survey – malayalees.ch https://malayalees.ch Malayalam Online News Portal Tue, 02 May 2023 04:31:23 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png survey – malayalees.ch https://malayalees.ch 32 32 കർണാടകയിൽ ബിജെപിക്ക് തിരിച്ചടി; മൂന്നാം സര്‍വേയിലും തോല്‍വി പ്രവചിച്ച് സർവേ ഫലം https://malayalees.ch/karnataka-pre-poll-survey-shows-clear-win-for-congress-bjp-lose-html/ Tue, 02 May 2023 04:13:45 +0000 https://malayalees.ch/?p=80525 കര്‍ണാടകത്തില്‍ ബിജെപിക്ക് തോല്‍വി പ്രവചിച്ച് ഇന്ത്യ ടുഡേ-സി വോട്ടര്‍ സര്‍വേ. 74-86 സീറ്റുകളില്‍ ഒതുങ്ങുമെന്ന് പ്രവചനം. കോൺഗ്രസ് 107- 119 സീറ്റുകള്‍ നേടുമെന്നും സർവേ ഫലം. കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണകക്ഷിയായ ബിജെപിക്ക് തലവേദനയായിരിക്കുകയാണ് അഭിപ്രായ സർവേ. തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി സർക്കാർ രൂപീകരിക്കാനുള്ള ബിജെപിയുടെ നീക്കങ്ങൾക്കു മങ്ങലേൽപ്പിക്കുന്നതാണ് അഭിപ്രായ സർവേ റിപ്പോർട്ട് എന്നാണു നിരീക്ഷണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുൻനിർത്തി ബിജെപിയും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസും വമ്പൻ പ്രചാരണമാണ് നടത്തുന്നത്.

ഇതിനിടെ കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് എബിപി–സി വോട്ടർ അഭിപ്രായ സർവേ പ്രവചനം നടത്തിയിട്ടുണ്ട് . ദക്ഷിണേന്ത്യയിൽ ഭരണമുള്ള ഏക സംസ്ഥാനമായ കർണാടകയിൽ ബിജെപിക്കു പ്രതീക്ഷിക്കുന്ന വിജയം കിട്ടില്ലെന്നാണ് സർവേ പറയുന്നത്.

224 നിയമസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് കോൺഗ്രസ് 107 മുതൽ 119 സീറ്റ് വരെ നേടുമെന്നാണു പ്രവചനം. ബിജെപിയുടെ പ്രകടനം 74– 86 സീറ്റുകളിൽ ഒതുങ്ങും. ജെഡിഎസിന് 23– 35 സീറ്റ് കിട്ടിയേക്കും. സ്വതന്ത്രർ ഉൾപ്പെടെയുള്ള മറ്റുള്ളവർ അഞ്ചിടത്ത് വരെ ജയിച്ചേക്കും.

ഗ്രേറ്റർ ബെംഗളൂരു, സെൻട്രൽ കർണാടക, മുംബൈ കർണാടക, ഹൈദരാബാദ് കർണാടക മേഖലകളിൽ കോൺഗ്രസിനാണു മുൻതൂക്കം. പഴയ മൈസൂരുവിൽ ജെഡിഎസ് ഒപ്പത്തിനൊപ്പമാണ്. തീരദേശ കർണാടകയിൽ മാത്രമാണു ബിജെപിക്കു നല്ല പ്രകടനം കാഴ്ച വയ്ക്കാനാവുകയെന്നും സർവേ വ്യക്തമാക്കുന്നു.

കോൺഗ്രസ് 40 ശതമാനം വോട്ടുവിഹിതം നേടുമ്പോൾ ബിജെപിക്ക് 35 ശതമാനം, ജെഡിഎസിന് 17 ശതമാനം എന്നിങ്ങനെയാണ് പ്രവചിക്കുന്നത്. 17,772 പേർ സർവേയിൽ പങ്കെടുത്തു. മേയ് 10ന് ഒറ്റഘട്ടമായാണു തിരഞ്ഞെടുപ്പ്. 13ന് ഫലം പ്രഖ്യാപിക്കും.

