student died – malayalees.ch https://malayalees.ch Malayalam Online News Portal Thu, 31 Aug 2023 04:44:59 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png student died – malayalees.ch https://malayalees.ch 32 32 പൊലീസ് പിന്തുടരുന്നതിനിടെ വിദ്യാർത്ഥി മരിച്ച സംഭവം: ആരോപണവിധേയനായ എസ്ഐയുടെ കുടുംബത്തിന് ഭീഷണിയെന്ന് പരാതി https://malayalees.ch/threat-against-kasargod-si-in-relation-with-student-death/ Thu, 31 Aug 2023 04:44:52 +0000 https://malayalees.ch/?p=86999 കാസർ​ഗോഡ് പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ആരോപണവിധേയനായ എസ് ഐയുടെ കുടുംബത്തിന് നേരെ ഭീഷണിയെന്ന് പരാതി. എസ് ഐ രഞ്ജിത്തിന്റെ കുടുംബമാണ് പരാതിയുമായി രം​ഗത്തെത്തിയിരിക്കുന്നത്. വീടിന് മുൻവശത്തെത്തി രണ്ടം​ഗ സംഘം തങ്ങളെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ബൈക്കിലെത്തിയ രണ്ടം​ഗ സംഘം ഭീഷണി മുഴക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്. രഞ്ജിത്തിന്റെ പിതാവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. (Threat against Kasargod SI in relation with student death)

പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് വിദ്യാർ‌ത്ഥി മരിച്ച സംഭവത്തിന്റെ പിറ്റേന്നാണ് ഭീഷണിയുമായി രണ്ടം​ഗ സംഘം വീടിന് മുന്നിലെത്തിയതെന്ന് രഞ്ജിത്തിന്റെ കുടുംബം പറയുന്നു. കുമ്പളയിലെ ഒരു വാടക ക്വാട്ടേഴ്സിലാണ് രഞ്ജിത്തും കുടുംബവും താമസിച്ചുവരുന്നത്. ഭീഷണി മുഴക്കി രണ്ടുപേർ വീടിന് സമീപം എത്തുമ്പോൾ രഞ്ജിത്ത് വീട്ടിൽ ഇല്ലായിരുന്നു. സമാധാനത്തോടെ ഇവിടെ താമസിക്കാൻ അനുവദിക്കില്ലെന്നും മകനെ കൊലപ്പെടുത്തുമെന്നും രണ്ടം​ഗ സംഘം ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്.

ഇന്നലെയാണ് പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ വിദ്യാർത്ഥി ചികിത്സയിലിരിക്കെ മരിച്ചത്. അംഗടിമോഗര്‍ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ഫർഹാസ് ( 17 ) ആണ് മരിച്ചത്.

]]>
കല്ലമ്പലത്ത് കാര്‍ പാഞ്ഞുകയറി വിദ്യാർത്ഥിനി മരിച്ച സംഭവം: അപകടത്തിന് കാരണം അമിത വേഗത https://malayalees.ch/car-rams-into-group-of-students-kills-one-in-tvm/ Thu, 09 Mar 2023 04:33:05 +0000 https://malayalees.ch/?p=77642 കല്ലമ്പലം മണമ്പൂരിൽ ബസ് കാത്ത് നിന്ന വിദ്യാർത്ഥിനിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണം കാറിന്‍റെ അമിത വേഗതയെന്ന് പൊലീസ്. ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് കല്ലമ്പലം കെ.ടി.സി.ടി കോളജിന് സമീപം അപകടമുണ്ടായത്. ഡ്രൈവര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കല്ലമ്പലം പൊലീസ് കേസെടുത്തു.

കോളജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങാന്‍ ബസ് കാത്ത് നിന്ന വിദ്യാർത്ഥിനികളുടെ ഇടയിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്. കൊല്ലം ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു കാര്‍. കാറിന് മുന്നില്‍ പോയ ബസ് നിര്‍ത്തിയപ്പോള്‍ ഇടത്ത് വശത്തുകൂടി വിദ്യാര്‍ഥികളുടെ ഇടയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.

അപകടത്തില്‍ കെ.ടി.സി.ടി കോളജിലെ എം.എ വിദ്യാർത്ഥി സ്രേഷ്ട എം വിജയ്ക്ക് ജീവന്‍ നഷ്ടമായി. പത്തിലേറെ കുട്ടികള്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. ഈ കുട്ടി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരം 3.30നായിരുന്നു അപകടം നടന്നത്. ബസ് സ്റ്റോപ്പിൽ നിന്ന വിദ്യാർത്ഥികൾക്കിടയിലേയ്ക്ക് കൊല്ലം ഭാഗത്തു നിന്നും നിയന്ത്രണം തെറ്റി വന്ന കാർ ഇടിച്ചു കയറുകയായിരുന്നു.

അതേസമയം ആറ്റിങ്ങൽ മാമത്തെ വിജയകുമാറിന്റെ മകളാണ് മരിച്ച ശ്രേഷ്ട. പാരിപ്പള്ളി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് വീട്ടിലേക്ക് കൊണ്ടുവരും.

]]>
ബ്രസീലിലെ സ്കൂളുകളിൽ വെടിവയ്പ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു, 11 പേർക്ക് പരുക്ക് https://malayalees.ch/three-killed-in-twin-school-shootings-in-brazil/ Sat, 26 Nov 2022 07:04:05 +0000 https://malayalees.ch/?p=71925 തെക്കുകിഴക്കൻ ബ്രസീലിലെ രണ്ട് സ്കൂളുകൾക്ക് നേരെ തോക്കുധാരി നടത്തിയ വെടിവയ്‌പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 11 പേർക്ക് പരുക്കേറ്റതായി അധികൃതർ അറിയിച്ചു. എസ്പിരിറ്റോ സാന്റോ സംസ്ഥാനത്തെ അരാക്രൂസിൽ സ്ഥിതി ചെയ്യുന്ന ഒരു പൊതു സ്കൂളിലും മറ്റൊരു സ്വകാര്യ സ്കൂളിലുമാണ് വെടിവയ്പ്പ് നടന്നത്.

വെള്ളിയാഴ്ച രാവിലെയോടെ സ്കൂളിൽ അതിക്രമിച്ചു കയറിയ അക്രമി അധ്യാപകർക്കും വിദ്യാർത്ഥികൾക്കും നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പിന്നീട് ഇയാൾ സമീപമുള്ള മറ്റൊരു സ്കൂളിൽ എത്തി, സമാന രീതിയിൽ ആക്രമണം നടത്തി. കൗമാരക്കാരിയായ പെൺകുട്ടിയെ കൊല്ലുകയും മറ്റ് രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

അക്രമിയെന്ന് സംശയിക്കുന്ന ആളെ അറസ്റ്റ് ചെയ്തതായി സംസ്ഥാന ഗവർണർ റെനാറ്റോ കാസഗ്രാൻഡെ പറഞ്ഞു. സംഭവത്തിന് പിന്നിലെ ഉദ്ദേശം കണ്ടെത്താൻ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് ഗവർണർ ട്വിറ്ററിൽ കുറിച്ചു. അതേസമയം ബ്രസീലിൽ സ്‌കൂൾ വെടിവയ്പ്പുകൾ താരതമ്യേന അപൂർവമാണ്, പക്ഷേ സമീപ വർഷങ്ങളിൽ ഇത്‌ വർദ്ധിച്ചുവരികയാണ്.

]]>