student suicide – malayalees.ch https://malayalees.ch Malayalam Online News Portal Sat, 02 Sep 2023 05:06:15 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png student suicide – malayalees.ch https://malayalees.ch 32 32 ഡല്‍ഹി ഐഐടി ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു; രണ്ടു മാസത്തിനിടെ രണ്ടാമത്തെ ആത്മഹത്യ https://malayalees.ch/student-suicide-at-iit-delhi/ Sat, 02 Sep 2023 05:06:10 +0000 https://malayalees.ch/?p=87112 ഡല്‍ഹി ഐഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. അനില്‍കുമാര്‍ എന്ന വിദ്യാര്‍ത്ഥിയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചത്. 21 വയസായിരുന്നു. ബിടെക് മാത്തമാറ്റിക്‌സ് ആന്‍ഡ് കമ്പ്യൂട്ടിംഗിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്. ക്യാമ്പസില്‍ രണ്ടു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണ് ഇത്. വിദ്യാര്‍ത്ഥിയുടെ ആത്മഹത്യക്ക് പിന്നാലെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. (Student suicide at IIT Delhi)

ഡല്‍ഹി ഐഐടി ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ പലതരത്തിലുള്ള മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും ഇതാണ് വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയിലേക്ക് നയിക്കുന്നതെന്നുമാണ് പ്രതിഷേധക്കാരുടെ ആരോപണം. വിദ്യാര്‍ത്ഥിയുടെ മരണം ആത്മഹത്യയാണെന്നും ദുരൂഹതകളൊന്നും നിലനില്‍ക്കുന്നില്ലെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

]]>
എടപ്പാളിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ https://malayalees.ch/student-commits-suicide-edappal/ Thu, 30 Mar 2023 04:23:10 +0000 https://malayalees.ch/?p=78835 വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഡിഗ്രി വിദ്യാർത്ഥിനി അക്ഷയയാണ് ബന്ധുവീട്ടിൽ തൂങ്ങി മരിച്ചത്. എടപ്പാൾ കുറ്റിപ്പാലയിലാണ് സംഭവം. ജനൽ കമ്പിൽ ഷാൾ മുറുക്കി തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്.

മൃതദേഹം എടപ്പാൾ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൂടല്ലൂർ സ്വദേശിയായ അക്ഷയ പഠന ആവശ്യത്തിനായി ബന്ധുവിട്ടിലാണ് താമസിചിരുന്നത്.

]]>
കൗമാരക്കാരുടെ ആത്മഹത്യ: സർക്കാർ ഏജൻസികൾ ഇടപെടണം; മനുഷ്യാവകാശ കമ്മീഷൻ https://malayalees.ch/teen-suicide-government-agencies-must-intervene/ Fri, 02 Jul 2021 04:16:57 +0000 https://malayalees.ch/?p=46304 കൽപ്പറ്റ പുൽപ്പള്ളി മേഖലയിൽ കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ 20 വയസ്സിന് താഴെയുള്ള പെൺകുട്ടികൾ ആത്മഹത്യ ചെയ്ത സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ ഏജൻസികളുടെ ഗൗരവമായ ഇടപെടലുകൾ വേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

പെൺകുട്ടികൾ ജീവനൊടുക്കിയതിനു പിന്നിൽ പൊതുവായ കാരണങ്ങൾ പ്രാഥമികമായി കണ്ടെത്താനായില്ലെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ഇടക്കാല ഉത്തരവിൽ പറഞ്ഞു. ജീവനൊടുക്കിയ പെൺകുട്ടിയുടെ വീടുകൾ സന്ദർശിച്ച ശേഷമാണ് കമ്മീഷൻ ഉത്തരവ് പാസാക്കിയത്.

സംഭവത്തിൽ വയനാട് ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. വനിതാ ശിശുവികസന വകുപ്പ് ജില്ലാ ഓഫീസറും ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. കൗമാരക്കാർക്ക് മാനസികവും വൈകാരികവുമായ പിന്തുണ വനിതാ ശിശുവികസന ഓഫീസർ ഉറപ്പാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

]]>
വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: കോപ്പിയടി നടന്നോ എന്നറിയാന്‍ കയ്യക്ഷര പരിശോധന നടത്തും https://malayalees.ch/handwriting-check-anju-shaji-death/ Mon, 15 Jun 2020 04:38:46 +0000 https://malayalees.ch/?p=27051 കോട്ടയത്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോപ്പിയടി നടന്നോ എന്നറിയാന്‍ കയ്യക്ഷര പരിശോധന നടത്തും. അന്വേഷണ സംഘം കോടതിയില്‍ ഇതിനായി അപേക്ഷ നല്‍കും. കോളേജിന് വീഴ്ചയെന്ന മൊഴിയുലറച്ച് നില്‍ക്കുകയാണ് മരിച്ച അഞ്ജു ഷാജിയുടെ ബന്ധുക്കള്‍.

