Suresh Gopi – malayalees.ch https://malayalees.ch Malayalam Online News Portal Sat, 10 Feb 2024 04:35:57 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Suresh Gopi – malayalees.ch https://malayalees.ch 32 32 ‘എൻ്റെ അത്ഭുതകരമായ ഭാര്യയോടൊപ്പം മറ്റൊരു അത്ഭുതകരമായ വർഷം’ വിവാഹവാർഷിക ആശംസയുമായി സുരേഷ് ​ഗോപി https://malayalees.ch/suresh-gopi-wedding-anniversary-wishes-to-wife-2/ Sat, 10 Feb 2024 04:35:44 +0000 https://malayalees.ch/?p=96184 ഭാര്യ രാധികയ്ക്ക് വിവാഹ വാർഷിക ആശംസയുമായി നടനും മുൻ എംപിയുമായ സുരേഷ് ​ഗോപി. ‘എൻ്റെ അത്ഭുതകരമായ ഭാര്യയോടൊപ്പം മറ്റൊരു അത്ഭുതകരമായ വർഷം ആഘോഷിക്കുകയാണ്. വിവാഹ വാർഷിക ആശംസകൾ, സ്നേഹം.

ചിരിയുടെയും പ്രണയത്തിൻ്റെയും അനന്തമായ സാഹസികതയുടെയും ഒരുപാട് വർഷങ്ങൾ ഇതാ’, എന്നാണ് സുരേഷ് ​ഗോപി ഫേസ്ബുക്കിൽ കുറിച്ചത്. രാധികയ്ക്ക് ഒപ്പമുള്ള ഫോട്ടോയ്ക്ക് ഒപ്പമാണ് സുരേഷ് ഗോപിയുടെ ആശംസ. പിന്നാലെ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി രംഗത്ത് എത്തിയത്.

1990ൽ ആയിരുന്നു സുരേഷ് ​ഗോപിയുടെയും രാധികയുടെ വിവാഹം. ഭാ​ഗ്യ, പരേതയായ ലക്ഷ്‍മി സുരേഷ്, നടൻ ഗോകുല്‍ സുരേഷ്, ഭവ്നി സുരേഷ്, മാധവ് സുരേഷ്, എന്നിവരാണ് ഇവരുടെ മക്കൾ. ഏതാനും നാളുകൾക്ക് മുൻപ് ആയിരുന്നു ഭാ​ഗ്യയുടെ വവാഹം. ശ്രേയസ് ആണ് സുരേഷ് ​ഗോപിയുടെ മരുമകൻ.

]]>
‘കമ്മീഷണറിൽ തുടങ്ങിയതല്ല ഞാനും സുരേഷും തമ്മിലുളള ആത്മബന്ധം’; വ്യാജ വാർത്തകൾ ഏറെ വേദന ഉളവാക്കുന്നുവെന്ന് ഷാജി കൈലാസ് https://malayalees.ch/shaji-kailas-about-suresh-gopi/ Wed, 08 Nov 2023 04:49:03 +0000 https://malayalees.ch/?p=90750 സുരേഷ് ഗോപിയെക്കുറിച്ച് താന്‍ പറഞ്ഞുവെന്ന തരത്തില്‍ പ്രചരിക്കുന്ന കാര്യത്തെക്കുറിച്ച് പ്രതികരണവുമായി സംവിധായകന്‍ ഷാജി കൈലാസ്. കമ്മീഷണറിൽ തുടങ്ങിയതല്ല ഞാനും സുരേഷും തമ്മിലുളള ആത്മബന്ധം. സിനിമയിലേക്ക് വന്ന അന്ന് മുതൽ ഞങ്ങൾ സുഹൃത്തുക്കളാണ്.

എന്റെ ആദ്യ ചിത്രത്തിൽ നായകൻ സുരേഷായിരുന്നു. ഇനി എന്റെ അടുത്ത ചിത്രത്തിലും സുരേഷ് തന്നെയാണ് നായകൻ. ഞങ്ങൾക്കിടയിൽ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകാറുണ്ട്. അതിന്റെ ആഴവും വ്യാപ്തിയും എന്താണെന്ന് ഞങ്ങൾ രണ്ടുപേർക്കും അറിയാം.

