sunil gavaskar – malayalees.ch https://malayalees.ch Malayalam Online News Portal Mon, 10 Jul 2023 08:18:04 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png sunil gavaskar – malayalees.ch https://malayalees.ch 32 32 ‘കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു പക്ഷേ നിരാശപ്പെടുത്തി’; രോഹിത് ശര്‍മയ്‌ക്കെതിരെ സുനില്‍ ഗവാസ്‌കര്‍ https://malayalees.ch/disappointed-with-rohit-sharmas-captaincy-says-sunil-gavaskar/ Mon, 10 Jul 2023 08:17:59 +0000 https://malayalees.ch/?p=84127
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കെതിരെ സുനില്‍ ഗവാസ്‌കര്‍. രോഹിതില്‍ നിന്ന് ഒരുപാട് പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശപ്പെടുത്തിയെന്ന് ഗവാസ്‌കര്‍ പറഞ്ഞു. കഴിഞ്ഞമാസം നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിലെ ദയനീയ തോല്‍വിയും 2022ലെ ടി20 ലോകകപ്പിലെ പരാജയവും ചൂണ്ടിക്കാട്ടിയാണ് ഗവാസ്‌കറിന്റെ വിമര്‍ശനം.

മികച്ച ഐപിഎല്‍ കളിക്കാര്‍ ഉണ്ടായിട്ടും ഫൈനല്‍ വരെയെത്തിയുള്ള പരാജയം നിരാശജനകമാണെണ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് ഗവാസ്‌കര്‍ പ്രതികരിച്ചു. ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മയില്‍ നിന്ന് ഏറെ പ്രതീക്ഷിച്ചിരുന്നു. ഇന്ത്യയില്‍ മികച്ച പ്രകടനം നടത്തുന്നതിനെക്കുറിച്ചല്ല, വിദേശത്ത് മികച്ച പ്രകനം നടത്തുക എന്നതാണ് ക്യാപ്റ്റനെന്ന നിലയില്‍ യഥാര്‍ത്ഥ പരീക്ഷണം. അവിടെയാണ് രോഹിത് നിരാശപ്പെടുത്തുന്നതെന്ന് ഗവാസ്‌കര്‍ പറഞ്ഞു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ടോസ് നേടിയിട്ടും ഫീല്‍ഡിംഗ് തെരഞ്ഞെടുത്തത് എന്തിനാണെന്ന് ചോദിച്ചാല്‍ മൂടിക്കെട്ടിയ കാലാവസ്ഥ എന്നതായിരിക്കും രോഹിത്തിനും ദ്രാവിഡിനും നല്‍കാനുള്ള ഉത്തരം. ലോകകപ്പും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും പോലുള്ള ടൂര്‍ണമെന്റുകളില്‍ ക്യാപ്റ്റനും കോച്ചും കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഗവാസ്‌കര്‍ പറയുന്നു.

]]>
”ആരാണ് അദ്ദേഹത്തെ സ്നേഹിക്കാത്തത്?” ധോണിയിൽ നിന്നും ഓട്ടോഗ്രാഫ് വാങ്ങി ഇതിഹാസ താരം സുനില്‍ ഗവാസ്കര്‍ https://malayalees.ch/sunil-gavaskar-took-m-s-dhonis-autograph-at-his-shirt/ Mon, 15 May 2023 04:24:00 +0000 https://malayalees.ch/?p=81240 ഈ സീസണിലെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ അവസാന ഹോം മത്സരത്തിന് ശേഷം ക്യാപ്റ്റന്‍ ധോണിയോട് ഓട്ടോഗ്രാഫ് വാങ്ങി ഇതിഹാസ താരം സുനില്‍ ഗവാസ്കര്‍. ധോണി ഓട്ടോഗ്രാഫ് നൽകുന്ന ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഈ കാഴ്ച്ച ഇത് നമ്മുടെ ഹൃദയത്തിലേക്ക് നേരിട്ട് പോകുന്നു! എന്നാണ് ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ച ചെന്നൈ സൂപ്പർ കിങ്‌സ് കുറിച്ചത്.