]]>
എറണാകുളത്ത് സിൽവർ ലൈൻ സാറ്റലൈറ്റ് സർവേ തടഞ്ഞ് യൂത്ത് കോൺ​ഗ്രസ് https://malayalees.ch/youth-congress-blocks-silver-line-satellite-survey-in-ernakulam/ Sat, 26 Mar 2022 07:54:52 +0000 https://malayalees.ch/?p=59121 എറണാകുളം മാമലയിൽ സിൽവർലൈൻ സാറ്റലൈറ്റ് സർവേ ആരംഭിക്കാനായി ഉദ്യോ​ഗസ്ഥരെത്തി. ഇവിടെ സർവേ നടത്താൻ അനുവദിക്കില്ലെന്ന നിലപാടുമായി യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരും രം​ഗത്തെത്തി. മാർക്സിസ്റ്റ് പാർട്ടിക്കും പിണറായി വിജയനും പണമുണ്ടാക്കാനുള്ള പദ്ധതിയാണിതെന്നും ഇത് ഇവിടെ നടപ്പാക്കില്ലെന്നും യൂത്ത് കോൺ​ഗ്രസ് നേതാവ് മുഹമ്മദ് ഷിയാസ് പറഞ്ഞു.

സിൽവർലൈൻ പദ്ധതി കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന നിലപാടുമായി മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരത്തേ രം​ഗത്തെത്തിയിരുന്നു. കേരളത്തിന് യോജിച്ച പദ്ധതിയല്ല സിൽവർ ലൈൻ. കെ റെയില്‍ പ്രതിഷേധം സര്‍ക്കാര്‍ കണക്കിലെടുക്കണം. ജനങ്ങളുടെ പ്രതിഷേധം സർക്കാർ അപമാനമായി കാണരുത്. പദ്ധതി കേരളത്തിന് ഗുണം ചെയ്യില്ല. ഹൈ സ്പീഡ് റെയിൽ കേരളത്തിന്‍റെ പശ്ചാത്തലത്തിൽ നടപ്പാക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയാണ് യുഡിഎഫ് സർക്കാർ വേണ്ടെന്നുവച്ചത്. വിഴിഞ്ഞം പദ്ധതി പോലും ഇതുവരെ റോ മെറ്റീരിയൽസ് ഇല്ലാത്തതിനാൽ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ പലയിടത്തും സില്‍വര്‍ കല്ലിടല്‍ തുടരുന്നതിനിടെ ഇന്നും നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. കോട്ടയം നട്ടാശേരിയില്‍ സില്‍വര്‍ ലൈനിന്റെ ഭാഗമായി സ്ഥാപിച്ച സര്‍വേക്കല്ലുകള്‍ നാട്ടുകാര്‍ പിഴുതെറിഞ്ഞു. 12 കല്ലുകളാണ് ഇന്ന് രാവിലെ നാട്ടുകാരെത്തും മുന്‍പ് ഉദ്യോഗസ്ഥര്‍ സ്ഥാപിച്ചത്. അതേസമയം പിറവത്ത് നടക്കുന്ന സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെ അനൂപ് ജേക്കബ് എംഎല്‍എ രംഗത്തെത്തി.

കല്ലിടുന്നത് എവിടെയെന്നുപോലും ഉദ്യോഗസ്ഥര്‍ അറിയിക്കുന്നിലെന്ന് അനൂപ് ജേക്കബ് ട്വന്റിഫോറിനോട് പറഞ്ഞു. ഇത്തരം നടപടികള്‍ ജനങ്ങളെ കൂടുതല്‍ ആശങ്കയിലാക്കുന്നു. പിറവം സിപിഐ ലോക്കല്‍ സെക്രട്ടറിയുടെ പ്രതികരണം ജനവികാരം മനസിലാക്കിയാണ്. കെ റെയില്‍ എംഡിക്കെതിരെ കേസെടുക്കണമെന്നും അനൂപ് ജേക്കബ് എംഎല്‍എ പ്രതികരിച്ചു. ഇതിനിടെ അതിരടയാളക്കല്ലിടാന്‍ റവന്യുവകുപ്പ് നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് റവന്യു മന്ത്രി കെ രാജന്റെ വിശദീകരണം.