കോട്ടയം പൊടിമറ്റം സ്വദേശിനിയായിരുന്നു മരിച്ച അഞ്ജു ഷാജി. കാഞ്ഞിരപ്പള്ളി സെന്‍റ് ആന്‍റണീസ് കോളേജിലെ ബിരുദവിദ്യാർത്ഥി. പഠിക്കുന്നത് പാരലൽ കോളേജ് ആയതിനാലാണ് അഞ്ജു പരീക്ഷയെഴുതാൻ പാലാ ചേർപ്പുങ്കൽ ഹോളിക്രോസ് കോളേജിലെത്തിയത്. അഞ്ജു കോപ്പിയടിച്ചെന്ന ആരോപണം തെളിയിക്കാൻ കോളേജ് അധികൃതരും അവളുടെ നിരപരാധിത്വം തെളിയിക്കാൻ കുടുംബവും പരിശ്രമിക്കുകയാണ്. അഞ്ജു പഠനത്തിൽ മിടുക്കിയായിരുന്നെന്ന് കുടുംബവും സഹപാഠികളും പറയുന്നു. ആദ്യ രണ്ടു സെമസ്റ്ററിലും പരീക്ഷകളിൽ നല്ല മാർക്ക് വാങ്ങിയ കുട്ടിയാണെന്ന് സെന്‍റ് ആന്‍റണീസ് കോളേജിലെ അധ്യാപകർ പറയുന്നു.

പരീക്ഷയ്ക്കിടെ കുട്ടി കോപ്പിയടിച്ചെന്ന് കണ്ടെത്തിയാൽ പരീക്ഷാ നടത്തിപ്പ് അധികൃതർ പാലിക്കേണ്ടതായ തുടർ നടപടികളൊന്നും ചേർപ്പുങ്കൽ ഹോളി ക്രോസ് കോളേജിന്‍റെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. സിസിടിവി ദൃശ്യവും ഹാൾടിക്കറ്റും സമർപ്പിച്ച് തങ്ങളുടെ വാദം ശരിയെന്ന് തെളിയിക്കാനാണ് കോളേജ് അധികൃതര്‍ ശ്രമിക്കുന്നത്

പരീക്ഷയ്ക്കിടെ അഞ്ജുവിന്‍റെ ഹാൾ ടിക്കറ്റിനു പിന്നിൽ അന്നേ ദിവസത്തെ അക്കൗണ്ടൻസി പരീക്ഷയുടെ പാഠഭാ​ഗങ്ങൾ എഴുതിവച്ചിരുന്നു എന്നാണ് ചേർപ്പുങ്കലിലെ കോളേജ് അധികൃതർ പറയുന്നത്. പരീക്ഷാഹാളിലുണ്ടായിരുന്ന അധ്യാപകനാണ് ഇക്കാര്യം കണ്ടെത്തിയത്. പിന്നീട് കോളേജ് പ്രിൻസിപ്പാൾ അവിടെയെത്തുകയും അഞ്ജുവിനെ ശാസിക്കുകയും ചെയ്തു. ഇദ്ദേഹം അഞ്ജവിനോട് തന്നെ വന്നു കാണാൻ ആവശ്യപ്പെട്ടതായും പറയുന്നു. എന്നാൽ, രണ്ടരയോടെ പരീക്ഷാഹാൾ വിട്ടു പോയ അഞ്ജുവിനെ മൂന്ന് ദിവസം കഴിഞ്ഞ് മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

സംഭവത്തിൽ മഹാത്മാ​ഗാന്ധി സർവ്വകലാശാലയോട് സർക്കാർ വിശദീകരണം ചോദിച്ചു. സർവ്വകലാശാല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

]]>
കോട്ടയത്ത് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; കോളേജിന് വീഴ്ച പറ്റിയെന്ന് സര്‍വ്വകലാശാല https://malayalees.ch/anju-p-shaji-suicide-bvm-college-cherpunkal-made-lapses-say-mgu-probe-committee/ Thu, 11 Jun 2020 08:47:18 +0000 https://malayalees.ch/?p=26912 ഒരു മണിക്കൂര്‍ കുട്ടിയെ പരീക്ഷ ഹാളില്‍ ഇരുത്തിയത് മാനസിക സംഘര്‍ഷത്തിന് കാരണമായി. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും.

