Suresh Raina – malayalees.ch https://malayalees.ch Malayalam Online News Portal Tue, 06 Sep 2022 09:03:03 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Suresh Raina – malayalees.ch https://malayalees.ch 32 32 റെയ്ന ഐപിഎലിൽ നിന്ന് വിരമിച്ചു https://malayalees.ch/suresh-raina-retired-ipl/ Tue, 06 Sep 2022 09:02:54 +0000 https://malayalees.ch/?p=67670 ഇന്ത്യയുടെ മുൻ താരം സുരേഷ് റെയ്ന ഐപിഎലിൽ നിന്ന് വിരമിച്ചു. ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ താരമായിരുന്ന റെയ്നയെ കഴിഞ്ഞ സീസണിൽ ഒരു ഫ്രാഞ്ചൈസിയും ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. പിന്നീട് കമൻ്ററിയിലേക്ക് തിരിഞ്ഞ താരം കഴിഞ്ഞ ആഴ്ച പരിശീലനം പുനരാരംഭിച്ചിരുന്നു. ഇതോടെ റെയ്ന ഐപിഎലിൽ മടങ്ങിയെത്തുമെന്ന് അഭ്യൂഹങ്ങളുയർന്നെങ്കിലും അതിനെയൊക്കെ തള്ളിക്കൊണ്ടാണ് റെയ്നയുടെ വിരമിക്കൽ പ്രഖ്യാപനം.

തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് റെയ്ന വിരമിക്കൽ പ്രഖ്യാപിച്ചത്. ബിസിസിഐ, ഉത്തർ പ്രദേശ് ക്രിക്കറ്റ്, ചെന്നൈ സൂപ്പർ കിംഗ്സ് തുടങ്ങിയവർക്ക് റെയ്ന നന്ദി അറിയിച്ചു. ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, യുഎഇ തുടങ്ങിയ രാജ്യങ്ങളിലെ ടി-20 ലീഗുകളിൽ താരം കളിക്കും. വരുന്ന ആഭ്യന്തര സീസണിൽ ഉത്തർ പ്രദേശിനു വേണ്ടിയും റെയ്ന കളിക്കില്ല.

2020 ഓഗസ്റ്റ് 15നാണ് റെയ്ന രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. മുൻ നായകൻ എംഎസ് ധോണി വിരമിച്ചതിനു പിന്നാലെ റെയ്നയും കളി മതിയാക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതായി പ്രഖ്യാപിച്ച് മിനിറ്റുകൾക്കുള്ളിലാണ് റെയ്‌നയും വിരമിക്കൽ പ്രഖ്യാപിച്ചത്.

]]>
പരിശീലനം പുനരാരംഭിച്ച് സുരേഷ് റെയ്ന; ഐപിഎലിലേക്ക് തിരികെയെത്തുകയാണോ എന്ന് ആരാധകർ https://malayalees.ch/suresh-raina-training-restart/ Thu, 25 Aug 2022 08:17:58 +0000 https://malayalees.ch/?p=67062 ക്രിക്കറ്റ് ഫീൽഡിൽ പരിശീലനം പുനരാരംഭിച്ച് ഇന്ത്യയുടെ മുൻ താരം സുരേഷ് റെയ്‌ന. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ റെയ്ന തന്നെയാണ് പരിശീലന വിഡിയോ പങ്കുവച്ചത്. ഇതോടെ താരം ഐപിഎലിലേക്ക് തിരികെയെത്തുകയാണോ എന്ന ചോദ്യമാണ് ആരാധകർ ചോദിക്കുന്നത്. ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് തന്നെ തിരികെവരണമെന്നും ആരാധകർ പറയുന്നു.

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച റെയ്ന 2021 വരെ ചെന്നൈ സൂപ്പർ കിംഗ്സിനായി ഐപിഎൽ കളിച്ചിരുന്നു. 2022ലെ മെഗാ ലേലത്തിൽ റെയ്നയെ ഒരു ടീമും പരിഗണിച്ചിരുന്നില്ല. ഇതേ തുടർന്ന് താരം കഴിഞ്ഞ ഐപിഎലിലെ കമൻ്ററി പാനലിലുണ്ടായിരുന്നു.

അതേസമയം, രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പർ കിംഗ്സ് വിടുമെന്ന റിപ്പോർട്ടുകൾ ശക്തമാണ്. ചെന്നൈ മാനേജ്മെൻ്റും ജഡേജയും തമ്മിലുള്ള ബന്ധം വഷളാവുകയാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ സീസണിൽ ജഡേജയെ ചെന്നൈ ക്യാപ്റ്റനാക്കിയെങ്കിലും ടീമിൻ്റെ മോശം പ്രകടനങ്ങളെ തുടർന്ന് എംഎസ് ധോണിയെത്തന്നെ വീണ്ടും നായകനാക്കി നിയമിച്ചു. തുടർന്ന് പരുക്കേറ്റതിനാൽ ജഡേജ ചെന്നൈ വിടുകയും ചെയ്തു.

