strike – malayalees.ch https://malayalees.ch Malayalam Online News Portal Mon, 27 Nov 2023 11:27:26 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png strike – malayalees.ch https://malayalees.ch 32 32 മിനിമം വേതനം 400 രൂപ ആക്കണം; ഫാക്ടറികൾക്ക് മുന്നിൽ രാപ്പകൽ സമരവുമായി കശുവണ്ടി തൊഴിലാളികൾ https://malayalees.ch/cashew-workers-with-strike-demanding-increase-in-minimum-wages/ Mon, 27 Nov 2023 11:27:20 +0000 https://malayalees.ch/?p=91866 മിനിമം വേതനം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികളുടെ സമരം. മിനിമം വേതനം 400 രൂപയെങ്കിലും ആക്കി കിട്ടാൻ ആറു ദിവസമായി പൊരി വെയിലത്ത് സമരം ചെയ്യുകയാണ് കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികൾ. ഇപ്പോഴും ശരാശരി 200 രൂപയോളം മാത്രമാണ് കശുവണ്ടി തല്ലുന്ന തൊഴിലാളിക്ക് ലഭിക്കുന്നത്.

എട്ടു വർഷമായി ഈ മേഖലയിൽ ഒരു ശമ്പള പരിഷ്കരണം വന്നിട്ട്. ആറു ദിവസമായി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് വിവിധ ഫാക്ടറികൾക്ക് മുന്നിൽ രാപ്പകൽ സമരം. 200 രൂപ കൊണ്ട് ഇക്കാലത്ത് എങ്ങനെ ജീവിക്കും എന്ന് തൊഴിലാളി ചോദിക്കുന്നു

ഗേറ്റ് പോലും തടഞ്ഞ് തൊഴിലാളി സ്ത്രീകൾ ജീവിത സമരത്തിനായി ഒന്നിച്ചപ്പോൾ സംഘടനകൾക്കും ഒപ്പം നിൽക്കേണ്ടിവന്നു. ഇന്നു നടക്കുന്ന ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ സംസ്ഥാനപാത ഉപരോധിച്ച അടക്കമുള്ള സമരം ആലോചിക്കേണ്ടി വരുമെന്നാണ് കശുവണ്ടി തൊഴിലാളികൾ പറയുന്നത്.

]]>
സംസ്ഥാനത്തെ കോളേജുകളിൽ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് https://malayalees.ch/ksu-to-hold-education-strike-on-fake-certificate-controversy/ Tue, 20 Jun 2023 04:30:54 +0000 https://malayalees.ch/?p=82976 ഉന്നതവിദ്യാഭ്യാസ മേഖലയെ എസ്എഫ്ഐ തകർത്തെറിയുന്നു എന്ന് ആരോപിച്ച് നാളെ സംസ്ഥാനത്തെ കോളേജുകളിൽ കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വനം ചെയ്തു. വ്യാജന്മാരുടെ കൂടാരമായി എസ്എഫ്ഐ മാറുമ്പോൾ, ഉന്നതവിദ്യാഭ്യാസ മേഖലയെ എസ്എഫ്ഐ തകർത്തെറിയുമ്പോൾ, മൗനത്തിൽ ആയിരിക്കുന്ന സർക്കാർ മൗനം വെടിയണം എന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി കെ.എസ്.യു പ്രതിഷേധത്തിലേക്ക് നീങ്ങുകയാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവ്യർ അറിയിച്ചു. 

പ്രതിഷേധത്തിന്റെ ഭാഗമായി നാളെ സംസ്ഥാന വ്യാപകമായി കോളേജുകളിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്യുന്നതായി കെ എസ് യു സംസ്ഥാന പ്രസിഡന്റ്‌ അറിയിച്ചു.