]]>
സിൽവർലൈൻ സർവേ നടപടികൾ നിർത്തിവച്ചിട്ടില്ല; കെ റെയിൽ എംഡി വി. അജിത് കുമാർ https://malayalees.ch/silverline-survey-process-has-not-stopped-k-rail-md-v-ajith-kumar/ Fri, 25 Mar 2022 07:59:00 +0000 https://malayalees.ch/?p=59060 അതിരടയാള കല്ലിടൽ നിർത്തിവച്ചിട്ടില്ലെന്ന് കെ റെയിൽ എം ഡി വി അജിത് കുമാർ. സർക്കാരിന്റെയോ ഏജൻസിയുടെയോ അറിയിപ്പ് ലഭിച്ചിട്ടില്ല. സിൽവർലൈൻ സർവേ നടപടികളുമായി മുന്നോട്ട് പോകുമെന്ന് കെ റെയിൽ എം ഡി വ്യക്തമാക്കി.

സംസ്ഥാനത്ത് കല്ലിടൽ നിർത്തിവച്ചതായി കരാർ ഏറ്റെടുത്ത ഏജൻസി നേരത്തെ അറിയിച്ചിരുന്നു.
പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് ഏജൻസി അറിയിച്ചതിനെ തുടർന്നായിരുന്നു തീരുമാനം.
പ്രതിഷേധക്കാർ വാഹനങ്ങൾക്കും സർവേ ഉപകരണങ്ങൾക്കും കേട് പാടുകൾ വരുത്തുന്നു. വനിതകളടക്കമുള്ള ജീവനക്കാരേയും കൈയേറ്റം ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളിൽ സർവേ തുടരാൻ ബുദ്ധിമുട്ടാണെന്നും ഏജൻസി വ്യക്തമാക്കിയിരുന്നു.

എറണാകുളം ജില്ലയില്‍ സില്‍വര്‍ലൈന്‍ സര്‍വേ നിര്‍ത്തിവച്ചിരുന്നു. പൊലീസ് സുരക്ഷ ഉറപ്പാക്കിയാലേ സര്‍വേ നടത്താനാകുവെന്ന് ഏജന്‍സി അറിയിച്ചതിനെ തുടര്‍ന്നായിരുന്നു തീരുമാനം. ഇക്കാര്യം കെ റയിൽ അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു.

അതേസമയം എറണാകുളം ജില്ലയിൽ 12 കിലോമീറ്റർ മാത്രമേ സർവേ പൂർത്തീകരിക്കാനുള്ളൂ. വടക്കൻ കേരളത്തിലും ഇന്ന് സർവേ നടപടികളില്ല. കണ്ണൂരിൽ പാർട്ടി കോൺഗ്രസ് തീരുന്നത് വരെ സർവേ നീട്ടി വയ്ക്കാനും ആലോചനയുണ്ട്.

]]>
മുന്നാക്കക്കാരിലെ പാവപ്പെട്ടവരെ കണ്ടെത്താനുള്ള സര്‍വേയ്ക്ക് തുടക്കം; എന്‍എസ്എസ് ബഹിഷ്‌കരിക്കും https://malayalees.ch/economic-reservation-survey-started-in-kerala-nss-will-ban/ Sat, 20 Nov 2021 06:45:25 +0000 https://malayalees.ch/?p=52816 മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവരെ കണ്ടെത്താനുള്ള സര്‍വേയ്ക്ക് ഇന്ന് തുടക്കമാകും. ഓരോ വാര്‍ഡിലെയും അഞ്ച് കുടുംബങ്ങളെ ഉള്‍പ്പെടുത്തിയുള്ള സര്‍വേ നടത്താന്‍ കുടുംബശ്രീയെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. സര്‍വേയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

സാമ്പിള്‍ സര്‍വേ അശാസ്ത്രീയമാണെന്നും ശാസ്ത്രീയ സര്‍വേയാണ് നടത്തേണ്ടതെന്നും ചൂണ്ടിക്കാട്ടി എന്‍എസ്എസ് ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കും. വീടുകളില്‍ കയറിയിറങ്ങി ആധികാരികമായി സര്‍വേ നടത്തണമെന്നാണ് എന്‍എസ്എസിന്റെ ആവശ്യം.

