SUNRISERS HYDERABAD – malayalees.ch https://malayalees.ch Malayalam Online News Portal Fri, 05 May 2023 04:28:53 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png SUNRISERS HYDERABAD – malayalees.ch https://malayalees.ch 32 32 വീണ്ടും അവസാന ഓവര്‍ ത്രില്ലര്‍; ഹൈദരാബാദിനെ അഞ്ച് റണ്‍സിന് തോല്‍പ്പിച്ച് കൊല്‍ക്കത്ത https://malayalees.ch/sunrisers-hyderabad-and-kolkata-knight-riders-ipl-live-updates/ Fri, 05 May 2023 04:28:38 +0000 https://malayalees.ch/?p=80729 അവസാന പന്ത് വരെ നീണ്ടുനിന്ന ആവേശപോരാട്ടത്തില്‍ അഞ്ച് റണ്‍സ് വിജയം സ്വന്തമാക്കി കൊല്‍ക്കത്ത. അവസാന ഓവറില്‍ ഹൈദരാബാദിന് വിജയിക്കാന്‍ ഒന്‍പത് റണ്‍സ് ആയിരുന്നു വേണ്ടിയിരുന്നത്. പക്ഷേ അവസാന ഓവര്‍ എറിഞ്ഞ വരുണ്‍ ചക്രവര്‍ത്തി ഹൈദരാബാദിനെ പിടിച്ചുകെട്ടുകയായിരുന്നു. അടിവാരം മത്സരമെന്ന് വിളിക്കപ്പെട്ട മത്സരത്തില്‍ ആറാമത്തെ തോല്‍വി നേരിടാനായിരുന്നു ഹൈദരാബാദിന്റെ വിധി. (SunRisers Hyderabad and Kolkata Knight Riders ipl live updates)

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കൊല്‍ക്കത്തയ്ക്ക് 35 റണ്‍സ് എടുക്കുമ്പോഴേക്കും മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ നിധീഷ് റാണയുടേയും റിങ്കു സിങിന്റേയും ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടുകയായിരുന്നു.

മറുപടി ബാറ്റിംഗില്‍ 54 റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്ക് നാല് വിക്കറ്റ് നഷ്ടമായ ഹൈദരാബാദ് തകര്‍ന്നതാണ്. പക്ഷേ ക്യാപ്റ്റന്‍ എയ്ഡന്‍ മക്രത്തിന്റേയും ക്ലാസന്റേയും ബാറ്റിംഗ് മത്സരം അവസാന പന്തിലെത്തിച്ചു. പക്ഷേ വിജയം മാത്രം അകന്നുനിന്നു.

നിലവില്‍ എട്ടാമതാണ് കൊല്‍ക്കത്തയുടെ സ്ഥാനം. ഹൈദരാബാദാകട്ടെ ഒന്‍പതാമതും. നാല് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കിയ വരുണ്‍ ചക്രവര്‍ത്തിയാണ് കൊല്‍ക്കത്ത ബൗളിംഗ് നിരയില്‍ തിളങ്ങിയത്. അവസാന ഓവറിലെ ഹൈദരാബാദിന്റെ വിജയ പ്രതീക്ഷ വിക്കറ്റ് നേട്ടത്തിലൂടെ തകര്‍ക്കാനും ചക്രവര്‍ത്തിക്കായി.

]]>
വിജയ വഴിയില്‍ ഡല്‍ഹി; ഹൈദരാബാദിനെ തകര്‍ത്തത് 7 റണ്‍സിന്‌ https://malayalees.ch/delhi-move-to-victory-against-hyderabad-by-7-runs-ipl-html/ Tue, 25 Apr 2023 04:46:12 +0000 https://malayalees.ch/?p=80180 ഐപിഎൽ 2023ലെ വിജയമില്ലാക്കാലത്തിന് അറുതിവരുത്തി തുടർച്ചയായ രണ്ടാം വിജയം നേടി ഡൽഹി ക്യാപിറ്റൽസ്. വമ്പൻ സ്കോറുകൾ പിറക്കാത്ത മത്സരത്തിൽ ഹൈദരാബാദ് സൺറൈസേഴ്സിനെ എറിഞ്ഞുവീഴ്ത്തി 7 റൺസിനാണ് ഡൽഹി വിജയം നേടിയത്. ടോസ് നേടിയ ഡൽഹി ആദ്യം ബാറ്റ് ചെയ്ത് 120 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് നേടുകയായിരുന്നു. 27 പന്തിൽ 34 റൺസ് നേടിയ മനീഷ് പാണ്ഡയും 34 പന്തിൽ 34 റൺസ് നേടിയ അക്സർ പട്ടേലുമാണ് ബാറ്റിങിൽ കാര്യമായി എന്തെങ്കിലും ഡൽഹിക്ക് വേണ്ടി ചെയ്തത്.

