Surya and Jyothika – malayalees.ch https://malayalees.ch Malayalam Online News Portal Wed, 22 Mar 2023 08:03:56 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Surya and Jyothika – malayalees.ch https://malayalees.ch 32 32 70 കോടി രൂപ മൂല്യം; മുംബൈയില്‍ ആഡംബര ഫ്‌ളാറ്റ് സ്വന്തമാക്കി സൂര്യ https://malayalees.ch/actor-surya-new-home-at-mumbai-worth-rs-70-crore/ Wed, 22 Mar 2023 08:03:22 +0000 https://malayalees.ch/?p=78416 നടന്‍ സൂര്യ ബോളിവുഡില്‍ സജീവമാകാന്‍ പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ മുംബൈയില്‍ ആഡംബര ഭവനം സ്വന്തമാക്കിയിരിക്കുകയാണ് താരം. മുംബൈയില്‍ പ്രശസ്ത രാഷ്ട്രീയ നേതാക്കളും സെലിബ്രിറ്റികളും താമസിക്കുന്ന സ്ഥലത്താണ് താരം 70 കോടി രൂപ മൂല്യമുള്ള ആഡംബര ഫ്‌ളാറ്റ് സ്വന്തമാക്കിയിരിക്കുന്നത്.

68 കോടി അടിസ്ഥാന വിലയുള്ള ഫ്‌ളാറ്റിന്റെ ബുക്കിങ്ങിനും രജിസ്‌ട്രേഷനും അടക്കം രണ്ട് കോടി രൂപ കൂടി ചേര്‍ത്താണ് 70 കോടി മൂല്യം. 9000 ചതുരശ്ര അടി വിസ്തൃതിയുള്ള പുതിയ ഫ്‌ളാറ്റിലേക്ക് താമസം മാറാനൊരുങ്ങുകയാണ് സൂര്യയും ജ്യോതികയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈയില്‍ നിന്ന് സ്ഥിര താമസം മാറാതെ, ബോളിവുഡ് മാര്‍ക്കറ്റില്‍ സജീവമാകാനാണ് താരകുടുംബത്തിന്റെ നീക്കമമെന്നാണ് ഇന്ത്യാ ഗ്ലിറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതിമനോഹരമായ പൂന്തോട്ടവും പാര്‍ക്കിങ് സ്ഥലങ്ങളും ഫ്‌ളാറ്റിനൊപ്പം ഉള്‍പ്പെടുന്നു. മുംബൈയില്‍ സൂര്യ സ്വന്തമാക്കുന്ന രണ്ടാമത്തെ അപ്പാര്‍ട്ട്‌മെന്റാണിത്.

അതേസമയം തന്റെ വരാനിരിക്കുന്ന ആക്ഷന്‍-അഡ്വഞ്ചര്‍ ഡ്രാമയായ ‘സൂര്യ 42’ ന് തയ്യാറെടുക്കുകയാണ് താരം. വെങ്കാറ്റര്‍, അരത്താര്‍, മണ്ടന്‍കാര്‍, മുകതാര്‍, പെരുമനാഥര്‍ എന്നിങ്ങനെ അഞ്ച് വ്യത്യസ്ത വേഷങ്ങളിലാണ് നടന്‍ ഈ ചിത്രത്തിലെത്തുക. ബോളിവുഡ് താരം ദിഷ പടാനിയാണ് നായിക. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം ലോകമെമ്പാടുമായി 10 ഭാഷകളില്‍ റിലീസ് ചെയ്യും.

]]>
സൂര്യയ്ക്കും ജ്യോതികയ്ക്കുമെതിരെ പൊലീസ് കേസ് https://malayalees.ch/police-case-against-surya-jyothika/ Fri, 26 Aug 2022 08:08:10 +0000 https://malayalees.ch/?p=67126 സൂര്യ ചിത്രം ജയ് ഭീം വീണ്ടും വാർത്തകളിൽ നിറയുന്നു. കോപ്പിറൈറ്റ് വിവാദത്തിലാണ് ചിത്രം പെട്ടിരിക്കുന്നത്. സിനിമയുടെ കഥ തന്നിൽ നിന്ന് മോഷ്ടിച്ചതാണെന്ന് ആരോപിച്ച് വി.കുളഞ്ജിയപ്പയാണ് കേസ് കൊടുത്തിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ സംവിധായകൻ ജ്ഞാനവേലിനും നിർമാതാക്കളായ സൂര്യയ്ക്കും ജ്യോതികയ്ക്കുമെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ചിത്രീകരിച്ച സിനിമയാണ് സൂര്യ കേന്ദ്രകഥാപാത്രത്തിലെത്തിയ ജയ് ഭീം. തന്റെ കഥയെടുത്ത ശേഷം തനിക്ക് സിനിമാ പ്രവർത്തകർ റോയൽറ്റി തന്നില്ലെന്നാണ് വി.കുളഞ്ജിയപ്പ പറയുന്നത്. 50 ലക്ഷം രൂപ നൽകാമെന്നാണ് കുളഞ്ജിയപ്പയ്ക്ക് വാഗ്ദാനം ചെയ്തിരുന്നത്. പക്ഷേ പറഞ്ഞ പണം നൽകിയില്ല.

കുളഞ്ജിയപ്പയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ പുരോഗമിക്കുന്നത്. 1993 ൽ കമ്മാരപുരം പൊലീസ് സ്റ്റേഷനിൽ തനിക്ക് അനുഭവിക്കേണ്ടി വന്ന കൊടിയ പീഡനങ്ങളായിരുന്നുവെന്നും 2019 ൽ സംവിധായകൻ ജ്ഞാനവേൽ വീട്ടിലെത്തിയപ്പോൾ ഇക്കാര്യങ്ങളെല്ലാം വിവരിച്ചിരുന്നുവെന്നും കുളഞ്ജിയപ്പ പറയുന്നു.

]]>