student – malayalees.ch https://malayalees.ch Malayalam Online News Portal Thu, 21 Sep 2023 05:22:41 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png student – malayalees.ch https://malayalees.ch 32 32 ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ഇതരസംസ്ഥാന തൊഴിലാളിയുടെ ക്രൂര മർദനം; പൊലീസ് കേസെടുത്തു https://malayalees.ch/student-brutally-beaten-by-guest-worker-police-registered-case/ Thu, 21 Sep 2023 05:22:36 +0000 https://malayalees.ch/?p=88144 മലപ്പുറത്ത് ആറാം ക്ലാസ് വിദ്യാർത്ഥിയെ ഇതരസംസ്ഥാന തൊഴിലാളി മർദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. തേഞ്ഞിപ്പാലം പൊലീസാണ് കേസെടുത്തത്. മലപ്പുറം പള്ളിക്കൽ അമ്പലവളപ്പിൽ മാറ്റത്തിൽ സുനിൽകുമാർ-വസന്ത ദമ്പതികളുടെ മകൻ എം.എസ് അശ്വിനാണ് മർദനമേറ്റത്.

സെപ്റ്റംബർ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. വള്ളിക്കല്‍ സ്വദേശി അശ്വിന്‍ ഉരുട്ടിക്കളിച്ച ടയര്‍ ദേഹത്ത് തട്ടിയെന്നാരോപിച്ചാണ് ഇയാള്‍ അക്രമാസക്തനായത്. ചുവരില്‍ കഴുത്തിന് കുത്തിപ്പിടിച്ച് കുട്ടിയെ ക്രൂരമായി മർദിക്കുകയായിരുന്നു. കഴുത്തിന് മര്‍ദനമേറ്റ കുട്ടി മഞ്ചേരി മെഡിക്കല്‍ കോളജില്‍ അതീവ ഗുരുതരാവസ്ഥയിലാണ്.

ഇതരസംസ്ഥാന തൊഴിലാളികള്‍ കൂടുതലായി താമസിക്കുന്ന പ്രദേശത്ത് കുടുംബം വാടകയ്ക്കാണ് താമസിക്കുന്നത്. സംഭവത്തിൽ ഇന്നലെ രാത്രിയാണ് പൊലീസ് കേസെടുത്തത്. അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് പറഞ്ഞു.

]]>
കുട്ടികളുടെ സുരക്ഷയ്ക്കായി കൂടുതൽ ജാഗ്രത പുലർത്തണം; മരം വീണ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതികരിച്ച് ബാലാവകാശ കമ്മീഷൻ https://malayalees.ch/child-rights-commission-reacts-schoolgirl-dies-as-tree-falls-on-head/ Tue, 04 Jul 2023 04:29:18 +0000 https://malayalees.ch/?p=83746 കാസർഗോഡ് അംഗഡിമൊഗറിൽ മരം വീണ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതികരിച്ച് ബാലാവകാശ കമ്മീഷൻ. കുട്ടികളുടെ സുരക്ഷയ്ക്കായി കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ബാലാവകാശ കമ്മീഷൻ
അംഗം പി.ശ്യാമള പറഞ്ഞു . അപകടം ഒഴിവാക്കാൻ പറ്റുമായിരന്നു. സ്‌കൂൾ പരിസരത്ത് അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റണമെന്ന് നേരെത്തെ നിർദേശം നൽകിയതാണ്. അന്വേഷണത്തിൽ അനാസ്ഥ കണ്ടെത്തിയാൽ നടപടി ഉണ്ടാകുമെന്ന് പി.ശ്യാമള 24 നോട്‌ പറഞ്ഞു .

സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. ജില്ലാ കളക്ടർ നിയോഗിച്ച സംഘം ഇന്ന് സ്കൂൾ സന്ദർശിക്കും.ഇന്ന് തന്നെ സംഘം കളക്ടർക്ക് റിപ്പോർട്ട് നൽകും.സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രിയും അന്വേഷണത്തിന് നിർദേശം നൽകിയിരുന്നു.

കാസർകോട് അംഗടിമുഗർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി ആയിഷത്ത് മിൻഹ (11) ആണ് മരിച്ചത്. യൂസഫ്-ഫാത്തിമത്ത് സൈനബ ദമ്പതികളുടെ മകളാണ് മരിച്ച ആയിഷത്ത് മിൻഹ. അപകടത്തിൽ ഒരു കുട്ടിക്ക് പരിക്കേറ്റു. രിഫാന എന്നാണ് പരിക്കേറ്റ കുട്ടിയുടെ പേര്.

