Suicide attempt – malayalees.ch https://malayalees.ch Malayalam Online News Portal Thu, 05 Oct 2023 10:25:21 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Suicide attempt – malayalees.ch https://malayalees.ch 32 32 പേരൂർക്കട എസ്എപി ക്യാമ്പിൽ പൊലീസുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു https://malayalees.ch/policeman-tried-to-commit-suicide-in-the-pereerkada-sap-camp/ Thu, 05 Oct 2023 10:25:16 +0000 https://malayalees.ch/?p=88942 തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാമ്പിൽ പൊലീസുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെഞ്ഞാറമൂട് സ്വദേശി അമലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. മേലുദ്യോഗസ്ഥന്റെ മാനസിക പീഡനത്തെ തുടർന്നാണ് ആത്മഹത്യാശ്രമാണെന്നാണ് ആരോപണം. എ.സി ടി.കെ ഗണേശൻ നിരന്തരം മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് പരാതി. സഹപ്രവർത്തകരാണ് അമലിനെ ആശുപത്രിയിലെത്തിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം.

]]>
മരത്തിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി; മധ്യവയസ്കനെ ഫയർ ഫോഴ്സെത്തി താഴെ ഇറക്കി https://malayalees.ch/man-climbs-tree-threatens-suicide-in-trivandrum-medical-college/ Sat, 16 Sep 2023 04:58:18 +0000 https://malayalees.ch/?p=87857 തിരുവനന്തപുരം മെഡിക്കൽ കോളജിൽ മധ്യവയസ്കന്റെ ആത്മഹത്യാ ഭീഷണി. ആക്കുളം സ്വദേശി ശിശുപാലനാണ് മരത്തിനു മുകളിൽ കയറി ഭീഷണി മുഴക്കിയത്. ചികിത്സയിൽ കഴിയുന്ന ആളാണ് ആത്മഹത്യാ ഭീഷണി മുഴക്കുന്നതെന്നാണ് സൂചന. അനുനയിപ്പിക്കാൻ പൊലീസ് ശ്രമം നടത്തി. തുടർന്ന് ഫയർ ഫോഴ്സ് എത്തി ഇയാളെ താഴെ ഇറക്കി.

ഇയാൾക്ക് മാനസിക വിഭ്രാന്തിയുണ്ടെന്ന് പൊലീസ് പറഞ്ഞു. നേരത്തെയും മരത്തിനു മുകളിൽ കയറി ശിശുപാലൻ ആത്മഹത്യാ ഭീഷണി മുഴക്കിയിട്ടുണ്ട്.

]]>
കോഴിക്കോട് റഷ്യൻ യുവതി ആത്മഹത്യക്ക് ശ്രമിച്ച സംഭവം; സുഹൃത്ത് അറസ്റ്റിൽ https://malayalees.ch/russian-woman-suicide-attempt-friend-arrested/ Sat, 25 Mar 2023 04:39:40 +0000 https://malayalees.ch/?p=78568 കോഴിക്കോട് റഷ്യൻ യുവതി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. കൂരാച്ചുണ്ട് സ്വദേശി ആഖിലാണ് അറസ്റ്റിലായത്.

ആത്മഹത്യയ്ക്ക് ശ്രമിച്ച റഷ്യൻ യുവതിയെ തിരിച്ചയക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. യുവതിയുടെ രക്ഷിതാക്കളുമായി കോൺസുലേറ്റ് അധികൃതർ സംസാരിച്ചു. യുവതിയ്ക്ക് താത്കാലിക പാസ്‌പോർട്ട് അനുവദിക്കും. ഇവരുടെ പാസ്‌പോർട്ട് ആൺസുഹൃത്ത് നശിപ്പിച്ചിരുന്നു. കോടതി തീരുമാനം അനുകൂലമായാൽ ഉടൻ തിരിച്ചയക്കുമെന്നും അധികൃതർ അറിയിച്ചു

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിയായ ആൺസുഹൃത്തിനൊപ്പം ഖത്തറിൽ നിന്ന് എത്തിയ റഷ്യൻ യുവതിയെ പരുക്കേറ്റ നിലയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വീടിന്റെ ഒന്നാം നിലയിൽ നിന്നും ചാടിയതിനെ തുടർന്നാണ് യുവതിക്കു പരുക്കേറ്റതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ കൂരാച്ചുണ്ട് സ്വദേശിയെ പൊലീസ് ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തിരുന്നു. റഷ്യൻ യുവതി പരുക്കേറ്റ് ചികിത്സ തേടിയ സംഭവത്തിൽ വനിത കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷൻ ഓഫീസറോട് വനിതാ കമ്മിഷൻ അടിയന്തര റിപ്പോർട്ട് തേടി.