4 ഓവറിൽ 11 റൺസ് മാത്രം വിട്ടുകൊടുത്ത് അക്സർ പട്ടേലിന്റെയും ഓപ്പണർ സാൾട്ടിന്റെയും വിക്കറ്റ് നേടിയ ‌ഭുവനേശ്വർ കുമാറിന്റെ അവിശ്വസനീയ സ്പെൽ ആയിരുന്നു ഡൽഹിയുടെ നടുവൊടിച്ചത്. പക്ഷേ മറുപടി ബാറ്റിങിൽ തിരിച്ചടിച്ച ഡൽഹി 20 ഓവറിൽ സൺറൈസേഴ്സിനെ 137 റൺസിൽ തളച്ചിട്ടു. 49 റൺസ് നേടി മായങ്ക് അ​ഗർവാൾ പൊരുതിയെങ്കിലും വിജയത്തിന് അത് പോരായിരുന്നു.

]]>
ഐപിഎൽ; സൺറൈസേഴ്സിനെതിരെ മുംബൈ ഇന്ത്യൻസ് ബാറ്റ് ചെയ്യും https://malayalees.ch/ipl-mumbai-indians-batting-srh-html/ Wed, 19 Apr 2023 04:31:43 +0000 https://malayalees.ch/?p=79861 ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസിനു ബാറ്റിംഗ്. ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റൻ എയ്ഡൻ മാർക്രം മുംബൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. സൺറൈസേഴ്സ് നിരയിൽ മാറ്റമില്ല. മുംബൈ നിരയിൽ ഡുവാൻ യാൻസനു പകരം ജേസൻ ബെഹ്റൻഡോർഫ് കളിക്കും. അർജുൻ തെണ്ടുൽക്കർ ടീമിൽ തുടരും.

]]>
കാമറൂൺ ഗ്രീനിന് കന്നി ഫിഫ്റ്റി; മുംബൈക്ക് മികച്ച സ്കോർ https://malayalees.ch/mumbai-indians-innings-ipl-srh-html/ Wed, 19 Apr 2023 04:29:59 +0000 https://malayalees.ch/?p=79858 ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 193 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 192 റൺസ് നേടി. 40 പന്തിൽ 64 റൺസ് നേടി പുറത്താവാതെ നിന്ന കാമറൂൺ ഗ്രീൻ ആണ് ടോപ്പ് സ്കോറർ. ഇഷാൻ കിഷൻ (38), തിലക് വർമ (37), രോഹിത് വർമ (28) എന്നിവരും മുംബൈക്കായി തിളങ്ങി. സൺറൈസേഴ്സിനായി മാർക്കോ യാൻസൻ 2 വിക്കറ്റ് വീഴ്ത്തി.

മികച്ച തുടക്കമാണ് രോഹിതും കിഷനും ചേർന്ന് മുംബൈക്ക് നൽകിയത്. ആക്രമിച്ചുകളിച്ച ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 41 റൺസ് കൂട്ടിച്ചേർത്തു. 18 പന്തിൽ 28 റൺസ് നേടിയ രോഹിതിനെ പുറത്താക്കിയ നടരാജൻ ഈ കൂട്ടുകെട്ട് പൊളിച്ചു. മൂന്നാം നമ്പറിൽ പരാജയപ്പെട്ടിട്ടും മുംബൈ ഇന്ത്യൻസ് മാനേജ്മെൻ്റിൻ്റെ പരീക്ഷണത്തിൽ വീണ്ടും ഇതേ നമ്പറിലെത്തിയ കാമറൂൺ ഗ്രീൻ ടൈമിങ്ങ് കണ്ടെത്താൻ ബുദ്ധിമുട്ടിയെങ്കിലും ഇഷാൻ കിഷൻ നേടിയ ബൗണ്ടറികൾ മുംബൈയെ മത്സരത്തിൽ നിർത്തി. 31 പന്തിൽ 38 റൺസ് നേടിയ കിഷനെ പുറത്താക്കിയ മാർക്കോ യാൻസൻ 46 റൺസ് നീണ്ട ഈ കൂട്ടുകെട്ട് പൊളിച്ചു. അതേ ഓവറിൽ തന്നെ സൂര്യയും (3 പന്തിൽ 7) പുറത്ത്.

