surat court – malayalees.ch https://malayalees.ch Malayalam Online News Portal Wed, 26 Apr 2023 04:34:37 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png surat court – malayalees.ch https://malayalees.ch 32 32 അപകീർത്തിക്കേസിലെ ശിക്ഷ സസ്പെൻഡ് ചെയ്യണം; ഹർജി അടിയന്തരമായി പരി​ഗണിക്കണമെന്ന് രാഹുൽ ​ഗാന്ധി https://malayalees.ch/rahul-gandhi-petition-to-suspend-punishment-in-defamation-case-html/ Wed, 26 Apr 2023 04:07:09 +0000 https://malayalees.ch/?p=80213 അപകീർത്തിക്കേസിലെ ശിക്ഷ സസ്പെൻഡ് ചെയ്യണമെന്ന ഹർജി പരി​ഗണിക്കണമെന്ന ആവശ്യവുമായി രാഹുൽ ​ഗാന്ധി. ഹർജി അടിയന്തിരമായി പരിഗണിയ്ക്കണമെന്ന് രാഹുൽ ഗാന്ധി ഇന്ന് ആവശ്യപ്പെടും. ഗുജറാത്ത് ഹൈക്കോടതിയിലാണ് രാഹുൽ ഗാന്ധി ഹർജി സമർപ്പിച്ചത്.

കേസിൽ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടാൽ മാത്രമേ രാഹുലിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കപ്പെടൂ. അപ്പീലിലെ വിചാരണ വൈകും എന്നതിനാൽ ശിക്ഷ സസ്പെൻഡ് ചെയ്യണം എന്നാണ് ആവശ്യം. ശിക്ഷ സസ്പെൻഡ് ചെയ്തില്ലെങ്കിൽ അപരിഹാര്യമായ നഷ്ടങ്ങൾ ഉണ്ടാകുമെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടുന്നു.

ചെയ്ത് അപ്പീൽ നൽകിയിട്ടുണ്ടെന്ന് രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ പങ്കജ് ചമ്പനേരി പറഞ്ഞു. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിന്‌ എതിരായ രാഹുലിന്റെ അപ്പീൽ നേരത്തേ സൂറത്ത്‌ സെഷൻസ്‌ കോടതി തള്ളിയിരുന്നു. ഇതേത്തുടർന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. കുറ്റക്കാരൻ ആണെന്ന് വിചാരണ കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു രാഹുലിന്റെ ഹർജി.

രാഹുലിന് രണ്ടുവർഷം തടവു ശിക്ഷ വിധിച്ചതിന് എതിരായ പ്രധാന അപ്പീലിൽ, മെയ് 20ന് മാത്രമേ സെഷൻസ് കോടതി വാദം ആരംഭിക്കൂ. അപ്പീലിൽ തീർപ്പാകും വരെ രാഹുലിന് ലഭിച്ച ജാമ്യം തുടരുമെന്നാണ് ഉത്തരവ്. നേരത്തെ അയോഗ്യനക്കപ്പെട്ട രാഹുൽ, സെഷൻസ് കോടതി ഉത്തരവിന് പിന്നാലെ തന്റെ ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു.

]]>
രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ തള്ളി സൂറത്ത് കോടതി; അയോഗ്യത തുടരും https://malayalees.ch/surat-court-dismisses-rahul-gandhi-plea-html/ Thu, 20 Apr 2023 09:03:12 +0000 https://malayalees.ch/?p=79936 മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിയ്ക്ക് തിരിച്ചടി. ശിക്ഷാ വിധിയില്‍ സ്റ്റേ ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി തള്ളി. ഇതോടെ രാഹുല്‍ ഗാന്ധിയ്ക്ക് എം പി സ്ഥാനത്തിനുള്ള അയോഗ്യത തുടരും. സ്‌റ്റേ നേടുന്നതിനായി രാഹുല്‍ നാളെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം. മൂന്ന് ദിവസത്തിനുള്ളില്‍ സ്‌റ്റേ സമ്പാദിക്കുക എന്നത് രാഹുലിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. 

മാനനഷ്ടക്കേസിലെ രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയും തുടരും. ഈ വിധി സ്റ്റേ ചെയ്യണമെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധി അപ്പീല്‍ സമര്‍പ്പിച്ചിരുന്നത്. രാഹുലിന്റെ സഭാംഗത്വം നഷ്ടമാകാതിരിക്കണമെങ്കില്‍ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിന് ഒരു മാസത്തിനകം സ്‌റ്റേ ലഭിക്കേണ്ടതുണ്ട്. അതിനാല്‍ ഇനി അവശേഷിക്കുന്ന മൂന്ന് ദിവസത്തിനുള്ളില്‍ ഹൈക്കോടതിയില്‍ നിന്നും സ്‌റ്റേ ലഭിയ്‌ക്കേണ്ടത് രാഹുല്‍ ഗാന്ധിയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്.

ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്ന് രാഹുലിന് അനുകൂലമായ വിധി നേടാന്‍ സാധിച്ചില്ലെങ്കില്‍ വയനാട് ഉടന്‍ ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങും. ശിക്ഷയ്ക്ക് ഇളവ് ലഭിച്ചില്ലെങ്കില്‍ രാഹുലിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും കഴിയാത്ത സാഹചര്യമുണ്ടാകുമെന്നതാണ് നിലവിലെ അവസ്ഥ.

കര്‍ണാടകയിലെ കോലാറില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ രാഹുലിന്റെ പ്രസംഗമാണ് ശിക്ഷയ്ക്കിടയാക്കിയത്. മോദി പേരുകാരെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുലിന് സൂറത്ത് മജിസ്ട്രേട്ട് കോടതി 2 വര്‍ഷം തടവു വിധിച്ചു. പിന്നാലെ അദ്ദേഹത്തെ ലോക്സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കുകയും ചെയ്തു. കൂടാതെ ഔദ്യോഗിക വീട് ഒഴിയാനും നോട്ടീസ് നല്‍കുകയായിരുന്നു.

]]>
രാഹുലിന് ഇന്ന് അതീവ നിര്‍ണായകം; അപകീര്‍ത്തിക്കേസില്‍ സമര്‍പ്പിച്ച അപ്പീല്‍ കോടതി പരിഗണിക്കും https://malayalees.ch/surat-court-to-decide-on-rahul-gandhis-plea-for-stay-on-conviction-html/ Thu, 13 Apr 2023 04:16:24 +0000 https://malayalees.ch/?p=79545 അപകീര്‍ത്തികേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. മോദി പരാമര്‍ശത്തിന്റെ പേരില്‍ സൂറത്ത് സിജെഎം കോടതി വിധിച്ച രണ്ട് വര്‍ഷം തടവ് ശിക്ഷയ്ക്ക് സെഷന്‍ കോടതി സ്റ്റേ അനുവദിച്ചിരുന്നു.അപ്പീല്‍ തീര്‍പ്പാക്കുന്നത് വരെയാണ് നടപടികള്‍ മരവിപ്പിച്ചത്. കുറ്റം റദ്ദാക്കണമെന്ന രാഹുലിന്റെ അവശ്യം കോടതി പരിഗണിച്ചിച്ചിരുന്നില്ല.മോദി സമുദായത്തെ ആക്ഷേപിച്ചിട്ടില്ലെന്നാണ് രാഹുലിന്റെ വാദം. സ്റ്റേ ഒഴിവാക്കണമെന്ന് സിജെഎം കോടതിയിയിലെ ഹര്‍ജിക്കാരനായ പൂര്‍ണേഷ് മോദി സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു

മാനനഷ്ടക്കേസില്‍ കുറ്റക്കാരനെന്ന വിധിക്ക് സ്‌റ്റേ ലഭിച്ചാല്‍ രാഹുലിന്റെ എം പി സ്ഥാനത്തിനുള്ള അയോഗ്യതയും നീങ്ങും. സൂറത്ത് കോടതി വിധിച്ച രണ്ട് വര്‍ഷം തടവ് ശിക്ഷയ്‌ക്കെതിരെ രാഹുല്‍ സമര്‍പ്പിച്ച രണ്ട് അപേക്ഷകളാണ് കോടതി ഇന്ന് പരിഗണിക്കാനിരിക്കുന്നത്. ഇന്ന് വരെയാണ് കോടതി രാഹുല്‍ ഗാന്ധിയ്ക്ക് ജാമ്യം അനുവദിച്ചിരുന്നത്. ഇത് സ്ഥിരജാമ്യമാക്കി മാറ്റുന്നതിനാണ് രാഹുലിന്റെ ആദ്യ അപേക്ഷ. രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് രാഹുല്‍ രണ്ടാമത്തെ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

രാവിലെ 10.30 മുതല്‍ കോടതി നടപടികള്‍ ആരംഭിക്കും. രാഹുല്‍ ഗാന്ധിയുടെ കേസ് 24-ാമതായാണ് നിലവില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഉച്ചയ്ക്ക് മുന്‍പ് രാഹുലിന്റെ അപ്പീല്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

]]>