surgical strike – malayalees.ch https://malayalees.ch Malayalam Online News Portal Tue, 28 Sep 2021 08:46:43 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png surgical strike – malayalees.ch https://malayalees.ch 32 32 ഉറി സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ഇന്ന് അഞ്ചാം വാര്‍ഷികം https://malayalees.ch/uri-surgical-strike/ Tue, 28 Sep 2021 08:46:35 +0000 https://malayalees.ch/?p=50173 ഉറി സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ഇന്ന് അഞ്ചാം വാര്‍ഷികം. ജമ്മുകശ്മീരിലെ ഉറിയില്‍ സൈനിക ക്യാംപിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ മറുപടിയായിരുന്നു പാക് അതിര്‍ത്തി കടന്നുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ മിന്നലാക്രമണം. uri surgical strike

2016 ജൂലൈ മാസം എട്ടാം തിയതിയാണ് ഇന്ത്യന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദി കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെടുന്നത്. ബുര്‍ഹാന്‍ വാണിയുടെ മരണത്തിന്റെ തുടര്‍ച്ചയായി കാശ്മീര്‍ താഴ്‌വരകള്‍ നിരന്തരമായ സംഘര്‍ഷങ്ങള്‍ക്ക് വേദിയായി.

2016 സെപ്റ്റംബര്‍ 18 ന് രാവിലെ 5.30ഓടെയാണ് നിയന്ത്രണരേഖയില്‍ നിന്ന് ആറ് കിലോമീറ്റര്‍ ദൂരം അകലെയുള്ള ഉറി ബ്രിഗേഡ് ക്യാമ്പില്‍ ജൈഷേ മുഹമ്മദ് ഭീകരര്‍ നുഴഞ്ഞു കയറി ആക്രമണം നടത്തിയത്. ഇന്ത്യന്‍ സൈന്യം ഒട്ടും പ്രതീക്ഷിക്കാത്ത ആക്രമണമായിരുന്നു അത്. ബ്രിഗേഡ് ക്യാമ്പിന്റെ കമ്പിവേലി മുറിച്ചു മാറ്റിയ ഭീകരസംഘം മൂന്നു ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു ആക്രമണം. സൈനിക ക്യാംപില്‍ 17 ഇന്ത്യന്‍ ജവാന്മാര്‍ വീരമൃത്യു വരിച്ചു. 2016 സെപ്തംബര്‍ പതിനെട്ടിന് ജെയ്‌ഷെ ഭീകരര്‍ ഉറിയില്‍ നടത്തിയ ആക്രമണത്തില്‍ ഇന്ത്യയ്ക്ക് നഷ്ടമായത് 19 സൈനികരെയാണ്.

ആക്രമണത്തില്‍ പാക് പങ്ക് തെളിഞ്ഞതോടെ തിരിച്ചടിക്കാന്‍ ഇന്ത്യ തീരുമാനിച്ചു. 23ന് പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. സ്‌പെഷ്യല്‍ കമാന്‍ഡോ സംഘം പരിശീലനം തുടങ്ങി. 2016 സെപ്റ്റംബര്‍ 28. 1971നു ശേഷം നിയന്ത്രണരേഖ കടന്ന് പാക്കിസ്ഥാനെതിരെയുള്ള ഇന്ത്യന്‍ ആക്രമണം. പാക് ഒക്യൂപ്പേയ്ഡ് കശ്മീരിന്റെ മൂന്ന് കിലോമീറ്ററോളം ദൂരം ഉള്ളില്‍ കയറിയായിരുന്നു പാരാഷൂട്ട് റെജിമെന്റിന്റെ ഭാഗമായ പാരാകമാന്‍ഡോകളുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്. ലോകത്തിന് മുന്‍പില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്ത് തെളിയിക്കപ്പെട്ട ദിനം കൂടിയായിരുന്നു ആ മിന്നലാക്രമണം.

