student death – malayalees.ch https://malayalees.ch Malayalam Online News Portal Mon, 26 Jun 2023 12:12:46 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png student death – malayalees.ch https://malayalees.ch 32 32 പുകവലിച്ചതിന് പത്താം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകർ തല്ലിക്കൊന്നതായി ആരോപണം https://malayalees.ch/bihar-teen-dies-after-teachers-allegedly-thrashed-him-for-smoking/ Mon, 26 Jun 2023 12:12:26 +0000 https://malayalees.ch/?p=83346 അധ്യാപകരുടെ ക്രൂര മർദനത്തിൽ 15 കാരന് ദാരുണാന്ത്യം. പൊതുസ്ഥലത്ത് പുകവലിച്ചെന്ന് ആരോപിച്ചായിരുന്നു ഒരു സ്വകാര്യ സ്‌കൂളിന്റെ ഡയറക്ടറും അധ്യാപകനും ചേർന്ന് പത്താം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചത്. മർദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി ഇന്നലെ രാത്രിയോടെ മരിച്ചു.

ബീഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിലെ മധുബനിലുള്ള സ്വകാര്യ സ്‌കൂളിൽ ശനിയാഴ്ചയാണ് സംഭവം. ബജ്രംഗി കുമാർ എന്ന 15 കാരനാണ് മരിച്ചത്. അമ്മയുടെ മൊബൈൽ ഫോൺ നന്നാക്കാൻ മധുബൻ പ്രദേശത്തെ ഒരു കടയിൽ പോയതായിരുന്നു ബജ്രംഗി. ശേഷം 11:30 ഓടെ വീട്ടിലേക്ക് മടങ്ങുന്ന വഴി ഹാർദിയ പാലത്തിനടിയിൽ സുഹൃത്തുക്കളോടൊപ്പം പുക വലിച്ചു.

ഇത് സ്വകാര്യ റസിഡൻഷ്യൽ സ്‌കൂളിന്റെ ചെയർമാൻ വിജയ് കുമാർ യാദവ് കണ്ടു. കുട്ടിയുടെ ബന്ധുവും സ്കൂളിലെ അധ്യാപകനുമായ ജയ് പ്രകാശ് യാദവും ചെയർമാനോടൊപ്പം ഉണ്ടായിരുന്നു. തുടർന്ന് കുട്ടിയുടെ പിതാവിനെ വിളിപ്പിച്ച ശേഷം ചെയർമാൻ ബജ്രംഗിയെ സ്‌കൂൾ കോമ്പൗണ്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരമായി മർദിച്ചു. കുട്ടിയെ നഗ്നനാക്കിയ ശേഷം ബെൽറ്റുകൊണ്ട് അടിക്കുകയായിരുന്നു.

അബോധാവസ്ഥയിലായ ബജ്‌റംഗിയെ മധുബനിലെ ഒരു സ്വകാര്യ നഴ്സിംഗ് ഹോമിലേക്ക് കൊണ്ടുപോയി, പിന്നീട് മുസാഫർപൂരിലേക്ക് റഫർ ചെയ്തു. മുസാഫർപൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രിയോടെ കുട്ടി മരിച്ചു. ബജ്‌റംഗിയുടെ കഴുത്തിലും കൈകളിലും ആഴത്തിലുള്ള മുറിവുകളുണ്ടെന്നും സ്വകാര്യ ഭാഗങ്ങളിലും രക്തസ്രാവമുണ്ടായെന്നും കുട്ടിയുടെ ‘അമ്മ ആരോപിച്ചു.

അതേസമയം ആരോപണങ്ങൾ സ്കൂൾ ചെയർമാൻ നിഷേധിച്ചു. കുട്ടിയെ മർദിച്ചിട്ടില്ല. പുക വലി വീട്ടിൽ അറിയുമെന്ന ഭയത്തിൽ കുട്ടി വിഷം കഴിച്ചതാണെന്നുമാണ് ചെയർമാൻ പറയുന്നത്. കുട്ടിയുടെ അമ്മയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ സ്‌കൂളിന്റെ ഡയറക്ടറും അധ്യാപകനും ഒളിവിലാണ്.

]]>
പെരുമാതുറയിലെ 17കാരന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം; സുഹൃത്തുക്കള്‍ മയക്കുമരുന്ന് കുത്തിവച്ചെന്ന് മാതാവ് https://malayalees.ch/family-alleges-mystery-in-death-of-17-year-old-in-perumanthura/ Wed, 22 Mar 2023 04:43:51 +0000 https://malayalees.ch/?p=78386 തിരുവനന്തപുരം പെരുമാതുറയിലെ 17കാരന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. ഇര്‍ഫാന് മയക്കുമരുന്ന് നല്‍കിയെന്നാണ് കുടുംബത്തിന്റെ ആരോപണം. ദേഹാസ്വസ്ഥ്യം പ്രകടിപ്പിച്ച ഇര്‍ഫാനെ ഇന്നലൊണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുഹൃത്തുക്കള്‍ മയക്കുമരുന്ന് കുത്തിവച്ചതാണ് മരണകാരണമെന്നാണ് മാതാവിന്റെ മൊഴി. മകന്റെ മരണകാരണം മയക്കുമരുന്നിന്റെ അമിത ഡോസാണെന്ന് സംശയിക്കുന്നതായി പൊലീസും പറയുന്നു.

