supreme court judge – malayalees.ch https://malayalees.ch Malayalam Online News Portal Tue, 23 Feb 2021 08:11:28 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png supreme court judge – malayalees.ch https://malayalees.ch 32 32 ഞങ്ങളെ അങ്ങനെയല്ല വിളിക്കേണ്ടത്…’ വിദ്യാർത്ഥിയെ തിരുത്തി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് https://malayalees.ch/sc-bench-objection-o-call-your-honour/ Tue, 23 Feb 2021 08:11:17 +0000 https://malayalees.ch/?p=40569 വാദം കേൾക്കലിനിടെ ‘യുവർ ഓണർ’ എന്ന് അഭിസംബോധന ചെയ്ത നിയമവിദ്യാർത്ഥിയോട് വിയോജിപ്പ് രേഖപ്പെടുത്തി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച്. ‘യുവർ ഓണർ’ എന്നുവിളിക്കുന്നത് യു.എസ് സുപ്രീംകോടതിയെയോ മജിസ്‌ട്രേറ്റിനെയോ ആണെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ജസ്റ്റിസുമാരായ എ.എസ് ബൊപണ്ണ, വി. രാമസുബ്രഹ്‌മണ്യൻ എന്നിവരടങ്ങുന്ന ബെഞ്ച് പറഞ്ഞു.

നിയമ വിദ്യാർത്ഥിയായ ഹരജിക്കാരൻ കീഴ്‌ക്കോടതികളിലെ ഒഴിവുകൾ നികത്തുന്നതു സംബന്ധിച്ച് വാദിക്കുന്നതിനിടെയാണ് ‘യുവർ ഓണർ’ എന്നു പ്രയോഗിച്ചത്. ‘താങ്കൾ യുവർ ഓണർ എന്നു വിളിക്കുമ്പോൾ യു.എസ് സുപ്രീംകോടതിയോ മജിസ്‌ട്രേറ്റോ ആയിരിക്കും മനസ്സിൽ. ഞങ്ങൾ അത് രണ്ടുമല്ല.’ – എസ്.എ ബോബ്‌ഡെ പറഞ്ഞു. ഉടൻതന്നെ മാപ്പുപറഞ്ഞ ഹരജിക്കാരൻ ഇനിമുതൽ താൻ ‘മൈ ലോർഡ്‌സ്’ എന്നു വിളിക്കാം എന്നും അറിയിച്ചു. തെറ്റായ പദപ്രയോഗങ്ങൾ നടത്തരുതെന്ന് ചീഫ് ജസ്റ്റിസ് ഇതിനു മറുപടി നൽകി.

‘മൈ ലോർഡ്’, ‘യുവർ ലോർഡ്ഷിപ്പ്’ തുടങ്ങിയ പദപ്രയോഗങ്ങളുടെ ഉപയോഗം നിരോധിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ശിവ് സാഗർ തിവാരി നൽകിയ ഹരജി 2014 ജനുവരി ആറിന് അന്നത്തെ ചീഫ് ജസ്റ്റിസ് എച്ച്.എൽ ദത്തുവും എസ്.എ ബോബ്‌ഡെയും അടങ്ങിയ ബെഞ്ച് വാദംകേട്ട് തള്ളിയിരുന്നു. ഈ പദങ്ങൾ അടിമത്തകാലത്തെ ഓർമിപ്പിക്കുന്നുവെന്നും, രാജ്യത്തിന്റെ അന്തസ്സിനു നിരക്കാത്ത ഇത്തരം വാക്കുകളുടെ ഉപയോഗം രാജ്യത്തെ മുഴുവൻ കോടതികളിലും വിലക്കണം എന്നുമായിരുന്നു ഹരജിക്കാരന്റെ വാദം. ജഡ്ജിമാരെ അഭിസംബോധന ചെയ്യുമ്പോൾ ഇത്തരം വാക്കുകൾ നിർബന്ധമില്ലെന്നും യുവർ ഓണർ എന്നോ, സർ എന്നോ, ലോർഡ്ഷിപ്പ് എന്നോ, മറ്റേതെങ്കിലും ബഹുമാനപദങ്ങളാലോ ജഡ്ജിമാരെ വിളിക്കാം എന്നുമായിരുന്നു ഹരജി തള്ളിക്കൊണ്ട് കോടതി പറഞ്ഞത്.

‘മൈ ലോർഡ്’, ‘യുവർ ലോർഡ്ഷിപ്പ്’ തുടങ്ങിയ പദപ്രയോഗങ്ങളുടെ ഉപയോഗം നിരോധിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ശിവ് സാഗർ തിവാരി നൽകിയ ഹരജി 2014 ജനുവരി ആറിന് അന്നത്തെ ചീഫ് ജസ്റ്റിസ് എച്ച്.എൽ ദത്തുവും എസ്.എ ബോബ്‌ഡെയും അടങ്ങിയ ബെഞ്ച് വാദംകേട്ട് തള്ളിയിരുന്നു.