]]>
ശമ്പള കുടിശ്ശിക: കെഎസ്ആർടിസിയിൽ ഇന്ന് ബിഎംഎസ് പണിമുടക്ക് https://malayalees.ch/ksrtc-faces-strike-by-bms-workers-over-salary-arrears/ Mon, 08 May 2023 04:34:12 +0000 https://malayalees.ch/?p=80864 ശമ്പളം കൃത്യമായി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയിൽ ഇന്ന് ബി.എം.എസ് യൂണിന്റെ നേതൃത്വത്തിൽ പണിമുടക്ക് സമരം. രാത്രി 12 മണിക്ക് തുടങ്ങിയ സമരം 24 മണിക്കൂറാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. പണിമുടക്കി സമരം ചെയുന്നത് ബി.എം.എസ് യൂണിയൻ മാത്രമാണെന്നതിനാൽ സർവീസുകളെ കാര്യമായി ബാധിക്കാനിടയില്ല. എന്നാൽ ദീർഘദൂര സർവീസുകളെ ബാധിച്ചേക്കും.
പണിമുടക്കിനെതിരെ കെഎസ്ആർടിസി ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്.ണിമുടക്കിൽ ബസ്സുകൾ തടയുകയോ, കേടുപാടുകൾ വരുത്തുകയോ ചെയ്താൽ കർശന നടപടി സ്വീകരിക്കാൻ കെഎസ്ആർടിസി മാനേജ്മെന്റ് ഉത്തരവിട്ടു. ഇത്തരത്തിൽ ആക്രമണം നടത്തുന്ന ജീവനക്കാരുടെ ഫോട്ടോ, വീഡിയോ എന്നിവ യൂണിറ്റ് ഓഫീസർമാർ, വിജിലൻസിൽ പ്രവർത്തിക്കുന്ന ഇൻസ്പെക്ടർമാർ തുടങ്ങിയവർ ഉടൻതന്നെ ഓപ്പറേഷൻ കൺട്രോൾ റൂമിലേക്ക് അയക്കേണ്ടതാണ്.

ഇത്തരത്തിൽ സർവീസ് മുടക്കാൻ ശ്രമം നടത്തുകയോ വാഹനങ്ങളിൽ ഏതെങ്കിലും തരത്തിൽ കേടുപാടുകൾ വരുത്തുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മാനേജ്മെന്റ് മുന്നറിയിപ്പ് നൽകി. പണിമുടക്കുന്ന ജീവനക്കാരിൽ നിന്നും സർവീസ് തടസ്സപെടുന്നതുമൂലമുള്ള നഷ്ടം ഈടാക്കും എന്നും മാനേജ്‌മന്റ് അറിയിച്ചു.

അഞ്ചാം തീയിതിക്ക് മുമ്പായി ശമ്പളം നൽകുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പും ലംഘിക്കപ്പെട്ടതോടെയാണ് തൊഴിലാളി സംഘടനകൾ സമരത്തിലേക്ക് നീങ്ങിയത്. സി.ഐ.ടി.യുവും ഐ.എൻ.ടിയുസിയും ചീഫ് ഓഫീസിന് മുന്നിൽ സംയുക്ത പ്രതിഷേധത്തിലാണ്.

 

]]>
ഡിഎ കുടിശ്ശിക: ബംഗാളിൽ സർക്കാർ ജീവനക്കാർ ഇന്ന് പണിമുടക്കും; തലവെട്ടിയാലും നൽകില്ലെന്ന് മമത https://malayalees.ch/govt-employees-call-for-strike-in-bengal-mamata-warns-action-against-protestors/ Fri, 10 Mar 2023 04:44:14 +0000 https://malayalees.ch/?p=77731 പശ്ചിമ ബംഗാളിൽ സംസ്ഥാന വ്യാപകമായി സർക്കാർ ജീവനക്കാർ ഇന്ന് പണിമുടക്കും. ക്ഷാമബത്ത (ഡിഎ) കുടിശ്ശിക നൽകണമെന്നാവശ്യപ്പെട്ടാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. അതേസമയം സമരത്തെ നേരിടാൻ ജോലിക്ക് ഹാജരാകാത്ത ജീവനക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് പശ്ചിമ ബംഗാൾ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു.