പെരുമാതുറ സ്വദേശികളായ സുല്‍ഫിക്കര്‍- റജില ദമ്പതികളുടെ മകന്‍ ഇര്‍ഫാന്‍ ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറു മണിയോടെയാണ് ഇര്‍ഫാനെ ഒരു സുഹൃത്ത് വീട്ടില്‍ നിന്ന് വിളിച്ചു കൊണ്ടുപോയി.ഏഴുമണിയോടെ മറ്റൊരാളെ ഇര്‍ഫാനെ വീടിനടുത്ത് ഉപേക്ഷിച്ച് കടന്നു കളഞ്ഞുവെന്നാണ് മാതാവ് പരാതിപ്പെടുന്നത്. വീട്ടിലെത്തിയ ഇര്‍ഫാന്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചു ഛര്‍ദ്ദിച്ചു. ആദ്യം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രാഥമിക ചികിത്സ കഴിഞ്ഞു വീട്ടിലേക്കു മടങ്ങി.

ഇന്നലെ അര്‍ധരാത്രിയോടെ വീണ്ടും അസ്വസ്ഥത പ്രകടിപ്പിച്ചതോടെ മെഡിക്കല്‍ കോളജിലേക്കു കൊണ്ട് പോയെങ്കിലും മരിച്ചു. ചില സുഹൃത്തുക്കള്‍ ചേര്‍ന്ന് എന്തോ മയക്കുമരുന്ന് മണപ്പിച്ചു എന്ന് ഇര്‍ഫാന്‍ പറഞ്ഞിരുന്നുവെന്നു മാതാവ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ കഠിനംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു. മയക്കുമരുന്നിന്റെ അമിത ഡോസ് ആണ് മരണകരണമെന്നു പൊലീസ് സംശയിക്കുന്നുണ്ട്. ഇര്‍ഫാന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

]]>
വിറ്റാമിൻ ഗുളിക കഴിക്കുന്നതിൽ പന്തയം; അമിത അളവിൽ ഗുളിക കഴിച്ച 13 കാരി മരിച്ചു https://malayalees.ch/13-year-old-school-girl-dies-after-popping-too-many-vitamin-pills-over-bet/ Sat, 11 Mar 2023 04:58:09 +0000 https://malayalees.ch/?p=77828 പന്തയം വച്ച് വിറ്റാമിൻ ഗുളിക കഴിച്ച ആറ് വിദ്യാർത്ഥികളിൽ ഒരാൾ ചികിത്സയ്ക്കിടെ മരണപ്പെട്ടു. ഊട്ടിയിലെ കണ്ടലിലുള്ള ഉറുദു മിഡിൽ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി സൈബ ഫാത്തിമ (13) ആണ് മരിച്ചത്. മറ്റൊരു പെൺകുട്ടി കൂടി ഗുരുതരാവസ്ഥയിലാണെന്ന് വൃത്തങ്ങൾ അറിയിച്ചു.

ഇക്കഴിഞ്ഞ തിങ്കളാഴ്ച സ്കൂളിൽ അഞ്ച് സഹപാഠികളും സൈബയും ചേർന്ന് 20 മുതൽ 30 വിറ്റാമിൻ ഗുളികകൾവരെ കഴിച്ചിരുന്നു. പന്തയം വച്ച് അമിതമായി ഗുളികകൾ കഴിച്ച കുട്ടികൾ സ്‌കൂൾ വളപ്പിൽ തളർന്നു വീഴുകയുമായിരുന്നുവെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. പെൺകുട്ടികളെ സിഎംസിഎച്ചിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഫാത്തിമയുടെ കരൾ തകരാറിലായതിനെ തുടർന്ന് സ്റ്റാൻലി മെഡിക്കൽ കോളജിലക്ക് മാറ്റാൻ തീരുമാനിച്ചു.

തുടർന്ന് വൈകീട്ട് അഞ്ചുമണിയോടെ പ്രത്യേക ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. രാത്രി എട്ടുമണിയോടെ സേലത്ത് എത്തിയപ്പോൾ ശ്വാസം കിട്ടാത്തതിനെത്തുടർന്ന് സേലം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റൊരു കുട്ടിയും തീവ്രചികിത്സാവിഭാഗത്തിൽ തുടരുകയാണ്. അതിനിടെ സ്‌കൂൾ പ്രധാനാധ്യാപകനെയും ഗുളിക വിതരണത്തിന്റെ മേൽനോട്ട ചുമതല വഹിച്ചിരുന്ന അധ്യാപികയെയും സസ്‌പെൻഡ് ചെയ്തു.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ മരിച്ച പെൺകുട്ടിയുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ആശുപത്രിയിലായ മറ്റ് പെൺകുട്ടികൾക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായവും നൽകും.

