SUPREM COURT – malayalees.ch https://malayalees.ch Malayalam Online News Portal Mon, 21 Aug 2023 08:15:42 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png SUPREM COURT – malayalees.ch https://malayalees.ch 32 32 ബലാത്സംഗത്തിന് ഇരയായ അതിജീവിതയ്ക്ക് ഗര്‍ഭഛിദ്രം നടത്താന്‍ സുപ്രിം കോടതി അനുമതി https://malayalees.ch/supreme-court-allows-rape-victim-to-have-an-abortion/ Mon, 21 Aug 2023 08:15:36 +0000 https://malayalees.ch/?p=86521 ഗുജറാത്തില്‍ ബലാത്സംഗത്തിന് ഇരയായ അതിജീവിതയ്ക്ക് ഗര്‍ഭഛിദ്രം നടത്താന്‍ സുപ്രിം കോടതി അനുമതി. 28 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാനാണ് സുപ്രിം കോടതി അനുമതി നല്‍കിയത്. ഇന്നോ നാളെ രാവിലെ ഒന്‍പത് മണിക്കുള്ളിലോ ഗര്‍ഭഛിദ്രത്തിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചു.

പുറത്തെടുക്കുന്ന ഭ്രൂണത്തിന് ജീവനുണ്ടങ്കെില്‍ നവജാത ശിശുവിന് എല്ലാ വൈദ്യസംവിധാനങ്ങളും ഉറപ്പാക്കണം എന്നും സുപ്രിം കോടതി വ്യക്തമാക്കി. ശേഷം കുഞ്ഞിനെ ദത്തു നല്‍കുന്നതു വരെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രിം കോടതി നിര്‍ദേശിച്ചു. വിവാഹിതയല്ലാത്ത സ്ത്രീക്ക് കുഞ്ഞു വേണ്ട എന്ന ഘട്ടത്തിലാണ് ഗര്‍ഭധാരണമെങ്കില്‍, അത് സ്ത്രീയുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നും കോടതി നിരിക്ഷിച്ചു. ഇത് കാരണമായി ചൂണ്ടിക്കാട്ടിയാണ് ഗര്‍ഭഛിദ്രത്തിന് സുപ്രിം കോടതി അനുമതി നല്‍കിയത്. ഗുജറാത്ത് ഹൈക്കോടതിയുടെ വീഴ്ചയെ രൂക്ഷമായി കേസില്‍ സുപ്രിം കോടതി അപലപിച്ചു.

]]>
സുപ്രിംകോടതിയില്‍ ഇന്ന് മുതല്‍ ഹൈബ്രിഡ് ഹിയറിംഗ് https://malayalees.ch/hybrid-hearing-in-the-supreme-court-from-today/ Mon, 15 Mar 2021 12:31:55 +0000 https://malayalees.ch/?p=41563 സുപ്രിംകോടതിയില്‍ ഇന്ന് മുതല്‍ ഹൈബ്രിഡ് ഹിയറിംഗ് ആരംഭിക്കുന്നു. ആഴ്ചയില്‍ രണ്ട് ദിവസം വിഡിയോ കോണ്‍ഫറന്‍സിംഗ് മുഖേനയും മൂന്ന് ദിവസം നേരിട്ടും വാദം കേള്‍ക്കും. കൊവിഡ് പശ്ചാത്തലത്തില്‍ കോടതി പരിസരത്തെ അതീവസുരക്ഷാമേഖലയിലെ നിയന്ത്രണങ്ങള്‍ തുടരും.

ഒരു ദിവസത്തേക്ക് മാത്രമായിരിക്കും അഭിഭാഷകര്‍ക്കും കക്ഷികള്‍ക്കും പാസ് അനുവദിക്കുക. ഇതിനായി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഹൈബ്രിഡ് ഹിയറിംഗ് ആരംഭിക്കാനുള്ള തീരുമാനം ഏകപക്ഷീയമാണെന്ന് സുപ്രിംകോടതി ബാര്‍ അസോസിയേഷന്‍ ആരോപിച്ചിരുന്നു. അതേസമയം, ഡല്‍ഹി ഹൈക്കോടതി ഇന്നുമുതല്‍ നേരിട്ട് വാദം കേള്‍ക്കുന്നതിലേക്ക് പൂര്‍ണമായും മാറുകയാണ്.