2020ൽ ആറാം ശമ്പള കമീഷൻ റിപ്പോർട്ട്‌ നടപ്പാക്കിയതിനുശേഷം 32 ശതമാനം ഡിഎ കുടിശ്ശികയാണ്. ഇതിൽ പ്രതിഷേധിച്ചാണ് ജീവനക്കാരുടെ സംഘടനകൾ സംയുക്ത പൊതു പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സർക്കാർ ഭീഷണിയെ അവഗണിച്ച് സമരവുമായി മുന്നോട്ടുപോകുമെന്ന് സംയുക്ത ഫോറം പ്രതിനിധികൾ അറിയിച്ചു.

സർക്കാർ ജീവനക്കാർക്ക് വെള്ളിയാഴ്ച അവധി അനുവദിക്കില്ലെന്ന് വിജ്ഞാപനത്തിൽ പറയുന്നു. മെഡിക്കൽ ലീവുകൾ, കുടുംബത്തിലെ മരണം, ഗുരുതരമായ അസുഖം, ശിശു സംരക്ഷണം, പ്രസവം തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്ക് അവധിയെടുത്തവർക്ക് വിജ്ഞാപനം ബാധകമല്ല. വെള്ളിയാഴ്ച ഡ്യൂട്ടിക്ക് ഹാജരാകാത്ത ജീവനക്കാർക്ക് ആദ്യം കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും വിശദീകരണം തൃപ്തിയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നും ധനകാര്യ വകുപ്പ് മുന്നറിയിപ്പ് നൽകി.

“തലവെട്ടിയാലും” സർക്കാർ ജീവനക്കാർക്ക് അധിക ക്ഷാമബത്ത നൽകാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരുന്നു. മാർച്ച് 6 ന് നടന്ന നിയമസഭാ സമ്മേളനത്തിലായിരുന്നു പ്രതികരണം. ജീവനകാർക്ക് മറ്റ്‌ സംസ്ഥാനങ്ങളെക്കാളും കേന്ദ്ര ജീവനകാരേക്കാളും കൂടുതൽ അവധി ലഭിക്കുന്നുണ്ട്‌. അതുകൊണ്ട്‌ തൃപ്തിപ്പെടണമെന്നും മമത നിയമസഭയിൽ പ്രസ്താവിച്ചു.

]]>
കഴിഞ്ഞ മാസത്തെ ശമ്പളം ലഭിച്ചില്ല; കെഎസ്ആർടിസി ജീവനക്കാർ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു https://malayalees.ch/salary-problem-ksrtc-employees-strike/ Fri, 06 Jan 2023 07:39:15 +0000 https://malayalees.ch/?p=74052 കഴിഞ്ഞ മാസത്തെ ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാർ പ്രതിഷേധത്തിലേക്ക്. പ്രതിപക്ഷ യൂണിയനായ ടി ഡി എഫ് ചീഫ് ഓഫീസിനു മുന്നിൽ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. ഭരണകക്ഷി യൂണിയനായ സിഐടിയു മേഖലാതലത്തിൽ പ്രതിഷേധ ജാഥകളും നടത്തുകയാണ്. എല്ലാമാസവും അഞ്ചാം തീയതി ശമ്പളം നൽകാമെന്ന മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ ധാരണ ഇതുവരെ പാലിക്കാൻ ആയിട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് സമരം. 

ശമ്പളം ഔദാര്യമല്ല അവകാശമാണെന്ന് മനസ്സിലാക്കാത്തത്പിണറായി സർക്കാരിനും കെഎസ്ആർടിസി മാനേജ്മെൻ്റിനും മാത്രമാണെന്ന് ടി.ഡി.എഫ് സംസ്ഥാന തമ്പാനൂർ രവി ആരോപിച്ചു. ശമ്പളം കിട്ടുന്നതുവരെ നിരാഹാര സമരം തുടരുമെന്നും കൂടുതൽ പ്രവർത്തകരെ അണിനിരത്തുമെന്നും വിൻസൻ്റ് എംഎൽഎ യോഗത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.

