Stray dog – malayalees.ch https://malayalees.ch Malayalam Online News Portal Fri, 28 Jul 2023 08:12:18 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Stray dog – malayalees.ch https://malayalees.ch 32 32 ‘കുഞ്ഞിനെ കൊന്നത് അപമാനം ഭയന്ന്’; നവജാത ശിശുവിൻ്റെ മൃതദേഹം തെരുവ് നായ കടിച്ചുവലിച്ച സംഭവം കൊലപാതകം https://malayalees.ch/mother-killed-the-newborn-baby-in-anchuthengu/ Fri, 28 Jul 2023 08:12:11 +0000 https://malayalees.ch/?p=85178 തിരുവനന്തപുരം അഞ്ചുതെങ്ങ് തീരത്ത് കരക്കടിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ കടിച്ചുവലിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. മാനഹാനി ഭയന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് അമ്മ പൊലീസിന് മൊഴി നൽകി. നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച മാമ്പള്ളി സ്വദേശി ജൂലിയെ ഇന്ന് രാവിലെയാണ് അഞ്ചുതെങ്ങ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 18ന് രാവിലെയാണ് മാമ്പള്ളി പള്ളിക്ക് പുറക് വശത്തെ തീരത്ത് നവജാത ശിശുവിന്റെ മൃതശരീരം കരക്കടിഞ്ഞത്. ഒരു കൈയും കാലും നഷ്ടപ്പെട്ട നിലയിലായിരുന്നു മൃതദേഹം. ഒറ്റനോട്ടത്തില്‍ ഒരു പാവയുടെ രൂപത്തിലായിരുന്നതിനാല്‍ പ്രദേശവാസികള്‍ ആദ്യം ഇത് ശ്രദ്ധിച്ചിരുന്നില്ല. ഇത് മണത്തെത്തിയ തെരുവ് നായ കടിച്ചെടുത്ത് മാമ്പള്ളി നടവഴിയില്‍ കൊണ്ട് ഇടുകയും എവിടെ വച്ച് കടിച്ചു വലിക്കുകയുമായിരുന്നു.

നവജാത ശിശുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞ പ്രദേശവാസികള്‍ ഉടന്‍ തന്നെ അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച അമ്മയെ കണ്ടെത്തിയത്. അറസ്റ്റിന് പിന്നാലെ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഇതോടെയാണ് കൊലപാതക വിവരം പുറത്തായത്.

വർഷങ്ങളായി വിധവയായിരുന്ന താൻ ഗർഭിണിയായ വിവരം പുറത്തറിഞ്ഞാലുണ്ടാകുന്ന അപമാനം ഭയന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് അമ്മ ജൂലിയുടെ മൊഴി.

]]>
  പത്തനംതിട്ടയില്‍ അമ്മയോടൊപ്പം ബസ് കാത്തുനിന്ന കുട്ടിക്കുനേരെ തെരുവുനായ ആക്രമണം   https://malayalees.ch/stray-dog-attack-in-pathanamthitta-3/ Fri, 18 Nov 2022 10:54:50 +0000 https://malayalees.ch/?p=71512 പത്തനംതിട്ട വടശേരിക്കര അരീക്കകാവില്‍ സ്‌കൂളില്‍ പോകാന്‍ ബസ് കാത്തുനിന്ന നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ തെരുവുനായ കടിച്ചു. ഇന്ന് രാവിലെ ബസ് സ്റ്റോപ്പില്‍ അമ്മയോടൊപ്പം നിന്ന് ഇഷാന്‍ എന്ന കുട്ടിയെയാണ് തെരുവുനായ കടിച്ചത്. കുട്ടിയുടെ കയ്യിലും തോള്‍ ഭാഗത്തുമാണ് കടിയേറ്റത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കൊണ്ടുവന്ന കുട്ടിയെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. 

