Sundar Pichai – malayalees.ch https://malayalees.ch Malayalam Online News Portal Thu, 27 Jan 2022 04:17:45 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Sundar Pichai – malayalees.ch https://malayalees.ch 32 32 പകര്‍പ്പവകാശ ലംഘനം: സുന്ദര്‍ പിച്ചെക്കെതിരെ കേസെടുത്ത് മുംബൈ പൊലീസ് https://malayalees.ch/sundar-pichai-booked-for-copyright-violation/ Thu, 27 Jan 2022 04:17:36 +0000 https://malayalees.ch/?p=56091 പകര്‍പ്പവകാശ ലംഘനത്തിന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെക്കെതിരെ കേസെടുത്ത് മുംബൈ പൊലീസ്. ഗൂഗിള്‍ സിഇഒ ഉള്‍പ്പെടെ ആറ് കമ്പനി തലവന്‍മാര്‍ക്കെതിരായി കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഏക് ഹസീന തു ഏക് ദീവാന താ എന്ന ചിത്രം അനധികൃതമായി യൂ ട്യൂബില്‍ അപ്‌ലോഡ് ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി ചിത്രത്തിന്റെ നിര്‍മ്മാതാവ് സുനില്‍ ദര്‍ശന്‍ ആണ് പരാതി നല്‍കിയത്.

2017ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പകര്‍പ്പവകാശ ലംഘനം ശ്രദ്ധയില്‍പെട്ട് ഉടന്‍ തന്നെ ഗൂഗിളിന് ഇ മെയില്‍ അയച്ചിരുന്നുവെന്നും അവരില്‍ നിന്ന് അനുകൂലമായ പ്രതികരണം ഉണ്ടായില്ലെന്നുമാണ് സുനില്‍ ദര്‍ശന്‍ പരാതിപ്പെട്ടത്. പത്മഭൂഷന്‍ ബഹുമതി ലഭിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് സുന്ദര്‍ പിച്ചെയ്‌ക്കെതിരെ മുംബൈ പൊലീസ് കേസെടുക്കുന്നത്.

ഗൂഗിളിന്റെ സാങ്കേതിക വിദ്യയോട് തനിക്ക് ബഹുമാനമുണ്ടെങ്കിലും തനിക്ക് ലഭിക്കേണ്ട ന്യായമായ അവകാശങ്ങള്‍ ഉറപ്പുവരുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുനില്‍ ദര്‍ശന്‍ പരാതി നല്‍കുന്നത്. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടന്നുവരികയാണ്. 1957ലെ പകര്‍പ്പവകാശ നിയമത്തിന്റെ 51,63,69 വകുപ്പുകള്‍ പ്രകാരമാണ് കേസ്.

]]>
ഗൂഗിളിന് പിന്നാലെ ബൈഡന്‍റെ കുടിയേറ്റ നയത്തെ പുകഴ്ത്തി ആപ്പിളും https://malayalees.ch/google-apple-applaud-joe-bidens-immigration-reforms/ Mon, 25 Jan 2021 04:20:52 +0000 https://malayalees.ch/?p=39096 ഗൂഗിളിന് പിന്നാലെ യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ കുടിയേറ്റ നയത്തെ പ്രശംസിച്ച് ഐ.ടി വമ്പന്മാരായ ആപ്പിളും. പുതിയ നയങ്ങള്‍ അമേരിക്കൻ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുമെന്നും തൊഴിലവസരങ്ങൾ കൂട്ടുമെന്നും ഇരുവരും അഭിപ്രായപ്പെട്ടു. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മികച്ച പ്രതിഭകള്‍ യു.എസിലേക്കെത്തുമെന്നും കമ്പനികൾ ചൂണ്ടിക്കാട്ടി.

കുടിയേറ്റം, കോവിഡ്, പാരിസ് കാലാവസ്ഥാ ഉടമ്പടി എന്നീ കാര്യങ്ങള്‍ ബൈഡന്‍ സത്വരമായി നടപടി സ്വീകരിച്ചതിനെ പിന്തുണയ്ക്കുന്നുവെന്നു ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ ട്വീറ്റ് ചെയ്തു. നീതി, ന്യായബോധം, തുടങ്ങി അമേരിക്കൻ മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്ന സമ​ഗ്ര കുടിയേറ്റ പരിഷ്കരണം നടപ്പാക്കാനുള്ള ബൈഡന്റെ തീരുമാനം സ്വാ​ഗതം ചെയ്യുന്നുവെന്നാണ് ടിം കുക്ക് പറഞ്ഞത്.

മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള പൗരന്‍മാര്‍ക്ക് ഗ്രീന്‍ കാര്‍ഡ് അനുവദിക്കുന്നതിന് ഓരോ രാജ്യങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ള പരിധി നീക്കം ചെയ്യാനുള്ള ബില്‍ ബൈഡന്‍ താമസിയാതെ കോണ്‍ഗ്രസിന് അയക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഐടി പ്രൊഫെഷണലുകള്‍ക്കടക്കം പുതിയ നയങ്ങള്‍ പ്രയോജനം ചെയ്യും.

