stuart broad – malayalees.ch https://malayalees.ch Malayalam Online News Portal Wed, 12 Aug 2020 05:12:04 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png stuart broad – malayalees.ch https://malayalees.ch 32 32 കളിക്കളത്തില്‍ തെറി വിളിച്ചു; സ്റ്റ്യൂവര്‍ട്ട് ബ്രോഡിന് പിഴയിട്ടത് പിതാവും മാച്ച് റഫറിയുമായ ക്രിസ് ബ്രോഡ് https://malayalees.ch/stuart-broad/ Wed, 12 Aug 2020 05:11:51 +0000 https://malayalees.ch/?p=30047 ഇക്കുറി അച്ഛന് ക്രിസ്മസ് കാര്‍ഡയക്കുകയോ സമ്മാനം നല്‍കുകയോ ചെയ്യില്ലെന്നാണ് ബ്രോഡ് ഈ സംഭവത്തിന് ട്വിറ്ററില്‍ രസകരമായി മറുപടി പറഞ്ഞത്

കളിക്കളത്തില്‍ തെറി വിളിച്ചതിന് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം സ്റ്റുവര്‍ട്ട് ബ്രോഡിന് മാച്ച് ഫീയുടെ പതിനഞ്ച് ശതമാനം പിഴ. പിഴയിട്ടത് മറ്റാരുമല്ല, സ്വന്തം പിതാവ് ക്രിസ് ബ്രോഡ് തന്നെ. ക്രിസ് ബ്രോഡ് ആയിരുന്നു മല്‍സരത്തിലെ മാച്ച് റഫറി.

ഇംഗ്ലണ്ട് -പാകിസ്താന്‍ ആദ്യ ടെസ്റ്റ് മല്‍സരത്തില്‍ പാകിസ്താന്‍റെ രണ്ടാം ഇന്നിങ്സിനിടെയാണ് സംഭവം. പാക് താരം യാസിര്‍ ഷായെ പുറത്താക്കിയ ശേഷമായിരുന്നു സ്റ്റ്യൂവര്‍ട്ട് ബ്രോഡിന്‍റെ തെറിവിളി. മാച്ച് റഫറിയായ ക്രിസ് ബ്രോഡിന്‍റെ അന്വേഷണത്തില്‍ സ്റ്റ്യൂവര്‍ട്ട് ബ്രോഡ് കുറ്റം സമ്മതിച്ചു. കുറ്റം സമ്മതിച്ചുവെങ്കിലും പിതാവിനെതിരെ പിണക്കമറിയിച്ചു സ്റ്റ്യൂവര്‍ട്ട് ബ്രോഡ് ട്വിറ്ററില്‍. ഇക്കുറി അച്ഛന് ക്രിസ്മസ് കാര്‍ഡയക്കുകയോ സമ്മാനം നല്‍കുകയോ ചെയ്യില്ലെന്നാണ് ബ്രോഡ് ട്വിറ്ററില്‍ നല്‍കിയ മറുപടി.

ഓള്‍ഡ് ട്രഫോര്‍ഡില്‍ മൂന്ന് വിക്കറ്റിന് വിജയിച്ച ഇംഗ്ലണ്ട് മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ 1-0ന് മുന്നിലാണ്. രണ്ടാം ടെസ്റ്റ് വ്യാഴാഴ്‌ച സതാംപ്‌ടണില്‍ ആരംഭിക്കും. ഇരുപത്തിയൊന്നിനാണ് അവസാന ടെസ്റ്റ് തുടങ്ങുന്നത്.

]]>
‘ബ്രോഡ്, നീയൊരു ഇതിഹാസമാണ്…’; 500 വിക്കറ്റ് നേട്ടത്തില്‍ ബ്രോഡിനെ പ്രശംസിച്ച് യുവരാജ് സിങ് https://malayalees.ch/yuvi-congratulate-broad-for-500-wickets-haul/ Thu, 30 Jul 2020 04:16:40 +0000 https://malayalees.ch/?p=29297 2007 ട്വന്റി20 ലോകകപ്പില്‍ ആറ് സിക്‌സറുകള്‍ വഴങ്ങിയതോടെ അവസാനിച്ചു എന്ന് വിലയിരുത്തപ്പെട്ട കരിയറാണ് 13 വര്‍ഷത്തിനിപ്പുറം ചരിത്രത്തില്‍ ഇടം പിടിക്കുന്നത്

ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റ് നേട്ടം പിന്നിട്ട ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്. ഇന്ന് ആരും ആ ആറ് സിക്‌സുകളെ കുറിച്ച് പറയരുത് എന്ന് ആവശ്യപ്പെട്ടാണ് ബ്രോഡിന് യുവി ആശംസ നേരുന്നത്.

