Supreme Court of India – malayalees.ch https://malayalees.ch Malayalam Online News Portal Mon, 24 Jul 2023 10:18:48 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Supreme Court of India – malayalees.ch https://malayalees.ch 32 32 ഗ്യാന്‍വാപി: സര്‍വെ നിര്‍ത്തി വയ്ക്കാന്‍ സുപ്രിംകോടതി ഇടക്കാല ഉത്തരവ്; വാരണസി കോടതി ഉത്തരവിന് സ്‌റ്റേ https://malayalees.ch/gyanvapi-case-sc-stops-ongoing-asi-survey-work-till-wednesday/ Mon, 24 Jul 2023 10:12:32 +0000 https://malayalees.ch/?p=84912 ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വേ നിര്‍ത്തിവയ്ക്കാന്‍ സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ്. വാരണസി കോടതിയുടെ സര്‍വേ ഉത്തരവ് സ്‌റ്റേ ചെയ്താണ് സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ്. ഗ്യാന്‍വാപി മസ്ജിദില്‍ രണ്ട് ദിവസത്തേക്ക് തത്സ്ഥിതി തുടരണമെന്നും ബുധനാഴ്ച വരെ സര്‍വേ നടപടികള്‍ പാടില്ലെന്നുമാണ് സുപ്രിംകോടതി വ്യക്തമാക്കിയിരിക്കുന്നത്. ഒരാഴ്ക്കാലം ഖനന നടപടികള്‍ പാടില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് വ്യക്തമാക്കി.

കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ഗ്യാന്‍വാപി മസ്ജിദില്‍ പുരാതന ഹിന്ദു ക്ഷേത്രത്തിന്റെ അടയാളങ്ങളുണ്ടെന്ന് ആവശ്യപ്പെട്ടായിരുന്നു വാരണാസി കോടതിയില്‍ ഹര്‍ജി എത്തിയിരുന്നത്. വുദുഖാനയുടെ ജലധാരയുള്ള സ്ഥലത്ത് ഒഴികെ സര്‍വേ നടത്താനായിരുന്നു ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് കോടതി നിര്‍ദേശിച്ചിരുന്നത്.

ബുധനാഴ്ച വരെ സര്‍വേ നടപടികള്‍ നിര്‍ത്തിവയ്ക്കാനാണ് സുപ്രിംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സമയത്ത് വാരാണസി ജില്ലാ കോടതി ഉത്തരവിന് എതിരെ മസ്ജിദ് കമ്മിറ്റിക്ക് അപ്പീല്‍ നല്‍കാം. അലഹബാദ് ഹൈക്കോടതിയില്‍ ആണ് അപ്പീല്‍ നല്‍കേണ്ടത്. ഈ ഹര്‍ജി വേഗത്തില്‍ പരിഗണിക്കണമെന്ന് അലഹബാദ് ഹൈക്കോടതിയ്ക്ക് സുപ്രിംകോടതി നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

]]>
തന്റെ വാദം കേള്‍ക്കാതെ ഉത്തരവിടരുത്; സുപ്രിംകോടതിയില്‍ തടസഹര്‍ജിയുമായി പ്രിയ വര്‍ഗീസ് https://malayalees.ch/priya-varghese-filed-stay-petition-in-supreme-court/ Tue, 27 Jun 2023 04:42:51 +0000 https://malayalees.ch/?p=83366 സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രിം കോടതിയില്‍ തടസഹര്‍ജി സമര്‍പ്പിച്ച പ്രിയ വര്‍ഗീസ്. നിയമനം ശരിവച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെ ഫയല്‍ ചെയ്യുന്ന ഹര്‍ജികളില്‍ തന്റെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുത് എന്നാണ് ആവശ്യം.

കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറുടെ നിയമനം ശരിവെച്ചതുമായി ബന്ധപ്പെട്ട കേസിലാണ് പ്രിയ വര്‍ഗീസ് കോടതിയെ സമീപിച്ചത്. നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ ഫയല്‍ ചെയ്യുന്ന ഹര്‍ജികളില്‍ തന്റെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടാണ് തടസ ഹര്‍ജി. അഭിഭാഷകരായ കെ ആര്‍ സുഭാഷ് ചന്ദ്രന്‍, ബിജു പി രാമന്‍ എന്നിവര്‍ മുഖേനയാണ് തടസ ഹര്‍ജി ഫയല്‍ ചെയ്തത്.

കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളി വാര്‍ത്ത വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറുടെ നിയമനത്തിലെ റാങ്ക് പട്ടികയിലെ പ്രിയയുടെ അധ്യാപകനെ പരിചയം യുജിസി ചട്ടങ്ങള്‍ക്ക് വിധേയമല്ലെന്നായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നത്. എന്നാല്‍ ഡിവിഷന്‍ ബെഞ്ച് പിന്നീട് ഈ വിധി റദ്ദാക്കുകയായിരുന്നു.

അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് യോഗ്യതയില്ലെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്തായിരുന്നു പ്രിയാ വര്‍ഗീസ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. യു.ജി.സി ചട്ടപ്രകാരം യോഗ്യതയുണ്ടെന്നും ഇത് സിംഗിള്‍ ബഞ്ച് പരിശോധിച്ചില്ലെന്നുമാണ് അപ്പീലിലെ വാദം. പ്രിയാ വര്‍ഗീസിനു കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസ്യേറ്റ് പ്രൊഫസര്‍ നിയമനത്തിനു വേണ്ട അധ്യാപന പരിചയം ഇല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കാന്‍ നവംബര്‍ 16 ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് അപ്പീല്‍ നല്‍കിയിരുന്നത്.

]]>
42 വർഷം മുമ്പ് പാലിൽ മായംചേർത്ത കേസ്; 85കാരൻ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും https://malayalees.ch/42-year-old-milk-adulteration-case-defendant-approaches-supreme-court/ Wed, 07 Jun 2023 04:05:34 +0000 https://malayalees.ch/?p=82304 നാലുപതിറ്റാണ്ടുമുമ്പ്‌, മായംചേർത്ത പാൽ വിറ്റുവെന്ന കേസിൽ ശിക്ഷിക്കപ്പെട്ട 85 കാരൻ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഉത്തർപ്രദേശ് സ്വദേശി വീരേന്ദ്രസിങ്ങാണ് ശിക്ഷാവിധി ചോദ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിലെത്തിയത്. 

ഹർജി വ്യാഴാഴ്ച കേൾക്കാമെന്ന് അവധിക്കാല ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. മായംചേർത്ത പാൽ വിറ്റതിന് 1981 ഒക്ടോബർ ഏഴിനാണ് സിങ് അറസ്റ്റിലായത്. വിചാരണക്കോടതി ഒരുവർഷത്തെ കഠിനതടവും രണ്ടായിരം രൂപ പിഴയും വിധിച്ചു.1984 സെപ്റ്റംബറിലെ ഈ വിധിക്കെതിരെ സിങ് സെഷൻസ് കോടതിയെ സമീപിച്ചു. എന്നാൽ, സിങ്ങിന്റെ ശിക്ഷ സെഷൻസ് കോടതിയും ശരിവെക്കുകയായിരുന്നു.

ഹൈക്കോടതി ശിക്ഷ ആറുമാസമാക്കി കുറച്ചു. രണ്ടായിരം രൂപ പിഴയടയ്ക്കണമെന്ന് ഹൈക്കോടതിയും ഉത്തരവിട്ടു. ഈവർഷം ഏപ്രിൽ 20ന് സിംഗ് ജയിലിൽ ആവുകയും ചെയ്തു. ഇതേ തുടർന്നാണ് സിംഗ് സുപ്രീംകോടതിയെ സമീപിച്ചത്. ഹർജിക്കൊപ്പം അടിയന്തര ജാമ്യാപേക്ഷയും സമർപ്പിച്ചിട്ടുണ്ട്.