കോട്ടയം ചേര്‍പ്പുങ്കലില്‍ വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ കോളേജിന് വീഴ്ച പറ്റിയതായി സര്‍വ്വകലാശാല അന്വേഷണ സമിതി. ഒരു മണിക്കൂര്‍ കുട്ടിയെ പരീക്ഷ ഹാളില്‍ ഇരുത്തിയത് മാനസിക സംഘര്‍ഷത്തിന് കാരണമായി. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും.

ചേര്‍പ്പുങ്കല്‍ ബി.വി.എം കോളേജിലെ പരീക്ഷക്കിടെ അഞ്ജു പി.ഷാജി

കോപ്പിയടിച്ചെന്ന് പറഞ്ഞ് പരീക്ഷ എഴുതുന്നത് അധ്യാപകര്‍ തടഞ്ഞിരുന്നു. എന്നാല്‍ തുടര്‍ നടപടി സ്വീകരിക്കാതെ ക്ലാസില്‍ തന്നെ ഒരു മണിക്കൂറോളം കുട്ടിയെ ഇരുത്തിയത് ശരിയായ നടപടിയല്ലെന്നാണ് സിന്‍ഡിക്കേറ്റ് അന്വേഷണ സമിതിയുടെ കണ്ടെത്തല്‍. ഇത് സ്റ്റാറ്റ്യൂട്ടിന് എതിരാണ്. മറ്റ് കുട്ടികള്‍ പരീക്ഷ എഴുതുന്നത് നോക്കി വിദ്യാര്‍ത്ഥിനിക്ക് ക്ലാസില്‍ ഇരിക്കേണ്ടി വന്നത് മാനസിക

സമ്മര്‍ദ്ദത്തിലേക്ക് തള്ളി വിട്ടിരിക്കാമെന്നാണ് സമിതിയുടെ കണ്ടെത്തല്‍.

കോളേജിന്‍റെ അശ്രദ്ധയായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.

അതേസമയം വിദ്യാര്‍ത്ഥിനി കോപ്പിയടിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ സമിതിയുടെ അന്വേഷണം തുടരും. ഇന്നലെ കോളേജില്‍ എത്തി പരിശോദന നടത്തിയെങ്കിലും കോപ്പി എഴുതികൊണ്ടുവന്ന ഹാള്‍ ടിക്കറ്റ് പരിശോധിക്കാന്‍ സാധിച്ചില്ല. ഇത് പൊലീസിന്‍റെ പക്കലാണ് ഉള്ളത്. പൂര്‍ണ്ണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ ഇക്കാര്യം കൂടി ഉള്‍പ്പെടുത്താനാണ് തീരുമാനം. അതുകൊണ്ട് തന്നെ സിന്‍ഡിക്കേറ്റ്

അംഗം എം.എസ് മുരളിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം പ്രാഥമിക റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കൂ.

]]>
കോട്ടയത്ത് ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിനിയുടെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍ https://malayalees.ch/kotayam-suicide-case/ Tue, 09 Jun 2020 08:21:29 +0000 https://malayalees.ch/?p=26809 കോളജ് പ്രിന്‍സിപ്പലിനെതിരെ നടപടി എടുക്കാതെ അഞ്ജു ഷാജിയുടെ മൃതദേഹം ഏറ്റെടുക്കില്ലെന്നാണ് കുടുംബം പറയുന്നത്.

കോട്ടയത്ത് കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിനിയുടെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍. കോളജ് പ്രിന്‍സിപ്പലിനെതിരെ നടപടി എടുക്കാതെ അഞ്ജു ഷാജിയുടെ മൃതദേഹം ഏറ്റെടുക്കില്ലെന്നാണ് കുടുംബം പറയുന്നത്.

കോളജ് പുറത്തുവിട്ട തെളിവുകള്‍ അഞ്ജുവിന്റെ ബന്ധുക്കള്‍ നിഷേധിച്ചു. ഹാള്‍ ടിക്കറ്റില്‍ എഴുതിയത് കുട്ടിയല്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നും പിതാവ് ഷാജി ആരോപിച്ചു. അഞ്ജു കോപ്പിയടിച്ചെന്ന് തെളിയിക്കാന്‍ ഹാള്‍ ടിക്കറ്റിന് പിന്നിലെ എഴുത്തും മാനസിക പീഡനം നടന്നിട്ടില്ലെന്ന് തെളിയിക്കാന്‍ സിസിടിവി ദൃശ്യങ്ങളുമാണ് കോളജ് അധികൃതര്‍ പുറത്ത് വിട്ടത്. എന്നാല്‍ ഇത് ശരിയല്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ഹാള്‍ടിക്കറ്റിന് പിന്നിലെ എഴുത്തിന്‍റെ കൈപ്പട അഞ്ജുവിന്‍റേതല്ല. സിസിടിവി ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്താണ് കാണിച്ചത്. അരമണിക്കൂറോളം അച്ചന്‍ അഞ്ജുവിനെ വഴക്ക് പറഞ്ഞിട്ടുണ്ടെന്നും ഇക്കാര്യം പരീക്ഷാ ഹാളില്‍ സമീപത്തിരുന്ന കുട്ടി തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു.

കോട്ടയം മെഡിക്കല്‍ കോളജിലാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത്. കോളജ് അധികൃതര്‍ക്കെതിരെ നടപടിയെടുക്കുന്നത് വരെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്. മൃതദേഹം ആംബുലന്‍സില്‍ നിന്നും ഇറക്കാന്‍ സമ്മതിച്ചില്ല.

]]>
കോട്ടയത്തെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: അസ്വാഭാവിക മരണത്തിന് കേസ് https://malayalees.ch/demand-to-take-action-against-college-in-student-death-case/ Tue, 09 Jun 2020 04:11:53 +0000 https://malayalees.ch/?p=26767 കുട്ടി കോപ്പിയടിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ബന്ധുക്കള്‍.

കോപ്പിയടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് കാണാതായ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളജിനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. കുട്ടി കോപ്പിയടിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ബന്ധുക്കള്‍. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്. അതേസമയം അഞ്ജുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

അഞ്ജു പി ഷാജി കോപ്പിയടിക്കാന്‍ ശ്രമിച്ചെന്നും ഹാള്‍ടിക്കറ്റിന് പിന്നില്‍ പാഠഭാഗങ്ങള്‍ എഴുതികൊണ്ടുവന്നു എന്നുമാണ് ഹോളിക്രോസ് കോളജ് അധികൃതരുടെ ആരോപണം. എന്നാല്‍ പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന അഞ്ജു കോപ്പിയടിക്കില്ലെന്ന് തന്നെയാണ് കുടുംബം വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി കോളജിനെതിരെ നടപടിയെടുക്കണമെന്നാണ് ഉയരുന്ന ആവശ്യം.

കോപ്പിയടിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍വകലാശാല നിര്‍ദ്ദേശങ്ങള്‍ പ്രകാരമുള്ള നടപടികള്‍ മാത്രമാണ് എടുത്തതെന്നാണ് കോളജിന്റെ വിശദീകരണം. സംഭവം വിവാദമായ സാഹചര്യത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

]]>
കോപ്പിയടിച്ചെന്ന് ആരോപിച്ച് ഇറക്കിവിട്ടതിന് പിന്നാലെ കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി https://malayalees.ch/missing-students-body-found-in-kottayam/ Mon, 08 Jun 2020 12:37:37 +0000 https://malayalees.ch/?p=26756 മീനച്ചിലാറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

കോപ്പിയടിച്ചെന്ന് ആരോപിച്ച് പരീക്ഷക്കിടെ ഇറക്കിവിട്ടതിന് പിന്നാലെ കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി. മീനച്ചിലാറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളി പൊടിമറ്റം സ്വദേശിനി അഞ്ജു ഷാജിയെയാണ് ശനിയാഴ്ച മുതൽ കാണാതായത്.