ക്യാപ്റ്റൻസി ചുമതലയിൽ നിന്ന് മാറ്റിയത് ജഡേജയ്ക്ക് ഏറെ വിഷമമുണ്ടാക്കിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ജഡേജ ഇതിൽ അപമാനിതനായി. അടുത്തിടെ ചെന്നൈ സൂപ്പർ കിംഗ്സുമായി ബന്ധപ്പെട്ട എല്ലാ ഇൻസ്റ്റഗ്രാം പോസ്റ്റുകളും ജഡേജ നീക്കി. ഈ ചർച്ചയിൽ, ജഡേജയുമായി ഒരു പ്രശ്നവുമില്ലെന്നാണ് മാനേജ്മെൻ്റ് നിലപാടെടുത്തത്. കഴിഞ്ഞ ആഴ്ച ചെന്നൈ സൂപ്പർ കിംഗ്സ് പങ്കുവച്ച ഒരു പോസ്റ്റിൽ ജഡേജ റിപ്ലേ ചെയ്തെങ്കിലും ഉടൻ ഇത് ഡിലീറ്റ് ചെയ്തു. ഐപിഎൽ കഴിഞ്ഞതിന് ശേഷം ചെന്നൈ നേതൃത്വവുമായി ജഡേജ ഒരുതരത്തിലും ബന്ധപ്പെടുന്നില്ല എന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു.

]]>
നൈ​റ്റ് ക്ല​ബ് റെ​യ്ഡ്; സു​രേ​ഷ് റെ​യ്ന​യും സൂ​സൈ​ൻ ഖാ​നും അ​റ​സ്റ്റി​ൽ https://malayalees.ch/night-club-raid-suresh-raina-and-sussanne-khan-booked/ Tue, 22 Dec 2020 13:39:13 +0000 https://malayalees.ch/?p=37363 ക്രി​ക്ക​റ്റ് താ​രം സു​രേ​ഷ് റെ​യ്ന, ബോളിവുഡ് ഗായകന്‍ ഗുരു രന്‍ധവ, ബോ​ളി​വു​ഡ് താ​രം ഹൃ​ത്വി​ക് റോ​ഷ​ന്‍റെ മു​ൻ ഭാ​ര്യ സൂ​സൈ​ൻ ഖാ​ൻ തു​ട​ങ്ങി 34 പേ​രെ അ​ർ​ധ രാ​ത്രി​യി​ൽ മും​ബൈ പോ​ലീ​സ് നൈ​റ്റ് ക്ല​ബി​ൽ ന​ട​ത്തി​യ റെ​യ്ഡി​നി​ടെ അ​റ​സ്റ്റ് ചെ​യ്തു.അ​തേ​സ​മ​യം നി​യ​ന്ത്ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​വു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും സു​ഹൃ​ത്തി​ന്‍റെ ക്ഷ​ണം സ്വീ​ക​രി​ച്ചാ​ണ് നൈ​റ്റ് ക്ല​ബി​ൽ പോ​യ​തെ​ന്നും സു​രേ​ഷ് റെ​യ്ന പ്ര​തി​ക​രി​ച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ഒത്തുചേര്‍ന്നതിനാണ് അറസ്റ്റെന്ന് പൊലീസ് അറിയിച്ചു. പൊതുനിര്‍ദ്ദേശങ്ങള്‍ നിരാകരിച്ചതിന് 188-ാം വകുപ്പ് പ്രകാരവും ജീവന് ഭീഷണിയാകുന്ന രോഗങ്ങള്‍ അറിഞ്ഞോ അറിയാതെയോ പകര്‍ത്താന്‍ ശ്രമിച്ചതിന് 269-ാം വകുപ്പുമാണ് ചുമത്തിയിരിക്കുന്നത്. പി​ന്നീ​ട് ഇ​വ​രെ സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. ക്ല​ബ് അ​ധി​കൃ​ത​ർ​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി തു​ട​രു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

]]>
ധോണിക്ക് പിന്നാലെ റെയ്‌നയും രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു https://malayalees.ch/after-dhoni-suresh-raina-too-bids-adieu-to-international-cricket-news/ Mon, 17 Aug 2020 05:26:46 +0000 https://malayalees.ch/?p=30293 ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് റെയ്‌നയും രാജ്യാന്തര ക്രിക്കറ്റ് മതിയാക്കിയതായി അറിയിക്കുന്നത്.

മഹേന്ദ്ര സിങ് ധോണിക്ക് പിന്നാലെ ഇന്ത്യന്‍ താരം സുരേഷ് റെയ്‌നയും രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് റെയ്‌നയും രാജ്യാന്തര ക്രിക്കറ്റ് മതിയാക്കിയതായി അറിയിക്കുന്നത്. ധോണിക്കും ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ സഹതാരങ്ങള്‍ക്കുമൊപ്പം ഇരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് റെയ്‌ന, ധോണിയുടെ വഴി തുടരുകയാണെന്ന് അറിയിച്ചത്. 2018ല്‍ ഇംഗ്ലണ്ടിനെതിരെയാണ് റെയ്‌ന അവസാനമായി ഇന്ത്യക്കായി ബാറ്റേന്തിയത്. അതിന് ശേഷം റെയ്‌ന ടീമിന് പുറത്തായിരുന്നു.