നിലവില്‍ സംസ്ഥാനത്ത് 164 മുന്നാക്കസമുദായങ്ങളുണ്ടെന്നാണ് കണക്ക്. ഇവരില്‍ സാമ്പത്തികമായി പിന്നോക്കമുള്ളവര്‍ക്ക് സംവരണത്തിനുള്ള വാര്‍ഷിക വരുമാന പരിധി നാല് ലക്ഷമായും നിശ്ചയിച്ചിട്ടുണ്ട്. മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് പത്ത് ശതമാനം സംവരണമാണ് ഏര്‍പ്പെടുത്തുന്നത്.

ഒബിസി വിഭാഗ പട്ടികയില്‍ ഉള്‍പ്പെട്ട നായിഡു, നാടാര്‍, (എസ്‌ഐയുസിയില്‍ ഉള്‍പ്പെടാത്ത ക്രിസ്തുമതക്കാര്‍), ശൈവ വെള്ളാള (പാലക്കാട് ജില്ല ഒഴികെ) എന്നീ വിഭാഗങ്ങളെ ഒഴിവാക്കി 164 വിഭാഗങ്ങളെ സംവരണേതര വിഭാഗമായി ഉള്‍പ്പെടുത്തിയാണ് സംവരേണതര പട്ടിക പുറത്തിറക്കിയിരിക്കുന്നത്

]]>
സര്‍വേകളുടെ സാധ്യത https://malayalees.ch/survey-polls-is-a-crucial-factor-in-2019-loksabha-election/ Tue, 16 Apr 2019 06:10:48 +0000 https://malayalees.ch/?p=5833 ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ആവേശത്തിലാണ് നാടെങ്ങും. മഹാനഗരങ്ങള്‍ മുതല്‍ നാട്ടിന്‍പുറങ്ങളിലെ അങ്ങാടിക്കടകളില്‍ വരെ വോട്ട് ചര്‍ച്ചകളാണ്. ജയ,പരാജയങ്ങളും,വോട്ടുശതമാനവുമെല്ലാം സജീവ ചര്‍ച്ചാവിഷയങ്ങളാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്‍റെ ഭരണ ചക്രം തിരിക്കാനുള്ള രാഷ്ട്രീയ അങ്കത്തിനാണ് രാജ്യം വേദിയാകുന്നത്.തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും പ്രസക്തമാകുന്ന ഒന്നാണ് സര്‍വേകള്‍. മണ്ഡലങ്ങളുടെ പൊതു രാഷ്ട്രീയ ചിന്തയും അതാത് സമയങ്ങളിലെ പൊതു പ്രശ്നങ്ങളുമാണ് ഓരോ സര്‍വേകളുടേയും വിധി നിര്‍ണ്ണയിക്കുന്നത്.

മിക്കവാറും എല്ലാ തെരഞ്ഞെടുപ്പുകളുടേയും പ്രഖ്യാപനത്തിന് മാസങ്ങള്‍ക്ക് മുമ്പേ തന്നെ സര്‍വേകള്‍ ആരംഭിക്കുന്നു. സീ വോട്ടര്‍ ഉള്‍പ്പെടെ ചില സ്വകാര്യ ഏജന്‍സികളാണ് സര്‍വേകള്‍ സംഘടിപ്പിക്കുന്നത്. മത്സര ഫലത്തില്‍ നേരിട്ട് സ്വാധീനം ചെലുത്താന്‍ ഇത്തരം സര്‍വേകള്‍ക്ക് കഴിയാറില്ലെങ്കിലും ജനം പോളിങ് ബൂത്തിലെത്തുന്നതിന് മുമ്പുള്ള വിധി എന്ന നിലയില്‍ ആളുകളുടെ മനസ്സിനെ സ്വാധീനിക്കാന്‍ സര്‍വേകള്‍ കാരണമാകാറുണ്ട്. ഇത്തവണ പുറത്ത് വന്ന സര്‍വേകളെല്ലാം തന്നെ ലേക്സഭ തെരഞ്ഞെടുപ്പില്‍ ഇടതിന് ആശ്വാസത്തിനുള്ള വക നല്‍കാത്തവയാണ്.