]]>
കൊച്ചിയിൽ പ്രഭാതസവാരിക്കിറങ്ങിയ 12 പേരെ തെരുവുനായ ഓടിച്ചിട്ട് കടിച്ചു; പരുക്കേറ്റവർ കളമശ്ശേരി മെഡിക്കൽ കോളജിൽ https://malayalees.ch/12-people-were-bitten-by-street-dog-in-kochi/ Tue, 11 Oct 2022 04:32:27 +0000 https://malayalees.ch/?p=69381 കൊച്ചിയിൽ രാവിലെ 12 ഓളം പേർക്ക് തെരുവ് നായയുടെ കടിയേറ്റു. പ്രഭാത സവാരിക്ക് ഇറങ്ങിയവർക്കാണ് നായയുടെ കടിയേറ്റത്. കുസാറ്റ് ക്യാമ്പസ്, തൃക്കാക്കര എന്നിവിടങ്ങളിലാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്. നായയുടെ കടിയേറ്റവർ കളമശ്ശേരി മെഡിക്കൽ കോളജിലും തൃക്കാക്കര സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി. ഒരേ നായ ആണ് പരിസരത്ത് അക്രമം നടത്തിയത് എന്നാണ് ലഭ്യമാകുന്ന വിവരം.

ആക്രമണകാരികളായ തെരുവുനായകളെയും പേപ്പട്ടികളെയും കൊല്ലാൻ അനുമതി തേടിയുള്ള കേരളത്തിന്റെ അപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. തെരുവുനായകളെ നിയന്ത്രിക്കണമെന്ന ഹരജികൾക്ക് അനുബന്ധമായാണ് സുപ്രീംകോടതി അപേക്ഷ പരിഗണിക്കുക. ഹർജിയിൽ സുപ്രിം കോടതി ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചേക്കും.

കേരളത്തിൽ നൂറുകണക്കിന് ആളുകൾക്ക് ദിവസേന നായകളുടെ കടി ഏൽക്കുകയും മരണം സംഭവിക്കുകയും ചെയ്യുന്നതിനാൽ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. തെരുവ് നായകളുടെ എണ്ണം നിയന്ത്രണാതീതമായതോടെ കൊല്ലാനുള്ള അനുമതി തേടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സുപ്രീംകോടതിയിൽ എത്തിയിട്ടുണ്ട്.

കോഴിക്കോട് നഗരസഭയും കണ്ണൂർ ജില്ലാ പഞ്ചായത്തുമാണ് സുപ്രീംകോടതിയിൽ പ്രത്യേക അപേക്ഷ നൽകിയിരിക്കുന്നത്. കേരളത്തിൽ തെരുവുനായകളെ കൂട്ടത്തോടെ കൊല്ലാൻ നടത്തുന്ന നീക്കങ്ങൾ തടയണമെന്ന ഹർജിയും സുപ്രിം കോടതി ഇന്ന് പരിഗണിക്കും.

]]>
ചാലക്കുടിയിൽ തെരുവ് നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി https://malayalees.ch/stray-dogapplications-are-invited-for-cdtp-scheme-courses-in-vattiyoorkavu-polytechnic-college/ Fri, 30 Sep 2022 07:45:33 +0000 https://malayalees.ch/?p=68788 ചാലക്കുടിയിൽ തെരുവ് നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി. ചാലക്കുടി താലൂക്ക് ആശുപത്രി പരിസരത്താണ് തെരുവ് നായ്ക്കളുടെ ജഡം കണ്ടെത്തിയത്. വിഷം കൊടുത്ത് കൊന്നതാണെന്ന് സംശയമുണ്ട്. ജഡത്തിൻറെ സമീപത്തുനിന്ന് കേക്കിന്റെ അംശങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ഇന്ന് രാവിലെയാണ് മൂന്ന് തെരുവ് നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തിയത് ഇതിൽ ഒരു നായ ഏതാണ്ട് മൃതപ്രായനായി കിടക്കുന്ന നിലയിലാണ്. വായിൽ നിന്ന് നുരയും മറ്റും വരുന്ന നിലയിലാണ്. ചാലക്കുടി താലൂക്ക് ആശുപത്രിയുടെ പരിസരത്താണ് തെരുവുനായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇത് വിഷം കൊടുത്ത് ആരോ കൊന്നതാണ് എന്നുള്ള സംശയമുണ്ട്. കാരണം ഈ മൃതദേഹത്തിന് അടുത്തു നിന്ന് കേക്കിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഈ കേക്കിൽ വിഷം ചേർത്ത് നൽകിയതാണോ എന്നുള്ള സംശയമാണ് നിലനിൽക്കുന്നത്.