ഇന്ത്യന്‍ ക്രിക്കറ്റിലെ അപൂര്‍വ്വ നിമിഷമായി ഇത് മാറി. ഇന്ന് മത്സരശേഷം എം‌എ ചിദംബരം സ്റ്റേഡിയത്തില്‍ ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍ എംഎസ് ധോണിയെ ഗ്രൗണ്ടിൽ വെച്ച്‌ സമീപിച്ച്‌ ഓട്ടോഗ്രാഫ് ചോദിച്ച്‌ വാങ്ങുകയായിരുന്നു.സുനില്‍ ഗവാസ്‌കറിന്റെ കുപ്പായത്തിലാണ് ധോണി ഓട്ടോഗ്രാഫ് നല്‍കിയത്‌.

ഗവാസ്കര്‍ ധോണിയുടെ ഒപ്പം വളരെ അഭിമാനത്തോടെ മാധ്യമങ്ങളെ കാണിക്കുകയും ചെയ്തു. ധോണിയെ കാണുന്നതിന് മുന്നേ താന്‍ ഒരു പേന കടം വാങ്ങി റെഡിയാക്കി വച്ചതായി ഗവാസ്‌കര്‍ വെളിപ്പെടുത്തി.ആരാണ് ധോണിയെ സ്നേഹിക്കാത്തത്? വര്‍ഷങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റിന് വേണ്ടി അദ്ദേഹം ചെയ്ത കാര്യങ്ങള്‍ അതിശയിപ്പിക്കുന്നതാണ്. ഏറ്റവും പ്രധാനം അദ്ദേഹം ചെയ്ത മാതൃകയാണ്. നിരവധി യുവാക്കള്‍ അദ്ദേഹത്തെ ഉറ്റുനോക്കുന്നു, “ഗവാസ്‌കര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

]]>
‘മെലിഞ്ഞ ആൾക്കാരെയാണ് വേണ്ടതെങ്കിൽ ഫാഷൻ ഷോയിൽ പോയി ടീം തെരഞ്ഞെടുക്കൂ’; രൂക്ഷവിമർശനവുമായി സുനിൽ ഗവാസ്കർ https://malayalees.ch/sarfaraz-khan-sunil-gavaskar/ Fri, 20 Jan 2023 09:39:52 +0000 https://malayalees.ch/?p=74772 രഞ്ജി ട്രോഫിയിൽ മിന്നും പ്രകടനം നടത്തുന്ന മുംബൈ ബാറ്റർ സർഫറാസ് ഖാനെ ദേശീയ ടീമിൽ പരിഗണിക്കാത്തതിനെതിരെ മുൻ താരം സുനിൽ ഗവാസ്കർ. മാച്ച് ഫിറ്റല്ലെന്ന കാരണം നിരത്തിയാണ് സെലക്ടർമാർ സർഫറാസിനെ പരിഗണിക്കാത്തത് എന്നാണ് വിവരം. ഇതിനെതിരെയാണ് ഗവാസ്കർ ആഞ്ഞടിച്ചത്.

മെലിഞ്ഞ ആൾക്കാരെയാണ് വേണ്ടതെങ്കിൽ ഫാഷൻ ഷോയിൽ പോയി ടീം തെരഞ്ഞെടുക്കൂ എന്ന് ഗവാസ്കർ പറഞ്ഞു. ഒരാൾ അൺഫിറ്റ് ആണെങ്കിൽ അയാൾ സെഞ്ചുറി നേടില്ല. അതുകൊണ്ട് തന്നെ ക്രിക്കറ്റിൽ ഫിറ്റ്നസ് വളരെ പ്രധാനമാണ്. സെഞ്ചുറി നേടിയതിനു ശേഷവും ഫീൽഡ് ചെയ്യുന്ന താരമാണ് സർഫറാസ്. അയാൾ ക്രിക്കറ്റിനു ഫിറ്റാണെന്നാണ് ഇതൊക്കെ കാണിക്കുന്നത് എന്നും ഗവാസ്കർ പറഞ്ഞു.

