Suriya – malayalees.ch https://malayalees.ch Malayalam Online News Portal Thu, 09 Nov 2023 04:32:18 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Suriya – malayalees.ch https://malayalees.ch 32 32 ‘ജനങ്ങൾക്ക് എന്നേക്കാളും ഇഷ്ടം കാർത്തിയെ’; പലപ്പോഴും അസൂയ തോന്നാറുണ്ട്: സൂര്യ https://malayalees.ch/suriya-about-brother-actor-karthi/ Thu, 09 Nov 2023 04:32:13 +0000 https://malayalees.ch/?p=90815 തമിഴകത്ത് തിളങ്ങി നില്‍ക്കുന്ന താരസഹോദരങ്ങളാണ് സൂര്യയും കാര്‍ത്തിയും. അനിയൻ കാര്‍ത്തിയെ കുറിച്ച്‌ സൂര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ആളുകള്‍ക്ക് തന്നേക്കാള്‍ ഇഷ്ടം കാര്‍ത്തിയെ ആണെന്ന് കേൾക്കുമ്പോൾ അസൂയ തോന്നാറുണ്ടെന്നും കാര്‍ത്തിയുടെ വളര്‍ച്ചയെ അഭിമാനത്തോടെയാണ് നോക്കി കാണുന്നതെന്നും സൂര്യ പറയുന്നു.

“കാര്‍ത്തി അഭിനയിക്കാൻ തുടങ്ങിയതില്‍ പിന്നെ ആളുകള്‍ വന്ന് ഞാൻ നിങ്ങളുടെ ഫാനല്ല, തമ്പിയുടെയുടെ ഫാനാണ് എന്നു പറയും. നിങ്ങളേക്കാള്‍ ഞങ്ങള്‍ക്കിഷ്ടം കാര്‍ത്തിയെ ആണെന്നു പറയും. അമ്പലങ്ങളിലും എയര്‍പോര്‍ട്ടുകളിലും എല്ലാം ആളുകള്‍ എന്റെ അടുത്ത് വന്ന് കാര്‍ത്തിയെ അണ് കൂടുതല്‍ ഇഷ്ടം എന്നു പറയുമ്പോൾ ചെറിയ അസൂയ തോന്നും.

കാര്‍ത്തിക്ക് വേണമെങ്കില്‍ ഇപ്പോള്‍ തന്നെ 50 സിനിമകളെങ്കിലും ചെയ്യാമായിരുന്നു, എന്നാല്‍ ചെയ്ത ഓരോ ചിത്രത്തിനും ആവശ്യമായ സമയവും പരിശ്രമവും കാര്‍ത്തി നല്‍കി. അതുകൊണ്ടാണ് നമ്മള്‍ ഇപ്പോള്‍ കാര്‍ത്തിയുടെ 25-ാം ചിത്രം ആഘോഷിക്കുന്നത്.

പരുത്തിവീരൻ, നാൻ മഹാൻ അല്ല തുടങ്ങിയ ചിത്രങ്ങള്‍ കാര്‍ത്തി എങ്ങനെ ചെയ്തെന്നാണ് എന്റെ അത്ഭുതം. ഞങ്ങളുടെ റൂട്ട് വേറെയാണ്”, സൂര്യ പറഞ്ഞു.കാര്‍ത്തി നായകനായെത്തുന്ന 25-ാം ചിത്രത്തിന്റെ ആഘോഷങ്ങളില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു സൂര്യ. കാര്‍ത്തിയുടെ ജീവിതത്തിലെ ഒരു പ്രധാന നാഴികക്കല്ല് കൂടിയാണ് ‘ജപ്പാൻ’ എന്ന് പേരിട്ടിരിക്കുന്ന രാജുമുരുഗൻ ചിത്രം. നവംബർ 10നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

2007-ല്‍ മികച്ച വിജയം നേടിയ ‘പരുത്തിവീരൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു കാര്‍ത്തിയുടെ അരങ്ങേറ്റം. ‘ആയിരത്തില്‍ ഒരുവൻ’, ‘പൈയ്യ’, ‘നാൻ മഹാൻ അല്ല’, ‘സിരുതെയ്’, കൈദി തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴകത്ത് തന്റെ സ്ഥാനം ഉറപ്പിച്ച അഭിനേതാവാണ് കാര്‍ത്തി.

]]>
സ്വപ്നത്തെ പിന്തുടര്‍ന്ന് പറന്നുയര്‍ന്ന്.. സൂരറൈ പൊട്രു ട്രെയിലര്‍ https://malayalees.ch/soorarai-pottru-official-trailer/ Mon, 26 Oct 2020 12:44:47 +0000 https://malayalees.ch/?p=33916 സൂര്യയുടെ ആക്ഷൻ ഡ്രാമ ‘സൂരറൈ പൊട്രു’വിന്റെ ട്രെയിലർ പുറത്തിറക്കി. കുറഞ്ഞ നിരക്കിൽ എയർലൈൻ സ്ഥാപിച്ച റിട്ടയേർഡ് ആർമി ക്യാപ്റ്റനും എയർ ഡെകൺ സ്ഥാപകനുമായ ജി ആർ ഗോപിനാഥന്റെ ജീവിതത്തെ കുറിച്ച് എഴുതിയ “ലളിതമായി പറക്കുക” എന്ന പുസ്തകത്തെ ആധാരമാക്കിയുള്ള സിനിമയാണിത്.

സൂര്യയോടൊപ്പം മോഹൻ ബാബു, പരേഷ് റാവൽ, അപർണ ബാലമുരളി എന്നിവർ പ്രധാന വേഷത്തിലെത്തുന്നു. സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രം സൂര്യ തന്നെയാണ് നിർമ്മിച്ചത്. രാജ്സേക്കർ കർപുരസുന്ദരപാണ്ഡിയൻ, ഗുനീത് മോംഗ, ആലിഫ് സുർട്ടി എന്നിവർ സഹ നിർമ്മാണം. ഇന്ത്യ ഉള്‍പ്പെടെ 200ലേറെ രാജ്യങ്ങളിലെ ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് നവംബർ 12 മുതൽ സിനിമ കാണാം. തമിഴ് ചിത്രത്തിന്‍റെ തെലുങ്ക്, കന്നഡ, മലയാളം പതിപ്പും കാണാം.

“സൂരറൈ പൊട്രു എന്നെ സംബന്ധിച്ചിടത്തോളം വളരെ സവിശേഷമായ ഒരു സിനിമയാണ്. ഒപ്പം തന്റെ ഹൃദയത്തോട് വളരെ അടുപ്പമുള്ളതുമാണ്. നിങ്ങൾ നിങ്ങളിൽ സത്യസന്ധരും ചുമതലകളിൽ സമർപ്പിതരുമാണെങ്കിൽ നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുന്നതിൽ നിന്ന് ഈ ലോകത്തിലെ ഒന്നിനും നിങ്ങളെ തടയാൻ കഴിയില്ല എന്ന സന്ദേശം ഈ സിനിമയിലൂടെ കൊണ്ടുവരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പ്രേക്ഷകർ അവരുടെ അചഞ്ചലമായ പിന്തുണ ഞങ്ങളിൽ വർഷിക്കുന്നത് തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു” – സൂര്യ പറഞ്ഞു.

]]>