]]>
ജനങ്ങള്‍ക്ക് ആവശ്യമില്ലാത്തത് അടിച്ചേല്‍പ്പിക്കേണ്ടതില്ല; സ്വവര്‍ഗ വിവാഹ ഹര്‍ജികളെ എതിര്‍ത്ത് നിയമമന്ത്രി https://malayalees.ch/kiran-rijiju-against-same-sex-marriage-petitions-html/ Thu, 27 Apr 2023 04:47:38 +0000 https://malayalees.ch/?p=80299 സ്വവര്‍ഗ വിവാഹ ഹര്‍ജികള്‍ സുപ്രിംകോടതി പരിഗണിക്കുന്നതിനെതിരെ വീണ്ടും നിയമമന്ത്രി കിരണ്‍ റിജിജു. സ്വവര്‍ഗ വിവാഹം പോലുള്ള വിഷയങ്ങള്‍ പരിഗണിക്കേണ്ട വേദി കോടതിയല്ല. കോടതി ഒരു വിധി തീരുമാനിച്ചാല്‍ അതിനെതിര് നില്‍ക്കാനാകില്ല. പക്ഷേ ജനങ്ങള്‍ക്ക് ആവശ്യമില്ലാത്തത് അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് റിജിജു പറഞ്ഞു.

സ്വവര്‍ഗ വിവാഹം പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ച പശ്ചാത്തലത്തിലാണ് നിയമമന്ത്രിയുടെ പ്രതികരണം. വിവാഹം പോലുള്ള വളരെ സെന്‍സിറ്റീവും പ്രധാനപ്പെട്ടതുമായി വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് കോടതിയല്ല. രാജ്യത്തെ ജനങ്ങളാണ്. സുപ്രിംകോടതിക്ക് തീര്‍ച്ചയായും തീരുമാനങ്ങളെടുക്കാന്‍ അധികാരമുണ്ട്. പക്ഷേ രാജ്യത്തെ ഓരോ പൗരനെയും ബാധിക്കുന്ന വിഷയമാകുമ്പോള്‍ സുപ്രിംകോടതിയല്ല, ഫോറമെന്നും റിജിജു കൂട്ടിച്ചേര്‍ത്തു.

ഇത് കോടതിയും സര്‍ക്കാരും തമ്മിലുള്ള വിഷയമല്ല. ഇന്ത്യയിലെ ഓരോ പൗരനെയും ബാധിക്കുന്ന വിഷയമാണെന്നും ജനങ്ങളുടെ ഇച്ഛാശക്തിയുടെ ചോദ്യമാണെന്നും നിയമന്ത്രി പറഞ്ഞു.

സ്വവര്‍ഗവിവാഹ ഹര്‍ജികള്‍ കേള്‍ക്കുന്നതില്‍ നിന്ന് സുപ്രിം കോടതി പിന്മാറണമെന്ന് ബാര്‍ കൗണ്‍സിലും ആവശ്യപ്പെട്ടിരുന്നു. സ്വവര്‍ഗവിവാഹത്തിന് ഇന്ത്യയിലെ 99.99 ശതമാനം ആളുകളും എതിരാണ്. നിയമനിര്‍മ്മാണ സഭ കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നും കോടതികള്‍ നിയമനിര്‍മ്മാണ സഭകളുടെ അധികാരത്തില്‍ കൈകടത്തുന്നത് ഉചിതമല്ല എന്നുമാണ് ബാര്‍ കൗണ്‍സില്‍ നിലപാട്. അതേസമയം സ്വവര്‍ഗവിവാഹം നഗര വരേണ്യ വര്‍ഗ്ഗത്തിന്റെ ആശയമെന്ന് കേന്ദ്രം നിലപാടെടുത്തിരുന്നു. സ്വവര്‍ഗവിവാഹ വിഷയത്തില്‍ സമര്‍പ്പിയ്ക്കപ്പെട്ട ഹര്‍ജികളുടെ പരിഗണനാ സാധുത പരിശോധിയ്ക്കണമെന്നായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം.