മൂന്നാം നമ്പറിൽ ഇറങ്ങേണ്ട തിലക് വർക എത്തിയത് അഞ്ചാം നമ്പറിൽ. ഗ്രീൻ ബുദ്ധിമുട്ടിയെങ്കിലും അനായാസം ബാറ്റ് ചെയ്ത തിലക് വർമ മുംബൈയെ മുന്നോട്ടുനയിച്ചു. 56 റൺസാണ് നാലാം വിക്കറ്റിൽ ഈ സഖ്യം കൂട്ടിച്ചേർത്തത്. വെറും 17 പന്തിൽ 37 റൺസ് അടിച്ചുകൂട്ടിയ തിലകിനെ ഭുവനേശ്വർ കുമാർ മടക്കി അയച്ചതോടെ ഈ കൂട്ടുകെട്ട് പൊളിഞ്ഞു.

തിലക് പുറത്തായതോടെ ഫോമിലേക്കുയർന്ന കാമറൂൺ ഗ്രീൻ 33 പന്തിൽ ഫിഫ്റ്റി തികച്ചു. ടി നടരാജനെ തുടരെ മൂന്ന് ബൗണ്ടറികളടിച്ചാണ് ഗ്രീൻ തൻ്റെ കന്നി ഐപിഎൽ ഫിഫ്റ്റിയിലെത്തിയത്. ടിം ഡേവിഡ് (11 പന്തിൽ 16) അവസാന പന്തിൽ റണ്ണൗട്ടായി.

]]>
സൺറൈസേഴ്സ് ഹൈദരാബാദിന് ആദ്യ ജയം; പഞ്ചാബ് കിംഗ്‌സിനെ എട്ട് വിക്കറ്റിന് തകർത്തു https://malayalees.ch/srh-beat-punjab-by-8-wickets/ Mon, 10 Apr 2023 12:15:17 +0000 https://malayalees.ch/?p=79404 ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന് ആദ്യ ജയം. ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന 14ാം മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിനെ എട്ട് വിക്കറ്റിന് തകർത്തു. പഞ്ചാബ് ഉയർത്തിയ 144 റൺസ് വിജയലക്ഷ്യം 17.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഹൈദരാബാദിനായി രാഹുൽ ത്രിപാഠി അർദ്ധ സെഞ്ച്വറി. 48 പന്തിൽ 74 റൺസാണ് താരം അടിച്ചുകൂട്ടിയത്.

മത്സരത്തിൽ ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റൻ എയ്ഡൻ മർക്രം ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് പഞ്ചാബിന് ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിംഗിനെ നഷ്ടമായി. ഒരറ്റത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞു കൊണ്ടിരിക്കുമ്പോള്‍ മറ്റേ അറ്റത്ത് നായകൻ ശിഖര്‍ ധവാന്‍ പാറപോലെ നിലകൊണ്ടു. ധവാന്‍ 66 പന്തില്‍ അഞ്ച് സിക്‌സും 12 ഫോറും സഹിതം 99 റണ്‍സ് കണ്ടെത്തി പഞ്ചാബ് കിംഗ്സിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചു.