2009-ൽ മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് കെ ചന്ദ്രു തന്നെ ‘മൈ ലോർഡ്’ എന്ന് വിളിക്കരുതെന്ന് അഭിഭാഷകരോട് നിർദേശിച്ചിരുന്നു. ഈ വർഷാദ്യം ജസ്റ്റിസ് മുരളീധറും ഇത്തരം വാക്കുകൾ ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തി. കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസായ തോട്ടത്തിൽ ബി രാധാകൃഷ്ണൻ നായർ ജില്ലാ ജുഡീഷ്യറി ഓഫീസർമാർക്ക് തന്നെ സർ എന്നു വിളിച്ചാൽ മതിയെന്ന് നിർദേശിച്ച് കത്തയക്കുകയും ചെയ്തു.

]]>
40 വര്‍ഷത്തിനിടയില്‍ കണ്ട ഏക സിനിമ; തപ്സി പന്നുവിന് ആശംസയറിയിച്ച് മുന്‍ സുപ്രിം കോടതി ജഡ്ജി https://malayalees.ch/justice-retd-markandey-katju-appreciates-taapsee-pannu-for-her-performance-in-mulk/ Sat, 25 Jul 2020 04:44:11 +0000 https://malayalees.ch/?p=29054 40 വര്‍ഷത്തോളമായി ഒരു ബോളിവുഡ് സിനിമ പോലും താന്‍ കണ്ടിട്ടില്ലെന്നും എന്നാല്‍ മുള്‍ക് കണ്ടുവെന്നും തപ്‌സിയുടെ പ്രകടനം മികച്ചതാണെന്നുമാണ് മുന്‍ സുപ്രിം കോടതി ജഡ്ജ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

നടി തപ്‌സി പന്നുവിന് അഭിനന്ദനവുമായി റിട്ടേര്‍യ്ഡ് സുപ്രിം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. തപ്‌സിയുടെ മുള്‍ക് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കട്ജു അഭിനന്ദനമറിയിച്ചത്. 40 വര്‍ഷത്തോളമായി ഒരു ബോളിവുഡ് സിനിമ പോലും താന്‍ കണ്ടിട്ടില്ലെന്നും എന്നാല്‍ മുള്‍ക് കണ്ടുവെന്നും തപ്‌സിയുടെ പ്രകടനം മികച്ചതാണെന്നുമാണ് മുന്‍ സുപ്രിം കോടതി ജഡ്ജ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

40 വര്‍ഷത്തിനിടയില്‍ കണ്ട ഏക സിനിമ; തപ്സി പന്നുവിന് ആശംസയറിയിച്ച് മുന്‍ സുപ്രിം കോടതി ജഡ്ജി

‘എനിക്ക് 74 വയസ്സായി, 40 വര്‍ഷത്തോളമായി ഞാന്‍ ഒരു സിനിമ പോലും കണ്ടിട്ടില്ല. കാലിഫോര്‍ണിയയില്‍ വെച്ച് കണ്ട മുള്‍ക് ഒഴികെ, നിങ്ങളുടെ പ്രകടനവും ( ഒപ്പം ഋഷി കപൂറിന്റെയും) മികച്ചതായിരുന്നു,’ മാര്‍ക്കണ്ഡേയ കട്ജു ട്വീറ്റ് ചെയ്തു.

ഇദ്ദേഹത്തിന്റെ ട്വീറ്റിന് തപ്‌സി മറുപടിയും നല്‍കി. എന്റെ വര്‍ക്ക് നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതില്‍ സന്തോഷമുണ്ടെന്നുമാണ് തപ്‌സി ട്വീറ്റ് ചെയ്തിരിക്കുന്നത്. നടി കങ്കണ റണൗത്ത് തപ്‌സി പന്നുവിനെ ബി ഗ്രേഡ് നടി എന്നു വിളിച്ചതിനു ശേഷം നിരവധി പേര്‍ തപ്‌സിക്ക് പിന്തുണയുമായി വരുന്നതിനിടയിലാണ് മുന്‍ സുപ്രിം കോടതി ജഡ്ജിന്റെ അഭിനന്ദനം.

നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിനെതിരെ നിരവധി ആരോപണങ്ങളുുമായി നടി കങ്കണ റണൗത്ത് രംഗത്തു വന്നിരുന്നു. ബോളിവുഡിലെ കുടുംബവാഴ്ചയും സ്വജനപക്ഷപാതവും സുശാന്തിനെ ബാധിച്ചിരുന്നെന്നും സിനിമാ മേഖലയിലെ ചിലര്‍ സുശാന്തിന്റെ കരിയര്‍ തകര്‍ക്കാന്‍ ശ്രമിച്ചിരുന്നെന്നും കങ്കണ പറഞ്ഞിരുന്നു.

]]>