]]>
നിയമസഭകള്‍ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ ഉടന്‍ തീരുമാനമെടുക്കണം; സുപ്രിംകോടതി https://malayalees.ch/governors-must-immediately-act-on-bills-passed-by-legislatures-sc-html/ Tue, 25 Apr 2023 04:17:19 +0000 https://malayalees.ch/?p=80161 നിയമസഭകള്‍ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്ന് സുപ്രിംകോടതി. ഇക്കാര്യം ഭരണഘടനയുടെ അനുച്ഛേദം 200ല്‍ വ്യക്തമാക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. തെലങ്കാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രിംകോടതി ഇടപെടല്‍.

സംസ്ഥാന നിയമസഭ പാസാക്കിയ പത്തു ബില്ലുകളില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദംകേള്‍ക്കവെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെയും ജസ്റ്റിസ് പി.എസ്. നരസിംഹയുടെയും ബെഞ്ച് നിരീക്ഷിച്ചു.

എല്ലാ ബില്ലുകള്‍ക്കും ഗവര്‍ണര്‍ അംഗീകാരം നല്‍കിയതായി കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് ഹര്‍ജി തള്ളി. ‘എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്നുള്ള’ ഭരണഘടന നിര്‍ദേശം പ്രധാനമാണെന്നും ഇക്കാര്യം ബന്ധപ്പെട്ടവര്‍ മനസ്സില്‍ സൂക്ഷിക്കണമെന്നും കോടതി വ്യക്തമാക്കി.

]]>
ബഫര്‍ സോണ്‍; കേരളം ഉള്‍പ്പെടെ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍ https://malayalees.ch/buffer-zone-petitions-is-in-supreme-court-today/ Wed, 15 Mar 2023 04:02:51 +0000 https://malayalees.ch/?p=77987 ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രിം കോടതിയുടെ മൂന്നംഗ ബെഞ്ച് ഇന്ന് മുതല്‍ കേസുകള്‍ പരിഗണിക്കും. ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് വിക്രംനാഥ്, ജസ്റ്റിസ് സഞ്ജയ് കൗള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജനവാസമേഖലയില്‍ ഇളവുകള്‍ നല്‍കുന്നതടക്കമുള്ള അപേക്ഷകള്‍ സുപ്രിംകോടതിയുടെ പരിഗണനയിലുണ്ട്.

വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കി സുപ്രിം കോടതി കഴിഞ്ഞവര്‍ഷം ജൂണ്‍ മൂന്നിന് പുറപ്പെടുവിച്ച വിധിയില്‍ ഇളവു വേണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രസര്‍ക്കാരിന്റെ അപേക്ഷ.

ബഫര്‍ സോണ്‍ ദൂപരിധിയില്‍ ഇളവ് തേടി കേരളം അടക്കം നിരവധി സംസ്ഥാനങ്ങളും കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. 23 സംരക്ഷിത മേഖലകള്‍ക്ക് ഇളവ് തേടിയാണ് സംസ്ഥാനം സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്.

സ്ഥലലഭ്യത കുറവായതിനാല്‍ പരിസ്ഥിതിലോലമേഖല എന്ന പേരില്‍ കേരളത്തില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സാധ്യമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചിരുന്നു. ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രിം കോടതി വിധിയില്‍ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് മറ്റ് സംസ്ഥാനങ്ങളും കോടതിയെ സമീപിച്ചിട്ടുണ്ട്. ജൂണ്‍ മൂന്നിന് ഉത്തരവ് പുറപ്പെടുവിച്ചത് രണ്ടംഗ ബെഞ്ച് ആയതിനാലാണ് അപേക്ഷകള്‍ ഇന്ന് മുതല്‍ മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നത്.