കഴിഞ്ഞ ഏതാനും സീസണുകളായി അവിശ്വസനീയ ഫോമിലാണ് സർഫറാസ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 80നടുത്താണ് താരത്തിൻ്റെ ശരാശരി. കഴിഞ്ഞ മൂന്ന് ആഭ്യന്തര സീസണുകളിൽ നിന്നായി 2441 റൺസാണ് സർഫറാസ് സ്കോർ ചെയ്തിരിക്കുന്നത്.

]]>
ലോകകപ്പിൽ ബുംറയ്ക്ക് പകരം കളിക്കേണ്ടത് സിറാജെന്ന് ഗവാസ്കർ https://malayalees.ch/mohammed-siraj-t20-world-cup-gavaskar/ Wed, 12 Oct 2022 14:12:39 +0000 https://malayalees.ch/?p=69482 ടി-20 ലോകകപ്പിൽ ജസ്പ്രീത് ബുംറയ്ക്ക് പകരം കളിക്കേണ്ടത് മുഹമ്മദ് സിറാജെന്ന് ഇന്ത്യയുടെ മുൻ താരം സുനിൽ ഗവാസ്കർ. സമീപകാലത്തായി സിറാജ് മികച്ച രീതിയിലാണ് പന്തെറിയുന്നത്. ഷമി കുറച്ചുകാലമായി കളിച്ചിട്ടില്ല. അതുകൊണ്ട് തന്നെ സിറാജിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തനമെന്നും ഗവാക്സർ സ്റ്റാർ സ്‌പോർട്‌സിനോട് പറഞ്ഞു.

“ഞാൻ പറയും, സിറാജിനെ ടീമിലെടുക്കാൻ. കാരണം, കഴിഞ്ഞ കുറച്ച് കാലമായി അവൻ നന്നായി പന്തെറിയുന്നു. ഷമി കുറച്ചുകാലമായി ക്രിക്കറ്റ് കളിച്ചിട്ടില്ല. ക്രിക്കറ്റ് കളിക്കാതെ ലോകകപ്പിലിറങ്ങുന്നത് നന്നായിരിക്കില്ല. രണ്ട് സന്നാഹമത്സരങ്ങളുണ്ടെങ്കിലും ഷമിക്ക് അത് മതിയാവില്ല. ഷമിയുടെ മികവിൽ സംശയമില്ല. പക്ഷേ, കൊവിഡ് ബാധിച്ചതിനു ശേഷം തിരിച്ചുവരവ് എളുപ്പമാവില്ല. അത് നിങ്ങളുടെ കരുത്തിനെ ബാധിക്കും.”- ഗവാസ്കർ പറഞ്ഞു.

“ഞാൻ പറയും, സിറാജിനെ ടീമിലെടുക്കാൻ. കാരണം, കഴിഞ്ഞ കുറച്ച് കാലമായി അവൻ നന്നായി പന്തെറിയുന്നു. ഷമി കുറച്ചുകാലമായി ക്രിക്കറ്റ് കളിച്ചിട്ടില്ല. ക്രിക്കറ്റ് കളിക്കാതെ ലോകകപ്പിലിറങ്ങുന്നത് നന്നായിരിക്കില്ല. രണ്ട് സന്നാഹമത്സരങ്ങളുണ്ടെങ്കിലും ഷമിക്ക് അത് മതിയാവില്ല. ഷമിയുടെ മികവിൽ സംശയമില്ല. പക്ഷേ, കൊവിഡ് ബാധിച്ചതിനു ശേഷം തിരിച്ചുവരവ് എളുപ്പമാവില്ല. അത് നിങ്ങളുടെ കരുത്തിനെ ബാധിക്കും.”- ഗവാസ്കർ പറഞ്ഞു.