ക്രിസ്‌മസ്‌ അവധിക്കാലത്ത്‌ റെക്കോർഡ്‌ കളക്‌ഷനാണ് കെഎസ്‌ആർടിസിക്ക് ലഭിച്ചത്. 12 ദിവസംകൊണ്ട്‌ 90.41 കോടി വരുമാനമാണ്‌ നേടിയത്‌. ഡിസംബർമാസ വരുമാനം 222.32 കോടിയെന്ന സർവകാല റെക്കോഡിലുമെത്തി. ചരിത്രത്തിൽ ഇതുവരെ കെഎസ്‌ആർടിസി 200 കോടി തികച്ചിട്ടില്ല. 2022 സെപ്‌തംബറിലായിരുന്നു ഇതിന്‌ മുമ്പ്‌ കൂടിയ കലക്‌ഷൻ. 198 കോടി.

ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള സ്വിഫ്‌റ്റ്‌ സർവീസും നേട്ടമായി. ക്രിസ്‌മസ്‌ തലേന്ന്‌ 8.3 കോടി രൂപയാണ്‌ കളക്‌ഷൻ. ഓണാവധിക്കുശേഷം 2022 സെപ്‌തംബർ 12ന്‌ നേടിയ 8.41 കോടിയാണ്‌ പ്രതിദിന റെക്കോഡ്‌. ഡിസംബർ 23ന്‌ 8.13 കോടിയും ജനുവരി രണ്ടിന്‌ 8.2 കോടിയും കളക്‌ഷൻ നേടിയിരുന്നു.

]]>
സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധം : ഹൈക്കോടതി https://malayalees.ch/govt-employee-strike-is-illegal-says-highcourt/ Thu, 05 Jan 2023 09:42:01 +0000 https://malayalees.ch/?p=74013 സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്ന് ഹൈക്കോടതി. പണിമുടക്കിയാൽ കർശന നടപടി വേണമെന്നും പണിമുടക്കുന്നവർക്ക് ശമ്പളത്തിന് അർഹതയില്ലെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തിൽ സർക്കാർ ശക്തമായ നടപടിയെടുക്കണമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

ജസ്റ്റിസ് എസ്.മണികുമാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് നിർദ്ദേശം. പണിമുടക്കു നിയമവിരുദ്ധമാണെന്നു വ്യക്തമാക്കിയ കോടതി പണിമുടക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് നിർദേശിച്ചു. സർവീസ് ചട്ടം റൂൾ 86 പ്രകാരം പണിമുടക്കു നിയമ വിരുദ്ധമാണ് എന്നും കോടതി ചൂണ്ടിക്കാട്ടി. പണിമുടക്കുന്നവർക്ക് ശമ്പളം നൽകുന്നത് പണിമുടക്കിനെ പ്രോത്സാഹിപ്പിക്കാനാണ്. പണിമുടക്കുന്നവർക്കു ശമ്പളത്തിന് അർഹതയില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

കഴിഞ്ഞ വർഷം സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്കിനെതിരെ തിരുവനന്തപുരം സ്വദേശി ചന്ദ്രചൂഡൻ നായർ സമർപ്പിച്ച പൊതു താൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. പണിമുടക്കിയ ജീവനക്കാർക്ക് ശമ്പളം അനുവദിച്ചതിനെ നേരത്തെയും കേസ് പരിഗണിക്കുമ്പോൾ കോടതി വിമർശിച്ചിരുന്നു.

]]>
സൂപ്രണ്ടിന്റെ സസ്പെൻഷൻ പിൻവലിച്ചില്ല; കെജിഎംഒഎ കോഴിക്കോട് ജില്ലയിൽ സമരം പുനരാരംഭിക്കുന്നു https://malayalees.ch/kgmoa-continues-strike/ Sat, 11 Jun 2022 04:24:46 +0000 https://malayalees.ch/?p=63221 കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടിൻ്റെ സസ്പെൻഷൻ പിൻവലിക്കാമെന്ന ഉറപ്പ് ആരോഗ്യമന്ത്രി പാലിക്കുന്നില്ലെന്നാരോപിച്ച് കെജിഎംഒഎ കോഴിക്കോട് ജില്ലയിൽ സമരം പുനരാരംഭിക്കുന്നു. ചൊവ്വാഴ്ച ജില്ലയിലെ എല്ലാ ആശുപത്രികളിലെയും ഡോക്ടേഴ്സ് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും. സസ്പെൻഷൻ ഉത്തരവ് പുനപരിശോധിക്കാൻ ആരോഗ്യ മന്ത്രി ചുമതലപ്പെടുത്തിയ ആരോഗ്യ വകുപ്പ് ഡയറക്ടർ റിപ്പോർട്ട് നൽകി മൂന്നു ദിവസമായിട്ടും തുടർ നടപടികളൊന്നും ഉണ്ടായിട്ടില്ല.