ധവാനെ കൂടാതെ സാം കറന് മാത്രമേ ഇരട്ട സംഖ്യ തൊടാൻ കഴിഞ്ഞുള്ളൂ. സാം കരൺ 22 റൺസ് നേടി. മാത്യു ഷോര്‍ട്ട് (1), ജിതേഷ് ശര്‍മ (4), സികന്ദര്‍ റാസ (5), ഷാരൂഖ് ഖാന്‍ (4), ഹര്‍പ്രീത് ബ്രാര്‍ (1), രാഹുല്‍ ചഹര്‍, നതാന്‍ എല്ലിസ് എന്നിവര്‍ പൂജ്യത്തിനും പുറത്തായി. ഹൈദരാബാദിനായി മായങ്ക് മാർക്കണ്ഡേ നാലും ഉമ്രാൻ മാലിക്കും മാർക്കോ ജാൻസനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഭുവനേശ്വർ കുമാറിന് ഒരു വിക്കറ്റ് ലഭിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്‌സ് 17.1 ഓവറിൽ രണ്ട് വിക്കറ്റിന് 145 റൺസ് നേടി. സൺറൈസേഴ്സിനായി രാഹുൽ ത്രിപാഠി അർധസെഞ്ചുറി നേടി. 48 പന്തിൽ 10 ബൗണ്ടറിയും മൂന്ന് സിക്സും ഉൾപ്പെടെ 74 റൺസാണ് താരം അടിച്ചുകൂട്ടിയത്. ക്യാപ്റ്റൻ എയ്ഡൻ മാർക്രം 21 പന്തിൽ 37 റൺസുമായി പുറത്താകാതെ നിന്നു. മൂന്നാം വിക്കറ്റിൽ ത്രിപാഠിയും മാർക്രവും സെഞ്ച്വറി കൂട്ടുകെട്ട് പങ്കിട്ടു. മായങ്ക് അഗർവാൾ 21 റൺസെടുത്ത് പുറത്തായപ്പോൾ ഹാരി ബ്രൂക്ക് 14 പന്തിൽ 13 റൺസെടുത്തു. പഞ്ചാബിനായി അർഷ്ദീപ് സിംഗ്, രാഹുൽ ചാഹർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

]]>
ലഖ്‌നൗ-ഹൈദരാബാദ് പോരാട്ടം; ടോസ് നേടിയ ഹൈദരാബാദ് ബാറ്റിങ് തെരഞ്ഞെടുത്തു https://malayalees.ch/ipl-2023-live-updates-match-10-lsg-vs-srh-match/ Sat, 08 Apr 2023 05:00:06 +0000 https://malayalees.ch/?p=79281 ലഖ്‌നൗ ഹൈദരാബാദ് ഐ പി എല്‍ പോരാട്ടത്തില്‍ ടോസ് നേടിയ ഹൈദരബാദ് ബാറ്റിങ് തിരഞ്ഞെടുത്തു. ലഖ്‌നൗവിന്റെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ വിജയം നേടാനാറുപ്പിച്ചാണ് ലഖ്‌നൗ ഇറങ്ങുന്നത്. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ ബിഷ്‌ണോയ് അടക്കമുള്ള സ്പിന്നര്‍മാരിലാണ് പ്രതീക്ഷ മുഴുവനും. എയിഡന്‍ മക്രവും ഇന്ന് കളത്തിലിറങ്ങുന്നുണ്ട്. (IPL 2023 live updates Match 10, LSG vs SRH Match)

അവസാന മത്സരത്തില്‍ ചെന്നൈയോട് പന്ത്രണ്ട് റണ്‍സിന്റെ തോല്‍വിയാണ് ലക്‌നൗ വഴങ്ങിയത്. സണ്‍ റൈസേഴ്‌സ് ആകട്ടെ രാജസ്ഥനോട് 72 റണ്ണുകള്‍ക്ക് തോറ്റു. ബാറ്റു കൊണ്ടും ബോള് കൊണ്ടും ലക്‌നൗ നിരയില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന കെയ്ല്‍ മയേഴ്‌സിലാണ് ലക്‌നൗവിന്റെ പ്രതീക്ഷ മുഴുവന്‍. ദീര്‍ഘ കാലമായി ഫോമിലല്ലാത്ത കെഎല്‍ രാഹുല്‍ കൂടി ഫോമിലായാല്‍ ലക്‌നൗവിന് വിജയം എളുപ്പമാകും. ക്വിന്റണ്‍ ഡി കോക്ക് ഇന്ന് കളിക്കളത്തിലേക്ക് തിരികെയെത്തും. എസ്ആര്‍എച്ചിനാകട്ടെ ഭുവനേശ്വര്‍ അടങ്ങുന്ന ബോളിങ് നിര ഫോമിലേക്ക് ഉയരുമെന്ന് പ്രതീക്ഷയുണ്ട്. നടരാജനും ഉമ്രാന്‍ മാലിക്കും ഭുവനേശ്വര്‍ കുമാറും തീ പാറുന്ന പന്തുകളെറിഞ്ഞാല്‍ വിജയം അനായാസം കൂടെ കൂട്ടാനാകും.