അതേസമയം, ടി-20 ലോകകപ്പിൽ പേസർ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശാർദുൽ താക്കൂർ എന്നിവരിൽ ഒരാളെ പരിഗണിച്ചേക്കുമെന്നാണ് റിപ്പോർട്ട്. മൂവരും ഓസ്ട്രേലിയയ്ക്ക് പറക്കുമെന്നും ഇവരിൽ ഒരാൾ ലോകകപ്പ് ടീമിൽ ഉൾപ്പെടും എന്നുമാണ് റിപ്പോർട്ട്. സംഘം ഒക്ടോബർ 13ന് യാത്ര തിരിക്കുമെന്നാണ് സൂചന.

കൊവിഡ് മുക്തനായ ഷമി ഫിറ്റ്നസ് ടെസ്റ്റ് പാസായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ മികച്ച പ്രകടനം നടത്തിയതോടെയാണ് സിറാജും താക്കൂറും പരിഗണനാ പട്ടികയിൽ ഉൾപ്പെട്ടത്. ലോകകപ്പ് ടീമിൽ സ്റ്റാൻഡ് ബൈ താരമായിരുന്ന ദീപക് ചഹാറിനെ പരുക്കേറ്റതിനെ തുടർന്ന് ടീമിൽ പരിഗണിക്കില്ല. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരക്കിടെ പരുക്കേറ്റ താരം ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്.

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യ അനായാസ ജയം നേടിയിരുന്നു. ദക്ഷിണാഫ്രിക്ക മുന്നോട്ടുവച്ച 100 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. 49 റൺസെടുത്ത ശുഭ്മൻ ഗിൽ ഇന്ത്യയുടെ ടോപ്പ് സ്കോററായി. ജയത്തോടെ ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കി.

തകർത്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർ പ്രോട്ടീസ് ബാറ്റിംഗ് നിരയെ എറിഞ്ഞൊതുക്കുകയായിരുന്നു. 34 റൺസെടുത്ത ഹെൻറിച്ച് ക്ലാസൻ ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി ഇന്ത്യക്കായി കുൽദീപ് യാദവ് 4 വിക്കറ്റ് വീഴ്ത്തി. ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും കുറഞ്ഞ ഏകദിന സ്കോർ ആണിത്.

]]>
20 മിനിട്ട് ലഭിച്ചാൽ കോലിയെ സഹായിക്കാമെന്ന് ഗവാസ്കർ https://malayalees.ch/sunil-gavaskar-help-virat-kohli/ Tue, 19 Jul 2022 12:48:56 +0000 https://malayalees.ch/?p=65085 ഇന്ത്യയുടെ മുൻ നായകൻ വിരാട് കോലിയെ ഫോമിലേക്ക് തിരികെയെത്താൻ താൻ സഹായിക്കാമെന്ന് മുൻ താരം സുനിൽ ഗവാസ്കർ. കോലിയുമൊത്ത് 20 മിനിട്ട് ലഭിച്ചാൽ തനിക്ക് അദ്ദേഹത്തെ സഹായിക്കാനാവുമെന്ന് ഗവാസ്കർ പറഞ്ഞു. 2019 നവംബറിനു ശേഷം കോലി ഇതുവരെ മൂന്നക്കം കടന്നിട്ടില്ല.

“കോലിക്കൊപ്പം 20 മിനിറ്റ് ലഭിച്ചാൽ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടതെന്ന് എനിക്ക് അദ്ദേഹത്തോട് പറയാൻ കഴിഞ്ഞേക്കും. അത് ചിലപ്പോൾ കോലിയെ സഹായിച്ചേക്കും. ഓഫ് സ്റ്റംപ് ലൈനിൽ വരുന്ന പന്തുകളിൽ കോലി നേരിടുന്ന പ്രശ്‌നം മറികടക്കാൻ അദ്ദേഹത്തിന് ഇതിലൂടെ സാധിച്ചേക്കും. ആ പ്രശ്നത്തിൽ ചില കാര്യങ്ങൾ പരീക്ഷിക്കേണ്ടതായും ചെയ്യേണ്ടതായും ഉണ്ട്. ഈ സമയത്ത് എല്ലാ ഡെലിവറിയും കളിക്കാനാവും ബാറ്റർക്ക് തോന്നുക. കാരണം അവർക്ക് റൺസ് കണ്ടെത്തണം. നേരത്തെ കളിക്കാത്ത ഡെലിവറികൾ പോലും കളിക്കാൻ ശ്രമിക്കും.”- ഗവാസ്‌കർ പറഞ്ഞു.