ഒ.പി.ബഹിഷ്കരണം ഉൾപ്പടെയുള്ള സമരത്തിലേക്ക് ഡോക്ടേഴ്സ് നീങ്ങിയതോടെയാണ് ആരോഗ്യ മന്ത്രി കെജിഎംഒഎ നേതാക്കളുമായി ചർച്ച നടത്തി സസ്പെൻഷൻ പുനപരിശോധിക്കാൻ നിർദേശം നൽകിയത്. ഡോക്ടേഴ്സ് താൽക്കാലികമായി സമരം നിറുത്തുകയും ആരോഗ്യ വകുപ്പ് ഡയറക്ടർ കുതിരവട്ടത്തെത്തി അന്വേഷണം നടത്തി റിപ്പോർട്ട് നൽകുകയും ചെയ്തു.

ബുധനാഴ്ച വൈകുന്നേരമാണ് ആരോഗ്യ മന്ത്രിക്ക് റിപ്പോർട്ട് നൽകിയത്. ഇതിൻമേൽ തീരുമാനമൊന്നും പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് ചൊവ്വാഴ്ച ഡോക്ടേഴ്സ് കൂട്ട അവധിയെടുക്കുന്നത്. അന്നേദിവസം അത്യാഹിത വിഭാഗവും ലേബർ റൂമും അടിയന്തര ശസ്ത്രക്രിയ വിഭാഗവും മാത്രമെ പ്രവർത്തിക്കു. എന്നിട്ടും സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി സമരം നടത്താനാണ് തീരുമാനം. കുതിരവട്ടത്ത് ചികിത്സയിലുണ്ടായിരുന്ന റിമാന്റ് പ്രതി ചാടി പോയി വാഹന അപകടത്തിൽ മരിച്ച സംഭവത്തിലാണ് സൂപ്രണ്ട് കെ.സി.രമേശിനെ സസ്പെന്റ് ചെയ്തത്.

]]>
കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; സിഐടിയു സമരം ഇന്ന് മുതൽ https://malayalees.ch/ksrtc-pay-crisis-citu-strike-from-today/ Mon, 06 Jun 2022 04:29:49 +0000 https://malayalees.ch/?p=62935 കെഎസ്ആർടിസി ശമ്പള പ്രതിസന്ധി പരിഹരിക്കണം എന്നാവശ്യപ്പെട്ട് സിഐടിയു ഇന്ന് മുതൽ അനിശ്ചിത കാല സമരത്തിലേക്ക്. ശമ്പള വിതരണവുമായി ബന്ധപ്പെട്ട് മാനേജ്മെന്റിനോട് ഇടഞ്ഞുനിൽക്കുകയാണ് തൊഴിലാളി യൂണിയനുകൾ. ചീഫ് ഓഫിസിന് മുന്നിലാണ് സിഐടിയു അനിശ്ചിത കാല സമരവും രാപ്പകൽ സമരവും നടത്തുന്നത്.

സമരമല്ലാതെ ഇനി മറ്റ് മാർഗങ്ങളില്ലെന്ന് ബിഎംഎസും അറിയിച്ചിട്ടുണ്ട്. ശമ്പള പ്രതിസന്ധി ചർച്ചചെയ്യാൻ മാനേജ്മെന്റ് വിളിച്ച യോഗം തൊഴിലാളി സംഘടനകൾ ബഹിഷ്‌കരിച്ചിരുന്നു. ഈ മാസം ഇരുപതാം തീയതിക്ക് മുമ്പ് ശമ്പളം പ്രതീക്ഷിക്കേണ്ടെന്ന നിലപാട് മാനേജ്മെന്റ് അറിയിച്ചതിനെ തുടർന്നാണ് യൂണിയനുകൾ യോഗം ബഹിഷ്‌കരിച്ചത്.

