sudhakaran – malayalees.ch https://malayalees.ch Malayalam Online News Portal Sat, 18 Dec 2021 08:23:04 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png sudhakaran – malayalees.ch https://malayalees.ch 32 32 ഇരുന്നിടം കുഴിക്കാൻ അനുവദിക്കില്ല; തരൂരിനെതിരെ കെ സുധാകരൻ https://malayalees.ch/sudhakaran-mp-with-indirect-criticism/ Sat, 18 Dec 2021 08:22:52 +0000 https://malayalees.ch/?p=54252 ശശി തരൂരിൻ്റെ കെ റെയിൽ നിലപാടിൽ പരോക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ ഇരിക്കുന്നിടം കുഴിക്കാന്‍ അനുവദിക്കില്ല. തരൂര്‍ എന്ന വ്യക്തിയെയും ലോകപരിചയത്തെയും അംഗീകരിക്കുന്നു. എന്നാൽ അദ്ദേഹം കോൺഗ്രസ് വ്യത്തത്തിൽ ഒതുങ്ങാത്തയാളാണ്. ശശി തരൂരിനെ നേരിൽ കണ്ട് സംസാരിക്കുമെന്നും വിമര്‍ശിക്കാനുള്ള കാരണം ചോദിച്ചറിയുമെന്നും സുധാകരൻ പറഞ്ഞു.

തരൂർ അദ്ദേഹത്തിന്റെ കാഴ്ചപാടുകൾ പ്രകടിപ്പിക്കുന്നതിലും പറയുന്നതിലും തെറ്റില്ല. പക്ഷേ ആത്യന്തികമായി പാർട്ടി നയത്തോടൊപ്പം ഒതുങ്ങി നിൽക്കാനും പാർട്ടിയുടെ തീരുമാനത്തിനൊപ്പം നിൽക്കാനും സാധിക്കണമെന്നാണ് കോൺഗ്രസിന്റെ അഭ്യർത്ഥനയെന്നും സുധാകരൻ വ്യക്തമാക്കി.

]]>
സിപിഐഎമ്മിന്റെ സ്വകാര്യ സ്വത്താണോ സർവകലാശാല, മുഖ്യമന്ത്രി നിലവാരത്തിന് അനുസരിച്ച് പ്രതികരിക്കണമെന്ന് കെ സുധാകരൻ https://malayalees.ch/sudhakaran-slams-pinarayi/ Sat, 11 Dec 2021 13:17:12 +0000 https://malayalees.ch/?p=53880 പിണറായി വിജയൻ മുഖ്യമന്ത്രിയുടെ നിലവാരത്തിന് അനുസരിച്ച് പ്രതികരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഒരു മുഖ്യമന്ത്രിയും ഗവർണറെ ചോദ്യം ചെയ്ത ചരിത്രമില്ലെന്ന് കെപിസിസി പ്രസിഡന്റ് പരിഹസിച്ചു. പാർട്ടി ഓഫീസിൽ ജോലി നൽകുന്നത് പോലെയാണ് സർവകലാശാലകളിലെ നിയമനങ്ങൾ. സിപിഐഎമ്മിന്റെ സ്വകാര്യ സ്വത്താണോ സർവകലാശാലയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വിമർശിച്ചു.

ഗവർണറുടെ വിമർശനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍വകലാശാല നിയമനങ്ങള്‍ പാര്‍ട്ടിക്കാര്‍ക്ക് സംവരണം ചെയ്തിരിക്കുന്നു. നിയമനത്തിന് കഴിവല്ല, രാഷ്ട്രീയമാണ് മാനദണ്ഡമെന്ന് കെ.സുധാകരന്‍ പറഞ്ഞു. സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ത്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

]]>
സുധാകരനെതിരായ സി.പി.എം പ്രസ്താവന നീചമായ രാഷ്ട്രീയ ലക്ഷ്യത്തോടെ: രമേശ് ചെന്നിത്തല https://malayalees.ch/chennithala-supports-k-sudhakaran/ Wed, 16 Jun 2021 04:42:10 +0000 https://malayalees.ch/?p=45600 കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ ബി.ജെ.പി ബന്ധം ആരോപിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവന നീചമായ രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് തലപ്പത്തെത്തുന്ന ഒരാളെ ബി.ജെ.പി മുദ്രകുത്തി അപമാനിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. നേരത്തെയും ഇത് ചെയ്തിരുന്നതാണ്. ഇതുവഴി ന്യൂനപക്ഷങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ച് അവരെ തങ്ങളുടെ പക്ഷത്ത് എത്തിക്കുക എന്ന ഹീനലക്ഷ്യമാണെന്നും ചെന്നിത്തല ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