വിരാട് കോലി ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കുന്നു എന്നാണ് റിപ്പോർട്ട്. ഏറെക്കാലമായി മോശം ഫോമിലുള്ള കോലി ഇടവേളയെടുക്കണമെന്ന് പല മുൻ താരങ്ങളും ക്രിക്കറ്റ് നിരീക്ഷകരും അഭിപ്രായപ്പെട്ടിരുന്നെങ്കിലും കോലി അതിനു തയ്യാറായില്ല. എന്നാൽ, ഇപ്പോൾ കോലി ഇടവേളയെടുക്കാൻ തയ്യാറായെന്നാണ് സൂചന. താരം കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിൽ തുടരുമെന്നാണ് റിപ്പോർട്ട്.

ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരം അവസാനിച്ചതോടെ താരം ലണ്ടനിൽ തന്നെ തുടർന്നേക്കും. വെസ്റ്റ് ഇൻഡീസിനെതിരായ പരിമിത ഓവർ മത്സരങ്ങൾക്കുള്ള ടീമിൽ കോലി ഉൾപ്പെട്ടിട്ടില്ല. ഏകദിന പരമ്പരയിൽ നിന്ന് മുതിർന്ന താരങ്ങൾക്കൊക്കെ വിശ്രമം അനുവദിച്ചപ്പോൾ ടി-20 പരമ്പരയിൽ നിന്ന് കോലിക്കും ബുംറയ്ക്കും വിശ്രമം അനുവദിച്ചു. ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കുന്ന കോലി ഓഗസ്റ്റ് ഒന്ന് മുതൽ ഏഷ്യാ കപ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുമെന്നാണ് വിവരം.

കരിയറിലെ ഏറ്റവും മോശം ഫോമിലൂടെയാണ് കോലി കടന്നു പോകുന്നത്. 2019 നവംബർ 23ന് ബംഗ്ലാദേശിനെതിരായ പിങ്ക് ബോൾ ടെസ്റ്റിനു ശേഷം കോലി മൂന്നക്കം കടന്നിട്ടില്ല. ഇംഗ്ലണ്ടിനെതിരെ ഇപ്പോൾ നടക്കുന്ന പരമ്പരയിലും താരം ബുദ്ധിമുട്ടുകയാണ്. കളിച്ച രണ്ട് ടി-20കളിൽ യഥാക്രമം 1, 11 എന്നീ സ്കോറുകൾക്ക് പുറത്തായ കോലി ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ 16 റൺസും മൂന്നാം മത്സരത്തിൽ 17 റൺസും നേടി പുറത്തായി.

]]>
‘രോഹിത് ശർമ്മ റൺസെടുത്തില്ലെങ്കിൽ ആർക്കും പ്രശ്നമില്ല’; കോലിയെ പിന്തുണച്ച് ഗവാസ്‌കർ https://malayalees.ch/sunil-gavaskar-defends-virat-kohli/ Tue, 12 Jul 2022 08:28:47 +0000 https://malayalees.ch/?p=64666 മോശം ഫോമിൽ തുടരുന്ന വിരാട് കോലിയെ ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. കപിൽ ദേവ്, വീരേന്ദർ സെവാഗ്, വെങ്കിടേഷ് പ്രസാദ് തുടങ്ങിയ മുൻ വെറ്ററൻമാർ ഇതിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ കോലിയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ.