ഈ മേഖലയിൽ വലിയ അളവിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. പ്രത്യേകിച്ച് ചാലക്കുടി ബസ് സ്റ്റാൻഡ്, ഈ താലൂക്ക് ആശുപത്രി പരിസരങ്ങളിൽ. പലപ്പോഴും യാത്രക്കാർ ബൈക്കിൽ മറ്റും പോകുമ്പോൾ പുറകിൽ ഓടി വന്ന് അത് കടിക്കാൻ ശ്രമിക്കാറുണ്ട് എന്നുള്ള പരാതികളും ഉണ്ട്. ഇതിനിടയിലാണ് ഇത്തരത്തിൽ തെരുവുനായ്ക്കളുടെ ജഡ കണ്ടെത്തിയിരിക്കുന്നത്. എന്തായാലും ജഡം നീക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇത് വിഷം കൊടുത്ത് കൊന്നതാണോ എന്ന് സംബന്ധിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്.

]]>
‘അക്രമകാരികളായ തെരുവുനായകളെ കൊല്ലണം’; അനുമതി കേരളം സുപ്രിംകോടതിയില്‍ https://malayalees.ch/violent-stray-dogs-must-be-killed-petition-is-in-supreme-court/ Tue, 27 Sep 2022 08:19:02 +0000 https://malayalees.ch/?p=68663 അക്രമകാരികളായ തെരുവുനായകളെ കൊല്ലാന്‍ അനുവാദം തേടി കേരളം സുപ്രിം കോടതിയില്‍. സംസ്ഥാന സര്‍ക്കാരും രണ്ട് തദ്ധേശ സ്വയം ഭരണ സ്ഥാപനങ്ങളും ആണ് അപേക്ഷ സമര്‍പ്പിച്ചത്.

നിലവിലുള്ള വ്യവസ്ഥകള്‍ അത്യാസന്ന നിലയില്‍ എത്തിയ നായകള്‍ക്ക് ദയാവധം മാത്രമാണ് അനുവദിക്കുന്നത്. പേപ്പട്ടികളെയും, അക്രമകാരികളായ നായ്ക്കളെയും കൊല്ലാന്‍ അതുകൊണ്ടുതന്നെ സുപ്രിം കോടതി അനുവാദം വേണം. ഇതിനായുള്ള നീക്കങ്ങളാണ് സംസ്ഥാനം നടത്തിയത്. പേപ്പട്ടികളെയും, അക്രമകാരികളായ നായ്ക്കളെയും കൊല്ലാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രിംകോടതിയില്‍ അപേക്ഷ നല്‍കി.

പക്ഷികളില്‍ നിന്നോ മൃഗങ്ങളില്‍ നിന്നോ സാംക്രമിക രോഗങ്ങളുണ്ടാകുമ്പോള്‍ അവയെ കൊന്നു തള്ളാന്‍ നിലവിലെ നിയമങ്ങള്‍ അനുവദിക്കുന്നുണ്ട്. പേപ്പട്ടി ശല്യം ഇത്രയും രൂക്ഷമായ സാഹചര്യത്തില്‍ നിലവിലെ ചട്ടങ്ങളില്‍ ഇളവ് വരുത്തി അനുമതി നല്‍കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. എബിസി പദ്ധതി താളം തെറ്റിയതാണ് സംസ്ഥാനത്ത് തെരുവ് നായശല്യം രൂക്ഷമാകാന്‍ കാരണമെന്ന് ജസ്റ്റിസ് സിരിജഗന്‍ സമിതി സുപ്രിം കോടതിയെ അറിയിച്ചിട്ടുണ്ട്.

