supremecourt – malayalees.ch https://malayalees.ch Malayalam Online News Portal Tue, 31 Aug 2021 04:00:15 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png supremecourt – malayalees.ch https://malayalees.ch 32 32 സുപ്രീം കോടതിയുടെ പുതിയ ഒൻപത് ജഡ്ജിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും https://malayalees.ch/supreme-court-judges-will-take-charges/ Tue, 31 Aug 2021 04:00:08 +0000 https://malayalees.ch/?p=48827 സുപ്രീം കോടതിയുടെ പുതിയ ഒൻപത് ജഡ്ജിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. കേരള ഹൈക്കോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജി സി ടി രവികുമാര്‍ ഉള്‍പെടെ ഒൻപത് ജഡ്ജിമാരാണ് ഇന്ന് സുപ്രീം കോടതി ജഡ്ജിമാരായി ചുമതലയ്ക്കുന്നത്. കോടതിയുടെ ചരിത്രത്തിലാധ്യമായി ഒരേസമയം മൂന്ന് വനിതാ ജഡ്ജിമാരും സത്യ വാചകം ചൊല്ലി ചുമതലയേല്‍ക്കും.

സുപ്രീംകോടതിയുടെ വനിതാ ചീഫ് ജസ്റ്റിസ് ആകാന്‍ സാധ്യതയുള്ള കര്‍ണാടക ഹൈക്കോടതി ജഡ്ജി ബി വി നാഗരത്‌ന ഉള്‍പ്പെടെ മൂന്ന് വനിതാ ജഡ്ജിമാരും സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10. 30 ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ സത്യവാചകം ചൊല്ലിക്കൊടുക്കും.സാധാരണ ജഡ്ജിമാരുടെ സത്യപ്രതിജ്ഞാചടങ്ങ് നടക്കുന്നത് ചീഫ് ജസ്റ്റിസിന്റെ കോടതിയിലാണ്. എന്നാല്‍ കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടക്കുക.

ആദ്യ വനിതാ ചീഫ് ജഡ്സ്റ്റിസാകാന്‍ സാധ്യതയുള്ള കര്‍ണാടക ഹൈക്കോടതി ജഡ്ജി ബി വി നാഗരത്‌ന, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോഹ്ലി, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബേലാ ത്രിവേദി എന്നിവരാണ് വനിതാ ജഡ്ജിമാര്‍.

]]>
കോവിഡില്‍ അനാഥരായ കുട്ടികളെ ഏറ്റെടുക്കണം; സംസ്ഥാന സ൪ക്കാരുകളോട് സുപ്രീംകോടതി https://malayalees.ch/supreme-court-about-children-who-lost-their-parents-due-to-covid-19/ Fri, 28 May 2021 12:55:58 +0000 https://malayalees.ch/?p=44778 കോവിഡ് മുലം അനാഥരായ കുട്ടികളെ ഏറ്റെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീകോടതി നിര്‍ദേശിച്ചു. കഴിഞ്ഞ വ൪ഷം മാ൪ച്ചിനു ശേഷം കോവിഡ് മൂലം രക്ഷിതാക്കളിൽ ഒരാളോ രണ്ടു പേരുമോ മരണപ്പെട്ട അനാഥരെ ഏറ്റെടുക്കണമെന്ന് ജുവനൈൽ ജസ്റ്റിസ് നിയമത്തിന് കീഴിൽ പ്രവ൪ത്തിക്കുന്ന ജില്ലാ അധികാരികൾക്കാണ് കോടതി നി൪ദേശം നൽകിയത്.

സ്വമേധയ എടുത്ത കേസിലാണ് ജസ്റ്റിസ് എൽ. നാഗേശ്വ൪ റാവു, ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബഞ്ചിന്റെ നി൪ദേശം. ആരും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം. അവരുടെ അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പുവരുത്തണം. ഇത്തരത്തിൽ അനാഥരായ കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ച് ദേശീയ ബാലാവകാശ കമ്മീഷന്‍ പോ൪ട്ടലിൽ രേഖപ്പെടുത്തണമെന്നും സുപ്രീംകോടതി നി൪ദേശിച്ചു.