അന്നും ഇന്നും സഹജീവി സ്നേഹമുള്ള നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് അവനെന്ന് എനിക്കറിയാം. പക്ഷേ ഞങ്ങളുടെ സഹോദരതുല്യമായ സുഹൃദ്ബന്ധം രാഷ്ട്രീയത്തിന് അതീതമാണ്. അത് നശിപ്പിക്കുവാൻ സാധിക്കുകയില്ല. ഇത്തരത്തിൽ വ്യാജമായ വാർത്തകൾ നിർമ്മിക്കുന്നതിലൂടെ ആനന്ദം കൊള്ളുന്നവർ ദയവായി ഇത്തരം പ്രവർത്തികൾ നിർത്തുക.

മാനസികമായി ഏറെ വേദന ഉളവാക്കുന്നുവെന്നും ഷാജി കൈലാസ് കുറിക്കുന്നു. സിനിമയേത്, ജീവിതമേത് എന്ന് തിരിച്ചറിയാന്‍ പറ്റാത്തവിധത്തില്‍ സുരേഷ് ഗോപി മാറിപ്പോയെന്ന് ഷാജി കൈലാസ് പറഞ്ഞുവെന്ന തരത്തിലായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രതികരണം. എന്നാല്‍ ഇത് വ്യാജപ്രചരണമാണെന്നും തന്‍റെ മനസിലെ ഇത് വേദനിപ്പിച്ചുവെന്നും ഷാജി കൈലാസ് കുറിച്ചു.

ഷാജി കൈലാസ് ഫേസ്ബുക്കിൽ കുറിച്ചത്

“കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഞാൻ പറഞ്ഞിട്ടില്ലാത്ത ഒരു കാര്യം പലരും ഷെയർ ചെയ്യുന്നത് കാണുവാൻ ഇടയായി. ഒന്നോർക്കുക.. കമ്മീഷണറിൽ തുടങ്ങിയതല്ല ഞാനും സുരേഷും തമ്മിലുളള ആത്മബന്ധം. സിനിമയിലേക്ക് വന്ന അന്ന് മുതൽ ഞങ്ങൾ സുഹൃത്തുക്കളാണ്. എന്റെ ആദ്യ ചിത്രത്തിൽ നായകൻ സുരേഷായിരുന്നു. ഇനി എന്റെ അടുത്ത ചിത്രത്തിലും സുരേഷ് തന്നെയാണ് നായകൻ. ഞങ്ങൾക്കിടയിൽ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകാറുണ്ട്. അതിന്റെ ആഴവും വ്യാപ്തിയും എന്താണെന്ന് ഞങ്ങൾ രണ്ടുപേർക്കും അറിയാം. അന്നും ഇന്നും സഹജീവി സ്നേഹമുള്ള നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് അവനെന്ന് എനിക്കറിയാം. അവന്റെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും വ്യത്യസ്തമാണ്. പക്ഷേ ഞങ്ങളുടെ സഹോദരതുല്യമായ സുഹൃദ്ബന്ധം രാഷ്ട്രീയത്തിന് അതീതമാണ്. അത് നശിപ്പിക്കുവാൻ സാധിക്കുകയില്ല. ഇത്തരത്തിൽ വ്യാജമായ വാർത്തകൾ നിർമ്മിക്കുന്നതിലൂടെ ആനന്ദം കൊള്ളുന്നവർ ദയവായി ഇത്തരം പ്രവർത്തികൾ നിർത്തുക. മാനസികമായി ഏറെ വേദന ഉളവാക്കുന്ന ഒന്നാണിത്”