കെഎല്‍ രാഹുലിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മൂന്നാം മത്സരത്തിന് ഇറങ്ങുമ്പോള്‍ ഒരു വിജയമാണ് ആഗ്രഹിക്കുന്നത്. രണ്ടു മത്സരങ്ങളില്‍ നിന്ന് ഒരു ജയവും ഒരു തോല്‍വിയും ഉള്‍പ്പെടെ രണ്ടു പോയിന്റോടെ ഐപിഎല്‍ പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന ലഖ്‌നൗ ആദ്യ മത്സരത്തില്‍ രാജസ്ഥാനനോട് തോറ്റു വരുന്ന സണ്‍ റൈസേഴ്‌സിന് എതിരെ മികച്ച പോരാട്ടം ലക്ഷ്യമിടുന്നു. ആദ്യ മത്സരത്തില്‍ രാജസ്ഥനോട് കാര്യമായി പൊരുതാതെ കീഴടങ്ങിയ സണ്‍ റൈസേഴ്‌സിന് വിജയത്തോടെ പോയിന്റ് ടേബിളിലെ അവസാന സ്ഥാനം വെടിയണമെന്ന് ആഗ്രഹമുണ്ട്.

]]>
അനായാസം ലഖ്‌നൗ ; ഹൈദരബാദിനെ 5 വിക്കറ്റിന് തകര്‍ത്തു https://malayalees.ch/krunal-pandya-helps-lucknow-super-giants-beat-sunrisers-hyderabad/ Sat, 08 Apr 2023 04:57:29 +0000 https://malayalees.ch/?p=79277 ലഖ്‌നൗ സൂപ്പര്‍ ജയിന്റ്‌സ് ഹൈദരാബാദ് സണ്‍റൈസേഴ്‌സ് മത്സരത്തില്‍ അനായാസ വിജയം സ്വന്തമാക്കി ലഖ്‌നൗ സൂപ്പര്‍ ജയിന്റ്‌സ്. ആദ്യ മത്സരത്തില്‍ തോറ്റുവന്ന ഹൈദരാബാദ് രണ്ടാം മത്സരത്തില്‍ ലഖ്‌നൗവിനെ വീഴ്ത്താമെന്ന പ്രതീക്ഷയോടെയാണ് മത്സരത്തിനിറങ്ങിയതെങ്കിലും സ്പിന്‍ കുഴിയില്‍ വീണുപോകുകയായിരുന്നു. ( Krunal Pandya helps Lucknow Super Giants beat Sunrisers Hyderabad)

ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഹൈദരാബാദ് സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്റെ പ്രതീക്ഷയ്ക്ക് വിപരീതമായി തകര്‍ന്ന് വീഴുക തന്നെയായിരുന്നു. 20 ഓവറില്‍ 121 റണ്‍സിന് ഒതുങ്ങുകയായിരുന്നു ഹൈദരാബാദ് സണ്‍റൈസേഴ്‌സ്. ഹൈദരാബാദിന്റെ എട്ട് വിക്കറ്റുകള്‍ നഷ്ടമായി. നാല് ഓവറില്‍ 18 റണ്‍സ് മാത്രം നിര്‍ത്തി മൂന്ന് വിക്കറ്റ് പിഴുത ക്രുനാല്‍ പാണ്ഡ്യയാണ് ഹൈദരാബാദിനെ തകര്‍ത്തത്.

മറുപടി ബാറ്റിംഗില്‍ 16 ഓവറില്‍ 121 റണ്‍സെന്ന വിജയലക്ഷ്യം അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടക്കുകയായിരുന്നു ലഖ്‌നൗ. ബാറ്റുകൊണ്ട് തിളങ്ങിയ ക്രുനാല്‍ 34 റണ്‍സെടുത്ത് വീണ്ടും തിളങ്ങുകയും ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ 35 റണ്‍സുമായി മുന്നില്‍ നിന്ന് നയിക്കുകയും ചെയ്തതോടെ വിജയം ഉറപ്പിക്കുകയായിരുന്നു.

