super market – malayalees.ch https://malayalees.ch Malayalam Online News Portal Sat, 04 Mar 2023 08:15:34 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png super market – malayalees.ch https://malayalees.ch 32 32 മെസിക്ക് ഭീഷണിക്കത്ത്; ഭാര്യയുടെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിന് നേരെ വെടിവയ്പ് https://malayalees.ch/gunmen-attack-lionel-messis-family-store-2/ Sat, 04 Mar 2023 08:15:08 +0000 https://malayalees.ch/?p=77366 ഫുട്ബോൾ താരം ലിയോണൽ മെസിയുടെ ഭാര്യയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിന് നേരെ വെടിവയ്പ് . കഴിഞ്ഞ ദിവസം രാത്രി അജ്ഞാതരെത്തി സൂപ്പർമാർക്കറ്റിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് അർജന്റീന പൊലീസ് അറിയിച്ചു. മെസിയെ ഭീഷണിപ്പെടുത്തുന്ന സന്ദേശവും ഉപേക്ഷിച്ചാണ് സംഘം മടങ്ങിയത്.

‘മെസി, ഞങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുന്നു. ജാവ്കിൻ ഒരു നാർക്കോയാണ്. അവൻ നിങ്ങളെ പരിപാലിക്കില്ല’- കുറിപ്പിൽ പറയുന്നു. സൂപ്പർമാർക്കറ്റിന്റെ സമീപത്തുനിന്ന് 14 ബുള്ളറ്റുകളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

മെസിയുടെ ജന്മനാടായ റൊസാരിയോയുടെ മേയറാണ് പാബ്ലോ ജാവ്കിൻ. മെസ്സിയുടെ ഭാര്യ അന്റോനല്ല റോക്കൂസോയുടെ കുടുംബത്തിന്റേതാണ് സൂപ്പർമാർക്കറ്റെന്ന് ജാവ്കിൻ സ്ഥിരീകരിച്ചു. നഗരത്തിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുകയെന്നാണ് അക്രമികളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ആളുകളടെ ശ്രദ്ധപിടിച്ചുപറ്റാനാണ് അക്രമം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കുറിപ്പിലെ സന്ദേശം ഭീഷണിയല്ലെന്നും പകരം ശ്രദ്ധ ആകർഷിക്കാനുള്ള അക്രമികളുടെ ശ്രമമാണെന്നും പൊലീസ് പറഞ്ഞു. വീഡിയോ ദൃശ്യങ്ങളും മറ്റ് തെളിവുകളും പൊലീസിന് ലഭിച്ചെന്നും ഉടൻ പ്രതികളെ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.

]]>
മെസിക്ക് ഭീഷണിക്കത്ത്; ഭാര്യയുടെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിന് നേരെ വെടിവയ്പ് https://malayalees.ch/gunmen-attack-lionel-messis-family-store/ Fri, 03 Mar 2023 09:24:17 +0000 https://malayalees.ch/?p=77286 ഫുട്ബോൾ താരം ലിയോണൽ മെസിയുടെ ഭാര്യയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിന് നേരെ വെടിവയ്പ് . കഴിഞ്ഞ ദിവസം രാത്രി അജ്ഞാതരെത്തി സൂപ്പർമാർക്കറ്റിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് അർജന്റീന പൊലീസ് അറിയിച്ചു. മെസിയെ ഭീഷണിപ്പെടുത്തുന്ന സന്ദേശവും ഉപേക്ഷിച്ചാണ് സംഘം മടങ്ങിയത്.