surgery – malayalees.ch https://malayalees.ch Malayalam Online News Portal Mon, 27 Nov 2023 11:10:54 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png surgery – malayalees.ch https://malayalees.ch 32 32 ജില്ലാ തല ആശുപത്രിയിൽ നടക്കുന്ന ആദ്യ വൃക്ക മാറ്റി വെക്കൽ ശസ്ത്രക്രിയ; ചരിത്രം കുറിച്ച് എറണാകുളം ജനറൽ ആശുപത്രി https://malayalees.ch/ernakulam-district-general-hospital-kidney-transplant-surgery/ Mon, 27 Nov 2023 11:10:48 +0000 https://malayalees.ch/?p=91852

ആരോഗ്യ മേഖലയിൽ പുതുചരിത്രം ആണ് എറണാകുളം ജില്ല ജനറൽ ആശുപത്രി എഴുതി ചേർത്തത്. രാജ്യത്തെ അവയമാറ്റ ചരിത്രത്തിൽ ആദ്യമായി ഒരു ജില്ലാതല സർ സർക്കാർ ആശുപത്രിയിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ പൂർത്തിയായി. 28 വയസ്സുകാരനായ മകന് 50 വയസ്സുകാരിയായ അമ്മയാണ് വൃക്ക ദാനം ചെയ്തത്.

ഇരുവരും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. പ്രത്യേക പരിശീലനം നേടിയ ശേഷമാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത് എന്ന് ആശുപത്രി സൂപ്രണ്ട് ഡോക്ടർ ഷാഹിർ ഷാ പറഞ്ഞു. ജനറൽ ആശുപത്രിയിലെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് അടുത്തിടെയാണ് അനുമതി ലഭ്യമായത്.

കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ രജിസ്ട്രേഷനും സർട്ടിഫിക്കെഷനും ആശുപത്രിക്കുണ്ട്. ശസ്ത്രക്രിയയ്ക്ക് വേണ്ടി 50 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്കിൽ അത്യാധുനിക സൗകര്യങ്ങൾ ഒരുക്കിയത്.

Advertisement

]]>
ഷൂട്ടിംഗിനിടെ പരുക്കേറ്റ നടൻ പൃഥ്വിരാജിന്റെ ശസ്ത്രക്രിയ ഇന്ന് നടക്കും https://malayalees.ch/shooting-injury-prithviraj-surgery/ Mon, 26 Jun 2023 04:31:25 +0000 https://malayalees.ch/?p=83317 ഷൂട്ടിംഗിനിടെ പരുക്കേറ്റ നടൻ പൃഥ്വിരാജിന്റെ ശസ്ത്രക്രിയ ഇന്ന് നടക്കും. മറയൂരിൽ വച്ച് കാൽമുട്ടിന് പരുക്കേറ്റ പൃഥ്വിരാജിനെ ഇന്നലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിലായത്ത് ബുദ്ധ എന്ന ചിത്രത്തിലെ സംഘട്ടനരംഗം ഷൂട്ട് ചെയ്യുന്നതിനിടയിലാണ് പരുക്കേറ്റത്. ആദ്യം മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു.

]]>
ബുംറയുടെ ശസ്ത്രക്രിയ വിജയകരം; 6 മാസത്തിനുള്ളിൽ കളിക്കളത്തിലേക്ക് തിരികെയെത്തിയേക്കും https://malayalees.ch/jasprit-bumrah-surgery-successfull/ Wed, 08 Mar 2023 08:29:35 +0000 https://malayalees.ch/?p=77607 ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയുടെ ശസ്ത്രക്രിയ വിജയകരം. ന്യൂസീലൻഡിലെ ക്രൈസ്റ്റ്ചർച്ചിൽ ഓർത്തോപീഡിക് സർജൻ ഡോ. റൊവാൻ ഷോട്ടൻ്റെ നേതൃത്വത്തിൽ നടത്തിയ ശസ്ത്രക്രിയ വിജയകരമായതായി അധികൃതരെ ഉദ്ധരിച്ച് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്തു. ക്രൈസ്റ്റ്ചർച്ചിലെ ഫോർടെ ഓർത്തോപീഡിക്സ് ഹോസ്പിറ്റലിലെ ഡോക്ടറാണ് റൊവാൻ ഷോട്ടൻ. 6 മാസത്തിനുള്ളിൽ ബുംറ കളിക്കളത്തിലേക്ക് തിരികെയെത്തുമെന്നാണ് കരുതപ്പെടുന്നത്. അങ്ങനെയെങ്കിൽ ബുംറ ഏകദിന ലോകകപ്പിൽ കളിച്ചേക്കും.

