sunny leone – malayalees.ch https://malayalees.ch Malayalam Online News Portal Fri, 10 Nov 2023 04:45:04 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png sunny leone – malayalees.ch https://malayalees.ch 32 32 ‘പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം, കുട്ടിയെ കണ്ടെത്തി’; മുംബൈ പൊലീസിന് നന്ദി പറഞ്ഞ് സണ്ണി ലിയോൺ https://malayalees.ch/sunny-leone-thanks-mumbai-police-for-finding-her-house-helps-daughter/ Fri, 10 Nov 2023 04:45:00 +0000 https://malayalees.ch/?p=90896 തൻ്റെ ജോലിക്കാരിയുടെ കാണാതായ മകളെ കണ്ടെത്തി നൽകിയ മുംബൈ പൊലീസിന് നന്ദി അറിയിച്ച് നടിയും മോഡലുമായ സണ്ണി ലിയോൺ. കഴിഞ്ഞ ദിവസമാണ് ഒമ്പത് വയസ്സുള്ള കുട്ടിയെ മുംബൈയിലെ ജോഗേശ്വരിയിൽ നിന്ന് കാണാതായത്. വീട്ടിലെ സഹായിയുടെ മകളെ കാണാനില്ലെന്നും കണ്ടെത്താന്‍ സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ച് നടി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു.

കാണാതായ കുട്ടി അനുഷ്‌ക കിരൺ മോറെയുടെ ചിത്രവും വിവരങ്ങളും പങ്കുവെച്ചായിരുന്നു സണ്ണി ലിയോണിന്റെ സഹായ അഭ്യർഥന. വ്യാഴാഴ്ച വൈകുന്നേരം മുതൽ ജോഗേശ്വരി വെസ്റ്റിലെ ബെഹ്‌റാം ബാഗിൽ നിന്ന് അനുഷ്കയെ കാണാനില്ലെന്ന് മുംബൈ പൊലീസിന്റെയും ബിഎംസിയുടെയും ഔദ്യോഗിക അക്കൗണ്ടുകൾ ടാഗ് ചെയ്തുകൊണ്ട് സണ്ണി ലിയോൺ പറഞ്ഞു. കുട്ടിയെ കണ്ടെത്തുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികമായി നല്‍കുമെന്നും സണ്ണി ലിയോൺ പറഞ്ഞു.

സണ്ണിയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ട് ഒമ്പത് മണിക്കൂര്‍ പിന്നിടുമ്പോഴേക്കും കുട്ടിയെ കണ്ടെത്തി. സണ്ണി തന്നെയാണ് പെണ്‍കുഞ്ഞിനെ തിരികെ കിട്ടിയ സന്തോഷം ഫോട്ടോ സഹിതം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത്. ‘കണ്ടെത്തി…ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം കിട്ടി!!. ദൈവം വലിയവനാണ്. ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ. കുടുംബത്തിന് വേണ്ടി മുബൈ പൊലീസിന് വളരെയധികം നന്ദി’- സണ്ണി കുറിച്ചു.

]]>
അധ്യാപക റിക്രൂട്ട്മെന്റ് പരീക്ഷയുടെ അഡ്മിറ്റ് കാർഡിൽ സണ്ണി ലിയോണിന്റെ ചിത്രം: വിമർശനവുമായി കോൺഗ്രസ് https://malayalees.ch/sunny-leones-photo-in-karnataka-teachers-recruitment-exam-admit-card/ Wed, 09 Nov 2022 04:31:20 +0000 https://malayalees.ch/?p=70956 കർണാടകയിൽ അധ്യാപക റിക്രൂട്ട്മെന്റ് പരീക്ഷയുടെ അഡ്മിറ്റ് കാർഡിൽ സണ്ണി ലിയോണിന്റെ ചിത്രം. ഇത്തവണ കർണാടക ടീച്ചേഴ്‌സ് റിക്രൂട്ട്മെന്റ് പരീക്ഷ എഴുതുന്ന ഒരു ഉദ്യോഗാർത്ഥിയുടെ അഡ്മിറ്റ് കാർഡിലാണ് സണ്ണി ലിയോണിന്റെ ചിത്രം രൂപപ്പെട്ടത്. ഉദ്യോഗാർത്ഥിയുടെ ചിത്രത്തിന് പകരം നടി സണ്ണി ലിയോണിന്റെ ചിത്രമാണ് അഡ്മിറ്റ് കാർഡിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ അന്വേഷണം നടത്തിയ ശേഷം എഫ്ഐആർ ഫയൽ ചെയ്യുമെന്ന് കർണാടക വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ഹാൾ ടിക്കറ്റിൽ വിദ്യാർത്ഥിയുടെ ഫോട്ടോയ്ക്ക് പകരം സണ്ണി ലിയോണിന്റെ ചിത്രമാണ് വിദ്യാഭ്യാസ വകുപ്പ് അച്ചടിച്ചതെന്ന് കർണാടക കോൺഗ്രസ് സോഷ്യൽ മീഡിയ ചെയർപേഴ്സൺ ബിആർ നായിഡു ആരോപിച്ചു. ട്വിറ്ററിലൂടെയാണ് നായിഡുവിന്റെ വിമർശനം. കർണാടക വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷിനെ ട്വീറ്റിൽ ടാഗ് ചെയ്യുകയും ചെയ്തു.

കർണ്ണാടക വിദ്യാഭ്യാസ മന്ത്രി അറിയാൻ, നിങ്ങൾക്ക് ഒരു ബ്ലൂ ഫിലിം താരത്തെ കാണണമെങ്കിൽ, ഒരു ഫോട്ടോ തൂക്കിയിടുക, അതിന് വിദ്യാഭ്യാസ വകുപ്പ് ഉപയോഗിക്കരുത്’ നായിഡു ട്വീറ്റിൽ വിമർശിച്ചു. നായിഡുവിന്റെ ആരോപണത്തിന് മറുപടിയായി ബിസി നാഗേഷിന്റെ ഓഫീസ് എത്തിയിരുന്നു. ഉദ്യോഗാർത്ഥികളാണ് ഫോട്ടോ അപ്ലോഡ് ചെയ്യുന്നതെന്ന് നാഗേഷിന്റെ ഓഫീസ് അറിയിച്ചു.

‘ഉദ്യോഗാർത്ഥികൾ അറ്റാച്ച് ചെയ്യുന്ന ഏത് ഫോട്ടോയും സിസ്റ്റം എടുക്കുകയാണ് പതിവ്. സണ്ണി ലിയോണിന്റെ ഫോട്ടോ അഡ്മിറ്റ് കാർഡിൽ ഇടുന്നുണ്ടോ എന്ന് ഞങ്ങൾ ഉദ്യോഗാർത്ഥിയോട് ചോദിച്ചിരുന്നു. അവളുടെ ഭർത്താവിന്റെ സുഹൃത്താണ് തന്റെ വിവരങ്ങൾ അപ്ലോട് ചെയ്തതെന്നാണ് അവർ നൽകിയ മറുപടിയെന്ന് പ്രസ്താവയിൽ പറയുന്നു.

]]>