]]>
‘മതപരമായ പ്രതീകങ്ങള്‍ ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ വിലക്കണം’; ഹര്‍ജിക്കാരന് സുപ്രിംകോടതിയുടെ വിമര്‍ശനം https://malayalees.ch/supreme-court-on-plea-seeking-ban-on-parties-using-religious-symbols/ Wed, 01 Feb 2023 04:30:45 +0000 https://malayalees.ch/?p=75441 മതപരമായ പ്രതീകങ്ങള്‍ ഉപയോഗിക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് ഒരു പ്രത്യേക സമുദായത്തെ മാത്രം ലക്ഷ്യം വച്ചുള്ളതാകരുതെന്ന് സുപ്രിംകോടതി. ഇന്ത്യന്‍ യൂണിയന്‍ ഓഫ് മുസ്ലിം ലീഗും ഇന്ത്യ മജ്‌ലിസ് -ഇ-ഇത്തേഹാദുല്‍ മുസ്ലിമിന്‍ എന്നിവരാണ് ഹര്‍ജിയുമായി സുപ്രിംകോടതിയെ സമീപിച്ചത്. മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്ന പാര്‍ട്ടികളെ നിരോധിക്കണമെന്നായിരുന്നു ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്. ഹര്‍ജിക്കാരന്‍ മതനിരപേക്ഷ നിലപാടുള്ള വ്യക്തിയാകണമെന്ന് കോടതി വിമര്‍ശിച്ചു.

‘ഹര്‍ജിക്കാരന്‍ മതേതരനായിരിക്കണം. നിങ്ങള്‍ക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ചേരാന്‍ കഴിയില്ല. പക്ഷേ ഓരോ പ്രത്യേക മതത്തിന്റെയും ഒരു പാര്‍ട്ടിയെ പ്രതീകാത്മക അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കാം. ഒരു പ്രത്യേക സമുദായത്തിനെതിരായ ഹര്‍ജിയാണെന്ന ധാരണ ഉണ്ടാകരുത്’ ജസ്റ്റിസുമാരായ എംആര്‍ ഷാ, ബിവി നാഗരത്‌ന എന്നിവരുടെ ബെഞ്ച് പറഞ്ഞു.

2021ല്‍ ഹിന്ദുമതം സ്വീകരിച്ച ഉത്തര്‍പ്രദേശ് ഷിയ വഖഫ് മുന്‍ ചെയര്‍മാന്‍ സയ്യിദ് വസീം റിസ്വി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. റിസ്വിയുടെ യഥാര്‍ത്ഥ പേര് ജിതേന്ദ്ര നാരായണ്‍ ത്യാഗി എന്നാണെന്നും ഇദ്ദേഹം ഹിന്ദുമതം സ്വീകരിച്ചിരുന്നെന്നും എതിര്‍കക്ഷികള്‍ വാദിച്ചു. ഈ ഘട്ടത്തിലാണ് ഹര്‍ജിക്കാരന്‍ മതനിരപേക്ഷത പുലര്‍ത്തണമെന്ന് കോടതി ചൂണ്ടിക്കാട്ടിയത്.

സത്യവാങ്മൂലങ്ങളില്‍ പ്രതികരണം നല്‍കാന്‍ ഐയുഎംഎല്ലും എഐഎംഐഎമ്മും സമയം ആവശ്യപ്പെട്ടു. കേസ് മാര്‍ച്ച് 20 ന് കോടതി വീണ്ടും പരിഗണിക്കും. ഹര്‍ജി വലിയ പ്രത്യാഘാതമുണ്ടാക്കുന്നതാണെന്നും വിശദമായ പരിശോധനയ്ക്ക് കേസ് ഭരണഘടനാ ബെഞ്ചിന് വിടണമെന്നും മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ സുപ്രിംകോടതിയെ അറിയിച്ചു. അതേസമയം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയ തെരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ അവരുടെ മാത്രം സ്വത്തായി കണക്കാക്കാനാവില്ലെന്നും തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ ചിഹ്നം ഉപയോഗിക്കാനുള്ള അവകാശം നഷ്ടപ്പെടുമെന്നും ഡല്‍ഹി ഹൈക്കോടതി അടുത്തിടെ വ്യക്തമാക്കിയിരുന്നു.