വൈകുന്നേരം സ്കൂൾ വിട്ട സമയത്താണ് അപകടമുണ്ടായത്. കുട്ടികൾ സ്കൂൾ വിട്ട് പടവുകളിറങ്ങി വരുമ്പോൾ കോമ്പൗണ്ടിലുള്ള മരം പെട്ടെന്ന് കടപുഴകി വീഴുകയായിരുന്നു. ആയിഷത്ത് മിൻഹയും രിഫാനയും കൂട ചൂടി വരുന്നതിനിടയിലാണ് സംഭവം. ആ സമയത്ത് കനത്ത മഴയും കാറ്റുമുണ്ടായിരുന്നു. പുറത്തുനിന്ന് കണ്ടാൽ കേടുപാടുകളൊന്നുമില്ലാത്ത മരമാണ് കടപുഴകി വീണത്. സംഭവത്തിൽ രിഫാനക്ക് പരിക്കേറ്റിട്ടുണ്ട്. രിഫാനയ്ക്ക് തലയ്ക്കാണ് പരിക്കേറ്റത്. ഈ കുട്ടിയുടെ പരിക്ക് ​ഗുരുതരമല്ലെന്നാണ് വിവരം.

]]>
ആന്ധ്രാപ്രദേശിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ ജീവനോടെ ചുട്ടുകൊന്നു https://malayalees.ch/petrol-poured-on-class-10-student-burnt-alive-in-andhra-pradesh/ Sat, 17 Jun 2023 04:17:17 +0000 https://malayalees.ch/?p=82881 പത്താം ക്ലാസ് വിദ്യാർത്ഥിയെ ജീവനോടെ ചുട്ടുകൊന്നു. ആന്ധ്രാപ്രദേശിലെ ബപട്‌ല ജില്ലയിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം. അമർനാഥിനെ (15) ട്യൂഷനു പോകുമ്പോൾ അക്രമികൾ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. കുട്ടിയെ ഗുരുതരാവസ്ഥയിൽ ഗുണ്ടൂരിലെ സർക്കാർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വെള്ളിയാഴ്ച രാവിലെ ചെറുകുപള്ളി മണ്ഡലത്തിലെ രാജവോലു ഗ്രാമത്തിലാണ് സംഭവം. സൈക്കിളിൽ ട്യൂഷന് പോകുകയായിരുന്ന അമർനാഥിനെ ചില യുവാക്കൾ തടഞ്ഞു നിർത്തി. കുട്ടിയുടെ മേൽ പെട്രോൾ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. സംഭവത്തിനു ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടു. കുട്ടിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ അമർനാഥിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വെങ്കിടേശ്വര റെഡ്ഡിയും(21) സുഹൃത്തുക്കളും ചേർന്നാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. അതേസമയം 21 കാരൻ അമർനാഥിൻ്റെ സഹോദരിയെ ശല്യം ചെയ്തിരുന്നതായി കുടുംബം പറയുന്നു. സഹോദരിയെ ശല്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായതായി അമർനാഥിന്റെ മുത്തച്ഛൻ റെഡ്ഡയയും പറയുന്നു. നിലവിൽ പ്രതികൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

]]>
തൃശൂരിൽ ഫുട്ബോള്‍ കളിക്കിടെ പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു https://malayalees.ch/plus-two-studen-dies-while-playing-football-thrissur/ Mon, 12 Jun 2023 04:33:04 +0000 https://malayalees.ch/?p=82574 ഫുട്ബോള്‍ കളിക്കിടെ പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു. തൃശ്ശൂര്‍ കുന്നംകുളത്താണ് സംഭവം. തെക്കേപ്പുറം സ്വദേശി ബാബുവിന്‍റെ മകന്‍ അരുണ്‍ (18) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട്‌ 6 മണിയോടെയായിരുന്നു സംഭവം.

കുഴഞ്ഞു വീണ അരുണിനെ ഉടന്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൊഴിയൂർ സ്കൂളിലെ പ്ലസ്‌ ടു വിദ്യാർത്ഥിയായിരുന്നു മരിച്ച അരുണ്‍.

]]>
പാലക്കാട് സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കായികാധ്യാപകൻ അറസ്റ്റിൽ https://malayalees.ch/sports-teacher-arrested-for-molesting-school-girl-at-palakkad/ Sat, 13 May 2023 04:05:58 +0000 https://malayalees.ch/?p=81170 പാലക്കാട് ചാലിശ്ശേരിയിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കായികാധ്യാപകൻ അറസ്റ്റിൽ. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ മലപ്പുറത്ത് നിന്നാണ് പോലീസ് പിടികൂടിയത്. ചാലിശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയെയാണ് സ്‌കൂളിലെ കായികാധ്യാപകൻ പീഡനത്തിനിരയാക്കിയത്. രക്ഷിതാക്കളുടെ പരാതിയിൽ കായികാധ്യാപകൻ പെരുമണ്ണൂർ സ്വദേശി 23കാരൻ മുബഷിറിനെതിരെ ചാലിശ്ശേരി പോലീസ് കേസെടുത്തിരുന്നു. എന്നാൽ കേസിനെ തുടർന്ന് പ്രതി ഒളിവിൽ പോകുകയായിരുന്നു.