]]>
വൈക്കത്ത് മദ്യലഹരിയിൽ വീടിന് തീയിട്ട ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു https://malayalees.ch/intoxicated-man-burned-house/ Fri, 03 Feb 2023 04:09:28 +0000 https://malayalees.ch/?p=75570 വൈക്കത്ത് കഴിഞ്ഞ ദിവസം മദ്യ ലഹരിയിൽ വീടിന് തീയിട്ട് ഭാര്യയേയും മക്കളേയും കൊല്ലാൻ ശ്രമിച്ച ഗൃഹനാഥൻ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. മറവൻതുരുത്ത് പഞ്ഞിപ്പാലം രാജീവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കത്തിയ വീട്ടിൽ നിന്നും നിസ്സാരപരിക്കുകളോടെ സമീപവാസികൾ ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജീവ് ഡിസ്ചാർജ് ആയി വീട്ടിൽ എത്തിയിരുന്നു. അതിന് ശേഷമാണ് രാജീവ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. നിലവിൽ രാജീവിനെ വീണ്ടും കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോ​ഗ്യ നില തൃപ്തികരം എന്നാണ് ലഭിക്കുന്ന വിവരം. വലിയ രീതിയിൽ രാജീവിനെതിരെ കുറ്റപ്പെടുത്തലുകൾ ഉണ്ടായിരുന്നു. ഈ മനോവിഷമം കാരണമായിരിക്കാം ആത്മഹത്യ ശ്രമത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.

കഴിഞ്ഞ ദിവസം രാത്രിയിലാണ് രാജീവ് സ്വന്തം വീടിന് തീ ഇട്ടത്. സ്ഥിരം മദ്യപിച്ചെത്തുന്ന രാജീവ് ഭാര്യയും മക്കളുമായും നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. സമാനമായ രീതിയിൽ വീണ്ടും പ്രശ്നങ്ങൾ ഉയ‍‍ർന്നപ്പോഴായിരുന്നു രാജീവ് വീടിന് തീ ഇട്ടത്. തീ ഉയർന്നിരുന്ന സമയം ഭാര്യയും മക്കളും അയൽവീട്ടിൽ ആയിരുന്നതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്. പുകയും ചൂടുമേറ്റ് അവശ നിലയിലായിരുന്ന രാജീവിനെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. വൈക്കത്ത് നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയായിരുന്നു തീയണച്ചത്. കുട്ടികളുടെ പുസ്തകങ്ങളും, സർട്ടിഫിക്കറ്റുകളും പൂർണമായും കത്തി നശിച്ചിരുന്നു.

]]>
ഓച്ചിറയിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ ആത്മഹത്യ ശ്രമം; സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി അന്വേഷിക്കും https://malayalees.ch/student-tried-to-commit-suicide-by-writing-note-against-police/ Sat, 28 Jan 2023 07:33:53 +0000 https://malayalees.ch/?p=75195 ഓച്ചിറയിൽ പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് പ്ലസ് വൺ വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചത് സ്പെഷ്യൽ ബ്രാഞ്ച് എ സി പി അന്വേഷിക്കും. ഡിഐജി യുടെ നിർദേശപ്രകാരമാണ് അന്വേഷണം. റിപ്പോർട്ട് നാളെ ഡിഐജിയ്ക്ക് കൈമാറും. മർദ്ദനമേറ്റ വിദ്യാർത്ഥികളുടെ മൊഴിയെടുത്ത ശേഷമാകും റിപ്പോർട്ട് സമർപ്പിക്കുക.

