sunil chhetri – malayalees.ch https://malayalees.ch Malayalam Online News Portal Thu, 22 Jun 2023 04:47:55 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png sunil chhetri – malayalees.ch https://malayalees.ch 32 32 സുനില്‍ ഛേത്രിക്ക് ഹാട്രിക്ക്; സാഫ് കപ്പില്‍ പാകിസ്താനെ തകർത്ത് ഇന്ത്യ https://malayalees.ch/saff-championship-sunil-chhetris-hat-trick-helps-india-rout-pakistan-4-0/ Thu, 22 Jun 2023 04:40:52 +0000 https://malayalees.ch/?p=83128
സാഫ് ഫുട്‌ബോള്‍ ചാമ്പ്യൻഷിപ്പില്‍ പാകിസ്താനെ തകർത്ത് ഇന്ത്യ. ഈ വിജയത്തോടെ ഇന്ത്യ ഗ്രൂപ്പ് എ യില്‍ ഒന്നാമതെത്തി. ഇന്ത്യക്കായി നായകൻ സുനിൽ ഛേത്രി ഹാട്രിക് ഗോളുകൾ നേടിയപ്പോൾ ഉദാന്ത സിങിന്റെ വകയായിരുന്നു നാലാം ഗോൾ. ഛേത്രിയുടെ രണ്ട് ഗോളുകൾ പെനൽറ്റിയിലൂടെയായിരുന്നു.

10-ാം മിനിറ്റില്‍ പാക് ഗോള്‍ കീപ്പറുടെ പിഴവില്‍ നിന്നായിരുന്നു ഛേത്രിയുടെ ആദ്യ ഗോള്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഛേത്രിയുടെ സമ്മര്‍ദമാണ് ഫലം കണ്ടത്. ഛേത്രി ഓടിയടുത്തപ്പോള്‍ ഗോള്‍ കീപ്പര്‍ പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ ശ്രമം ഫലം കണ്ടില്ല പന്ത് റാഞ്ചിയ ഛേത്രി അനായാസം വല കുലുക്കി.

16-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഛേത്രി ലീഡുയര്‍ത്തി. 74-ാം മിനിറ്റില്‍ ലഭിച്ച മറ്റൊരു പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഛേത്രി ഹാട്രിക് പൂര്‍ത്തിയാക്കി. ഹാട്രിക്കോടെ ഛേത്രിക്ക് ഇന്ത്യന്‍ ജേഴ്‌സിയില്‍ 90 ഗോളുകളായി.

രണ്ടാം പകുതിയിൽ ഇന്ത്യ തന്നെയാണ് നിറഞ്ഞുനിന്നത്. നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സാധിക്കാഞ്ഞത് കല്ലുകടിയായി. എന്നാല്‍ 74ാം മിനുറ്റിൽ ലഭിച്ച പെനൽറ്റി ഛേത്രി ലക്ഷ്യത്തിലെത്തിച്ചതോടെ ഇന്ത്യയുടെ ലീഡ് നില മൂന്നായി. 81ാം മിനുറ്റിൽ പകരക്കാരൻ ഉദാന്ത സിങ് കൂടി ഗോൾ നേടിയതോടെ ഇന്ത്യയുടെ ഗോൾ നേട്ടം നാലായി. പിന്നെ ചടങ്ങുകൾ മാത്രമായി. വാശിയേറിയ പോരാട്ടം ആയതിനാൽ കളി കയ്യാങ്കളിയിലേക്കും എത്തിയിരുന്നു. പരിശീലകൻ ഇഗോർ സ്റ്റിമാച്ചിന് ചുവപ്പ് കാർഡ് നേരിടേണ്ടി വന്നു. മത്സരത്തിന്റെ ആദ്യ പകുതിയിലായിരുന്നു കയ്യാങ്കളി.

അതേസമയം ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് വിജയത്തിന്റെ തിളക്കത്തിലാണ് ഛേത്രിയും സംഘവും സാഫ് കപ്പില്‍ മത്സരിക്കാനിറങ്ങിയത്. വിസ പ്രശ്‌നങ്ങള്‍ കാരണം ബംഗളൂരുവില്‍ വൈകിയെത്തിയ പാകിസ്ഥാന് കാര്യമായ പരിശീലനമൊന്നും ലഭിച്ചിരുന്നില്ല. സഹല്‍ അബ്ദുല്‍ സമദും ആഷിക് കുരുണിയനുമായിരുന്നു ടീമിലെ മലയാളി സാന്നിധ്യം. ഫിഫ റാങ്കില്‍ നിലവില്‍ ഇന്ത്യ 101-ാം സ്ഥാനത്താണ്. പാകിസ്ഥാന്‍ 195-ാം സ്ഥാനത്തും.