ഇന്നലെ എടപ്പാൾ ചങ്ങരംകുളത്ത് നിന്നാണ് ചാലിശ്ശേരി പോലീസ് പ്രതിയെ പിടികൂടിയത്. പ്രതിക്ക് സഹായമൊരുക്കിയ ചാലിശ്ശേരി സ്വദേശി ഷബിലാനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇരുവരെയും പട്ടാമ്പി കോടതിയിൽ ഹാജരാക്കി. പ്രതിക്ക് പെൺകുട്ടിയുമായി നേരത്തെ ഓൺലൈൻ വഴി സൗഹൃദമുണ്ടായിരുന്നു. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം വന്നതോടെയാണ് രക്ഷിതാക്കൾ പോലീസിനെ സമീപിച്ചത്. പ്രതിക്ക് മറ്റു പെണ്കുട്ടികളുമായും ബന്ധമുള്ളതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.

]]>
സ്കൂൾ ബസ് ഡ്രൈവർ ഭിന്നശേഷി വിദ്യാർഥിനിയെ പീഡിപ്പിച്ചു https://malayalees.ch/school-bus-driver-rape-student/ Fri, 05 May 2023 08:05:45 +0000 https://malayalees.ch/?p=80752 സ്കൂൾ ബസ് ഡ്രൈവർ ഭിന്നശേഷി വിദ്യാർഥിനിയെ പീഡിപ്പിച്ചു. പത്തനംതിട്ട പന്തളത്ത് ബഡ്സ് സ്ക്കൂൾ വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. ഈ മാസം 21 നാണ് സംഭവം. സ്കൂളിൽ ക്ലാസ് ഇല്ല എന്നറിയാതെ റോഡിൽ നിന്ന് കുട്ടിയെ ഡ്രൈവർ ബൈക്കിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചു. കുട്ടിയുടെ സ്വഭാവത്തിൽ വന്ന വ്യത്യാസം ശ്രദ്ധിച്ച അധ്യാപകരാണ് വിവരം ചോദിച്ചറിഞ്ഞത്. അധ്യാപകർ വിവരം പഞ്ചായത്തിൽ അറിയിച്ചിട്ടും ഒരാഴ്ച അധികൃതർ വിവരം മറച്ചുവെച്ചു. കുട്ടിയുടെ മാതാവ് വിവരമറിഞ്ഞതോടെയാണ് സംഭവം പരാതിയായത്.

]]>
യാത്രാ സൗകര്യമില്ലെന്ന് പരാതിനൽകിയ എട്ടാം ക്ലാസുകാരി കാറിടിച്ച് മരിച്ചു https://malayalees.ch/student-car-accident-death/ Wed, 04 Jan 2023 04:42:23 +0000 https://malayalees.ch/?p=73873 സ്കൂളിലേക്ക് പോകാൻ യാത്രാസൗകര്യമില്ലെന്ന് പരാതിനൽകിയ എട്ടാം ക്ലാസ് വിദ്യാർഥിനി കാറിടിച്ച് മരിച്ചു. കർണാടകയിലെ ബെളഗാവിയിലാണ് സംഭവം. ബസ് ഇല്ലാത്തതിനാൽ സ്കൂളിലേക്ക് നടന്നുപോകുന്നതിനിടെയാണ് 12 വയസുകാരി കാറിടിച്ച് മരിച്ചത്. രണ്ടാഴ്ച മുൻപാണ് സ്കൂളിലേക്ക് പോകാൻ ബസില്ലെന്നും അത് പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് കുട്ടി എംഎൽഎയ്ക്ക് പരാതിനൽകിയത്. എന്നാൽ, എംഎൽഎയുടെ ഭാഗത്തുനിന്നു യാതൊരു നടപടിയും ഉണ്ടായില്ല. സംഭവത്തെ തുടർന്ന് നാട്ടുകാർ റോഡ് ഉപരോധിച്ചു.

കാറിടിച്ചയുടൻ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കടുത്ത രക്തസ്രാവമുണ്ടായതിനെ തുടർന്ന് മരണപ്പെടുകയായിരുന്നു. തുടർന്ന് എംഎൽഎ സ്ഥലത്തെത്തി കുടുംബത്തിന് 2 ലക്ഷം രൂപയുടെ നഷ്ടപരിഹാരം നൽകി. ഗ്രാമത്തിലെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുമെന്നും എംഎൽഎ അറിയിച്ചു.