]]>
പുതിയ ജേഴ്സി അവതരിപ്പിച്ച് സൺറൈസേഴ്സ് ഹൈദരാബാദ് https://malayalees.ch/sunrisers-hyderabad-jersey-reveal-ipl/ Thu, 16 Mar 2023 09:15:42 +0000 https://malayalees.ch/?p=78100 വരുന്ന ഐപിഎൽ സീസണിലേക്കുള്ള ജഴ്സി അവതരിപ്പിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്. ജഴ്സി സ്പോൺസർമാരെ ഇതുവരെ തീരുമാനം ആകാത്തതിനാൽ സ്പോൺസർമാർ ഇല്ലാതെയാണ് ജഴ്സി അവതരിപ്പിച്ചിരിക്കുന്നത്. ഈ മാസം 31ന് ഐപിഎൽ ആരംഭിക്കും. ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാർക്രമാണ് സൺറൈസേഴ്സ് ക്യാപ്റ്റൻ. 

വരുന്ന ഐപിഎൽ സീസണിൽ ഡൽഹി ക്യാപിറ്റൽസിനെ ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർ നയിക്കും. ഇന്ത്യൻ ഓൾറൗണ്ടർ അക്സർ പട്ടേലാണ് വൈസ് ക്യാപ്റ്റൻ. ഇത്തരത്തിൽ നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും ഇപ്പോൾ ഡൽഹി ക്യാപിറ്റൽസ് തന്നെ തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചു. ഈ മാസം 31 മുതലാണ് ഐപിഎൽ ആരംഭിക്കുക.

അതേസമയം, ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് കെയിൻ വില്ല്യംസൺ അടക്കം നാല് ന്യൂസീലൻഡ് താരങ്ങൾക്ക് വിശ്രമം അനുവദിച്ചു. വിവിധ ഐപിഎൽ ടീമുകളിൽ ഉൾപ്പെട്ടിരിക്കുന്ന താരങ്ങൾക്കാണ് ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ് വിശ്രമം അനുവദിച്ചിരിക്കുന്നത്. മാർച്ച് 25 മുതലാണ് ഏകദിന പരമ്പര ആരംഭിക്കുക.

ക്യാപ്റ്റൻ കെയ്ൻ വില്ല്യംസൻ, ടിം സൗത്തി, ഡെവോൺ കോൺവെ, മിച്ചൽ സാന്റ്‌നർ എന്നിവർക്കാണ് വിശ്രമം അനുവദിച്ചിരിക്കുന്നത്. ഓപ്പണർ ടോം ലാതമാണ് ടീമിനെ നയിക്കുക.

കഴിഞ്ഞ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ നയിച്ച വില്ല്യംസൺ ഇക്കുറി നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസിനൊപ്പമാണ്. മിനി ലേലത്തിൽ ഗുജറാത്ത് വില്ല്യംസണെ ടീമിലെടുക്കുകയായിരുന്നു. ഡെവോൺ കോൺവേ, മിച്ചൽ സാൻ്റ്നർ എന്നീ താരങ്ങൾ ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പവും ടിം സൗത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലുമാണ്.

കൊൽക്കത്തയിൽ കളിക്കുന്ന ലോക്കി ഫെർഗൂസൻ, ആർസിബി താരം ഫിൻ അലൻ, സൺറൈസേഴ്സിൽ കളിക്കുന്ന ഗ്ലെൻ ഫിലിപ്സ് എന്നിവർ പരമ്പരയ്ക്ക് ശേഷം ഐപിഎലിനെത്തും.

ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് ആദ്യ ഐപിഎൽ മത്സരം നഷ്ടമായേക്കുമെന്നാണ് റിപ്പോർട്ട്. ഈ മാസം 31ന് ഐപിഎൽ ആരംഭിക്കുമെങ്കിലും ഏപ്രിൽ മൂന്നിനേ താരങ്ങൾ ടീമിനൊപ്പം ചേരൂ. മാർച്ച് 31, ഏപ്രിൽ 2 തീയതികളിൽ നെതല്ലൻഡ്സിനെതിരെ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര കളിക്കുന്നുണ്ട്. ഈ പരമ്പര വിജയിച്ചാൽ മാത്രമേ ഇക്കൊല്ലം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് നേരിട്ട് യോഗ്യത ലഭിക്കൂ. അതുകൊണ്ട് തന്നെ എല്ലാ പ്രധാന താരങ്ങളും പരമ്പരയിലുണ്ടാവണമെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് നിലപാടെടുത്തിരിക്കുകയാണ്.