മാനേജമെന്റിന്റെ പിടിപ്പുകേടാണ് പ്രതിസന്ധികൾക്ക് കാരണമെന്നും യൂണിയൻ നേതാക്കൾ വ്യക്‌തമാക്കി. ആദ്യം ശമ്പളം ഉറപ്പാക്കൂ, അത് കഴിഞ്ഞാകാം ചർച്ച എന്ന നിലപാട് സ്വീകരിച്ചാണ് സിഐടിയു സമരത്തിലേക്ക് കടക്കുന്നത്.

]]>
സംസ്ഥാനത്ത് മത്സ്യബന്ധന പണിമുടക്ക് തുടരുന്നു https://malayalees.ch/fishermen-strike-continue-kerala/ Mon, 23 May 2022 05:38:04 +0000 https://malayalees.ch/?p=62228 സംസ്ഥാനത്ത് മത്സ്യ മേഖലാ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മത്സ്യബന്ധന പണിമുടക്ക് തുടരുന്നു. മണ്ണെണ്ണ വിലവർധന തടയുക, മത്സ്യമേഖലയ്ക്ക് ദോഷകരമായ കേന്ദ്ര, സംസ്ഥാന നിയമങ്ങൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മത്സ്യത്തൊഴിലാളികൾ ഇന്ന് പണിമുടക്ക് നടത്തുന്നത്.

തീരശോഷണം സംഭവിച്ച മേഖലകൾ കേന്ദ്രീകരിച്ച് അടിയന്തിരമായ ഒരു പദ്ധതി നടപ്പിലാക്കാൻ സർക്കാർ തയ്യാറാവണം. ഇന്ന് സെക്രട്ടേറിയറ്റിനു മുന്നിൽ വലിയ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. ഒൻപതോളം മത്സ്യത്തൊഴിലാളി സംഘടനകളാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്.

]]>
പന്നിയങ്കര ടോൾ വിഷയം; സംസ്ഥാന വ്യാപക പണിമുടക്കിനൊരുങ്ങി ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ https://malayalees.ch/bus-operators-organization-moves-for-state-wide-strike/ Sat, 30 Apr 2022 04:15:11 +0000 https://malayalees.ch/?p=60999 പന്നിയങ്കര ടോൾ വിഷയത്തിൽ സംസ്ഥാന വ്യാപകമായി പണിമുടക്കിന് മുന്നറിയിപ്പ്. മോട്ടോർ വാഹന പണിമുടക്ക് നടത്തുമെന്ന് ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ ഭാരവാഹി ട്വന്റിഫോറിനോട് പറഞ്ഞു.

പന്നിയങ്കര ടോൾ പ്ലാസയിലൂടെ സർവീസ് നടത്തുന്ന 150 ഓളം സ്വകാര്യ ബസുകൾ
കഴിഞ്ഞ 22 ദിവസമായി സർവീസ് നടത്തുന്നില്ല. ആ റൂട്ടിലെ ബസ് സർവീസുകളും, തൃശൂർ, പാലക്കാട് ബസുകളുടേയും സർവീസ് നിർത്തിയിട്ടും അധികൃതർ ചർച്ചയ്ക്ക് തയാറായില്ലെന്ന് ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ ഭാരവാഹി പറഞ്ഞു. അതുകൊണ്ടാണ് മോട്ടോർ വാഹന പണിമുടക്കിലേക്ക് കടക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.

മോട്ടോർ വാഹന മേഖലയിൽ ഉപജീവനം നടത്തുന്ന കേരളത്തിലെ മുഴുവൻ പേരെയും അണിനിരത്തി പണിമുടക്കിന് ഒരുങ്ങുകയാണ് ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. ഇത് സംബന്ധിച്ച് ട്രേഡ് യൂണിയനുകളുമായി ചർച്ച നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

മെയ് 1 ന് ശേഷം തീരുമാനം ഉണ്ടായില്ലെങ്കിൽ പണിമുടക്കിലേക്ക് തന്നെ നീങ്ങുമെന്നും ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ അറിയിച്ചു.

]]>