]]>
മൊറട്ടോറിയം: ഹര്‍ജികളില്‍ അന്തിമ തീര്‍പ്പുണ്ടാകും വരെ അക്കൗണ്ടുകളെ കിട്ടാക്കടമായി പ്രഖ്യാപിക്കരുത്: സുപ്രിംകോടതി https://malayalees.ch/banks-shouldnt-declare-accounts-as-npas-till-further-order/ Thu, 03 Sep 2020 13:01:09 +0000 https://malayalees.ch/?p=31288 മൊറട്ടോറിയം ഹര്‍ജികളില്‍ അന്തിമ തീര്‍പ്പുണ്ടാകും വരെ അക്കൗണ്ടുകളെ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ്. ഓഗസ്റ്റ് 31 വരെ കിട്ടാക്കടമായി പ്രഖ്യാപിക്കാത്ത അക്കൗണ്ടുകള്‍ക്കാണ് ഉത്തരവ് ബാധകം.

വായ്പ കുടിശികയുള്ളവര്‍ക്കെതിരെ ബാങ്കുകള്‍ കടുത്ത നടപടിയെടുക്കാന്‍ പാടില്ലെന്ന് കോടതി നിരീക്ഷിച്ചു. പലിശ ഒഴിവാക്കാന്‍ കഴിയില്ലെന്നും, അതിനേക്കാള്‍ ഊന്നല്‍ നല്‍കുന്നത് പ്രയാസം അനുഭവിക്കുന്ന മേഖലകളെ പുനരുജ്ജീവിപ്പിക്കാനാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

മൊറട്ടോറിയം നീട്ടണമെന്നും, പലിശ ഒഴിവാക്കണമെന്നുമുള്ള പൊതുതാല്‍പര്യഹര്‍ജികളില്‍ വാദം കേള്‍ക്കുകയായിരുന്നു ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച്. രണ്ട് മാസത്തേക്ക് ഒരു അക്കൗണ്ടും കിട്ടാക്കടമായി പ്രഖ്യാപിക്കാന്‍ പാടില്ലാത്തതാണെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ നിരീക്ഷിച്ചു. വായ്പ കുടിശികയുള്ളവര്‍ക്കെതിരെ ബാങ്കുകള്‍ കടുത്ത നടപടിയെടുക്കാനും പാടില്ലാത്തതാണ്. അവരെ സംരക്ഷിക്കേണ്ടതുണ്ട്.

ബാങ്കുകള്‍ എല്ലാ തീരുമാനവും എടുക്കട്ടെയെന്ന് പറയാന്‍ കഴിയില്ല. ചില കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും തീരുമാനമെടുക്കണം. വായ്പ നേരത്തെ മുടക്കിയവര്‍ക്ക് മൊറട്ടോറിയം ലഭിക്കില്ലെന്ന് എങ്ങനെ പറയാന്‍ കഴിയും. കൊവിഡ് സാഹചര്യത്തില്‍ അവരുടെ പ്രയാസം ഇരട്ടിയായി മാറിയിരിക്കാമെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ പറഞ്ഞു.

കൊവിഡ് കാരണമുണ്ടായ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാനാണ് മൊറട്ടോറിയമെന്നും, പലിശ ഒഴിവാക്കാനല്ലെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മറുപടി നല്‍കി. റിസര്‍വ് ബാങ്കിന് ബാങ്കുകള്‍ക്കൊപ്പം നില്‍ക്കേണ്ടതുണ്ട്. ബാങ്കിംഗ് മേഖല രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണെന്നും സോളിസിറ്റര്‍ ജനറല്‍ കൂട്ടിച്ചേര്‍ത്തു. അടുത്ത വ്യാഴാഴ്ച വാദമുഖങ്ങള്‍ തുടരും.

]]>