]]>
കേന്ദ്രത്തിന് തിരിച്ചടി; കര്‍ഷക നിയമം നടപ്പാക്കരുതെന്ന് സുപ്രിംകോടതി https://malayalees.ch/sc-verdict-on-farm-law/ Tue, 12 Jan 2021 13:08:00 +0000 https://malayalees.ch/?p=38454 ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് തടഞ്ഞ് സുപ്രിംകോടതി. ഇനിയൊരു വിധിയുണ്ടാകുന്നതു വരെ നിയമം നടപ്പാക്കരുത് എന്നാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടത്. പ്രശ്‌നത്തിന് പരിഹാരം കാണാനായി സമിതിയെയും കോടതി നിയോഗിച്ചു.

ഹര്‍മിസ്രത് മന്‍, കാര്‍ഷിക സാമ്പത്തിക ശാസ്ത്രജ്ഞന്‍ അശോക് ഗുലാത്തി, നാഷണല്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് മാനേജ്‌മെന്റ് മുന്‍ ഡയറക്ടര്‍ ഡോ. പ്രമോദ് കുമാര്‍ ജോഷി, അനില്‍ ധനാവത് എ്ന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.

കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനുള്ള അധികാരം സുപ്രിംകോടതിക്ക് ഉണ്ടെന്നും പ്രശ്‌നപരിഹാരത്തിനായി സമിതി രൂപീകരിക്കുമെന്നും വാദത്തിനിടെ സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു.

വിഷയത്തില്‍ സുപ്രീം കോടതി നിയമിക്കുന്ന വിദഗ്ധസമിതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷക സംഘടനകള്‍ അഭിഭാഷകര്‍ മുഖേന കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനോട്, അനിശ്ചിത കാലത്തേക്ക് സമരം തുടരാനാണ് കര്‍ഷകര്‍ ആഗ്രഹിക്കുന്നതെങ്കില്‍ അത് ചെയ്യാമെന്ന് കോടതി പ്രതികരിച്ചു.

പ്രശ്‌നം പരിഹൃതമാകണം എന്നാഗ്രഹിക്കുന്ന എല്ലാവരും കമ്മിറ്റിക്ക് മുമ്പിലെത്തണം. കമ്മിറ്റി നിങ്ങളെ ശിക്ഷിക്കില്ല. ഒരുത്തരവ് പുറപ്പെടുവിക്കുകയുമില്ല. അവര്‍ ഞങ്ങള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയാണ് ചെയ്യുക. സംഘടനകളുടെ അഭിപ്രായമെടുക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. കൂടുതല്‍ വ്യക്തമായ ചിത്രം കിട്ടാന്‍ വേണ്ടിയാണ് സമിതി രൂപീകരിക്കുന്നത്- ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

മുന്‍ ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹാര്‍, മുന്‍ ജസ്റ്റിസുമാരായ സിങ്‌വി, അഗര്‍വാള്‍ എന്നിവരെയാണ് സമിതിയിലേക്ക് അഭിഭാഷകനായ എംഎല്‍ ശര്‍മ നിര്‍ദേശിച്ചിരുന്നത്. നിരവധി പേര്‍ തങ്ങളുമായി ചര്‍ച്ചയ്ക്ക് വന്നു എന്നും എന്നാല്‍ പ്രധാനമന്ത്രി മാത്രം വന്നില്ല എന്നും കര്‍ഷകര്‍ അറിയിച്ചതായി ശര്‍മ പറഞ്ഞു. പ്രധാനമന്ത്രിയോട് വരാന്‍ പറയാന്‍ ആകില്ല എന്നായിരുന്നു ഇതോട് ചീഫ് ജസ്റ്റിസിന്റെ മറുപടി. പ്രധാനമന്ത്രി വിഷയത്തില്‍ കക്ഷിയല്ല എന്നും അദ്ദേഹം പറഞ്ഞു.

]]>