എബിസി പദ്ധതി കുടുംബശ്രീ യൂണിറ്റുകളെ ഏല്‍പിക്കാന്‍ അനുവദിക്കണമെന്നും ഇക്കാര്യത്തില്‍ കേരളം നിര്‍ദ്ധേശിയ്ക്കുന്നു. കേരളത്തിലെ രണ്ട് തദ്ദേശ സ്ഥാപനങ്ങള്‍ ഇതേ ആവശ്യം ഉന്നയിച്ച് ഇന്നലെ സുപ്രിം കോടതിയെ സമീപിച്ചിരുന്നു. കണ്ണൂര്‍ ജില്ലാ പഞ്ചായത്തും, കോഴിക്കോട് കോര്‍പറേഷനുമാണ് സമാന അപേക്ഷ സമര്‍പ്പിച്ചത്.

അതേസമയം കേരളത്തില്‍ നായകളെ കൂട്ടത്തോടെ കൊല്ലാനുള്ള ഗൂഡാലോചന നടക്കുന്നു എന്ന് ആരോപിച്ച് സുപ്രിം കോടതിയില്‍ ഹര്‍ജ്ജി എത്തിയിട്ടുണ്ട്. അപേക്ഷകള്‍ നാളെ സുപ്രിം കോടതി പരിഗണിയ്ക്കും.

]]>
തെരുവുനായ്ക്കളെ പിടികൂടാന്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം https://malayalees.ch/kudumbashree-members-trained-to-catch-stray-dogs/ Tue, 27 Sep 2022 05:00:51 +0000 https://malayalees.ch/?p=68644 തെരുവ്‌നായ്ക്കളെ പിടികൂടാന്‍ കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള പരിശീലനം ആരംഭിച്ചു. തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ വകുപ്പും ജില്ലാ പഞ്ചായത്തും നഗരസഭയും ചേര്‍ന്നാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. 15 പേര്‍ വീതമുള്ള ബാച്ചുകളാക്കി തിരിച്ചാണ് പരിശീലനം.

തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് പരിശീലനം. ജില്ലാ കുടുംബശ്രീയില്‍ നിന്നും ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുത്തവര്‍ക്കാണ് പരിശീലനം. കോര്‍പ്പറേഷന്‍ ഡോക്ടര്‍മാരായ ശ്രീരാഗ്, അഞ്ജു, രാജേഷ്ബാന്‍ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. പേട്ട എബിസി സെന്ററിലും, കുടപ്പനക്കുന്ന് ലൈഫ് സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിങ് സെന്ററിലുമായാണ് പരിശീലനം.

മുന്‍പ് കുടുംബശ്രീയില്‍ ഉണ്ടായിരുന്ന നായ പിടുത്തക്കാര്‍ക്ക് ആദ്യം പരിശീലനം നല്‍കും. പരിശീലനം ലഭിച്ചവരുടെ സേവനം നഗരസഭയിലെ തെരുവുനായ്ക്കളെ പിടിക്കുന്നതിനായി ഉപയോഗപ്പെടുത്തും.

ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് പ്രതിരോധ കുത്തിവെപ്പുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്കു മാത്രമാണ് പരിശീലനം നല്‍കുന്നത്. പ്രതിരോധ കുത്തിവയ്പ്പ് എടുത്ത നായ്ക്കളെ പ്രത്യേക അടയാളം നല്‍കി അവയുടെ ആവാസവ്യവസ്ഥയില്‍ തുറന്നു വിടുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

]]>
തെരുവ് നായ്കൾക്ക് മെഗാ വാക്‌സിനേഷൻ ഡ്രൈവ് നടത്തി കൊച്ചി കോർപറേഷൻ https://malayalees.ch/stray-dog-vaccination-kochi/ Sat, 24 Sep 2022 04:16:48 +0000 https://malayalees.ch/?p=68500 തെരുവ് നായ്കൾക്ക് മെഗാ വാക്‌സിനേഷൻ ഡ്രൈവ് നടത്തി കൊച്ചി കോർപറേഷൻ. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ എഴുപത്തിയഞ്ച് നായ്ക്കളെ പിടികൂടിയാണ് വാക്‌സിൻ നൽകിയത്. ഫോർട്ട് കൊച്ചി ബീച്ചിലായിരുന്നു വാക്‌സിനേഷൻ ഡ്രൈവ്.

