supreme country – malayalees.ch https://malayalees.ch Malayalam Online News Portal Thu, 11 Jun 2020 13:06:39 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png supreme country – malayalees.ch https://malayalees.ch 32 32 സംവരണം മൗലികാവകാശമല്ലെന്ന് സുപ്രീം കോടതി https://malayalees.ch/reservation-not-fundamental-right-supreme-cour/ Thu, 11 Jun 2020 13:06:27 +0000 https://malayalees.ch/?p=26931 തമിഴ്‌നാട്ടിലെ മെഡിക്കല്‍ കോളേജുകളില്‍ 50 ശതമാനം ഒ.ബി.സി സംവരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതി ഗുരുതര പരാമര്‍ശം നടത്തിയത്

സംവരണം മൗലികാവകാശമല്ലെന്ന് പ്രസ്താവിച്ച് സുപ്രീം കോടതി. തമിഴ്‌നാട്ടിലെ മെഡിക്കല്‍ കോളേജുകളില്‍ 50 ശതമാനം ഒ.ബി.സി സംവരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതി ഗുരുതര പരാമര്‍ശം നടത്തിയത്. ഹരജി പരിഗണിക്കാന്‍ വിസമ്മതിച്ച സുപ്രീം കോടതി ഹരജി പിന്‍വലിച്ച് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം നല്‍കി. ജസ്റ്റിസ് എല്‍.നാഗേശ്വര റാവും, കൃഷ്മ മുരാരി, എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

വൈക്കോ, അന്‍പുമണി രാംദാസ്, രാഷ്ട്രീയ പാര്‍ട്ടികളായ ഡി.എം.കെ, സി.പി.ഐ.എം, തമിഴ്നാട് കോണ്‍ഗ്രസ്, സി.പി.ഐ എന്നിവരാണ് ഹരജി സമര്‍പ്പിച്ചത്. ഒ.ബി.സി വിഭാഗങ്ങള്‍ക്ക് 50 ശതമാനം സംവരണം നീക്കിവെക്കാതെ യു.ജി, പി.ജി മെഡിക്കല്‍ വിഭാഗത്തിലെ കോഴ്‌സുകളിലേക്ക് പ്രവേശനം നല്‍കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെയാണ് ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ഒ.ബി.സി വിഭാഗക്കാര്‍ക്ക് സംവരണം നിഷേധിക്കുന്നത് മൗലികാവകാശ ലംഘനമാണെന്നായിരുന്നു ഹരജിക്കാരുടെ വാദം. തമിഴ്‌നാട് സംസ്ഥാന നിയമ പ്രകാരം 50 ശതമാനം സീറ്റുകള്‍ ഒ.ബി.സി വിഭാഗക്കാര്‍ക്ക് സംവരണം ചെയ്യപ്പെട്ടതാണ്. സംവരണം നടപ്പിലാക്കുന്നത് വരെ നീറ്റ് പ്രകാരമുള്ള പ്രവേശന നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെ ജനങ്ങളുടെ മൗലികാവകാശത്തില്‍ മാത്രമാണ് ഹരജിക്കാര്‍ക്ക് താല്‍പര്യമെന്ന് പറഞ്ഞ കോടതി സംവരണ നിഷേധം മൗലികാവകാശ ലംഘനമായി കാണാനാകില്ലെന്നും വ്യക്തമാക്കി.

]]>
അതിഥി തൊഴിലാളികൾ ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം ശ്രമിക് ട്രെയിന്‍ ഏര്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി https://malayalees.ch/supreme-court-says-all-migrant-labourers-must-be-sent-back-in-15-days-centre-must-give-trains-in-24-hours-of-demand/ Tue, 09 Jun 2020 08:15:04 +0000 https://malayalees.ch/?p=26802 പതിനഞ്ച് ദിവസത്തിനകം തിരിച്ചുപോകാനുള്ള അതിഥി തൊഴിലാളികളുടെ കണക്കെടുക്കണം. ലോക്ഡൌണ്‍ ലംഘനത്തിന് എടുത്ത കേസുകള്‍ പിന്‍വലിക്കണം. തൊഴിലാളികളുടെ ലിസ്റ്റ് ഘട്ടം ഘട്ടമായി തയ്യാറാക്കണം

ലോക്ക്ഡൌണില്‍ കുടുങ്ങിയ അതിഥി തൊഴിലാളികള്‍ ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം മടങ്ങാന്‍ ശ്രമിക് ട്രെയിന്‍ ഏര്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി. പതിനഞ്ച് ദിവസത്തിനകം തിരിച്ചുപോകാനുള്ള തൊഴിലാളികളുടെ കണക്കെടുക്കണമെന്നും തിരികെ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട് കോടതി നിര്‍ദേശിച്ചു.

