sub-inspector – malayalees.ch https://malayalees.ch Malayalam Online News Portal Wed, 15 Sep 2021 04:20:42 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png sub-inspector – malayalees.ch https://malayalees.ch 32 32 ഗോഡ്‌സെയുടെ പ്രസംഗം പൊലീസുകാരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ച എസ്‌ ഐക്കെതിരെ നടപടി https://malayalees.ch/sub-inspector-posted-godse-speach-at-whatsapp/ Wed, 15 Sep 2021 04:20:35 +0000 https://malayalees.ch/?p=49607 രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്ന നാഥുറാം ഗോഡ്‌സെയുടെ പ്രസംഗം പൊലീസുകാരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ച എസ് ഐക്കെതിരെ നടപടി. തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ എസ് ഐ രാധാകൃഷ്ണപിള്ളക്കെതിരെയാണ് നടപടി. ഇദ്ദേഹത്തെ തൃശൂരിലേക്ക് സ്ഥലം മാറ്റി. ക്ഷേത്രം സ്‌റ്റേഷനിലെ പൊലീസുകാര്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലാണ് ഇദ്ദേഹം ഗോഡ്‌സെയുടെ പ്രസംഗം പങ്കുവെച്ചത്.

അതേസമയം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചോരാനിരുന്ന കൊവിഡ് അവലോകന ശനിയാഴ്ച്ച നടന്നേക്കും. ഹോട്ടലുകളില്‍ ഇരുന്ന ഭക്ഷണം കഴിക്കുന്നതും ബാറുകളില്‍ മദ്യം കഴിക്കുന്നതിന് അനുമതി നല്‍കുന്നതും ഉള്‍പ്പെടെയുള്ള ലോക്ക്ഡൗണ്‍ ഇളവുകള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

സംസ്ഥാനത്തെ മ്യൂസിയങ്ങള്‍ ഇന്നുമുതല്‍ തുറക്കും. മൃഗശാലകള്‍ തുറന്നുപ്രവര്‍ത്തിക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. മ്യൂസിയം-മൃഗശാല വകുപ്പിന്റെ തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ അടച്ചിട്ടിരിക്കുന്ന മ്യൂസിയങ്ങള്‍ തുറന്നുനല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മ്യൂസിയങ്ങള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കുമെന്ന് മ്യൂസിയം – മൃഗശാല ഡയറക്ടര്‍ അറിയിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷമായിരിക്കും മൃഗശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുക. തിരുവനന്തപുരം മ്യൂസിയം പരിസരത്ത് പ്രഭാത-സായാഹ്ന നടത്തക്കാര്‍ക്കും അനുമതിയുണ്ടാകും.

]]>