തെരുവ് നായ്കൾ അധികമുള്ളഫോർട്ട് കൊച്ചി ബീച്ചിൽ ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു മെഗാ വാക്‌സിനേഷൻ. ആദ്യഘട്ടത്തിൽ 75 നായ്കൾക്ക് വാക്‌സിൻ നൽകി. മേയർ എം അനിൽകുമാർ വാക്‌സിനേഷൻ ഡ്രൈവ് ഉദ്ഘാടനം ചെയ്തു.

സന്നദ്ധ സംഘടനകളുടെ സഹായത്തോടെ വിവിധ ഇടങ്ങളിൽ നിന്ന് പിടികൂടിയ നായ്ക്കളിൽ വന്ധ്യംകരണം നടത്തിയിട്ടില്ലാത്തവയെ ശസ്ത്രക്രിയക്കായി ബ്രഹ്‌മപുരത്തെ എ ബി സി സെന്ററിലേക്ക് മാറ്റി. ഹെൽത്ത് കമ്മിറ്റി ചെയർമാൻ ടി.കെ.അഷറഫിന്റെ നേതൃത്വത്തിൽ കോർപ്പറേഷൻറെ വെറ്ററിനറി ഡോക്ടർമാരും, എ.ബി.സി. പദ്ധതിയിലെ മെഡിക്കൽ ഓഫീസർമാരും രാത്രി വൈകിയും വാക്‌സിനേഷനിൽ പ്രവർത്തനങ്ങളിൽ പങ്കാളികളായി. മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ വരും ദിവസങ്ങളിൽ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് കോർപറേഷൻ തീരുമാനം.

]]>
കൊച്ചിയിലെ വളർത്ത് നായകൾക്ക് ഇന്ന് മുതൽ പേവിഷ പ്രതിരോധ വാക്‌സിൻ ഡ്രൈവ് https://malayalees.ch/kochi-pet-dogs-anti-rabies-vaccination-drive/ Tue, 20 Sep 2022 04:27:48 +0000 https://malayalees.ch/?p=68330 കൊച്ചിയിലെ വളർത്ത് നായകൾക്ക് ഇന്ന് മുതൽ പേവിഷ പ്രതിരോധ വാക്‌സിൻ ഡ്രൈവ്. എല്ലാ വളർത്തു നായകൾക്കും ഈമാസം അവസാനത്തോടെ പേവിഷ പ്രതിരോധ വാക്‌സിൻ നൽകുകയാണ് ലക്ഷ്യം. ഇന്ന് മുതൽ അടുത്ത മാസം ഇരുപത് വരെ വാക്‌സിനേഷൻ ക്യാമ്പുകൾ പ്രവർത്തിക്കും.

എറണാകുളം ജില്ലയിൽ പതിനാല് ഹോട്ട് സ്‌പോട്ടുകളാണ് മൃഗ സംരക്ഷണ വകുപ്പ് കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ ഏഴുമാസത്തിനിടെ ഓരോ ജില്ലയിലും നായ കടിയ്ക്ക് ചികിത്സ നൽകിയ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജ് വരെയുള്ള ആരോഗ്യകേന്ദ്രങ്ങളെ അടിസ്ഥാനമാക്കിയുള്ള പട്ടികയാണ് ഹോട്ട് സ്‌പോട്ടായി നൽകിയത്. 4841 കേസ് റിപ്പോർട്ട് ചെയ്ത തൃശൂർ മെഡിക്കൽ കോളേജും ഒരു കേസ് മാത്രം റിപ്പോർട്ട് ചെയ്ത വയനാട് കുറുക്കംമൂലയും ഹോട്ട് സ്പോട്ട് പട്ടികയിലുണ്ട്.