]]>
സർജിക്കൽ സ്‌ട്രൈക്ക് പാകിസ്താനെതിരെ മാത്രമോ? സർക്കാറിനെ ചോദ്യം ചെയ്ത് മുൻ ബി.ജെ.പി കേന്ദ്രമന്ത്രി https://malayalees.ch/yashwant-sinha-quote/ Wed, 17 Jun 2020 09:08:55 +0000 https://malayalees.ch/?p=27189 ‘വീട്ടിൽ കയറി അടിക്കും എന്നതാണ് നമ്മുടെ സിദ്ധാന്തം. ഒരു രാജ്യത്തിനും നമ്മളെ നിസ്സഹായാവസ്ഥയിൽ ആക്കാൻ കഴിയില്ല…’ എന്നാണ് അഹമ്മദാബാദിൽ നടത്തിയ റാലിയിൽ മോദി പറഞ്ഞത്.

കിഴക്കൻ ലഡാക്കിൽ 20 ജവാന്മാരെ കൊലപ്പെടുത്തിയ ചൈനീസ് അതിക്രമത്തിനെതിരെ പ്രതികാരം ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറാവുമോ എന്ന ചോദ്യവുമായി യശ്‌വന്ത് സിൻഹ. ബി.ജെപി മുൻ ദേശീയ വൈസ് പ്രസിഡണ്ടും, വാജ്‌പെയ് മന്ത്രിസഭയിൽ അംഗവുമായിരുന്ന സിൻഹ ട്വിറ്ററിലൂടെയാണ് കേന്ദ്രത്തെ വെല്ലുവിളിച്ചത്.

‘ഒരു കമാൻഡിങ് ഓഫീസറടക്കമുള്ള നമ്മുടെ 20 ധീരജവാന്മാരുടെ മരണത്തിന്, ടിബറ്റിലെ ചൈനീസ് സൈനിക കേന്ദ്രങ്ങളിൽ സർജിക്കൽ എയർ സ്‌ട്രൈക്ക് നടത്തുന്നതിനെപ്പറ്റി എന്തു പറയുന്നു? നമ്മുടെ സിദ്ധാന്തം ‘വീട്ടിൽ കടന്നുകയറി അടിക്കുക’ എന്നതാണല്ലോ. അതോ, ഈ വീമ്പുപറച്ചിൽ പാകിസ്താനെതിരെ മാത്രമേയുള്ളോ?’

യശ്വന്ത് സിൻഹ ട്വീറ്റ് ചെയ്തു

2019-ലെ പുൽവാമ ഭീകരാക്രമണത്തിനു മറുപടിയായി പാകിസ്താനിലെ ബലാകോട്ടിൽ ഇന്ത്യൻ സൈന്യം വ്യോമാക്രമണം നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമുള്ള സർജിക്കൽ സ്‌ട്രൈക്ക് ആയിരുന്നു ഇതെന്നായിരുന്നു വിശദീകരണം. പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾ തകർത്തുവെന്നും നിരവധി ഭീകരരെ വധിച്ചുവെന്നും ബി.ജെ.പി അവകാശപ്പെടുകയും ചെയ്തു.

ഈ വാദങ്ങളുടെ സാധുത ചോദ്യം ചെയ്ത് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘വീട്ടിൽ കയറി അടിക്കുക’ പരാമർശം നടത്തിയത്.

‘വീട്ടിൽ കയറി അടിക്കും എന്നതാണ് നമ്മുടെ സിദ്ധാന്തം. ഒരു രാജ്യത്തിനും നമ്മളെ നിസ്സഹായാവസ്ഥയിൽ ആക്കാൻ കഴിയില്ല…’ എന്നാണ് അഹമ്മദാബാദിൽ നടത്തിയ റാലിയിൽ മോദി പറഞ്ഞത്.

അടൽ ബിഹാരി വാജ്‌പേയ് സർക്കാറിൽ ധനകാര്യ, വിദേശകാര്യ മന്ത്രിയായിരുന്ന യശ്വന്ത് സിൻഹ, പാർട്ടിക്കുള്ളിൽ മോദിയെ ശക്തമായി വിമർശിച്ചിരുന്നയാളായിരുന്നു. പാർട്ടിയുടെ നിലവിലെ അവസ്ഥ ജനാധിപത്യത്തെ അപകടത്തിലാക്കുന്നുവെന്നാരോപിച്ച് 2018-ലാണ് അദ്ദേഹം ബി.ജെപിയിൽ നിന്ന് രാജിവെച്ചത്.

]]>