ഷാജി കൈലാസ് പറഞ്ഞുവെന്ന തരത്തില്‍ പ്രചരിച്ച പ്രസ്താവന ഇങ്ങനെ ആയിരുന്നു- ‘കമ്മിഷണര്‍ എന്ന സിനിമയോടുകൂടി അവന്‍ പൂര്‍ണ്ണമായും കൈയില്‍ നിന്ന് പോയിരുന്നു. ശാരീരികഭാഷയും കൈ കൊണ്ടുള്ള പ്രയോ​ഗങ്ങളും സംസാരവുമടക്കം മൊത്തത്തില്‍ സിനിമയേതാ ജീവിതമേതാ എന്ന് തിരിച്ചറിയാന്‍ പറ്റാത്തവിധം സുരേഷ് മാറിപ്പോയി. ഞാനത് പലതവണ ചൂണ്ടിക്കാട്ടിയപ്പോള്‍ ഭരത് ചന്ദ്രനെ ഉണ്ടാക്കിയ എന്നോട് പോലും ഭരത് ചന്ദ്രന്‍ സ്റ്റൈലില്‍ തട്ടിക്കയറി’.

]]>
പ്രകടിപ്പിച്ചത് പിതൃ വാത്സല്യമെന്ന് സുരേഷ് ഗോപി; നിയമനടപടി സ്വീകരിക്കുമെന്ന് മാധ്യമ പ്രവര്‍ത്തക https://malayalees.ch/suresh-gopi-woman-journalist-issue/ Sat, 28 Oct 2023 05:27:23 +0000 https://malayalees.ch/?p=90214 മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കിടെ വനിതാ മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ ബി ജെ പി നേതാവും സിനിമാ താരവുമായ സുരേഷ് ഗോപിക്കെതിരെ മാധ്യമ പ്രവര്‍ത്തക നിയമനടപടി സ്വീകരിക്കും. മാധ്യമ പ്രവർത്തകയും മാധ്യമ സ്ഥാപനവും നിയമ നടപടി സ്വീകരിക്കുമെന്ന് അറിയിക്കുന്നു. മാധ്യമ പ്രവർത്തക സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകും.(suresh gopi woman journalist issue)

കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈവെയ്ക്കുകയായിരുന്നു. അവര്‍ അപ്പോള്‍ തന്നെ കൈ തട്ടിമാറ്റിയിരുന്നു. ഇത് ആവര്‍ത്തിച്ചപ്പോഴും കൈ തട്ടി മാറ്റേണ്ടി വന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

താന്‍ നേരിട്ട മോശം നടപടിയില്‍ നിയമനടപടി സ്വീകരിക്കുമെന്ന് മാധ്യമ പ്രവര്‍ത്തക അറിയിച്ചു.അതേസമയം സുരേഷ് ഗോപിക്ക് എതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കുമെന്നും മറ്റ് ഉചിതമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ അറിയിച്ചു.

എന്നാൽ മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവെച്ച സംഭവം വിവാദമായതിനെത്തുടര്‍ന്ന് സുരേഷ് ഗോപി മാപ്പ് പറഞ്ഞു. താന്‍ ദുരുദ്ദേശത്തോടെയല്ല മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സ്പര്‍ശിച്ചതെന്നും തനിക്ക് അവരോട് പിതൃസ്നേഹം മാത്രമേ ഉള്ളൂവെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

]]>
‘ഓട്ടോറിക്ഷകളിൾ സുരേഷ്‌ഗോപി പോസ്റ്ററുകൾ’; സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പേ തൃശൂരിൽ പ്രചരണം ആരംഭിച്ച് ബിജെപി https://malayalees.ch/suresh-gopi-supporting-posters-in-thrissur/ Thu, 26 Oct 2023 08:07:19 +0000 https://malayalees.ch/?p=90105 സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പേ തൃശൂരിൽ പ്രചരണം ആരംഭിച്ച് സുരേഷ് ഗോപി. ബിജെപി പ്രാദേശിക നേതാക്കളുടെ ഓട്ടോറിക്ഷകളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സ്വന്തം ഇഷ്ടപ്രകാരം പോസ്റ്ററുകൾ പതിപ്പിച്ചുവെന്നാണ് ബിജെപി പ്രവർത്തകർ നൽകുന്ന വിശദീകരണം. ചതിക്കില്ല എന്നത് ഉറപ്പാണ് വോട്ട് ഫോർ ബിജെപി എന്നാണ് പോസ്റ്ററിലെ വാചകം.(Suresh gopi supporting posters in thrissur)