2007 ട്വന്റി20 ലോകകപ്പില്‍ ആറ് സിക്‌സറുകള്‍ വഴങ്ങിയതോടെ അവസാനിച്ചു എന്ന് വിലയിരുത്തപ്പെട്ട കരിയറാണ് 13 വര്‍ഷത്തിനിപ്പുറം ചരിത്രത്തില്‍ ഇടം പിടിക്കുന്നത്. ഇന്ന് ബ്രോഡിന്റെ നേട്ടത്തിന് കയ്യടിക്കാന്‍ തന്റെ ആരാധകരോട് യുവി പറയുന്നു.

സ്റ്റുവര്‍ട്ട് ബ്രോഡിനെ കുറിച്ച് എപ്പോള്‍ എഴുതുമ്പോഴും ആ ആറ് സിക്‌സുകളിലേക്കാണ് നിങ്ങള്‍ എപ്പോഴും വന്നെത്തുന്നത്. ഇന്ന് അത് മാറ്റിവെക്കുക, ബ്രോഡിന്റെ നേട്ടത്തിന് കയ്യടിക്കുക. 500 ടെസ്റ്റ് വിക്കറ്റ് എന്നത് തമാശയല്ല. കഠിനാധ്വാനം, ആത്മസമര്‍പ്പണം, നിശ്ചയദാര്‍ഡ്യം എന്നിവയില്ലാതെ ഇതൊന്നും സാധ്യമല്ല. ബ്രോഡ്, നീയൊരു ഇതിഹാസമാണ്… യുവി ട്വിറ്ററില്‍ കുറിച്ചു.

]]>
സ്റ്റുവര്‍ട്ട് ബ്രോഡ് ഇനി ഇംഗ്ലണ്ടിന്‍റെ ‘അഞ്ഞൂറാന്‍’ https://malayalees.ch/stuart-broad-crosses-500-wickets-haul/ Wed, 29 Jul 2020 05:03:35 +0000 https://malayalees.ch/?p=29215 ഇംഗ്ലണ്ടിനായി ടെസ്റ്റിൽ 500 വിക്കറ്റുകൾ തികയ്ക്കുന്ന രണ്ടാമത്തെ താരമാണ് ബ്രോഡ്

ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ട് ഇംഗ്ലണ്ട് പേസ് ബൗളർ സ്റ്റുവർട്ട് ബ്രോഡ്. വെസ്റ്റിൻഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ അഞ്ചാം ദിനം ഓപ്പണർ ക്രെയ്ഗ് ബ്രാത്ത്‍വൈറ്റ് പുറത്താക്കിയതോടെയാണ് ബ്രോഡ് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.

ഇംഗ്ലണ്ടിനായി ടെസ്റ്റിൽ 500 വിക്കറ്റുകൾ തികയ്ക്കുന്ന രണ്ടാമത്തെ താരമാണ് ബ്രോഡ്. 2017ൽ ജെയിംസ് ആൻഡേഴ്സനാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. ആൻഡേഴ്സന്റെ 500-ാം വിക്കറ്റും ക്രെയ്ഗ് ബ്രാത്ത്‍വൈറ്റായിരുന്നു എന്നതാണ് രസകരമായ കാര്യം. ലോക ക്രിക്കറ്റിൽ ഈ നേട്ടത്തിലെത്തുന്ന ഏഴാമത്തെ ബൗളറാണ് ബ്രോഡ്.

തന്റെ 140-ാം ടെസ്റ്റിൽ നിന്നാണ് ബ്രോഡ് 500 വിക്കറ്റുകളെന്ന നേട്ടം സ്വന്തമാക്കിയത്. ടെസ്റ്റിലെ വിക്കറ്റ് വേട്ടയിലും ഏഴാം സ്ഥാനത്താണ് ബ്രോഡ്. മുത്തയ്യ മുരളീധരൻ (800 വിക്കറ്റ്), ഷെയ്ൻ വോൺ (708), അനിൽ കുംബ്ലെ (619), ജെയിംസ് ആൻഡേഴ്സൻ (589), ഗ്ലെൻ മഗ്രാത്ത് (563), കോർട്ട്നി വാൽഷ് (519) എന്നിവരാണ് ഇക്കാര്യത്തിൽ ബ്രോഡിനു മുന്നിലുള്ളത്.

]]>