അത് കൊണ്ട് തന്നെ യു.ഡി.എഫിനെയും എൻ.ഡി.എയേയും നേരിടാനെന്നപോലെ തന്നെ, ഇടതുനേതൃത്വം ഇപ്പോൾ സമയവും അധ്വാനവും മാറ്റിവയ്ക്കുന്നത് സര്‍വേ ഫലങ്ങള്‍ പൊള്ളയാണെന്ന് സ്ഥാപിക്കാനാണ്. പുറത്ത് വന്ന പത്തിലധികം സര്‍വേകളില്‍ ഭൂരിഭാഗവും ഇടത് മുന്നണിക്ക് വന്‍ തിരിച്ചടി പ്രവചിക്കുന്നവയാണ്. എന്നാല്‍ ഇതിനപ്പുറം ചോര്‍ന്ന് പോകുന്ന വോട്ടുകളാണ് എല്‍.ഡി.എഫിനെ ആശങ്കയിലാക്കുന്നത്. കഴിഞ്ഞ തവണത്തെ വോട്ടിങ് പാറ്റേണില്‍ നിന്നും നേര്‍ വിപരീതമാണ് ഇത്തവണ ജന മനമനസ്സ് എന്നാണ് സര്‍വേകള്‍ ഭൂരിഭാഗവും പറയുന്നത്. മുന്‍കാലങ്ങളില്‍ കേരളത്തില്‍ ത്രികോണ മത്സരങ്ങള്‍ പേരിന് മാത്രമായിരുന്നുവെങ്കില്‍ ഇത്തവണ അങ്ങനെയല്ല. യു.ഡി.എഫിന്‍റെയും എല്‍.ഡി.എഫിന്‍റെയും സ്ഥാനാര്‍ഥികള്‍ക്ക് കിട്ടുന്ന അതേ സ്വീകാര്യത തന്നെ തങ്ങളുടെ സഥാനാര്‍ഥികള്‍ക്കും കിട്ടുന്നുവെന്ന വിശകലനമാണ് ബി.ജെ.പിയുടേത്.

ഇത് തങ്ങള്‍ക്കനുകൂലമായൊരു ജനവിധിയുണ്ടാകുമെന്ന വിലയിരുത്തലിലേക്കും അവരെ നയിക്കുന്നു. എന്നാല്‍ രണ്ടില്‍ കൂടുതല്‍ സീറ്റുകള്‍ പുറത്ത് വന്ന ഒരു സര്‍വേയിലും എന്‍.ഡി.എക്കില്ല. ഭൂരിഭാഗവും 0-1 സാധ്യതയാണ് കാണുന്നത്. എന്നാല്‍ വോട്ട് വിഹിതത്തിന്‍റെ കാര്യത്തില്‍ സംഗതി ഇതല്ല. ടൈംസ് നൗ- വി.എം.ആറുമായി ചേര്‍ന്ന് നടത്തിയ സര്‍വേ പ്രകാരം യു.ഡി.എഫിന് 46.97 ഉം എല്‍.ഡി.എഫിന് 28.11 ശതമാനവും എന്‍.ഡി.എക്ക് 20.85 ശതമാനവുമാണ് ഇത്തവണത്തെ കേരളത്തിലെ വോട്ടിങ് നിലവാരം. ഇനി റിപ്പബ്ലിക്ക് ടി.വി സീ വോട്ടറുമായി ചേര്‍ന്ന് നടത്തിയ സര്‍വേ പ്രകാരം യു.ഡി.എഫ് 40.7 എല്‍.ഡിഎഫ് 23.3 എന്‍.ഡി.എ 23.2 എന്നിങ്ങനെയാണ് ഫലം. കേരളത്തിന്‍റെ ചരിത്രത്തിലാദ്യമായി ഇടത് പക്ഷത്തിന്‍റെ വേട്ടു ശതമാനം 30 ന് താഴേക്ക് പതിച്ചുവെന്നത് ഇടത് കോട്ടയായ കേരളത്തിനുള്ള മുന്നറിയിപ്പാണ്.

2014 ന്‍റെ സര്‍വേ കണക്കുകള്‍

2014 ലെ സര്‍വേ പ്രകാരം യു.ഡി.എഫ് (41.98) എ.ൽ.ഡി.എഫ് (40.12) എൻ.ഡി.എ (10.82) എന്നതായിരുന്നു വോട്ടു ശതമാനം. തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, എറണാകുളം, പാലക്കാട്, കോഴിക്കോട്, കാസർകോട് എന്നിങ്ങനെ ഏഴിടങ്ങളില്‍ മാത്രമാണ് എൻ.ഡി.എക്കു 10 ശതമാനമോ അതിൽ കൂടുതലോ വോട്ടു ലഭിച്ചത്.

