suicide kollam – malayalees.ch https://malayalees.ch Malayalam Online News Portal Tue, 24 Aug 2021 07:45:04 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png suicide kollam – malayalees.ch https://malayalees.ch 32 32 സാമ്പത്തിക പ്രതിസന്ധി; കൊല്ലത്ത് ലൈറ്റ് ആന്റ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു https://malayalees.ch/suicide-kollam-financial-crisis/ Tue, 24 Aug 2021 07:44:56 +0000 https://malayalees.ch/?p=48523 കൊല്ലത്ത് ലൈറ്റ് ആന്റ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു. കൊല്ലം കുണ്ടറ കൈതക്കോട് കല്ലു സൗണ്ട് ഉടമ സുമേഷാണ് (47) ആത്മഹത്യ ചെയ്തത്. ഇന്നലെ രാവിലെയാണ് സുമേഷിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

കഴിഞ്ഞ മാസം മാത്രം സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ലൈറ്റ്് ആന്റ് സൗണ്ട് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്നുപേരാണ് ആത്മഹത്യ ചെയ്തത്. മറ്റ് മേഖലകളില്‍ ആത്മഹത്യകളുടെ എണ്ണം എട്ടായിരുന്നു. സംസ്ഥാനം പൂര്‍ണമായി അടച്ചിട്ട രണ്ടാം ലോക്ക്ഡൗണിന് പിന്നാലെയാണ് ആത്മഹത്യകള്‍ കൂടിയത്.

വരുമാനം നിലച്ചതും വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതുമൊക്കെയാണ് ജനങ്ങളെ സമ്മര്‍ദത്തിലാക്കുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്. ഇതു മറികടക്കാന്‍ അടിയന്തര സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന ആവശ്യം എല്ലാ മേഖലകളില്‍ നിന്നും ഉയരുന്നുണ്ട്.

]]>