കൊല്ലം ഓച്ചിറ പൊലീസിനെതിരെ ക്ലാപ്പന സ്വദേശിയായ പതിനാറുകാരന്റേതാണ് പരാതി. അടിപിടിക്കേസിൽ പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചുവെന്നും പറ്റില്ലെന്ന് പറഞ്ഞപ്പോൾ പൊലീസ് ഭീഷണിപ്പെടുത്തിയെന്നും ആരോപണം. കഴിഞ്ഞ 23 ന് വൈകിട്ട് അക്രമികൾചികിത്സയിലുള്ളയിലുള്ള വിദ്യാർത്ഥി ഉൾപ്പെടെ നാലു പേരെ ആക്രമിച്ചിരുന്നു.ഇവർക്കെതിരെ കൊടുത്ത പരാതിയിൽ പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചെന്നായിരുന്നു ആത്മഹത്യാക്കുറിപ്പ്.

]]>
തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനില്‍ പ്രതിയുടെ ആത്മഹത്യാ ശ്രമം https://malayalees.ch/accused-tried-suicide-attempt-at-police-station/ Wed, 18 Jan 2023 06:14:59 +0000 https://malayalees.ch/?p=74601 തിരുവനന്തപുരം നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. നെടുമങ്ങാട് സ്വദേശി മനുവാണ് (29) സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. വീട് കയറി ആക്രമണം നടത്തിയ കേസിലെ പ്രതിയാണ് ഇയാള്‍.

അയല്‍വാസിയായ സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ചുകയറി ഭയപ്പെടുത്തി എന്നതാണ് മനുവിനെതിരായ കേസ്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ആറ് മണിയോടെ ബാത്ത്‌റൂമില്‍ പോകണമെന്ന് ആവശ്യപ്പെട്ട ഇയാള്‍ ബാത്ത്‌റൂമില്‍ കയറി മുണ്ട് കഴുത്തില്‍ കുരുക്കിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഉടന്‍ തന്നെ പൊലീസുകാര്‍ ഇയാളെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും എത്തിച്ചു. നിലവില്‍ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്.

]]>
മാളയിൽ പെട്രോളുമായി മരത്തിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി https://malayalees.ch/young-man-attempt-to-suicide/ Sat, 07 Jan 2023 04:13:21 +0000 https://malayalees.ch/?p=74098 തൃശൂർ മാളയിൽ പെട്രോളുമായി മരത്തിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. മാള അഷ്ടമിച്ചിറ സ്വദേശി സൈഫുദ്ദീനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. പരിചയക്കാരി കടം വാങ്ങിയ ഒരുലക്ഷം രൂപ തിരികെ കിട്ടാനായിരുന്നു ആത്മഹത്യാശ്രമം.

യുവാവിനെ രക്ഷിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെ കയ്യൊടിഞ്ഞു. പൊയ്യ ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ നിഷാദിനാണ് പരുക്കേറ്റത്.

]]>
തിരുവനന്തപുരം പട്ടത്ത് യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി https://malayalees.ch/thiruvananthapuram-pattom-woman-found-dead/ Thu, 05 Jan 2023 09:36:12 +0000 https://malayalees.ch/?p=74005 തിരുവനന്തപുരം പട്ടത്ത് യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. വായിൽ പ്‌ളാസ്റ്ററും മൂക്കിൽ ക്‌ളിപ്പുമിട്ട നിലയിലാണ് മൃതദേഹം. പ്‌ളാമൂട് സ്വദേശി സേവ്യറൂടെ മകൾ സാന്ദ്രയാണ് മരിച്ചത്. 

ഇന്നലെ രാത്രിയാണ് സംഭവം മടന്നത്. സാന്ദ്രയുടേത് ആത്മഹത്യയാണെന്ന് നിഗമനം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

]]>
യുവതിയിൽ നിന്ന് പീഡനം, മുംബൈയിൽ ഒരു കുടുംബത്തിലെ 3 പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. https://malayalees.ch/harassed-by-mumbai-woman-ujjain-man-consumes-poison-with-wife-mother/ Sat, 24 Dec 2022 04:16:32 +0000 https://malayalees.ch/?p=73336 മുംബൈയിൽ യുവതിയുടെ പീഡനത്തെ തുടർന്ന് ഒരു കുടുംബത്തിലെ 3 പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉജ്ജയിൻ സ്വദേശിയും ഭാര്യയും അമ്മയുമാണ് വിഷം കഴിച്ച് ജീവനൊടുക്കാൻ തീരുമാനിച്ചത്. ഒരു സ്ത്രീ തങ്ങളെ ഉപദ്രവിക്കുന്നതായും ബ്ലാക്ക് മെയിൽ ചെയ്യുന്നുണ്ടെന്നും ആരോപിക്കുന്ന വീഡിയോ ചിത്രീകരിച്ച ശേഷമായിരുന്നു ആത്മഹത്യാ ശ്രമം.

ആഷി ഖാൻ എന്ന യുവാവും കുടുംബവുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. റിംജിം ദാസ് എന്ന സ്ത്രീയുമായി ഇവർക്ക് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. മുമ്പ് റിംജിം ആഷി ഖാനെതിരെ ബലാത്സംഗ കേസ് നൽകിയിട്ടുണ്ട്. ജാമ്യത്തിൽ പുറത്തിറങ്ങിയ ആഷിക്കെതിരെ റിംജിം വീണ്ടും കേസ് ഫയൽ ചെയ്തു. തുടർന്ന് ഉജ്ജയിനിൽ നിന്ന് വീണ്ടും അറസ്റ്റിലായി.

ജയിലിൽ മോചിതനായി വീട്ടിലെത്തിയ ആഷി ഖാൻ കുടുംബവുമൊത്ത് വിഷം കഴിച്ചു. പിന്നീട് വീഡിയോ റെക്കോർഡ് ചെയ്യുകയും ചെയ്തു. പണം ആവശ്യപ്പെട്ട് റിംജിം തന്നെയും കുടുംബത്തെയും പീഡിപ്പിക്കുകയായിരുന്നുവെന്ന് ആഷി ആരോപിച്ചു. ഇവർ മൂവരും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

]]>
ഷാരോണ്‍ വധം: ചികിത്സയ്ക്ക് ശേഷം ഗ്രീഷ്മയെ ജയിലിലേക്ക് മാറ്റി https://malayalees.ch/sharon-murder-case-accused-greeshma-shifted-to-jail-from-medical-collage/ Fri, 04 Nov 2022 04:23:28 +0000 https://malayalees.ch/?p=70730 തിരുവനന്തപുരം പാറശാലയില്‍ ഷാരോണിനെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസ് പ്രതി ഗ്രീഷ്മയെ മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഗ്രീഷ്മയെ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. കസ്റ്റഡിയിലിരിക്കെ നെടുമങ്ങാട് ഡിവൈഎസ്പി ഓഫിസില്‍ വെച്ച് ആത്മഹത്യ ശ്രമം നടത്തിയതിന് പിന്നാലെയാണ് ഗ്രീഷ്മയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നത്. 

അട്ടക്കുളങ്ങര വനിതാ ജയിലിലേക്കാണ് ഗ്രീഷ്മയെ മാറ്റിയത്. രണ്ട് ദിവസം മുന്‍പ് ഡിവൈഎസ്പി ഓഫിസിന് പുറത്തെ ശുചിമുറിയില്‍ വച്ചാണ് ഗ്രീഷ്മ അണുനാശിനി കുടിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. തൊണ്ടയിലും അന്നനാളത്തിലും മുറിവുണ്ടായതിനെത്തുടര്‍ന്ന് ഗ്രീഷ്മയെ ഐസിയുവിലാണ് പ്രവേശിപ്പിച്ചിരുന്നത്.

പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ പരിശോധനയില്‍ ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഡിസ്ചാര്‍ജ് നല്‍കിയത്. കസ്റ്റഡി ഒഴിവാക്കാന്‍ ഗ്രീഷ്മ മനപൂര്‍വം ആശുപത്രിയില്‍ തുടരുന്നുവെന്നാണ് ഇന്നും പൊലീസ് ആരോപിച്ചത്. അതേസമയം ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനേയും കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഇന്ന് അപേക്ഷ നല്‍കി.

]]>