]]>
സൺറൈസേഴ്സ് തന്നെ റിലീസ് ചെയ്തത് അത്ഭുതപ്പെടുത്തിയില്ലെന്ന് വില്ല്യംസൺ https://malayalees.ch/sunrisers-hyderabad-kane-williamson/ Thu, 17 Nov 2022 04:34:29 +0000 https://malayalees.ch/?p=71422 സൺറൈസേഴ്സ് ഹൈദരാബാദ് തന്നെ റിലീസ് ചെയ്തത് അത്ഭുതപ്പെടുത്തിയില്ലെന്ന് ന്യൂസീലൻഡ് ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ. സൺറൈസേഴ്സിൽ കളിച്ച സമയം ഏറെ ആസ്വദിച്ചു എന്നും തനിക്ക് ഒരുപാട് നല്ല ഓർമകൾ അവിടെയുണ്ടെന്നും വില്ല്യംസൺ പറഞ്ഞു. 14 കോടി രൂപ മുടക്കി ടീമിലെത്തിച്ച വില്ല്യംസൺ ആണ് കഴിഞ്ഞ സീസണിൽ സൺറൈസേഴ്സിനെ നയിച്ചത്. 

“നിലനിർത്തിയ താരങ്ങളുടെ പട്ടിക പുറത്തുവന്നപ്പോൾ അത് അത്ഭുതപ്പെടുത്തിയില്ല. അങ്ങനെയാണ് കാര്യങ്ങൾ. സൺറൈസേഴ്സിൽ കളിച്ച സമയം ഞാൻ ഏറെ ആസ്വദിച്ചു. ഒരുപാട് നല്ല ഓർമകൾ എനിക്ക് അവിടെയുണ്ട്. ലോകത്ത് വിവിധ ടൂർണമെൻ്റുകളുണ്ട്. ഐപിഎലും അത്തരത്തിൽ വളരെ മികച്ച ഒരു ടൂർണമെൻ്റാണ്. താരങ്ങൾ പല ടീമുകളിൽ കളിക്കും.”- വില്ല്യംസൺ പറഞ്ഞു.

ക്യാപ്റ്റൻ കെയിൻ വില്ല്യംസണെയും (14 കോടി) സൂപ്പർ താരം നിക്കോളാസ് പൂരാനെയുമടക്കം (10.75 കോടി) റിലീസ് ചെയ്ത സൺറൈസേഴ്സ് ഹൈദരാബാദ് ഏറ്റവുമധികം തുകയുമായാണ് ലേലത്തിനെത്തുക. ഇരുവരെയും കുറഞ്ഞ തുകയിൽ തിരിച്ചുപിടിക്കാൻ അവർ ശ്രമിച്ചേക്കും. ജഗദീശ സുചിത്, പ്രിയം ഗാർഗ്, രവികുമാർ സമർത്ഥ്, വിൻഡീസ് താരം റൊമാരിയോ ഷെപ്പേർഡ്, സൗരഭ് ദുബേ, ഓസീസ് പേസർ ഷോൺ ആബട്ട്, ശശാങ്ക് സിംഗ്, ശ്രേയാസ് ഗോപാൽ, സുശാന്ത് മിശ്ര, മലയാളി താരം വിഷ്ണു വിനോദ് എന്നിവരെയും സൺറൈസേഴ്സ് റിലീസ് ചെയ്തു. ഇത്രയധികം താരങ്ങളെ റിലീസ് ചെയ്തെങ്കിലും ഒരു കോർ ഗ്രൂപ്പ് ഇപ്പോഴും ഹൈദരാബാദിനുണ്ട്. ലേലത്തിൽ സമർത്ഥമായി ഇടപെട്ടാൽ വരും സീസണിൽ ഹൈദരാബാദിന് മികച്ച ഇലവനെ അണിനിരത്താനാവും.