]]>
ഇതാണ് സുന്ദർ പിച്ചെെയുടെ ഇൻസ്റ്റ​ഗ്രാം ജിവിതവും യഥാർഥ ജീവിതവും https://malayalees.ch/sundar-pichai-instagram-post-google/ Wed, 15 Jul 2020 13:56:44 +0000 https://malayalees.ch/?p=28553 റിയൽ ലെെഫും സോഷ്യൽ മീഡിയ ലെെഫും തമ്മിലുള്ള വ്യത്യാസം പറയുന്ന ചിത്രങ്ങൾ ഷെയർ ചെയ്യുന്ന ട്രെന്റ് ഏറ്റു പിടിച്ച് ​ഗൂ​ഗിൾ സി.ഇ.ഒ സുന്ദർ പിച്ചെെ. ‘ഇൻസ്റ്റ​ഗ്രാം ജീവിതവും യഥാർഥ ജീവിതവും തമ്മിലെ വ്യത്യാസം ഇതാണ്’ എന്ന തലക്കെട്ടോടെയാണ് ഇന്ത്യൻ വംശജനായ പിച്ചെെ ചിത്രങ്ങൾ പങ്കുവെച്ചത്.

ഗൂ​ഗിളും ആൽഫബെറ്റും ചേർന്ന് ഒരുക്കുന്ന വീഡിയോ ചിത്രീകരണത്തിനിടെയുള്ള രണ്ടു ചിത്രങ്ങളാണ് സുന്ദർ പിച്ചെെ പങ്കുവെച്ചത്. സ്വാഭാവികമായ തന്റെ ചിത്രവും, അതിന്റെ പിന്നാമ്പുറ കാഴ്ച്ചയുമായിരുന്നു പിച്ചെെ പോസ്റ്റ് ചെയ്തത്. രണ്ടാമത്തെ ചിത്രത്തിന്, വീഡിയോ ഷൂട്ടിനിടെ സ്പാനിഷ് ലീ​ഗ് ഫേവറിറ്റുകളായ എഫ്.സി ബാഴ്സലോണയുടെ സ്കോർ പരിശോധിക്കുന്നതായുള്ള ചിത്രമെന്ന തലക്കട്ടാണ് സുന്ദർ പിച്ചെെ നൽകിയത്.

ബുണ്ടസ് ലീ​ഗ് വമ്പൻമാരെ ടാ​ഗ് ചെയ്തുള്ള ചിത്രത്തിന് ഉടൻ തന്നെ മറുപടിയുമായി ബാഴ്സലോണ ക്ലബും എത്തി. തങ്ങളുടെ ടീമിൽ ചേർന്നതിൽ അഭിമാനം തോന്നുന്നവെന്നതായിരുന്നു ചിത്രത്തോടുള്ള ക്ലബിന്റെ പ്രതികരണം. മിനിറ്റുകൾ കൊണ്ടാണ് ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തത്.

ഇന്ത്യയിൽ ഡിജിറ്റൽ എക്കോണമി മേഖലയിൽ പത്ത് ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് സുന്ദർ പിച്ചെെ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ഐ.ഐ.ടി ഖരക്പൂർ ആലുംനിയാണ് നാൽപത്തെട്ടുകാരനായ പിച്ചെെ.

]]>
രാജ്യത്ത് 75,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെ https://malayalees.ch/75000-google-to-invest-rs-75000-crore-in-india-says-ceo-sundar-pichai/ Tue, 14 Jul 2020 04:44:58 +0000 https://malayalees.ch/?p=28458 അടുത്ത അഞ്ച് മുതല്‍ ഏഴ് വർഷ കാലയളവിലാകും നിക്ഷേപം നടത്തുക.

ഇന്ത്യയിൽ 75,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഗൂഗിള്‍. അടുത്ത അഞ്ച് മുതല്‍ ഏഴ് വർഷ കാലയളവിലാകും നിക്ഷേപം നടത്തുക. ഇക്വിറ്റി ഇൻവെസ്‌റ്റ്‌മെന്‍റുകളിലൂടെയും മറ്റ് സ്ഥാപനങ്ങളോട് ചേർന്നുള്ള പദ്ധതികളിലൂടെയുമായിരിക്കും നിക്ഷേപം നടക്കുക. ആറാമത് ഗൂഗിൾ ഫോർ വെർച്വൽ മീറ്റിലാണ് ഗൂഗിൽ സി.ഇ.ഒ സുന്ദർപിച്ചെ ഇക്കാര്യം അറിയിച്ചത്. ഡിജിറ്റൽ ഇന്ത്യക്കുള്ള പിന്തുണയാണ് ഇതെന്നും സുന്ദർ പിച്ചൈ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സുന്ദർ പിച്ചൈയും ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു.

]]>