Survey stone – malayalees.ch https://malayalees.ch Malayalam Online News Portal Mon, 21 Mar 2022 08:47:32 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Survey stone – malayalees.ch https://malayalees.ch 32 32 സർവേ കല്ല് സ്ഥാപിക്കുന്നത് കേന്ദ്രം തടയണമെന്ന് കെ.മുരളീരൻ; കല്ല് പിഴുതെറിഞ്ഞ പാവങ്ങളെ ജയിലിലേക്ക് അയക്കില്ലെന്ന് വി.ഡി സതീശൻ https://malayalees.ch/vd-satheeshan-and-k-muraleesharan-against-k-rail/ Mon, 21 Mar 2022 08:47:22 +0000 https://malayalees.ch/?p=58860 സിൽവർ ലൈൻ സർവേ കല്ല് സ്ഥാപിക്കുന്നത് കേന്ദ്രം തടയണമെന്ന് കെ.മുരളീരൻ എംപി. കേരളത്തിൽ നടക്കുന്ന പൊലീസ് അതിക്രമം അംഗീകരിക്കാനികില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നാൽ സിൽവർലൈൻ ഉദ്യോഗസ്ഥരെ ജയിലിലാക്കുമെന്നും കെ മുരളീധരൻ പറഞ്ഞു.

കല്ല് പിഴുതെറിഞ്ഞതിന്റെ പേരിൽ പാവങ്ങളെ ജയിലിലേക്ക് അയക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു. ജയിലിൽ പോകേണ്ടി വന്നാൽ യുഡിഎഫ് നേതാക്കൾ പോകുമെന്നും ഭീഷണിക്ക് മുമ്പിൽ വഴങ്ങില്ലെന്നും വിഡി സതീശൻ പറഞ്ഞു.

അതേസമയം, സിൽവർ ലൈൻ സർവേ കല്ലിടലിനെതിരെ ഇന്നും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് ജനം. കോട്ടയം നട്ടാശ്ശേരിയിലും കോഴിക്കോട് കല്ലായിയിലും വലിയ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. പ്രതിഷേധത്തെ തുടർന്ന് മലപ്പുറം തിരുനാവായ സൗത്ത് പല്ലാറിൽ സിൽവർലൈൻ സർവേ നടപടികൾ നിർത്തിവച്ചിരിക്കുകയാണ്.

അതിനിടെ, പ്രതിഷേധങ്ങൾക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തുവന്നു. സർവേ കല്ലുകൾ പിഴുതെറിഞ്ഞാൽ പദ്ധതി തടയാനാകില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സമരം നടത്തി കോൺഗ്രസ് സമയം കളയരുതെന്ന് അദ്ദേഹം വ്യക്തമാക്കി. പലയിടത്തും സമരം ചെയ്യുന്നത് ഭൂമി നഷ്ടപ്പെടുന്നവരല്ലെന്നും മാടപ്പള്ളിയിലെ സമരം ആസൂത്രമാണെന്നും കോടിയേരി തുറന്നടിച്ചു.

]]>
മലപ്പുറം തിരൂരിൽ കെ-റെയിൽ സർവേ കല്ലിടൽ നടപടികൾ ഇന്നും തുടരും https://malayalees.ch/k-rail-survey-stone-planting-malappuram/ Sat, 19 Mar 2022 08:19:47 +0000 https://malayalees.ch/?p=58819 മലപ്പുറം തിരൂരിൽ യന്ത്രതകരാറിനെ തുടർന്ന് നിർത്തിവെച്ച സിൽവർ ലൈൻ സർവ്വേ ലൈനുകൾ സ്ഥാപിക്കുന്ന നടപടികൾ ഇന്ന് പുനരാരംഭിക്കും. കഴിഞ്ഞ ദിവസം പ്രവർത്തി നിർത്തിവച്ച തലക്കാട് വെങ്ങാലൂരിൽ നിന്നാണ് പ്രവർത്തികൾ പുനരാരംഭിക്കുക.

തിരൂരിൽ ഉണ്ടായ സംഘർഷ സാധ്യത കണക്കിൽ എടുത്ത് ജനവാസ മേഖലയിൽ കൂടുതൽ പോലീസിനെ വിന്യസിച്ചായിരിക്കും സർവ്വെകല്ലുകൾ സ്ഥാപിക്കുക.ഉച്ചയോടെ ഉദ്യോഗസ്ഥർതിരുന്നാവായയിൽ പ്രവേശിക്കും.സംസ്ഥാനത്ത് അദ്യമായി സിൽവർ ലൈൻ വിരുദ്ധ സമരം ആരംഭിച്ച പ്രദേശമാണ് തിരുന്നാവായ.

പഞ്ചായത്തിൽ ആദ്യം സ്ഥലം ഏറ്റെടുക്കേണ്ടത് സൗത്ത് പല്ലാറിലാണ് .ഈ പ്രദേശത്ത് 200 ഓളം വീടുകൾ ,കൃഷി ഇടങ്ങൾ, പക്ഷികളുടെ ആവാസ കേന്ദ്രം എന്നിവ സ്ഥിതി ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയാൽ നാട്ടുകാർ സംഘടിപ്പിക്കുമെന്ന് നേരത്തെ സമരസമിതി അറിയിച്ചിട്ടുണ്ട്.

അതിനിടെ, ഇന്നലെ പ്രതിഷേധം നടന്ന കല്ലായി മേഖലയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഇന്ന് സന്ദർശനവും നടത്തും. ഇന്നലെ കല്ലായി മേഖലയിൽ സ്ഥാപിച്ച കല്ലുകളെല്ലാം പ്രതിഷേധക്കാർ പിഴുതെറിഞ്ഞിരുന്നു. ഭൂഗർഭ പാത കടന്നു പോകുന്ന പ്രദേശങ്ങളിലാണ് സർവേ കല്ല് സ്ഥാപിക്കുന്നത്. സർവേയ്ക്കായി ഉദ്യോഗസ്ഥരെത്തിയാൽ തടയുമെന്ന് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയും യു ഡി എഫും, ബി ജെ പിയും ആഹ്വാനം ചെയ്തിട്ടുണ്ട്. കനത്ത പൊലീസ് സുരക്ഷയിലാണ് സർവേ തുടരുന്നത്.

]]>