല. ഹാർദിക് പാണ്ഡ്യ ടീമിൽ ഇടം നേടി. ലഭിച്ച അവസരങ്ങൾ നന്നായി വിനിയോഗിച്ച ദീപക് ഹൂഡയ്ക്കും അവസരം ലഭിച്ചു. ഋഷഭ് പന്തും ദിനേശ് കാർത്തികുമാണ് വിക്കറ്റ് കീപ്പർമാർ.

]]>
സൂര്യകുമാർ യാദവ് 4 ആഴ്ച പുറത്തിരിക്കുമെന്ന് റിപ്പോർട്ട് https://malayalees.ch/suryakumar-yadav-injury-4-weaks/ Wed, 11 May 2022 04:47:08 +0000 https://malayalees.ch/?p=61655 പരുക്കേറ്റ മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവ് 4 ആഴ്ച പുറത്തിരിക്കുമെന്ന് റിപ്പോർട്ട്. ഇതോടെ ദക്ഷിണാഫ്രിക്കക്കതിരെ നടക്കുന്ന ടി-20 പരമ്പരയിൽ നിന്ന് താരം പുറത്താവാനാണ് സാധ്യത. കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലാണ് 31 കാരനായ താരത്തിനു പരുക്കേറ്റത്. തുടർന്ന് താരം ഐപിഎലിൽ നിന്ന് പുറത്തായിരുന്നു.

]]>