]]>
പിഎഫ് പെന്‍ഷന്‍ കേസില്‍ തൊഴിലാളികള്‍ക്ക് ആശ്വാസം; ഹൈക്കോടതി ഉത്തരവ് ഭാഗികമായി ശരിവച്ചു https://malayalees.ch/supreme-court-verdict-upon-pf-pension-case/ Fri, 04 Nov 2022 07:57:19 +0000 https://malayalees.ch/?p=70740 പിഎഫ് പെന്‍ഷന്‍ കേസില്‍ തൊഴിലാളികള്‍ക്ക് ആശ്വാസം. ഹൈക്കോടതി വിധി ഭാഗികമായി സുപ്രിംകോടതി ശരിവച്ചു. 15,000 രൂപ പരിധി റദ്ദാക്കിയാണ് സുപ്രിംകോടതി വിധി. ഉയര്‍ന്ന വരുമാനം അനുസരിച്ച് പെന്‍ഷനില്‍ തീരുമാനമായില്ല.

1.16ശതമാനം വിഹിതം തൊഴിലാളികള്‍ക്ക് നല്‍കണമെന്നത് സുപ്രിംകോടതി റദ്ദാക്കി. മാറിയ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാന്‍ നാല് മാസത്തെ സമയം അനുവദിച്ചു. 60 മാസത്തെ ശരാശരി ശമ്പളം കണക്കാക്കി അതിന്റെ അടിസ്ഥാനത്തിലാകും പെന്‍ഷന്‍ നിശ്ചയിക്കുക. 2014 സെപ്തംബറിന് മുന്‍പ് വിരമിച്ചവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി സമര്‍പ്പിച്ചത്. നീണ്ട ആറുദിവസത്തെ വാദത്തിനൊടുവിലാണ് തൊഴിലാളികള്‍ക്ക് ആശ്വാസമായ വിധിയുണ്ടാകുന്നത്. ഇപിഎഫ്ഒ, ടാറ്റാ മോട്ടോഴ്‌സ്, കേന്ദ്രസര്‍ക്കാര്‍ എന്നിവരാണ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയത്. കേരളം, രാജസ്ഥാന്‍, ഡല്‍ഹി ഹൈക്കോടതി വിധികള്‍ ചോദ്യം ചെയ്തായിരുന്നു ഹര്‍ജി.

2014ലെ എംപ്ലോയീസ് പെന്‍ഷന്‍ ഭേദഗതി സ്‌കീമിലെ വ്യവസ്ഥകള്‍ നിയമപരവും സാധുതയുള്ളതുമാണെന്ന് സുപ്രിം കോടതി വ്യക്തമാക്കി. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും കേന്ദ്ര സര്‍ക്കാരും നല്‍കിയ അപ്പീലിലാണ് കോടതി വിധി പ്രസ്താവിച്ചത്.

വിധിയെ സ്വാഗതം ചെയ്യുന്നതായി ബിനോയി വിശ്വം എംപി പറഞ്ഞു. വിധി പ്രതീക്ഷ നല്‍കുന്നതാണ്. പിഎഫ് പെന്‍ഷന്‍ വിഷയത്തില്‍ കേന്ദ്രനിലപാട് തൊഴിലാളി വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. വിധി സ്വാഗതാര്‍ഹമാണെന്ന് എളമരം കരീം പ്രതികരിച്ചു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായിട്ടില്ലെന്നും കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയ്ക്കായി വാദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

