Stray-dogs – malayalees.ch https://malayalees.ch Malayalam Online News Portal Wed, 14 Jun 2023 04:25:55 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Stray-dogs – malayalees.ch https://malayalees.ch 32 32 തെരുവുനായ ആക്രമണം; സൈക്കിളിൽ നിന്ന് വീണ വിദ്യാർത്ഥിയുടെ 3 പല്ലുകൾ പോയി, മുഖത്തും പരുക്ക് https://malayalees.ch/stray-dog-attack-in-thrissur-student-injured/ Wed, 14 Jun 2023 04:25:42 +0000 https://malayalees.ch/?p=82680 തൃശൂരിൽ തെരുവുനായ ആക്രമണത്തെ തുടർന്ന് സൈക്കിളിൽ നിന്ന് വീണ വിദ്യാർഥിക്ക് പരുക്ക്. ചിയ്യാരത്തെ ജെറി യാസിന്റെ മകൻ എൻ ഫിനോയ്ക്കാണ് (16) പരുക്കേറ്റത്. കുട്ടിയുടെ 3 പല്ലുകൾ കൊഴിഞ്ഞു പോവുകയും മുഖത്ത് മുറിവേൽക്കുകയും ചെയ്തു.

ട്യൂഷൻ കഴിഞ്ഞ് സുഹൃത്തിനൊപ്പം സൈക്കിളിൽ വരുമ്പോഴായിരുന്നു തെരുവുനായയുടെ ആക്രമണം ഉണ്ടായത്. നായയുടെ ആക്രമണത്തിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ സൈക്കിൾ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് വീഴുകയായിരുന്നു. വിദ്യാർത്ഥിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

]]>