ഐപിഎൽ താരലേലം ഡിസംബർ 23ന് കൊച്ചിയിലാണ് നടക്കുക. മിനി ലേലമാവും കൊച്ചിയിൽ നടക്കുക. ഇത് ആദ്യമായാണ് കൊച്ചി താരലേലത്തിനു വേദിയാവുക. ഇത്തവണ അഞ്ച് കോടി രൂപ അധികം ചെലവഴിക്കാൻ ഫ്രാഞ്ചൈസികൾക്ക് സാധിക്കും. കഴിഞ്ഞ സീസണിൽ ആകെ 90 കോടി രൂപയായിരുന്നു ആകെ ചെലവഴിക്കാവുന്ന തുക. ഇത്തവണ അത് 95 കോടിയാവും.

ഇംഗ്ലണ്ട് ഓൾറൗണ്ടർമാരായ ബെൻ സ്റ്റോക്സ്, സാം കറൻ, ഓസീസ് ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ തുടങ്ങിയവർ ലേലത്തിൽ നേട്ടമുണ്ടാക്കുമെന്നാണ് കണക്കുകൂട്ടൽ

]]>
മുംബൈയ്ക്ക് 10-ാം തോല്‍വി; ഹൈദരാബാദ് ജയം 3 റൺസിന് https://malayalees.ch/mumbai-indians-vs-sunrisers-hyderabad/ Wed, 18 May 2022 04:32:05 +0000 https://malayalees.ch/?p=61963 ഐപിഎല്ലിൽ ആവേശകരമായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ മൂന്ന് റൺസിന് പരാജയപ്പെടുത്തി സൺറൈസേഴ്‌സ് ഹൈദരാബാദ്. ഹൈദരാബാദ് ഉയർത്തിയ 194 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ജയത്തോടെ ഹൈദരാബാദ് പ്ലേ ഓഫ് സാധ്യത സജീവമാക്കി. 13-ല്‍ പത്തും തോറ്റ മുംബൈ അവസാന സ്ഥാനത്താണ്.

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 193 റൺസെടുത്തു. വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിന് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

മുംബൈയ്ക്ക് രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ചേര്‍ന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. 70 പന്തില്‍ നിന്ന് 95 റണ്‍സ് ഇരുവരും ചേര്‍ന്നെടുത്തു. 36 പന്തില്‍ നിന്ന് നാലു സിക്‌സും രണ്ട് ഫോറുമടക്കം 48 റണ്‍സെടുത്ത രോഹിത്തിനെ മടക്കി വാഷിങ്ടണ്‍ സുന്ദറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അടുത്ത ഓവറില്‍ ഇഷാനെ ഉമ്രാന്‍ മാലിക്കും തിരിച്ചയച്ചു. പിന്നീടെത്തിയ ഡാനിയേല്‍ സാംസ് (15), തിലക് വര്‍മ (8), ട്രിസ്റ്റണ്‍ സ്റ്റുബ്‌സ് (2), രമണ്‍ദീപ് സിംഗ് (0), സഞ്ജയ് യാദവ് (0) എന്നിവര്‍ നിരാശപ്പെടുത്തി. ഇതിനിടെ ടിം ഡേവിഡ് (18 പന്തില്‍ 46) പ്രതീക്ഷ നല്‍കിയെങ്കിലും വിജയിപ്പിക്കാനായില്ല. രമണ്‍ദീപ് സിംഗ് (14), ജസ്പ്രിത് ബുമ്ര (0) പുറത്താവാതെ നിന്നു.

നേരത്തെ ഹൈദരാബാദിന് മോശം തുടക്കമായിരുന്നുവെങ്കിലും യുവതാരം പ്രിയം ഗാർഗും രാഹുൽ ത്രിപാഠിയുമാണ് ടീമിനെ രക്ഷിച്ചത്. പ്രിയം 26 പന്തിൽ 42ഉം രാഹുൽ 44 പന്തിൽ 76ഉം റൺസെടുത്തു. പിന്നീട് നിക്കോളാസ് പൂരനും അതിവേഗത്തിൽ 22 പന്തിൽ 38 റൺസെടുത്തു. ഇവർ മൂവരും കളിക്കുന്ന രീതിയിൽ ഹൈദരാബാദിന്റെ സ്കോർ 200 കടക്കുമെന്ന് കരുതിയെങ്കിലും മുംബൈയുടെ ബൗളർമാർ, പ്രത്യേകിച്ച് രമൺദീപ് സിംഗ് ടീമിനെ തിരിച്ചുപിടിച്ചു.

]]>