ആരോഗ്യവകുപ്പ് നൽകിയ പട്ടികഅനുസരിച്ച് 507 ഹോട്ട് സ്‌പോട്ടുകളിൽ ഏറ്റവും കൂടുതലുള്ളത് പത്തനംത്തിട്ടയിലാണ് 64 എണ്ണം. തൃശൂർ 58,എറണാകുളം 53,ആലപ്പുഴ 39 ഉം ഹോട്ട് സ്‌പോട്ടുകൾ ഉണ്ട്. വയനാട്, പാലക്കാട് ജില്ലകളിൽ 32 വീതവും ഇടുക്കി തുരുവനന്തപുരം ജില്ലകളിൽ 31 വീതവും ഹോട്ട് സ്‌പോട്ടുകളാണ്. കോഴിക്കോട് ജില്ലയിൽ 30 ഉം മലപ്പുറം, കൊല്ലം, കാസർകോട് ജില്ലകളിൽ 29വീതം ഹോട്ട് സ്‌പോട്ടുകളും കണ്ടെത്തി. 25 വീതം ഹോട്ട് സ്‌പോട്ടുകളുള്ള കോട്ടയം കണ്ണൂർ ജില്ലകളാണ് പിന്നിൽ.

]]>
തെരുവുനായ ശല്യം നിയന്ത്രിക്കാൻ പ്രൈവറ്റ് കെന്നൽസ് പദ്ധതിയുമായി പാലക്കാട് നഗരസഭ https://malayalees.ch/stray-dog-palakkad-private-kennels/ Sat, 17 Sep 2022 09:35:19 +0000 https://malayalees.ch/?p=68246 തെരുവുനായ ശല്യം നിയന്ത്രിക്കാനും വന്ധ്യംകരിച്ച തെരുവ് നായ്ക്കളെ പരിപാലിക്കാനുമായി പ്രൈവറ്റ് കെന്നൽസ് പദ്ധതിയുമായി പാലക്കാട് നഗരസഭ. തെരുവ് നായ്കളുടെ പരിപാലനം താത്പര്യമുളളവരെ ഏൽപ്പിച്ച് ഇവർക്ക് നിശ്ചിത തുക നൽകുന്ന രീതിയിലാകും പദ്ധതി. സംസ്ഥാനത്ത് തന്നെ ഇതാദ്യമായാണ് ഒരു തദ്ദേശ സ്ഥാപനം പ്രൈവറ്റ് കെന്നൽസ് എന്ന ആശയം നടപ്പാക്കുന്നത്. (stray dog private kennels)

വന്ധ്യംകരണ പദ്ധതി നടപ്പാക്കുമ്പോഴും പൊതുനിരത്തുകളിൽ തെരുവ് നായകളുടെ എണ്ണത്തിൽ കുറവ് സംഭവിക്കുന്നില്ല. തെരുവ് നായ്ക്കളെ വന്ധ്യംകരിച്ച ശേഷം പിടിച്ചിടത്ത് തന്നെ കൊണ്ടിടുന്നതാണ് തുടർന്ന് പോരുന്ന രീതി. ഘട്ടം ഘട്ടമായുളള എണ്ണക്കുറവേ ഇതിലൂടെ ഉണ്ടാകൂ. ഈ പ്രതിസന്ധി മറികടക്കാനാണ് പ്രൈവറ്റ് കെന്നൽസ് എന്ന ആശയവുമായി പാലക്കാട് നഗരസഭ രംഗത്തെത്തുന്നത്.

വന്ധ്യംകരിച്ച തെരുവ് നായ്ക്കളെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി പരിപാലനം താത്പര്യമുളളവരെ ഏൽപ്പിക്കും. ഭക്ഷണം, ചികിത്സ എന്നിവക്ക് നഗരസഭ നിശ്ചിത തുക നൽകും. ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരത്തോടെ പദ്ധതി നടപ്പിലാക്കാനാണ് നീക്കം.

പദ്ധതിക്കായി 10 ലക്ഷം രൂപയാണ് നഗരസഭ മാറ്റിവെച്ചിട്ടുളളത്. തെരുവ് നായ ആക്രമണങ്ങൾ വലിയ ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ജനകീയ പങ്കാളിത്തത്തോടെ പദ്ധതി വിജയിപ്പിച്ചെടുക്കാനാകുമെന്നാണ് നഗരസഭയുടെ പ്രതീക്ഷ.