ലോക് സഭ തെരെഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ അണിയറയിൽ നീക്കങ്ങൾ സജീവമാക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. അതിന്റെ ഭാഗമായി സ്ഥാനാർഥികളാവാൻ സാധ്യതയുള്ളവരെ മണ്ഡലത്തിൽ സജീവമാക്കുകയാണ് പാർട്ടികൾ. പക്ഷെ തൃശൂരിൽ ബിജെപി ഒരുപടി മുന്നിൽ നിന്ന് പരസ്യ പ്രചാരണം ആരംഭിച്ചിരിക്കുകയാണ്.

രണ്ടുപ്രാവശ്യം വന്ന് പരാജയപ്പെട്ട വ്യക്തിയാണ് സുരേഷ് ഗോപി പല രീതിയിലുള്ള നല്ല പ്രവർത്തനങ്ങൾ അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നുവെന്നും പ്രാദേശിക നേതാക്കൾ പ്രതികരിച്ചു. അദ്ദേഹം നല്ലൊരു വ്യക്തിയാണെന്ന് മനസിലാക്കിയതുകൊണ്ടാണ് അദ്ദേഹത്തിന് പിന്തുണയായി പരസ്യം പതിപ്പിച്ചതെന്ന് . നല്ല ഭൂരിപക്ഷത്തോടെ അദ്ദേഹം വിജയിക്കും. നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമയാണ് എന്നും പ്രദേശിക നേതാക്കൾ അറിയിച്ചു.

]]>
സുരേഷ് ഗോപി തൃശൂരില്‍ തന്നെ; പുതിയ ചുമതല ഏറ്റെടുക്കാന്‍ സമ്മര്‍ദം ചെലുത്തില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വം https://malayalees.ch/bjp-leadership-confirms-suresh-gopi-candidature-in-thrissur/ Sat, 23 Sep 2023 05:28:41 +0000 https://malayalees.ch/?p=88267 സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ നടന്‍ സുരേഷ് ഗോപിയ്ക്ക് മേല്‍ സമ്മര്‍ദം ചെലുത്തില്ലെന്ന് ബിജെപി നേതൃത്വം. പുതിയ നിയമനം തൃശൂര്‍ മണ്ഡലത്തിലെ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ബാധിക്കില്ലെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കുന്നു. ഇപ്പോഴത്തെ നിയമനം പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി ആര്‍.മാധവനെ നിയമിച്ചതിന് തുടര്‍ച്ചയായിട്ടാണെന്നും പാര്‍ട്ടി നേതൃത്വം സൂചിപ്പിക്കുന്നു. (BJP leadership confirms Suresh gopi candidature in Thrissur)

എ ക്ലാസ് മണ്ഡലമായി കണക്കാക്കുന്ന തൃശൂരില്‍ സുരേഷ് ഗോപി തന്നെ മത്സരിക്കണമെന്നത് പാര്‍ട്ടിയുടെ തീരുമാനമാണെന്നും ബിജെപി കേന്ദ്ര നേതൃത്വം വ്യക്തമാക്കുന്നു. ഏതെങ്കിലും മണ്ഡലത്തില്‍ നിന്ന് മാറി നില്‍ക്കണമെന്ന് ഒരു നേതാവിനോടും പറഞ്ഞിട്ടില്ലെന്നും അത്തരത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രനേതൃത്വം വിശദീകരിച്ചു. തൃശൂര്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ തന്നെയാണ് നേതൃത്വം സുരേഷ് ഗോപിയോട് നിര്‍ദേശിച്ചിരിക്കുന്നത്

സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി നിയമിച്ച വിവരം കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ എക്‌സിലൂടെയാണ് അറിയിച്ചിരുന്നത്. മൂന്ന് വര്‍ഷത്തേക്കാണ് സുരേഷ് ഗോപിയെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ ചുമതലയും സുരേഷ ഗോപി ഇക്കാലയളവില്‍ നിര്‍വഹിക്കുമെന്നാണ് മന്ത്രി അറിയിച്ചിരുന്നത്.

]]>
സുരേഷ് ഗോപിക്ക് അതൃപ്തി ? സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കില്ല https://malayalees.ch/suresh-gopi-may-not-take-up-satyajit-ray-film-institute-director-post/ Fri, 22 Sep 2023 06:16:04 +0000 https://malayalees.ch/?p=88219 സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ല. താരത്തെ അറിയിക്കാതെയായിരുന്നു നിയമനമെന്നാണ് വിവരം. ( suresh gopi may not take up satyajit ray film institute director post )

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃശൂരിൽ സ്ഥാനാർത്ഥിയായി ബിജെപി അനൗദ്യോഗികമായി അദ്ദേഹത്തെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങളും ആരംഭിച്ചിരുന്നു. കരുവന്നൂർ കേസിൽ പദയാത്ര പ്രഖ്യാപിച്ചിരിക്കെയാണ് പ്രഖ്യാപനം വന്നത്. പദവി വഹിക്കുന്നത് സജീവ രാഷ്ട്രീയത്തിന് തടസമാകുമോയെന്നും സുരേഷ് ഗോപി സംശയിക്കുന്നതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. ട

സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത് സംബന്ധിച്ച അതൃപ്തി പ്രധാനമന്ത്രിയെ അറിയിച്ചേക്കും.

]]>
‘ഓരോ പുലികളി സംഘത്തിനും 50,000 രൂപ’; സാഹയവുമായി സുരേഷ് ഗോപി https://malayalees.ch/suresh-gopi-help-over-pulikkali-team/ Fri, 01 Sep 2023 08:11:25 +0000 https://malayalees.ch/?p=87073
പുലികളി നടത്തിപ്പിൽ വലിയ ബാധ്യത ഉണ്ടാകാതിരിക്കാൻ കേന്ദ്രസർക്കാർ സാധ്യമാകുന്നതൊക്കെ ചെയ്തുവെന്ന് സുരേഷ് ഗോപി ട്വന്റിഫോറിനോട്. ദേശങ്ങൾക്ക് എന്നാലും ഇത് ബാധ്യത ഉണ്ടാക്കുന്നുണ്ട്. (Suresh gopi help over pulikkali team)

അത് ലഘുകരിക്കാൻ ആണ് കൂട്ടായി പരിശ്രമിക്കേണ്ടത്. സ്വന്തം നിലക്ക് ഓരോ ദേശത്തിന് താനും 50000 രൂപ വെച്ച് നൽകുന്നുണ്ട്. സ്ത്രീകളുടെ പങ്കാളിത്തം വളരെ സന്തോഷം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ സംസ്‌കാരത്തിന്റെ പ്രതീകമായ പുലിക്കളി സംസ്ഥാന സർക്കാർ അവഗണിയ്‌ക്കുന്നുവെന്നാണ് പുലികളി സംഘങ്ങളുടെ പരാതി.15-ഓളം പുലികളി സംഘങ്ങളുണ്ടായിരുന്നത് സാമ്പത്തിക ബാധ്യത മൂലം ഇപ്പോൾ അഞ്ചെണ്ണമായി ചുരുങ്ങി. കഴിഞ്ഞ വർഷം ടൂറിസം വകുപ്പ് പ്രഖ്യാപിച്ച സഹായധനം ഇതുവരെ കലാകാരന്മാർക്ക് ലഭിച്ചിട്ടില്ലെന്നും കലാകാരന്മാർ പറയുന്നു.