]]>
ഇന്റർകോണ്ടിനന്റൽ കപ്പ്: മംഗോളിയക്ക് എതിരെ ഇന്ത്യയെ ഛേത്രി നയിക്കും; സഹൽ ആദ്യ പതിനൊന്നിൽ https://malayalees.ch/intercontinental-cup-chhetri-captains-indian-football-team/ Sat, 10 Jun 2023 04:39:30 +0000 https://malayalees.ch/?p=82497 ഇന്റർകോണ്ടിനന്റൽ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ ആദ്യം പതിനൊന്നിൽ ഇടം നേടി മലയാളി താരം സഹൽ അബ്ദുൽ സമദ്. പത്താം നമ്പർ ജേഴ്സി അണിഞ്ഞാണ് സഹൽ ഇന്ന് ഇറങ്ങുന്നത്

യുവ താരങ്ങളെയും സീനിയർ താരങ്ങളെയും ഒരുപോലെ പരിഗണിച്ചാണ് മുഖ്യപരിശീലകൻ ഇഗോർ സ്റ്റീമാക്ക് മത്സരത്തിലേക്ക് ടീമിനെ സജ്ജമാക്കിയിരിക്കുന്നത്. സ്റ്റാർ സ്പോർട്സിലും ഡിസ്നി ഹോറസ്റ്ററിലും ജിയോ ടിവിയിലും മത്സരം സൗജന്യമായി കാണാം. ഇന്ത്യൻ സമയം വൈകിട്ട് 7.30ന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം.

India Starting XI : അമരീന്ദർ സിംഗ്; നിഖിൽ പൂജാരി, സന്ദേശ് ജിംഗാൻ, അൻവർ അലി, ആകാശ് മിശ്ര, അപുയ, സഹൽ അബ്ദുൽ സമദ്, അനിരുദ്ധ് താപ, ഉദാന്ത സിംഗ്, ചാങ്‌തെ, സുനിൽ ഛേത്രി

]]>
മെസിക്കും റൊണാൾഡോയ്ക്കുമൊപ്പം ഛേത്രി; ഫേസ്ബുക്ക് പോസ്റ്റുമായി ഫിഫ https://malayalees.ch/%e0%b4%ae%e0%b5%86%e0%b4%b8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%b1%e0%b5%8a%e0%b4%a3%e0%b4%be%e0%b5%be%e0%b4%a1%e0%b5%8b%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81/ Wed, 28 Sep 2022 08:21:16 +0000 https://malayalees.ch/?p=68734 ഇതിഹാസ താരങ്ങളായ ലയണൽ മെസിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കുമൊപ്പം ഇന്ത്യൻ ഇതിഹാസവും ദേശീയ ടീം ക്യാപ്റ്റനുമായ സുനിൽ ഛേത്രി. സുനിൽ ഛേത്രിയെപ്പറ്റിയുള്ള ‘സുനിൽ ഛേത്രി| ക്യാപ്റ്റൻ ഫൻ്റാസ്റ്റിക്’ എന്ന ഫിഫ പ്ലസ് ഡോക്യുമെൻ്ററിയെ പരിചയപ്പെടുത്തിക്കൊണ്ടാണ് ഫിഫ ലോകകപ്പിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. മലയാളികളടക്കം നിരവധി പേർ ഈ പോസ്റ്റിൽ കമൻ്റ് ചെയ്തിട്ടുണ്ട്.

ഏതാനും മാസങ്ങൾക്കു മുൻപ് ഫിഫ അവതരിപ്പിച്ച ഒടിടി പ്ലാറ്റ്ഫോമാണ് ഫിഫ പ്ലസ്. ഫുട്ബോളുമായി ബന്ധപ്പെട്ട ഡോക്യുമെൻ്ററികളും മറ്റുമാണ് ഈ പ്ലാറ്റ്ഫോമിലുള്ളത്. മൂന്ന് ഭാഗങ്ങളായാണ് ഫിഫ പ്ലസിൽ സുനിൽ ഛേത്രിയെപ്പറ്റിയുള്ള ഡോക്യുമെൻ്ററി. ആദ്യ രണ്ട് ഭാഗങ്ങൾക്ക് അര മണിക്കൂർ വീതവും അവസാന ഭാഗം 41 മിനിട്ടുമാണ് ദൈർഘ്യം.

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്.

]]>