sunil sukhada – malayalees.ch https://malayalees.ch Malayalam Online News Portal Mon, 16 Jan 2023 10:05:59 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png sunil sukhada – malayalees.ch https://malayalees.ch 32 32 ‘നാലംഗസംഘം കാര്‍ ആക്രമിച്ചത് യാതൊരു പ്രകോപനവും കൂടാതെ’; വിശദീകരിച്ച് നടന്‍ സുനില്‍ സുഖദ https://malayalees.ch/sunil-sukhada-on-car-attack/ Mon, 16 Jan 2023 10:05:33 +0000 https://malayalees.ch/?p=74540 വണ്ടിക്ക് വശം കൊടുത്തില്ലെന്ന് പറഞ്ഞാണ് നാലംഗ സംഘം തന്റെ കാര്‍ ആക്രമിച്ചതെന്ന് ചലച്ചിത്ര താരം സുനില്‍ സുഖദ. ഇവര്‍ മദ്യപിച്ചിരുന്നുവെന്നാണ് കരുതുന്നതെന്ന് സുനില്‍ പറയുന്നു. ആക്രമണം നടക്കുമ്പോള്‍ താരം വാഹനത്തിലില്ലായിരുന്നു. യാതൊരു പ്രകോപനവും കൂടാതെ അക്രമികള്‍ കാറിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയായിരുന്നുവെന്ന് സുനില്‍ പറയുന്നു. താരത്തിന്റെ സുഹൃത്തുക്കളെ അക്രമികള്‍ മര്‍ദിക്കുകയും ചെയ്തു. 

തൃശൂര്‍ കുഴിക്കാട്ടുശേരിയില്‍ വച്ചാണ് താരത്തിന്റെ കാര്‍ ആക്രമിക്കപ്പെട്ടത്. ബൈക്കിലെത്തിയ സംഘമാണ് തന്നെ ആക്രമിച്ചതെന്ന് സുനില്‍ സുഖദ ട്വന്റിഫോറിനോട് പറഞ്ഞു. സംഭവത്തില്‍ ആളൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ട് ബൈക്കുകളിലായി എത്തിയ നാലുപേര്‍ കാറിലുണ്ടായിരുന്ന സുനിലിന്റെ രണ്ട് സുഹൃത്തുക്കളെ മര്‍ദിച്ചെന്നും പരാതിയുണ്ട്.

കുഴിക്കാട്ടുശേരിയില്‍ ഒരു നാടക റിഹേഴ്‌സലിനായി എത്തിയതായിരുന്നു താരം. നാടകത്തിന്റെ ആവശ്യങ്ങള്‍ക്കായി താരത്തിന്റെ നാടകപ്രവര്‍ത്തകരായ സുഹൃത്തുക്കളാണ് വാഹനമെടുത്ത് യാത്ര ചെയ്തിരുന്നത്. യുവാക്കള്‍ മര്‍ദിച്ച രണ്ടുപേരും ചികിത്സ തേടി. ആക്രമത്തിന് ശേഷം ബൈക്കില്‍ രക്ഷപ്പെട്ട യുവാക്കളും പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടിയെന്നാണ് വിവരം. ഇവരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് വിവരം.

]]>