Surya – malayalees.ch https://malayalees.ch Malayalam Online News Portal Fri, 23 Jun 2023 04:51:33 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Surya – malayalees.ch https://malayalees.ch 32 32 സൂര്യയുടെ വടിവാസൽ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പണം തട്ടി; തട്ടിപ്പ് സംഘം പിടിയിൽ https://malayalees.ch/scam-in-the-name-of-surya-vadivasal-film/ Fri, 23 Jun 2023 04:41:16 +0000 https://malayalees.ch/?p=83183 തമിഴ്‌നാട്ടിൽ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത സംഘത്തിനെതിരെ ചെന്നൈ തേനാംപേട്ട് പൊലിസ് കേസെടുത്തു.
സൂര്യ അഭിനയിക്കുന്ന വാടിവാസൽ സിനിമയിൽ അഭിനയിക്കാനെന്ന വ്യാജ്യേനെ വാട്‌സ് അപ്പിൽ പരസ്യം നൽകിയാണ് തട്ടിപ്പ് നടത്തിയത്. 

പ്രമുഖ നിർമാണ കമ്പനിയായ ചെന്നൈയിലെ വി ക്രിയേഷൻസിന്റെ പേരിലായിരുന്നു പരസ്യം. രജിസ്‌ട്രേഷനായി രണ്ടായിരം രൂപയാണ് സംഘം വാങ്ങിയത്. പിന്നീട്, സിനിമയിൽ അഭിനയിക്കാൻ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ് പതിനായിരം മുതൽ ഇരുപതിനായിരം രൂപ വരെ തട്ടിയെടുത്തു.

അഭിനയിക്കാനായി വി ക്രിയേഷൻസിന്റെ ഓഫിസിൽ എത്തിയപ്പോഴാണ് കബളിപ്പിയ്ക്കപ്പെട്ട വിവരം അറിഞ്ഞത്. വി ക്രിയേഷൻസിന്റെ ഡയറക്ടർ ജഗദീശൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തേനാംപേട്ട് പൊലിസ് കേസെടുത്തത്.

സൂര്യ ഇരട്ടവേഷത്തിലെത്തുന്ന ചിത്രമാണ് വടിവാസൽ. ഇതോടെ സൂര്യ ഡബിൾ റോളിലെത്തുന്ന ഏഴാമത്തെ ചിത്രമാകും വടിവാസൽ.

]]>
സൂര്യയ്ക്കും ജ്യോതികയ്ക്കുമെതിരെ പൊലീസ് കേസ് https://malayalees.ch/police-case-against-surya-jyothika/ Fri, 26 Aug 2022 08:08:10 +0000 https://malayalees.ch/?p=67126 സൂര്യ ചിത്രം ജയ് ഭീം വീണ്ടും വാർത്തകളിൽ നിറയുന്നു. കോപ്പിറൈറ്റ് വിവാദത്തിലാണ് ചിത്രം പെട്ടിരിക്കുന്നത്. സിനിമയുടെ കഥ തന്നിൽ നിന്ന് മോഷ്ടിച്ചതാണെന്ന് ആരോപിച്ച് വി.കുളഞ്ജിയപ്പയാണ് കേസ് കൊടുത്തിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ സംവിധായകൻ ജ്ഞാനവേലിനും നിർമാതാക്കളായ സൂര്യയ്ക്കും ജ്യോതികയ്ക്കുമെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ചിത്രീകരിച്ച സിനിമയാണ് സൂര്യ കേന്ദ്രകഥാപാത്രത്തിലെത്തിയ ജയ് ഭീം. തന്റെ കഥയെടുത്ത ശേഷം തനിക്ക് സിനിമാ പ്രവർത്തകർ റോയൽറ്റി തന്നില്ലെന്നാണ് വി.കുളഞ്ജിയപ്പ പറയുന്നത്. 50 ലക്ഷം രൂപ നൽകാമെന്നാണ് കുളഞ്ജിയപ്പയ്ക്ക് വാഗ്ദാനം ചെയ്തിരുന്നത്. പക്ഷേ പറഞ്ഞ പണം നൽകിയില്ല.

കുളഞ്ജിയപ്പയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ പുരോഗമിക്കുന്നത്. 1993 ൽ കമ്മാരപുരം പൊലീസ് സ്റ്റേഷനിൽ തനിക്ക് അനുഭവിക്കേണ്ടി വന്ന കൊടിയ പീഡനങ്ങളായിരുന്നുവെന്നും 2019 ൽ സംവിധായകൻ ജ്ഞാനവേൽ വീട്ടിലെത്തിയപ്പോൾ ഇക്കാര്യങ്ങളെല്ലാം വിവരിച്ചിരുന്നുവെന്നും കുളഞ്ജിയപ്പ പറയുന്നു.

]]>
മകൾക്കും മരുമകനുമായി സ്പെഷ്യൽ വിരുന്നൊരുക്കി റഹ്മാൻ https://malayalees.ch/ar-rahman-hosts-musical-wedding-reception-for-daughter/ Tue, 14 Jun 2022 12:48:56 +0000 https://malayalees.ch/?p=63357 മകൾ ഖദീജയ്ക്കും ഭർത്താവ് റിയാസ്ദീൻ ഷെയ്ഖ് മുഹമ്മദിനും വേണ്ടി സ്നേഹ സംഗീത വിരുന്നൊരുക്കി എ.ആർ.റഹ്മാൻ. ചെന്നൈയിൽ നടന്ന പരിപാടിയിൽ സോനു നിഗം, ഹണി സിങ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. പരിപാടിക്കിടെയുള്ള എ.ആർ.റഹ്മാന്റേയും കുടുംബത്തിന്റേയും ചിത്രങ്ങൾ ഇതിനകം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു കഴിഞ്ഞു.

മേയ് 6നാണ് ഖദീജയും സൗണ്ട് എൻജിനീയർ റിയാസ്ദീൻ ഷെയ്ഖ് മുഹമ്മദും വിവാഹിതരായത്. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. സിനിമാപ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമായി കഴിഞ്ഞ ദിവസം ചെന്നൈയിൽ പ്രത്യേക വിവാഹവിരുന്ന് തന്നെ റഹ്മാൻ ഒരുക്കിയിരുന്നു. എ.ആർ.റഹ്മാന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും ആഘോഷവേളയിൽ സന്നിഹിതരായിരുന്നു. അതിഥികൾ വേദിയിൽ തത്സമയം സംഗീതപരിപാടി അവതരിപ്പിച്ചതും ശ്രദ്ധേയമായി.

സൂര്യ, സ്റ്റാലിൻ, മണിരത്നം, സുഹാസിനി, സുജാത, ലിസി, റസൂൽ പൂക്കുട്ടി, ഗൗതം മേനോൻ, ബോണി കപൂർ എന്നിവരും വിവാഹ റിസപ്ഷന് എത്തിയിരുന്നു. 2021 ഡിസംബറിലാണ് ഖദീജയും റിയാസദ്ദീനുമായുള്ള വിവാഹനിശ്ചയം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു അത്.

]]>