കഴിഞ്ഞ അഞ്ച് മാസമായി കളത്തിനു പുറത്തുള്ള ബുംറ ഐപിഎലിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും കളിക്കില്ലെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ബുംറയെ വിദഗ്ധ സർജനരികിലേക്കയക്കാൻ ബിസിസിഐ തീരുമാനിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഓസ്‌ട്രേലിയക്കെതിരായ ടി-20 പോരാട്ടത്തിലാണ് ബുംറ അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്.

]]>
ഒരു ദിവസം പ്രായമായ കുഞ്ഞിന്റെ അടഞ്ഞു പോയ അന്നനാളം ശസ്ത്രക്രിയയിലൂടെ തുറന്നു; അപൂർവ നേട്ടവുമായി ആശുപത്രി https://malayalees.ch/kims-complicated-keyhole-surgery-1-day-old-baby/ Fri, 29 Jul 2022 12:15:51 +0000 https://malayalees.ch/?p=65595 ഒരു ദിവസം പ്രായമായ കുഞ്ഞിന്റെ അടഞ്ഞു പോയ അന്നനാളം താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ തുറന്നു. തിരുവനന്തപുരത്തെ കിംസ്‌ഹെൽത്ത് ആശുപത്രിയിലാണ് ഏറെ സങ്കീർണമായ ഈ ശസ്ത്രക്രിയ നടന്നത്. അന്നനാളത്തിലെ രണ്ടറ്റവും അടഞ്ഞുപോയ കുഞ്ഞിനെ നവജാത ശിശുവിഭാഗത്തിലെ ഡോക്ടർമാരാണ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഈസോഫാഗൽ അട്രീസിയ എന്ന രോഗാവസ്ഥയ്ക്ക്‌ നവജാത ശിശുക്കളിൽ അത്യപൂർവമായി മാത്രമാണ്‌ അതിസങ്കീർണമായ ഈ ശസ്‌ത്രക്രിയാരീതി അവലംബിക്കാറ്‌.

ജന്മനാ തന്നെ അന്നനാളത്തിന്റെ ഇരുവശവും അടഞ്ഞ്‌ ഉമിനീരുപോലും ഇറക്കാൻ കഴിയാത്ത അതീവഗുരുതരാവസ്ഥയിലാണ്‌ തിരുവനന്തപുരം സ്വദേശിയായ ആൺകുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ശൈശവദശയിൽ പലപ്പോഴും കുട്ടികളിൽ താക്കോൽദ്വാര ശസ്രത്രകിയ ചെയ്യാറുണ്ടെങ്കിലും നവജാതശിശുക്കളിൽ ഇത്‌ അത്യപൂർവമാണ്‌. സാധാരണ വലത്ത്‌ നെഞ്ച്‌ തുറന്നാണ്‌ ഈ ശസ്ത്രക്രിയ നടത്തുന്നത്‌. എന്നാൽ ഇതിന അപകടസാധ്യത കൂടുതലാണ്‌. മാത്രമല്ല, പിന്നീട്‌ വലത്‌ തോളിന് വളർച്ചക്കുറവും ആകാര വൈകല്യവും ഉണ്ടാകാനുള്ള സാ
ധൃതയുമുണ്ടായിരുന്നു.

ഒരു ദിവസം പ്രായമായ കുട്ടിയെ താക്കോൽദ്വാര ശസ്ത്രക്രിയയ്ക്ക്‌ വിധേയനാക്കുമ്പോൾ അതീവ സങ്കീർണമായ തയ്യാറെടുപ്പുകൾ വേണം. സാധാരണയിൽ നിന്ന്‌ വൃത്യസ്തമായി 3 മി.മി വ്യാസമുള്ള ദ്വാരമാണ്‌ ഇടേണ്ടത്. അന്നനാളം മുകളിലും താഴെയും ചേർത്ത്‌ തുന്നലിടുകയാണ്‌ ചെയ്തത്‌. ഒരു ശ്വാസകോശത്തിന്റെ പ്രവർത്തനം പൂർണമായും നിർത്തിക്കൊണ്ടാണ്‌ ഈ പ്രകിയ നടത്തുന്നത്‌. അതിനാൽ ശസ്ത്രക്രിയയിലുടനീളം അതീവ്രശദ്ധയോടെ തത്സമയം അനസ്തീഷ്യോളജിസ്റ്റിന്റെ സാന്നിദ്ധ്യം അനിവാര്യമാണ്‌.