മാറുന്ന ട്രന്‍റുകള്‍

എൻ.ഡി.എക്കു വോട്ട് ശതമാനം കൂടുമെന്നു പറയുന്ന ഭൂരിപക്ഷം മണ്ഡലങ്ങളിലും വിജയം യു.ഡി.എഫിനൊപ്പമായിരിക്കുമെന്നാണ് സർവേ ഫലങ്ങൾ പറയുന്നത്. ഇങ്ങനെ സംഭവിച്ചാൽ, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടിങ് പാറ്റേണില്‍ നിന്നുള്ള വ്യക്തവും വിധിനിർണായകവുമായ വ്യതിയാനമാകും ഇത്തവണത്തെ എൽ.ഡി.എഫ് (43.35) യു.ഡി.എഫ് (38.79) എൻ.ഡി.എ (15.01) എന്നതായിരുന്നു 2016 നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടു ശതമാനം. 2011ൽ നിന്ന് 7.24% വോട്ട് യു.ഡി.എഫിനു നഷ്ടമായ തെരഞ്ഞെടുപ്പ്.

യു.ഡി.എഫ് തോറ്റ ഭൂരിപക്ഷം മണ്ഡലങ്ങളിലും എൻ.ഡി.എയുടേത് ഭേദപ്പെട്ട പ്രകടനമായിരുന്നു. എൽ.ഡി.എഫ് വോട്ട് അതേപടി നിൽക്കുകയും ബാക്കി വോട്ട്, പ്രത്യേകിച്ചും ഭൂരിപക്ഷ വിഭാഗങ്ങളുടേത് യു.ഡി.എഫിനും എൻ.ഡി.എക്കുമായി വിഭജിച്ച് പോവുകയും ചെയ്തതോടെയാണ് യു.ഡി.എഫിന് നില തെറ്റിയത്. ലോക്സഭാ തിരഞ്ഞെടുപ്പിലും അത് ആവർത്തിക്കുമോ എന്ന ആശങ്ക യു.ഡി.എഫിനും, പ്രതീക്ഷ എൽ.ഡി.എഫിനുമുണ്ടായി; പ്രത്യേകിച്ചും ശബരിമല വിവാദത്തിന്റെ കൂടി പശ്ചാത്തലത്തിൽ. പക്ഷേ, സർവേകൾ പ്രകാരം വോട്ട് ചോര്‍ച്ച കൂടുതല്‍ ഇടത് മുന്നണിക്കാണ് എന്നതാണ് വാസ്തവം.

എൽ.ഡി.എഫിലുള്ള ഭൂരിഭാഗം പേരും വിശ്വാസികളാണെന്നാണ് സി.പി.എം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്‍ ആത്മ വിശ്വാസത്തോടെയാണ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇത് കൊണ്ട് തന്നെ തങ്ങള്‍ക്ക് അനുകൂലമായ ഒരു ട്രെന്‍റ് ഇത്തവണ ഉരുത്തിരിയുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്. സര്‍വേകള്‍ അശാസ്ത്രീയവും, അടിസ്ഥാനരഹിതവുമാണെന്നാണ് ഇടതിന്‍റെ വാദം. അതിനാല്‍ തന്നെ ഇത്തരം സര്‍വേകളുടെ ആധികാരികതയില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് പറഞ്ഞ് തള്ളുകയാണ് അവര്‍ ചെയ്യുന്നത്.

പ്രചാരണ വേദികള്‍ മുതല്‍ പാര്‍ട്ടി യോഗങ്ങളില്‍ വരെ സര്‍വേകളെ തള്ളി പറയാനാണ് ഇടത് പക്ഷം സമയം ചിലവിടുന്നത്. 5000 പേരുടെ സര്‍വേ ഫലത്തെക്കാള്‍ തങ്ങള്‍ക്ക് വിശ്വാസം വരാനിരിക്കുന്ന ജനവിധിയിലാണെന്നാണ് ഇടത് നേതാക്കാളുടെ വാദം. പക്ഷെ വര്‍ഷാവര്‍ഷങ്ങളില്‍ ഇടത് പക്ഷത്തിനുണ്ടാകുന്ന ക്ഷീണം ചെറുതല്ല എന്നതാണ് വാസ്‍തവം.

]]>