sundays – malayalees.ch https://malayalees.ch Malayalam Online News Portal Tue, 25 Jan 2022 13:06:46 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png sundays – malayalees.ch https://malayalees.ch 32 32 ഞായറാഴ്ചകളിൽ തീയറ്റർ പ്രവർത്തനം തടഞ്ഞ ഉത്തരവ്; തീയറ്റർ ഉടമകൾ ഹൈക്കോടതിയിൽ https://malayalees.ch/suspension-order-on-sundays-theater-owners-in-high-court/ Tue, 25 Jan 2022 13:06:34 +0000 https://malayalees.ch/?p=56015 ഞായറാഴ്ചകളിൽ തീയറ്ററുകളുടെ പ്രവർത്തനം തടഞ്ഞ സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് തീയറ്റർ ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു. തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ആണ് ഹൈക്കോടതിയെ സമീപിച്ചത്.

തിരുവനന്തപുരം ജില്ലയിൽ തീയറ്ററുകൾ അടയ്ക്കണമെന്ന ഉത്തരവ് റദ്ദാക്കണമെന്നാണ് തീയറ്റർ ഉടമകളുടെ ആവശ്യം. 50 ശതമാനം സീറ്റുകളിൽ പ്രവേശനം നൽകി പ്രവർത്തിക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം.

മാളുകൾക്കും വിനോദസഞ്ചാരകേന്ദ്രങ്ങൾക്കും ഇളവുകൾ നൽകി തീയറ്ററുകൾ അടച്ചിടാൻ നിർദ്ദേശിക്കുന്നത് വിവേചനപരമാണെന്നും 50% ശതമാനം സീറ്റുകളിൽ പ്രവേശനം നൽകി തീയറ്ററുകൾ പ്രവർത്തിക്കാൻ അനുവദിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെടുന്നു.

]]>