]]>
ക്രിസ്മസ് ദിനത്തില്‍ കടലില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി https://malayalees.ch/missing-students-dead-body-found-from-seashore/ Tue, 27 Dec 2022 04:09:13 +0000 https://malayalees.ch/?p=73451 ക്രിസ്മസ് ആഘോഷത്തിനിടെ പുത്തന്‍തോപ്പില്‍ കടലില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി. കണിയാപുരം ചിറ്റാറ്റുമുക്ക് ചിറയ്ക്കല്‍ ഷൈന്‍ നിവാസിലെ ശ്രേയസ് (17), കണിയാപുരം മുസ്താന്‍മുക്ക് വെട്ടാട്ടുവിള വീട്ടില്‍ സാജിദ് (19) എന്നിവരാണ് മരിച്ചത്. പെരുമാതുറ, പുതുക്കുറിച്ച് എന്നിവിടങ്ങളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്ന് പുലര്‍ച്ചെയോടെയാണ് മൃതദേഹം കണ്ടെത്താനായത്. തുടര്‍ന്ന് പൊലീസ് അറിയിച്ചതനുസരിച്ച് ബന്ധുക്കള്‍ സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു .അഞ്ചുതെങ്ങ് കോസ്റ്റല്‍ പൊലീസ് സ്ഥലത്തെത്തി നടപടി ക്രമങ്ങള്‍ക്ക് ശേഷം ചിറയിന്‍കീഴ് മോര്‍ച്ചറിയിലേക്ക് മാറ്റി.

ക്രിസ്മസ് ദിനത്തില്‍ വൈകുന്നേരമാണ് വിദ്യാര്‍ത്ഥികള്‍ അപ്രീതക്ഷിതമായി തിരയില്‍പ്പെട്ടുപോയത്. ആഘോഷങ്ങള്‍ക്കായി കടല്‍ത്തീരത്ത് എത്തിയതായിരുന്നു ഇവര്‍.

]]>
ലോകകപ്പ് മത്സരം കാണാന്‍ പോകുന്നതിനിടെ കിണറ്റില്‍ വീണ വിദ്യാര്‍ത്ഥി മരിച്ചു https://malayalees.ch/student-died-after-falling-into-well-while-going-to-watch-world-cup/ Mon, 05 Dec 2022 04:28:01 +0000 https://malayalees.ch/?p=72324 ലോകകപ്പ് മത്സരം കാണാന്‍ പോകുന്നതിനിടെ കിണറ്റില്‍ വീണ വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം പെരുവള്ളൂരില്‍ ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്നതിനിടെ മത്സരം കാണാന്‍ പോകുമ്പോഴാണ് അപകടമുണ്ടായത്. മാവൂര്‍ സ്വദേശി നാദിര്‍ ആണ് മരിച്ചത്. നജാസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്.

]]>
വിർജീനിയ യൂണിവേഴ്സിറ്റിയിൽ വെടിവയ്പ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു https://malayalees.ch/3-killed-in-shooting-at-us-university-campus/ Tue, 15 Nov 2022 04:32:39 +0000 https://malayalees.ch/?p=71300 യുഎസ് സംസ്ഥാനമായ വിർജീനിയയിലെ യൂണിവേഴ്സിറ്റി കാമ്പസിൽ വെടിവയ്പ്പ്. സംഭവത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി യൂണിവേഴ്സിറ്റി പൊലീസ് അറിയിച്ചു. ക്രിസ്റ്റഫർ ഡാർനെൽ ജോൺസ് എന്ന വിദ്യാർത്ഥിയാണ് സഹപാഠികൾക്ക് നേരെ വെടിയുതിർത്തത്. പ്രതിക്കായി വിവിധ ഏജൻസികൾ തെരച്ചിൽ ആരംഭിച്ചു.

അക്രമിയെ കണ്ടെത്തും വരെ വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷ തേടാനും സർവകലാശാല നിർദ്ദേശം നൽകി. സായുധനും അപകടകാരിയും എന്ന് കരുതപ്പെടുന്ന ഒരാളെ പൊലീസ് തിരയുന്നതിനാൽ ഷാർലറ്റ്‌സ്‌വില്ലിലെ വിർജീനിയ സർവകലാശാലയുടെ പ്രധാന കാമ്പസ് അടച്ചിരിക്കുകയാണെന്ന് യു‌വി‌എ ഓഫീസ് ഓഫ് എമർജൻസി മാനേജ്‌മെന്റ് ട്വീറ്റ് ചെയ്തു.

വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കൗൺസിലിംഗും മാനസിക പിന്തുണയും ലഭ്യമാക്കുമെന്നും യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു.

]]>