അതേസമയം, അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ കാഞ്ഞങ്ങാട് നഗരസഭയും അനുമതി തേടി. വിഷയത്തിൽ സുപ്രിംകോടതിയിൽ നടക്കുന്ന കേസിൽ കക്ഷിചേരാൻ നഗരസഭാ കൗൺസിൽ യോഗത്തിൽ തീരുമാനമായി. കോടതിയിൽ നഗരസഭ ഉടൻ അപേക്ഷ സമർപ്പിക്കും.

നഗരസഭാ പരിധിയിൽ തെരുവുനായ ശല്യം രൂക്ഷമായ പശ്ചാത്തലത്തിലാണ് കർമ പദ്ധതി ആവിഷ്കരിക്കാൻ അടിയന്തര കൗൺസിൽ യോഗം ചേർന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ ഹോട്ട്‌സ്പോട്ടുകൾ റിപ്പോർട്ട് ചെയ്തതും കാഞ്ഞങ്ങാട് നഗരസഭയിലാണ്. അക്രമകാരികളായ തെരുവുനായ്ക്കളെ ദയാവധത്തിന് ഇരയാക്കാനുള്ള അനുമതിക്കായി സുപ്രിംകോടതിയിൽ നടക്കുന്ന കേസിൽ കക്ഷിചേരാനാണ് നഗരസഭയുടെ തീരുമാനം.

തെരുവുനായ ആക്രമണം തടയാൻ നഗരസഭാ പരിധിയിൽ വിപുലമായ കർമപദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളെ കണ്ടത്തി ചെമ്മട്ടംവയലിൽ ആരംഭിക്കുന്ന ഷെൽട്ടർ ഹോമിൽ പാർപ്പിക്കും. കൂടാതെ വളർത്തുമൃഗങ്ങൾക്ക് വാക്സിൻ ലഭ്യമാക്കുന്നതിനൊപ്പം ലൈസൻസും നൽകുന്ന വിധത്തിൽ ക്രമീകരണം ഏർപ്പെടുത്താനും നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു.

]]>
എയർ ഗണ്ണുമായി കുട്ടികളെ മദ്രസയിലേക്ക് കൊണ്ടുപോയ സമീറിനെതിരെ കേസ് https://malayalees.ch/case-against-sameer-air-gun-madrasa/ Sat, 17 Sep 2022 09:10:58 +0000 https://malayalees.ch/?p=68209 കാസർഗോഡ് ബേക്കലിൽ തെരുവുനായ്ക്കളുടെ ഭീഷണി നേരിടാന്‍ തോക്കുമായി വിദ്യാർത്ഥികൾക്ക് അകമ്പടി യാത്ര നടത്തിയ രക്ഷിതാവിനെതിരെ കേസെടുത്ത് പൊലീസ്. ഹദ്ദാദ് നഗർ സ്വദേശി സമീറിനെതിരെ ബേക്കൽ പൊലീസാണ് സ്വമേധയ കേസെടുത്തത്. സമൂഹത്തിൽ ലഹള ഉണ്ടാക്കുന്ന തരത്തിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതിനാണ് കേസ്. വ്യാഴാഴ്ച രാവിലെയാണ് സമീർ എയർ ഗണ്ണുമായി കുട്ടികൾക്ക് സംരക്ഷണമൊരുക്കിയത്‌. വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ഇയാൾക്കെതിരെ കേസെടുത്തത്. ( case against sameer air gun madrasa )

എന്നാൽ തന്റെ കൈവശമുണ്ടായിരുന്നത് വീട്ടിലെ ഷോകേസിൽ വയ്ക്കുന്ന എയർ ഗൺ ആണെന്നും ഇതുകൊണ്ട് വെടിവച്ചാൽ നായ ചാകില്ലെന്നും, കുട്ടികളെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് തോക്കെടുത്തതെന്നും സമീർ ട്വന്റിഫോറിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായ വിഡിയോ ആയിരുന്നു തോക്കുമായി കുട്ടികളെ മദ്രസയിൽ കