suez canal – malayalees.ch https://malayalees.ch Malayalam Online News Portal Wed, 31 Mar 2021 04:14:09 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png suez canal – malayalees.ch https://malayalees.ch 32 32 ഒരാഴ്ച നീണ്ട പരിശ്രമത്തിനൊടുവില്‍ സൂയസ് കനാല്‍ പ്രതിസന്ധിക്ക് വിരാമം https://malayalees.ch/suez-blockage-ends-but-indian-crew-may-face-legal-charges/ Wed, 31 Mar 2021 04:14:01 +0000 https://malayalees.ch/?p=42294 ഒരാഴ്ച നീണ്ട പരിശ്രമത്തിനൊടുവില്‍ സൂയസ് കനാല്‍ പ്രതിസന്ധിക്ക് വിരാമം. മണല്‍തിട്ടയില്‍ കുരുങ്ങിയ എവർഗിവണ്‍ ചരക്കുകപ്പല്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്തി. മണ്ണുമാന്തി കപ്പലുകളുടെയും നിരവധി ബോട്ടുകളുടെയും കഠിന പ്രയത്നത്തിനൊടുവിലാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കുള്ള ചരക്കുനീക്കത്തിന് തിരിച്ചടിയായ പ്രതിസന്ധിക്ക് പരിഹാരമായത്.

ഒടുവില് സൂയസിന്‍റെ ഓളപ്പരപ്പില്‍ എവർഗിവണ്‍ വീണ്ടും ശബ്ദം മുഴക്കി മുമ്പോട്ടു നീങ്ങി. ഏഴ് ദിവസം അനങ്ങാനാകാതെ കിടന്ന എവർഗിവണ്‍ കൂട്ടായ പരിശ്രമത്തിനൊടുവിലാണ് ലക്ഷ്യ സ്ഥാനത്തേക്ക് നീങ്ങുന്നത്. കൂറ്റന്‍ മണ്ണുമാന്തി കപ്പല്‍ മുതല്‍ കുഞ്ഞന്‍ ബുള്‍ഡോസര്‍ വരെ എവർഗിവണ്‍ ഭീമനെ തിരികെ കർമപഥത്തിലേക്ക് എത്തിക്കാന്‍ പാടുപെട്ടു.

കപ്പലിന്‍റെ കുരുക്കഴിഞ്ഞപ്പോള്‍ ചുറ്റും അങ്ങോട്ടോ ഇങ്ങോട്ടോ തിരിയാനാകാതെ കിടന്ന 300 കപ്പലുകള്‍ക്കും ആശ്വാസം. മണലിന്‍റെ പിടിയില്‍ നിന്ന് മോചിപ്പിക്കപ്പെട്ടെങ്കിലും എവര്‍ ഗിവണിന് ഉടന്‍ തീരം വിടാനാകില്ല.. വിദഗ്ധ സംഘത്തിന്‍റെ പരിശോധന കഴിഞ്ഞേ മടങ്ങാനാകൂ.

കപ്പലിനെ മണല്‍ കുരുക്കില്‍ നിന്ന് രക്ഷിക്കാന്‍ മുപ്പതിനായിരം ക്യുബിക് മീറ്റർ മണ്ണും മണലുമാണ് സൂയസ് കനാലില്‍ നിന്ന് നീക്കിയത്. സൂയസില്‍ കപ്പല്‍ കുടുങ്ങിയതോടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കുള്ള ചരക്കുനീക്കമാണ് നിന്നുപോയത്.ഇതെതുടര്‍‌ന്ന് പ്രതിദിനം നൂറ് കോടിയുടെ നഷ്ടം സൂയസ് അതോറിറ്റിക്കുണ്ടായി. ഈ മാസം 23നാണ് പ്രതികൂല കാലാവസ്ഥയെ തുടർന്ന് എവർഗ്രീന്‍ കമ്പനിയുടെ എവർഗിവണ്‍ ചരക്കുകപ്പല്‍ സൂയസ് കനാലില്‍ മണലിലിടിച്ച് കുരുങ്ങിയത്.

]]>
ഒരു ദിവസത്തെ നഷ്ടം മാത്രം 900 കോടി ഡോളര്‍: ആ കപ്പല്‍ ലോകത്തിനുണ്ടാക്കുന്ന നഷ്ടം ഞെട്ടിക്കുന്നത്! https://malayalees.ch/suez-canal-blockage-may-choke-indias-trade-supply-chain/ Sat, 27 Mar 2021 08:14:17 +0000 https://malayalees.ch/?p=42129 ചൊവ്വാഴ്ച മുതല്‍ സൂയസ് കനാലിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെടുത്തി വഴിമുടക്കി കിടക്കുകയാണ് എവര്‍ ഗിവണ്‍ എന്ന കണ്ടെയ്നര്‍ കപ്പല്‍. നിയന്ത്രണം നഷ്ടമായി കനാലിന് കുറുകെയായി കപ്പല്‍ നിന്നതോടെയാണ് ഈ സമുദ്രപാത പൂര്‍ണമായും അടഞ്ഞത്. കപ്പല്‍ നീക്കണമെങ്കില്‍ കനാലിന്‍റെ തീരത്തെ 20,000 ഘനമീറ്റര്‍ മണലും ചെളിയും നീക്കം ചെയ്യേണ്ടിവരുമെന്നാണ് അധികൃതര്‍ പറയുന്നത്. കപ്പലിന്‍റെ മുന്‍ഭാഗം മണലില്‍ ഇടിച്ചു നില്‍ക്കുകയാണ്. ഈ ഭാഗത്തെ മണലാണ് നീക്കം ചെയ്യേണ്ടത്. കനാലിലൂടെ കടന്നുപോകുന്ന ചരക്കുകളുടെ മൂല്യം നോക്കുമ്പോള്‍ ഏകദേശം 900 കോടി ഡോളറാണ് ഒരു ദിവസത്തെ മാത്രം നഷ്ടം.

എവര്‍ ഗിവണിന് തൊട്ടുപിറകിലുണ്ടായിരുന്ന ചരക്കുകപ്പലുകള്‍ വഴിതിരിച്ചുവിട്ടിരിക്കുകയാണ്. കപ്പല്‍ നീക്കാന്‍ വൈകിയാല്‍ അത് റഷ്യയില്‍ നിന്ന് ഏഷ്യയിലേക്കുള്ള ഇന്ധന വരവിനെ ബാധിക്കാനും സാധ്യതയുണ്ട്. കണ്ടെയ്നറിലെ ചരക്ക് വൈകിയതില്‍ ഇടപാടുകാര്‍ക്കുള്ള നഷ്ടം പോലും ചിലപ്പോള്‍ കപ്പല്‍ കമ്പനി അധികൃതര്‍ നല്‍കേണ്ടി വരും.

നെതര്‍ലാന്‍ഡിലെ റോട്ടര്‍ഡാമില്‍ നിന്ന് ചൈനയിലേക്ക് പുറപ്പെട്ടതായിരുന്നു കപ്പല്‍. 400 മീറ്റർ നീളവും 59 മീറ്റർ വീതിയുമുള്ള ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പലുകളിലൊന്നാണ് ഇത്. മൂന്നു വർഷം മുമ്പ്​ ജപ്പാനിൽ നിർമിച്ചതാണ് ഈ കപ്പല്‍. രണ്ടു ലക്ഷം ടൺ ആണ്​ കപ്പലിന്‍റെ ചരക്ക് ശേഷി. ജപ്പാനിലെ ഷൂയി ​കിസെൻ ​കയ്​ഷ ലിമിറ്റഡിന്‍റെ ഉടമസ്ഥതയിലുള്ളതാണ്​ കപ്പല്‍.

പെട്ടെന്നുണ്ടായ കാറ്റില്‍ കപ്പലിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു എന്നാണ് കപ്പല്‍ കമ്പനി പറയുന്നത്. കാറ്റില്‍ ഒരുവശത്തേക്ക് ചരിഞ്ഞതോടെ കപ്പലിന്‍റെ ഒരു ഭാഗം കനാലിന്‍റെ ഒരു ഭാഗത്ത് ഇടിക്കുകയും ചെയ്തു. കപ്പലിനെ നിരവധി ടഗ് ബോട്ടുകള്‍ കൊണ്ട് വലിച്ചുനീക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

]]>