ബാറ്റിങ്ങില്‍ ഫോം നിലനിര്‍ത്താന്‍ റെയ്‌നക്കാവാതിരുന്നതാണ് ടീമിന് പുറത്തേക്കുള്ള വഴി തുറന്നത്. ഐപിഎല്ലിലായിരുന്നു റെയ്‌നയെ പിന്നീട് കണ്ടത്. ധോണിക്കൊപ്പം ചൈന്നൈ സൂപ്പര്‍കിങ്‌സില്‍ തുടര്‍ന്ന റെയ്ന തന്റെ വെടിക്കെട്ട് ബാറ്റിങ് മികവില്‍ നിരവധി തവണ ടീമിനെ വിജയിപ്പിച്ചിട്ടുണ്ട്. 2005ല്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു റെയ്‌നയുടെ ഏകദിന അരങ്ങേറ്റം. ഇന്ത്യക്കായി 226 ഏകദിനങ്ങള്‍ റെയ്‌ന കളിച്ചിട്ടുണ്ട്. അഞ്ച് സെഞ്ച്വറികളും 36 അര്‍ദ്ധ സെഞ്ച്വറികളം റെയ്‌നയുടെ പേരിലുണ്ട്. പതിനെട്ട് ടെസ്റ്റ് മത്സരങ്ങള്‍, 78 ടി20കള്‍ എന്നിങ്ങനെയാണ് ഇന്ത്യക്ക് വേണ്ടിയുള്ള റെയ്‌നയുടെ പ്രകടനങ്ങള്‍.

ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ധോണിയും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഒരു വർഷം പിന്നിട്ട ഇടവേളയ്ക്കു ശേഷം ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ സജീവ ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി ധോണി തന്റെ വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. ഐപിഎല്ലിനു മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സ് സംഘടിപ്പിക്കുന്ന ക്യാംപിലാണ് ധോണി ഇപ്പോൾ. റെയ്നയും ക്യാമ്പിലുണ്ട്. ടെസ്റ്റിൽനിന്ന് 2014ൽ തന്നെ ധോണി വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

]]>
ഇന്ത്യയുടെ അടുത്ത ധോണിയെ പ്രവചിച്ച് സുരേഷ് റെയ്ന; അത് റിഷഭ് പന്തല്ല https://malayalees.ch/raina-predicts-next-dhoni-of-india/ Thu, 30 Jul 2020 04:22:55 +0000 https://malayalees.ch/?p=29305 നായകന്‍ നിങ്ങളെ കേള്‍ക്കാന്‍ തയ്യാറാണെങ്കില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ക്ക് അതിലൂടെ നമുക്ക് പരിഹാരം കാണാനാവും

ടീമിനെ നയിക്കുന്ന ശൈലി വെച്ച് നോക്കുമ്പോള്‍ അടുത്ത ധോണിയാണ് രോഹിത് ശര്‍മയെന്ന് സുരേഷ് റെയ്‌ന. ടീം അംഗങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറായവരും, ശാന്തരായവരുമാണ് ഇരുവരുമെന്ന് റെയ്‌ന പറഞ്ഞു.

മുമ്പില്‍ നിന്ന് നയിക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് രോഹിത്. ടീം അംഗങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നത് രോഹിത് ഇഷ്ടപ്പെടുന്നു. നായകന്‍ മുമ്പില്‍ നിന്ന് നയിക്കുകയും, ഡ്രസിങ് റൂമില്‍ വേണ്ട ബഹുമാനം നല്‍കുകയും ചെയ്യുമ്പോള്‍, വേണ്ടതെല്ലാം നിങ്ങള്‍ നല്‍കി കഴിഞ്ഞു. റെയ്‌ന പറയുന്നു.

നായകന്‍ നിങ്ങളെ കേള്‍ക്കാന്‍ തയ്യാറാണെങ്കില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ക്ക് അതിലൂടെ നമുക്ക് പരിഹാരം കാണാനാവും. മാനസികമായി നേരിടുന്ന ബുദ്ധിമുട്ടുകളില്‍ നിന്ന് കളിക്കാരെ മോചിപ്പിക്കാനും അതുകൊണ്ടാകും. അക്കാര്യത്തില്‍ രോഹിത്തും ധോനിയുമാണ് ഏറ്റവും മികച്ചത്.

രോഹിത്തിന്റെ പ്രഭാവലയം ആസ്വദിക്കുന്ന കളിക്കാരുണ്ട്. അതിലൂടെ അവര്‍ക്ക് പോസിറ്റീവ് ഫീല്‍ കണ്ടെത്താനാവുന്നു. ധോണിയേക്കാള്‍ കൂടുതല്‍ ഐപിഎല്‍ കിരീടങ്ങള്‍ രോഹിത് നേടിയിട്ടുണ്ട്. രോഹിത് അവിടെയെല്ലാം മികച്ച് നിന്നിരുന്നു, റെയ്‌ന പറഞ്ഞു.

]]>