]]>
കണ്ണൂരിൽ സ്കൂളിനകത്ത് ജീപ്പിൽ വിദ്യാർത്ഥികളുടെ അഭ്യാസ പ്രകടനം; കേസെടുത്ത് പൊലീസ് https://malayalees.ch/students-dangerous-jeep-riding-in-school-kannur/ Fri, 23 Dec 2022 04:22:17 +0000 https://malayalees.ch/?p=73281 കണ്ണൂർ മമ്പറത്ത് ജീപ്പിൽ വിദ്യാർത്ഥികളുടെ അഭ്യാസ പ്രകടനം. മമ്പറം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികളാണ് അപകടകരമായ രീതിയിൽ വാഹനമോടിച്ചത്. സ്കൂളിലെ ക്രിസ്തുമസ് ആഘോഷങ്ങൾക്കിടയിലാണ് പ്രകടനം. സംഭവത്തിൽ പിണറായി പൊലീസ് കേസെടുത്തു. ലൈസൻസ് ഇല്ലാത്ത വിദ്യാർത്ഥിയാണ് വാഹനം ഓടിച്ചത്.

ജീപ്പിലെ അഭ്യാസപ്രകടനത്തിനിടയിൽ പല കുട്ടികളും തെറിച്ച് വീണു. എന്നാൽ കുട്ടികൾ തെറിച്ചുവീണിട്ടും സാഹസിക പ്രകടനം തുടരുകയായിരുന്നു.

]]>
കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപം വാഹനാപകടം; ബിഡിഎസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം https://malayalees.ch/bds-student-dies-accident-kothamangalam/ Tue, 20 Dec 2022 04:11:18 +0000 https://malayalees.ch/?p=73097 കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപം വാഹനാപകടത്തിൽ ബിഡിഎസ് വിദ്യാർത്ഥി മരിച്ചു. കോട്ടപ്പടി, നാഗഞ്ചേരി സ്വദേശി പുതുക്കുന്നത്ത് അശ്വൻ എൽദോസ് (24) ആണ് മരിച്ചത്. ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ കെ എസ് ആർ ടി സി ബസ് കയറിയാണ് മരണം സംഭവിച്ചത്.

]]>
അമേരിക്കയിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു https://malayalees.ch/2-indian-students-died-drowning-usa/ Tue, 29 Nov 2022 04:16:55 +0000 https://malayalees.ch/?p=72041 അമേരിക്കയിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. തെലങ്കാന സ്വദേശികളായ ഉത്‌ലജ് കുണ്ട (24), ശിവ കെല്ലിഗാരി (25) എന്നിവരാണ് മിസൗറിയിലെ ഒസാർക്സ് തടാകത്തിൽ മുങ്ങിമരിച്ചത്. ശനിയാഴ്ച ആയിരുന്നു സംഭവം. മിസൗറിയിലെ സെൻ്റ് ലൂയിസ് സർവകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളാണ് ഇരുവരും.

ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തടാകത്തിൽ നീന്താനിറങ്ങിയ ഉത്‌ലജ് കുണ്ട വെള്ളത്തിൽ മുങ്ങി. സുഹൃത്തിനെ രക്ഷിക്കാൻ ശിവയും വെള്ളത്തിലേക്ക് ചാടി. എന്നാൽ, ഇയാൾക്കും രക്ഷപ്പെടാനായില്ല. തുടർച്ച് ഉച്ചകഴിഞ്ഞ് 2.20ഓടെ ഒരു സഹായാഭ്യാർത്ഥനയെ തുടർന്ന് അധികൃതരെത്തി കുണ്ടയുടെ ശരീരം കണ്ടെടുത്തു. ശിവയുടെ ശരീരം ശനിയാഴ്ചയാണ് കണ്ടുകിട്ടിയത്.

ഇരുവരും താമസിക്കുന്ന ഹോട്ടൽ മാനേജർ ആണ് സഹായത്തിനായി ബന്ധപ്പെട്ടത്. തടാകത്തിൽ നിന്ന് കരച്ചിൽ കേട്ടപ്പോൾ മകൾ 911ൽ വിളിക്കുകയായിരുന്നു എന്ന് മാനേജർ പറഞ്ഞു. തൻ്റെ സഹോദരൻ ഇവരെ രക്ഷപ്പെടുത്തുന്നതിനു ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും മാനേജർ പൊലീസിനോട് വിശദീകരിച്ചു.

]]>