പ്രൈവറ്റ് കോളജിലെ ബിരുദ വിദ്യാർഥിനിയായ അഞ്ജു ഷാജിക്ക് ചേർപ്പുങ്കൽ ഹോളി ക്രോസ് കോളജാണ് പരീക്ഷാ കേന്ദ്രമായി ലഭിച്ചിരുന്നത്. ശനിയാഴ്ച്ച പരീക്ഷ എഴുതുന്നതിനിടെ കോപ്പിയടിച്ചെന്ന് പറഞ്ഞ് ക്ലാസിൽ നിന്ന് ഇറക്കിവിട്ടിരുന്നു. ശനിയാഴ്ച്ച സന്ധ്യ കഴിഞ്ഞും കുട്ടി വീട്ടിൽ എത്താതിരുന്നപ്പോൾ മാതാപിതാക്കൾ കാഞ്ഞിരപ്പള്ളി പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ പരിശോധനയിൽ കുട്ടിയുടെ ബാഗ് ചേർപ്പുങ്കലിലെ പാലത്തിൽ നിന്ന് കണ്ടെത്തി. മീനച്ചിലാറ്റിൽ ചാടിയിരിക്കാം എന്ന നിഗമനത്തിൽ ഫയർഫോഴ്‌സ് മീനച്ചിലാറ്റിൽ തിരച്ചിൽ നടത്തി. എന്നാൽ രണ്ട് ദിവസം തിരഞ്ഞിട്ടും ഫലമുണ്ടായില്ല. ഇന്നാണ് മൃതദേഹം ലഭിച്ചത്.

കുട്ടി പരീക്ഷയെഴുതിയ ഹോളി ക്രോസ് കോളജിനെതിരെ കുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തി‍. വിദ്യാര്‍ഥിനിയെ കോളജ് അധികൃതര്‍ മാനസികമായി പീഡിപ്പിച്ചെന്ന് പിതാവ് ഷാജി പറഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്. മകള്‍ കോപ്പിയടിക്കില്ല, ഇത്രയും നാള്‍ നല്ല മാര്‍ക്കോടെയാണ് ജയിച്ചതെന്നും പിതാവ് പറഞ്ഞു.

]]>
ദേവികയുടെ മരണത്തിന് ഉത്തരവാദി മുഖ്യമന്ത്രിയും വിദ്യാഭ്യാസ വകുപ്പും: സമരം യുഡിഎഫ് ഏറ്റെടുക്കുമെന്ന് ലീഗ് https://malayalees.ch/udf-to-continue-strike-on-devika-death-case-malappuram/ Wed, 03 Jun 2020 05:30:41 +0000 https://malayalees.ch/?p=26467 ദേവികയുടെ ആത്മഹത്യ പുതിയ സംഘം അന്വേഷിക്കും. തിരൂര്‍ ഡിവൈഎസ്പിക്കാണ് ചുമതല.

ഓണ്‍ലൈന്‍ പഠന സൌകര്യമില്ലാത്തതിനാല്‍ മലപ്പുറം വളാഞ്ചേരിയിലെ ദലിത് വിദ്യാര്‍ഥിനി അത്മഹത്യ ചെയ്ത സംഭവത്തില്‍ തുടര്‍ സമരം യുഡിഎഫ് ഏറ്റെടുക്കുമെന്ന് കെപിഎ മജീദ്. വിദ്യാര്‍ഥിനിയുടെ മരണത്തിന് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പിനും മാത്രമാണ് ഉത്തരവാദിത്വം. സമരം ചെയ്യുന്ന വിദ്യാർഥികളെ പൊലീസ് അടിച്ചമർത്തുന്നുവെന്നും മജീദ് മീഡിയവണിനോട് പറഞ്ഞു.

അതേസമയം ദേവികയുടെ ആത്മഹത്യ പുതിയ സംഘം അന്വേഷിക്കും. തിരൂര്‍ ഡിവൈഎസ്പിക്കാണ് ചുമതല.

ദലിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാണ്. വിഷയത്തില്‍ പട്ടികജാതി വകുപ്പ് മന്ത്രി എ കെ ബാലന്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. വിദ്യാഭ്യാസ വകുപ്പും പട്ടികജാതി കമ്മീഷനും വിഷയത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്

പട്ടികജാതി വകുപ്പ് മലപ്പുറം ജില്ലാ ഡെവലപ്മെന്‍റ് ഓഫീസറോടാണ് മന്ത്രി എ കെ ബാലന്‍ റിപ്പോര്‍ട്ട് തേടിയത്. ഇന്ന് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. പട്ടികജാതി കമ്മീഷനും വിദ്യാഭ്യാസ വകുപ്പും ജില്ല വിദ്യാഭ്യാസ ഡയറക്ടറോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതും ഇന്ന് തന്നെ ലഭ്യമാകുമെന്നാണ് വിവരം. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാകും സര്‍ക്കാരിന്‍റെ ഔദ്യോഗിക നിലപാട്.

]]>