ലോക്ഡൌണ്‍ ലംഘനത്തിന് അതിഥിതൊഴിലാളികള്‍ക്കെതിരെ എടുത്ത എല്ലാ കേസുകളും പിന്‍വലിക്കണമെന്നും കോടതി ഉത്തരവിട്ടു.

മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിലാണ് ഇപ്പോള്‍ വിധി പറഞ്ഞിരിക്കുന്നത്. ലോക്ക്ഡൌണില്‍ വിവിധയിടങ്ങളിലായി കുടുങ്ങിപ്പോയ അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമങ്ങള്‍ ഉണ്ടാകണമെന്നതാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.

അതിഥി തൊഴിലാളികള്‍ക്ക് അതത് നാടുകളിലെത്താന്‍ ശ്രമിക് ട്രെയിനുകള്‍ കേന്ദ്രം അനുവദിക്കണമെന്നും, അതത് സംസ്ഥാനങ്ങളിലെത്തുന്ന അതിഥി തൊഴിലാളികളുടെ കണക്കുകള്‍ സംസ്ഥാനങ്ങള്‍ സൂക്ഷിക്കണമെന്നും ഏതൊക്കെ കേന്ദ്ര-സംസ്ഥാന പദ്ധതികളാണ് അവര്‍ക്ക് സഹായകമാകുകയെന്ന ബോധവത്കരണങ്ങള്‍ നടത്തണമെന്നും അതിനാവശ്യമായ സെന്ററുകള്‍ ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് തലങ്ങളില്‍ തുടങ്ങണമെന്നും മടങ്ങിവരുന്ന അതിഥി തൊഴിലാളികളുടെ പുനരധിവാസത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍ കൈ എടുക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ലോക്ക്ഡൌണില്‍ വിവിധയിടങ്ങളില്‍ കുടുങ്ങി ജോലിയും വരുമാനവും നിലച്ച് ദുരിതത്തിലായ അതിഥി തൊഴിലാളികളുടെ പുനരധിവാസത്തിന്റെ കാര്യത്തില്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളാണ് ഈ ഉത്തരവ് വഴി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി നല്‍കിയിരിക്കുന്നത്.

]]>
അതിഥി തൊഴിലാളികള്‍ക്കായി സുപ്രീംകോടതിയുടെ ഇടപെടല്‍; യാത്ര സൗജന്യമാക്കണം, ഭക്ഷണം നല്‍കണം https://malayalees.ch/supreme-court-says-that-no-one-can-prevent-guest-workers-from-returning-home/ Thu, 28 May 2020 12:02:16 +0000 https://malayalees.ch/?p=26190 അതിഥി തൊഴിലാളികള്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കണം, ഏത് സ്ഥലത്ത് ഭക്ഷണം എത്തിക്കുമെന്ന് പ്രസിദ്ധീകരിക്കണം,

ബസ്, ട്രെയിൻ യാത്രകൾക്ക് അതിഥി തൊഴിലാളികളിൽ നിന്ന് പണം ഈടാക്കരുതെന്ന്‌ സുപ്രീംകോടതി ഇടക്കാല ഉത്തരവ്. അതിഥി തൊഴിലാളികള്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കണം, ഏത് സ്ഥലത്ത് ഭക്ഷണം എത്തിക്കുമെന്ന് പ്രസിദ്ധീകരിക്കണം, ട്രെയിൻ യാത്ര തുടങ്ങുന്ന സംസ്ഥാനം ട്രെയിനിൽ ഭക്ഷണ സൗകര്യം ഏർപ്പെടുത്തണം, നാട്ടിൽ പോകാൻ ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷൻ നടപടികൾക്ക് മേൽനോട്ടം വഹിക്കണം, കേന്ദ്ര സംസ്ഥാന സർക്കാരുകൾ കൈകൊണ്ട നടപടി പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ജസ്റ്റിസ് അശോക് ഭൂഷണിന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണ്‌ കുടിയേറ്റ തൊഴിലാളി വിഷയത്തില്‍ സുപ്രധാന വിധി പ്രസ്താവിച്ചത്. കുടിവെള്ളം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംസ്ഥാനങ്ങളും റെയില്‍വേയും നല്‍കണം. നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ എത്രയും വേഗത്തിലാക്കണമെന്നും യാത്ര ചെയ്യാനുള്ള തീവണ്ടികളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു. ജസ്റ്റിസ് അശോക് ഭൂഷന്‍, ജസ്റ്റിസ് സഞ്ചയ് കിഷന്‍ കൗള്‍, ജസ്റ്റിസ് എംആര്‍ ഷ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്.

]]>