summer – malayalees.ch https://malayalees.ch Malayalam Online News Portal Wed, 19 Apr 2023 04:38:27 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png summer – malayalees.ch https://malayalees.ch 32 32 സംസ്ഥാനത്ത് ചൂടിന് ആശ്വാസമായി വേനൽ മഴ എത്തിയേക്കും. https://malayalees.ch/chances-of-summer-rain-html/ Wed, 19 Apr 2023 04:19:54 +0000 https://malayalees.ch/?p=79849 സംസ്ഥാനത്ത് ചൂടിന് ആശ്വാസമായി വേനൽ മഴ എത്തിയേക്കും. ആലപ്പുഴ ഉൾപ്പെടെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മത്സ്യ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് മുന്നറിയിപ്പ് നൽകി. ഇന്നലെയും സംസ്ഥാനത്തും കനത്ത ചൂടാണ് രേഖപ്പെടുത്തിയത്.

സംസ്ഥാനത്തെ ആറ് ജില്ലകളിൽ ചൂട് ഇനിയും കടുക്കുമെന്നാണ് വിലയിരുത്തൽ. പാലക്കാട് ജില്ലയിൽ ചൂട് 40 ഡിഗ്രി സെൽഷ്യസിന് മുകളിലേക്കും കടന്നേക്കും.

]]>
വേനല്‍ കടുക്കുന്നു; വറ്റി വരണ്ട് ഗോദാവരി നദി https://malayalees.ch/godavari-river-dries-up-as-summer-approaches/ Sat, 19 Mar 2022 05:02:09 +0000 https://malayalees.ch/?p=58802 വേനലില്‍ മഹാരാഷ്ട്രയിലെ ഗോദാവരി നദി വറ്റിവരളുന്നു. മഹാരാഷ്ട്ര സംസ്ഥാനത്തെ പ്രധാന ജലസ്രോതസാണ് നാസിക്കിലെ ത്രിയംഭകേശ്വറില്‍ നിന്നും ഉത്ഭവിക്കുന്ന ഗോദാവരി നദി. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദി കൂടിയാണിത്.

നദിയുടെ വരള്‍ച്ച ഗോദാവരിയെ ആശ്രയിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും സാരമായി ബാധിക്കും. മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്യാന്‍ പോലും വെള്ളം ലഭ്യമല്ലെന്ന് പ്രദേശ വാസികള്‍ പറയുന്നു.

‘മരിച്ചുപോയ പിതാവിന്റെ കര്‍മത്തിന് വേണ്ടി ഇവിടെ വന്നതാണ്, പക്ഷേ നദിയില്‍ വെള്ളമില്ല, നദി പൂര്‍ണ്ണമായും വറ്റിയിരിക്കുന്നു’ പ്രദേശവാസിയുടെ പ്രതികരണമായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

നദി വറ്റിവരണ്ടതിനാല്‍ സംസ്‌കാര ചടങ്ങുകള്‍ നടത്താനാകുന്നില്ലെന്നാണ് ആളുകളുടെ പരാതി. വേനല്‍ കാലം ആരംഭിക്കും മുന്‍പേ നദിയുടെ അവസ്ഥ പരിതാപകരമാണെന്നും, മാലിന്യം കുന്നുകൂടുന്നെന്നും നാട്ടുകാര്‍ പറയുന്നു.

ഇന്ത്യയിലെ പുണ്യ തീര്‍ത്ഥാടനങ്ങളിലൊന്നാണ് നാസിക്കിലെ ഗോദാവരി തീരത്ത് സ്ഥിതി ചെയ്യുന്ന പഞ്ചവടി. കുംഭകാലത്ത് നദിയില്‍ പുണ്യസ്‌നാനം ചെയ്യുന്നതിന് നിരവധി തീര്‍ഥാടകരാണ് എത്താറുള്ളത്. നദിയുടെ വിഷയം സര്‍ക്കാര്‍ വേഗത്തില്‍ പരിഗണിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

]]>