]]>
‘സാമ്പത്തിക തട്ടിപ്പിന് ഇരയായ ബ്രിട്ടീഷ് വനിത പ്രതിസന്ധിയിൽ’; വിമാന ടിക്കറ്റും പണവും നല്‍കി സുരേഷ് ഗോപി https://malayalees.ch/suresh-gopi-helps-the-uk-woman-who-was-cheated/ Mon, 14 Aug 2023 05:12:15 +0000 https://malayalees.ch/?p=86116
കേരളത്തില്‍വച്ച് സാമ്പത്തിക തട്ടിപ്പിന് ഇരയാകുകയും വീസ കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് പ്രതിസന്ധിയിലാകുകയും ചെയ്ത യുകെ വനിതയ്ക്ക് സഹായഹസ്തവുമായി നടന്‍ സുരേഷ് ഗോപി. ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്റ്റേയില്‍ താമസിക്കുന്ന ലന്‍ഡന്‍ സ്വദേശിനി സാറ പെനിലോപ് കോയ്ക്കാണ് (75) സുരേഷ് ഗോപി സഹായമെത്തിച്ചത്.

ഇന്ത്യയിലെ ടൂറിസ്റ്റ് വിസ പുതുക്കാനായി രാജ്യത്തിന് പുറത്തു പോയി വരാനുള്ള വിമാന ടിക്കറ്റുകളുടെ തുക, വീസ ലംഘിച്ച് രാജ്യത്ത് തുടര്‍ന്നതിനുള്ള പിഴത്തുക, മറ്റു ചിലവുകള്‍ക്കുള്ള തുക എന്നിവയുള്‍പെടെ 60,000 രൂപ സുരേഷ് ഗോപി നല്‍കി. സുരേഷ് ഗോപിക്കുവേണ്ടി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സണ്‍ പൊതുതാസ്, എക്‌സിക്യൂടീവ് പ്രൊഡ്യൂസര്‍ അഖില്‍ എന്നിവരാണ് തുക കൈമാറിയത്.

പുതിയ വിസയ്ക്കായി സാറയ്ക്ക് ക്വാലാലംപൂരില്‍ പോയി അപേക്ഷ നല്‍കണം. ഇവിടേക്കുള്ള വിമാന ടിക്കറ്റാണ് അദ്ദേഹം എടുത്ത് നല്‍കിയത്. വിസയ്ക്ക് അപേക്ഷിക്കാന്‍ ആവശ്യമായ പണവും നല്‍കി. വിസയുടെ കാലാവധി കഴിഞ്ഞാല്‍ രാജ്യത്തിന് പുറത്ത് നിന്നു മാത്രമേ അപേക്ഷ നല്‍കാന്‍ കഴിയുകയുള്ളൂ. ഇതാണ് സാറയ്ക്ക് മുന്‍പില്‍ വലിയ പ്രതിസന്ധിയായത്. സഹായത്തിന് സുരേഷ് ഗോപിയ്ക്ക് സാറ നന്ദി പറഞ്ഞു.

]]>
സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ വിവാഹിതയാവുന്നു; വരന്‍ ശ്രേയസ് https://malayalees.ch/suresh-gopis-daughter-bhagya-suresh-getting-married/ Mon, 17 Jul 2023 05:34:25 +0000 https://malayalees.ch/?p=84483 നടന്‍ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷ് വിവാഹിതയാവുന്നു. തിരുവനന്തപുരത്ത് സുരേഷ് ഗോപിയുടെ വീട്ടില്‍ വച്ചാണ് വിവാഹ നിശ്ചയം നടന്നത്. ബിസിനസുകാരന്‍ ശ്രേയസ് മോഹന്‍ ആണ് വരന്‍. അടുത്ത ബന്ധുക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ ഭാഗ്യ സുരേഷ് സോഷ്യല്‍ മിഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ജനുവരി 17ന് ഗുരുവായൂരില്‍ വച്ചാണ് വിവാഹം നടക്കുക. മറ്റ് പരിപാടികള്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലും നടക്കും. ജനുവരി 20ന് വിവാഹ റിസപ്ഷനും നടക്കും. മാവേലിക്കര സ്വദേശി മോഹനന്റെയും ശ്രീദേവിയുടെയും മകനാണ് ശ്രേയസ് മോഹന്‍.

സുരേഷ് ഗോപി-രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാഗ്യ സുരേഷ്. ഈ അടുത്താണ് ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഭാഗ്യ ബിരുദ പഠനം പൂര്‍ത്തിയാക്കിയത്.