നിയുക്ത കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനിൽ ബി.ജെ.പി ബന്ധം ആരോപിക്കാന്‍ ശ്രമിക്കുന്നത് സി.പി.എമ്മിന്റെ കപട തന്ത്രത്തിന്റെ ഭാഗമാണ്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ തോല്‍പ്പിക്കുന്നതിനും കേസുകള്‍ അട്ടിമറിക്കുന്നതിനുമായി ബി.ജെ.പിയുമായി നിര്‍ലജ്ജം സഖ്യമുണ്ടാക്കിയ സി.പി.എം ആണ് ഇപ്പോള്‍ കെ.സുധാകരനെതിരെ നീങ്ങുന്നത്. ഇത് സംബന്ധിച്ച് സി.പി.എം സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവന നീചമായ രാഷ്ട്രീയ ലക്ഷ്യം വച്ചു കൊണ്ടുള്ളത് മാത്രമാണ്. കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും തലപ്പത്ത് വരുന്ന നേതാക്കളില്‍ ബി.ജെ.പി ബന്ധം ആരോപിച്ച് അവരെ കരിതേച്ച് കാണിക്കുകയും അത് വഴി കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും അപകീര്‍ത്തിപ്പെടുത്തുകയുമാണ് സി.പി.എം തന്ത്രം. നേരത്തെയും ഇത് ചെയ്തിരുന്നതാണ്. ഇത് വഴി ന്യൂനപക്ഷങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ച് അവരെ തങ്ങളുടെ പക്ഷത്ത് എത്തിക്കുക എന്ന ഹീന ലക്ഷ്യവുമുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ രാഷ്ട്രീയ മര്യാദകളും കാറ്റില്‍ പറത്തി ഈ തന്ത്രം സി.പി.എം പയറ്റിയതാണ്. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം ആക്ടിംഗ് സെക്രട്ടറി വിജയരാഘവനും ന്യൂനപക്ഷങ്ങളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ പച്ചയായ വര്‍ഗ്ഗീയത ഇളക്കി വിടുകയും ചെയ്തു. അതേ സമയം തന്നെ അതേ ബി.ജെ.പിയുമായി രഹസ്യമായി സഖ്യമുണ്ടാക്കാന്‍ സി.പി.എമ്മിന് ഒരു മടിയുമുണ്ടായതുമില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വ്യാപകമായ വോട്ട് കച്ചവടമാണ് സി.പി.എം ബി.ജെ.പിയുമായി നടത്തിയത്. 69 മണ്ഡലങ്ങളില്‍ ബി.ജെ.പിയില്‍ നിന്ന് പ്രകടമായി വോട്ട് വാങ്ങിയ സി.പി.എം, ബി.ജെ.പിക്ക് വിജയ സാദ്ധ്യതയുള്ള മണ്ഡലങ്ങളില്‍ അവര്‍ക്ക് വോട്ട് മറിച്ചു കൊടുക്കുയും ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിലെ ഇത്തവണത്തെ വോട്ടിംഗ് നില പരിശോധിച്ചാല്‍ ഏത് കൊച്ചു കുട്ടിക്കും മനസിലാവുന്നതാണ് ഈ സി.പി.എം – ബി.ജെ.പി വോട്ട് കച്ചവടം. സംസ്ഥാനത്ത് ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിച്ചത് സി.പി.എം അല്ല, കോണ്‍ഗ്രസും യു.ഡി.എഫുമാണ്. ബി.ജെ.പിയെ കുറച്ച് മണ്ഡലങ്ങളിലെങ്കിലും ജയിപ്പിക്കാനാണ് സി.പി.എം ശ്രമിച്ചത്.

സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിച്ചതും സി.പി.എം ബി.ജെ.പി ധാരണയുടെ ഭാഗമായിട്ടായിരുന്നു. പകല്‍ പോലെ വ്യക്തമായ ഈ വസ്തുതകള്‍ മറച്ചു പിടിക്കുന്നതിനും ന്യൂനപക്ഷങ്ങളെ കബളിപ്പിക്കുന്നതിനുമാണ് സ്വന്തം കാപട്യം മറച്ച് വച്ച് കെ.സുധാകരനെ കരി തേച്ച് കാണിക്കുക എന്ന തന്ത്രം സി.പി.എം സ്വീകരിച്ചിരിക്കുന്നത്. ഇത് കേരളത്തില്‍ വിലപ്പോകില്ല. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നേരിടും.

]]>
‘ബിജെപിക്കെതിരായ നീക്കങ്ങളും സംസ്ഥാനനേതൃത്വം ഏറ്റെടുക്കണം’; സുധാകരനെ ഓർമിപ്പിച്ച് കെ മുരളീധരൻ https://malayalees.ch/state-leadership-should-also-lead-actions-against-bjp-k-muraleedharan-remembers-sudhakaran/ Wed, 09 Jun 2021 08:54:21 +0000 https://malayalees.ch/?p=45319 കോഴിക്കോട്: സംസ്ഥാന സർക്കാറിന്റേതിന് ഒപ്പം കേന്ദ്രത്തിന്റെ നയങ്ങളെയും സംസ്ഥാന കോൺഗ്രസ് നേതൃത്വം തുറന്നു കാണിക്കണമെന്ന് മുതിർന്ന പാർട്ടി നേതാവ് കെ മുരളീധരൻ. പുതിയ നേതൃത്വത്തിന് അതിനാകുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. കെ സുധാകരന്റെ ശൈലി കൊണ്ട് കോൺഗ്രസിന് ഒരു കുഴപ്പവും വന്നിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. ‘ തീരുമാനം എന്തായാലും എന്ന് നേരത്തെ ഞാൻ പറഞ്ഞിട്ടുണ്ട്. തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. പാർട്ടിയെ മുമ്പോട്ടു നയിക്കാൻ അദ്ദേഹത്തിന്റെ നേതൃത്വം സഹായിക്കും. ജംബോ കമ്മിറ്റികൾ പിരിച്ചുവിടുക, കഴിവുള്ളവരെ രംഗത്തേക്ക് കൊണ്ടുവരിക, ഗ്രൂപ്പിന്റെ അതിപ്രസരത്തിന്റെ പേരിൽ മാറ്റി നിർത്തപ്പെട്ടവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക തുടങ്ങി ഇന്നലെ അദ്ദേഹം പറഞ്ഞ കാര്യങ്ങളോട് എനിക്ക് പൂർണമായി യോജിപ്പാണ്’ – അദ്ദേഹം പറഞ്ഞു.

‘രണ്ട് കാര്യങ്ങൾക്ക് പുതിയ നേതൃത്വം രൂപം നൽകണം. ഒന്ന്, ഗ്രൂപ്പുകൾ ഇല്ലാതായത് സ്വാഗതാർഹമാണ്. അതിന്റെ പേരിൽ ഇനി പുതിയ ഗ്രൂപ്പുണ്ടാകരുത്. രണ്ടാമത് കഴിഞ്ഞ അഞ്ചുവർഷം കോൺഗ്രസിനും യുഡിഎഫിനും സംഭവിച്ച പാളിച്ച സംസ്ഥാന കാര്യങ്ങളിൽ മാത്രം അഭിപ്രായങ്ങൾ പറയുകയും സമരം ചെയ്യുകയും ചെയ്തപ്പോൾ ബിജെപിയോട് ഒരു മൃദുസമീപനം കോൺഗ്രസ് അവലംബിക്കുന്നു എന്ന ദുഷ്‌പേര് പാർട്ടിക്കുണ്ടായി. അതു കൊണ്ടാണ് ന്യൂനപക്ഷങ്ങൾ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് എതിരായ സമീപനം സ്വീകരിച്ചത്. സർക്കാറിന്റെ പ്രവർത്തനങ്ങളെ വിലയിരുത്താൻ സമയമായിട്ടേ ഉള്ളൂ.’- മുരളീധരൻ ചൂണ്ടിക്കാട്ടി.

‘കേന്ദ്രസർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾ ഏറ്റവും രൂക്ഷമായി മുമ്പോട്ടു പോകുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഡീസൽ-പെട്രോൾ വില വർധന. വാക്‌സിനേഷന്റെ കാര്യത്തിലും കേന്ദ്രം എടുത്ത തീരുമാനം തെറ്റാണെന്ന് കോടതി ഉൾപ്പെടെ ചൂണ്ടിക്കാട്ടിയിരുന്നു. അതുകൊണ്ട് സംസ്ഥാന സർക്കാറിന് എതിരായുള്ള സമരം മാത്രം കേന്ദ്രനയങ്ങൾക്കെതിരായും ബിജെപിക്കെതിരായുമുള്ള നീക്കങ്ങളുടെ നേതൃത്വം കോൺഗ്രസ് ആണ് ഏറ്റെടുക്കേണ്ടത്. പുതിയ നേതൃത്വത്തിന് അതിന് കഴിയും എന്നാണ് എന്റെ വിശ്വാസം’ – അദ്ദേഹം പറഞ്ഞു. ഓരോരുത്തർക്ക് ഓരോ ശൈലിയുണ്ടെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. സുധാകരന് ഒരു ശൈലിയുണ്ട്. അതുകൊണ്ട് കോൺഗ്രസിന് ഒരു കുഴപ്പവുമുണ്ടായിട്ടില്ല. അണികൾ ഇപ്പോൾ ഒറ്റക്കെട്ടാണ്. അണികൾക്ക് വേണ്ടത് കേന്ദ്ര-സംസ്ഥാന സർക്കാറുകളെ തുറന്നു കാണിക്കുന്ന ഒരു നേതൃത്വമാണ്. ഹൈക്കമാൻഡ് ആരെ തീരുമാനിച്ചാലും അവരോടൊപ്പം ഞങ്ങളുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

]]>