രോഹിത് ശർമ്മയോ, മറ്റു താരങ്ങളോ റൺസ് കണ്ടെത്താൻ പരാജയപ്പെടുമ്പോൾ ആർക്കും ഒരു പ്രശ്നവുമില്ലെന്ന് ഗവാസ്‌കർ തുറന്നടിച്ചു. “എനിക്ക് മനസ്സിലാകുന്നില്ല, രോഹിത് ശർമ്മ റൺസ് നേടാത്തപ്പോൾ ആരും ഒന്നും പറയുന്നില്ല. മറ്റ് കളിക്കാരുടെ കാര്യവും അങ്ങനെ തന്നെ. ഒരു പഴഞ്ചൊല്ലുണ്ട്, ‘ഫോം താൽക്കാലികവും ക്ലാസ് ശാശ്വതവുമാണ്’ “- ഗവാസ്‌കർ പറഞ്ഞു.

“ഇംഗ്ലണ്ടിനെതിരായ തൻ്റെ ഇന്നിംഗ്സ് തുടക്കം മുതൽ ആക്രമണാത്മക ഷോട്ടുകൾ കളിക്കാൻ കോലി ശ്രമിച്ചു. ശ്രദ്ധേയമായ ഒരു നോക്ക് അദ്ദേഹത്തിൽ നിന്നും ഉണ്ടായില്ല. ആധുനിക ക്രിക്കറ്റ് ഇങ്ങനെയാണ് ഒന്നുകിൽ പാസ്സാക്കും അല്ലെങ്കിൽ പരാജയപ്പെടും. ടി20 ലോകകപ്പിനുള്ള ടീം സെലക്ഷന് ഇനിയും സമയമുണ്ട്. കോലിയെ ഉറപ്പായി പരിഗണിക്കുമെന്ന് കരുതുന്നു” – കോലിയുടെ തിരിച്ചുവരവിനെ കുറിച്ച് മുൻ വലംകൈയ്യൻ ബാറ്റ്‌സ്മാൻ കൂട്ടിച്ചേർത്തു.

]]>
ഹാർദ്ദിക്കിന് നേതൃപാടവമുണ്ട്; ഭാവിയിൽ ഇന്ത്യയെ നയിക്കാനാവുമെന്ന് സുനിൽ ഗവാസ്കർ https://malayalees.ch/sunil-gavaskar-backs-hardik-pandya/ Tue, 31 May 2022 04:38:10 +0000 https://malayalees.ch/?p=62668 ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹാർദ്ദിക് പാണ്ഡ്യയെ പുകഴ്ത്തി മുൻ ദേശീയ താരവും കമൻ്റേറ്ററുമായ സുനിൽ ഗവാസ്കർ. ഹാർദ്ദിക്കിന് നേതൃപാടവമുണ്ടെന്നും ഭാവിയിൽ ഇന്ത്യൻ ടീമിനെ നയിക്കാനാവുമെന്നും ഗവാസ്കർ പറഞ്ഞു. ആദ്യ സീസണിൽ തന്നെ ഗുജറാത്തിനെ ചാമ്പ്യന്മാരാക്കാൻ ഹാർദ്ദിക്കിനു സാധിച്ചിരുന്നു.

“അവന് ബാറ്റ് കൊണ്ടും പന്തുകൊണ്ടും ചെയ്യാൻ കഴിയുന്നതെന്തെന്ന് നമുക്കറിയാം. എന്നാൽ, സീസൺ ആരംഭിക്കുന്നതിനു മുൻപ് അവന് 4 ഓവറും എറിയാൻ കഴിയുമോ എന്ന് സംശയമുണ്ടായിരുന്നു. എന്നാൽ അതിനു കഴിയുമെന്ന് അവൻ തെളിയിച്ചു. എല്ലാവരും സന്തോഷവാന്മാരാണ്. നിങ്ങൾക്ക് നേതൃപാടവം ഉണ്ടെങ്കിൽ അത് ദേശീയ ടീമിലേക്ക് വഴിതെളിക്കും. സമീപഭാവിയിൽ ഇന്ത്യൻ ടീമിനെ നയിക്കാനും സാധിക്കും. അത് നല്ല കാര്യമാണ്. 3-4 പേർ ക്യാപ്റ്റൻ സ്ഥാനത്തിനായുണ്ട്. അടുത്തത് ഹാർദ്ദിക് ആണെന്നന്നൽ പറയുന്നത്.”- ഗവാസ്കർ പറഞ്ഞു.

]]>