]]>
എന്റെ വീതിയും നീളവും അളക്കാൻ നിങ്ങളെ ഏൽപിച്ചിട്ടില്ല: വിമര്‍ശകന് മറുപടിയുമായി ഭാഗ്യ സുരേഷ് https://malayalees.ch/suresh-gopi-daughter-bhagya-sureshs-reply-to-bad-comments/ Fri, 09 Jun 2023 04:40:47 +0000 https://malayalees.ch/?p=82428 തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ബോഡി ഷെയ്മിങ് നടത്തിയ വിമർശകന് രൂക്ഷ മറുപടിയുമായി സുരേഷ്‌ഗോപിയുടെ മകൾ ഭാഗ്യ സുരേഷ്. യുബിസിയില്‍ നിന്ന് ബിരുദം നേടിയതിന്റെ ഫോട്ടോകള്‍ പങ്കുവച്ചപ്പോഴാണ് സാമൂഹ്യ മാധ്യമത്തിലൂടെ ഒരാള്‍ മോശം കമന്റുമായി എത്തിയത്.

നീളത്തേക്കാള്‍ വണ്ണം കൂടിയവര്‍ക്ക് സാരി ചേരില്ല, പാശ്ചാത്യ വേഷമാണ് നല്ലത് എന്നായിരുന്നു ഒരു കമന്റ്. എന്നാല്‍ ഇഷ്‍ടപ്പെടുന്ന വേഷം ഇനിയും താൻ ധരിക്കുമെന്നായിരുന്നു ഭാഗ്യയുടെ മറുപടി. നിങ്ങള്‍ സാരി മാറ്റി പാശ്ചാത്യ വസ്‍ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത് എന്നായിരുന്നു വിമര്‍ശകൻ അഭിപ്രായപ്പെട്ടത്.

നീളത്തേക്കാള്‍വീതി ഉള്ള ആള്‍ക്ക് സാരി ചേരുന്ന വസ്‍ത്രമല്ല. പാശ്ചാത്യ വസ്‍ത്രങ്ങളായ പാവാടയും ബ്ലൗസും താങ്കളെ ഒരുകൂടി സ്‍മാര്‍ട്ടാക്കും എന്നായിരുന്നു കമന്റ്. സാരി ധരിച്ചായിരുന്നു ഭാഗ്യ സുരേഷ് തന്റെ ബിരുദദാന ചടങ്ങിന് പങ്കെടുത്തത്.

എന്നാൽ കമന്റിനെതിരെ രൂക്ഷമായ മറുപടിയുമായി സുരേഷ് ഗോപിയുടെ മകള്‍ എത്തി. ‘ആരും ചോദിച്ചില്ലെങ്കിലും വിലയേറിയ അഭിപ്രായം താങ്കള്‍ അറിയിച്ചതിന് നന്ദി. എന്റെ വീതിയെയും നീളത്തെയും കുറിച്ച് താങ്കള്‍ ആശങ്കപ്പെടേണ്ട. എനിക്ക് യോജിച്ചത് എന്ന് എനിക്ക് തോന്നുന്നവ ഇനിയും ഞാൻ ധരിക്കും. പാശ്ചാത്യരെപ്പോലെ ഇടപെടാൻ നിര്‍ബന്ധിതരാകുന്ന ഒരു രാജ്യത്ത് എന്റെ വേരുകളെ ബഹുമാനിക്കുന്ന തരത്തില്‍ കേരള പരമ്പരാഗത സാരിയാണ് എന്റെ ബിരുദദാന ചടങ്ങില്‍ ഞാൻ ധരിക്കാൻ ആഗ്രഹിച്ചത്. മറ്റുള്ളവരുടെ ശരീരത്തെയും വസ്‍ത്രങ്ങളെയും പറ്റി ആശങ്കപ്പെടാതെ സ്വന്തം കാര്യം നോക്കൂവെന്നുമാണ്’ ഭാഗ്യ സുരേഷ് എഴുതിയിരിക്കുന്നത്.

]]>