കിംസ്ഹെൽത്തിലെ പീഡിയാട്രിക്‌ വിഭാഗത്തിലെ സർജനായ ഡോ. റെജു ജോസഫാണ്‌ ശസ്ത്രക്രിയക്ക്‌ നേതൃത്വം നൽകിയത്‌. ഡോ. റെജുവിനെ കൂടാതെ അനസതീഷ്യോളജിസ്റ്റ്‌ ഡോ. എ ഹാഷീറും ശസ്ത്രക്രിയ സംഘത്തിലുണ്ടായിരുന്നു. നവജാതശിശു വിഭാഗം തലവൻ ഡോ. നവീൻ ജെയിൻ മേൽനോട്ടം വഹിച്ചു.

എട്ടു ദിവസത്തിനു ശേഷം കുട്ടിയ്ക്ക്‌ വായിലൂടെ ഭക്ഷണം നൽകിത്തുടങ്ങി. ഭക്ഷണം ഇറങ്ങിപ്പോകുന്നത്‌ എക്സറേയിലൂടെ നിരീക്ഷിച്ച ശേഷം രണ്ടാഴ്ച കൊണ്ട്‌ കുട്ടിയെ ഡിസ്‌ചാർജ്ജ്‌ ചെയ്തു.

]]>
ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താന്‍ അനുമതി; എതിര്‍പ്പുമായി ഐഎംഎ https://malayalees.ch/nod-for-ayurveda-doctors-to-do-surgeries/ Mon, 23 Nov 2020 04:30:46 +0000 https://malayalees.ch/?p=35546 ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താൻ അനുമതി നൽകിയ കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ഐഎംഎ. ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയക്ക് പരിശീലനം നൽകില്ലെന്ന് ഐഎംഎ വ്യക്തമാക്കി. ആധുനിക വൈദ്യശാസ്ത്രത്തെ പാരമ്പര്യ രീതികളുമായി കൂട്ടിക്കുഴക്കരുതെന്നാണ് നിലപാടെന്നും ഐഎംഎ.

ജനറൽ സർജറി ഉൾപ്പെടെ 34 ശസ്ത്രക്രിയകൾ നടത്താനാണ് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. എന്നാല്‍ വര്‍ഷങ്ങളായി ഇത്തരം ശസ്ത്രക്രിയകള്‍ ആയുര്‍വേദത്തില്‍ നടക്കുന്നുണ്ടെന്നും ഇപ്പോഴത്തെ വിജ്ഞാപനം ഇത് നിയമപരമാണെന്ന് ഉറപ്പ് വരുത്താന്‍ മാത്രമാണെന്നും സെന്‍ട്രല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ അറിയിച്ചു.

ഇന്ത്യന്‍ മെഡിസിന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ (പോസ്റ്റ് ഗ്രാജുവേറ്റ് ആയുര്‍വേദ എഡ്യുക്കേഷന്‍) റെഗുലേഷന്‍ 2016ല്‍ ഭേദഗതി വരുത്തിയാണ് കേന്ദ്രം ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുടെ പാഠ്യപദ്ധതിയില്‍ സര്‍ജറിയും ഉള്‍പ്പെടുത്തുന്നത്. ഈ മാസം 19നാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. പിജി വിദ്യാര്‍ഥികള്‍ക്ക് ശല്യതന്ത്രയും (ജനറല്‍ സര്‍ജറി) ശാലക്യതന്ത്രയും (കണ്ണ്, ചെവി, മൂക്ക്, തൊണ്ട, തല, പല്ല് തുടങ്ങിയവയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്കുള്ള ശസ്ത്രക്രിയ) പരിചയപ്പെടുത്തുകയും പരിശീലനം നല്‍കുകയും ചെയ്യും.

ജനറല്‍ സര്‍ജറി ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ ഭാഗമാണെന്ന് അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് പ്രസിഡന്‍റ് ഡോ. രഘുറാം പറഞ്ഞു. ചെറിയ കാലത്തെ പരിശീലനം നല്‍കി ശസ്ത്രക്രിയക്ക് അനുമതി നല്‍കുക എന്നത് രോഗികളുടെ സുരക്ഷ അപകടത്തിലാക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

]]>