]]>
ഉയർന്ന പി.എഫ് പെൻഷൻ അനുവദിക്കുന്നതിന് എതിരായ ഹർജിയിൽ സുപ്രിംകോടതിയുടെ നിർണായക വിധി ഇന്ന് https://malayalees.ch/epf-pension-case-supreme-court-to-pronounce-verdict-on-epfo-appeals-today/ Fri, 04 Nov 2022 04:17:12 +0000 https://malayalees.ch/?p=70725 ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പി.എഫ് പെൻഷൻ അനുവദിക്കുന്നത് സംബന്ധിച്ച ഹർജിയിൽ സുപ്രീംകോടതി വിധി പറയും. രാജ്യത്തെ ലക്ഷക്കണക്കിന് പെൻഷൻകാരെ ബാധിക്കുന്ന സുപ്രധാന വിഷയത്തിലാണ് സുപ്രിംകോടതി ഇന്ന് തീർപ്പ് കൽപ്പിക്കുക.

ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പി.എഫ് പെൻഷനായി കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേരളം, ഡൽഹി രാജസ്ഥാൻ എന്നീ ഹൈക്കോടതികളുടെ ഈ ഉത്തരവിനെതിരെ ഇപിഎഫ്ഒ, തൊഴിൽ മന്ത്രാലയം തുടങ്ങിയവർ സമർപ്പിച്ച അപ്പീലുകളാണ് സുപ്രീംകോടതി പരിഗണിച്ചത്.

കേസിൽ ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് നേരത്തെ വാദം കേൾക്കൽ പൂർത്തിയാക്കിയിരുന്നു. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസ്‌ അനിരുദ്ധ ബോസ്, സുധാൻശു ദുലിയ എന്നിവരായിരുന്നു ബഞ്ചിലെ മറ്റ് അംഗങ്ങൾ. ഇന്ന് രാവിലെ പത്തരയ്ക്കാണ് വിധി.

]]>
നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍ https://malayalees.ch/survivors-plea-in-supreme-court-actress-attack-cas/ Fri, 21 Oct 2022 04:10:43 +0000 https://malayalees.ch/?p=69949 നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനെതിരെ അതിജീവിത സമര്‍പ്പിച്ച അപ്പീല്‍ ഇന്ന് സുപ്രിം കോടതി പരിഗണിയ്ക്കും. ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുക. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് തള്ളിയത്.

വിചാരണ കോടതി ജഡ്ജിയുമായും അവരുടെ ഭര്‍ത്താവുമായും എട്ടാം പ്രതിയായ ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും പൊലീസിന് ലഭിച്ച വോയ്‌സ് ക്ലിപ്പുകളില്‍ ഇത് സംബന്ധിച്ച തെളിവുകളുണ്ടെന്നും ആരോപിച്ചായിരുന്നു അതിജീവിത ഹര്‍ജി നല്‍കിയത്. ഹണി എം.വര്‍ഗീസ് വിചാരണ നടത്തിയാല്‍ തനിക്ക് നീതി ലഭിക്കില്ലെന്നും നീതിയുക്തവുമായ വിചാരണ ഉണ്ടാകില്ലെന്ന ആശങ്ക ഉണ്ടെന്നും അതിജീവിത കോടതിയില്‍ വാദിച്ചിരുന്നു.

നടിയുടെ ആവശ്യപ്രകാരം നടത്തിയ രഹസ്യ വിചാരണയ്ക്ക് ഒടുവിലാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. ഇന്നലെ ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് ആരോപണ വിധേയന്‍ നല്‍കിയ കേസും വിചാരണ കോടതി ജഡ്ജിയുടെ റിപ്പോര്‍ട്ടും പരിഗണിച്ചിരുന്നു. അഡ്വക്കേറ്റ് കെ രാജീവ് ആണ് അതിജീവിതയ്ക്കും രഞ്ജിത റൊത്തഗി ആരോപണ വിധേയനും വേണ്ടി ഹാജരാകും.

]]>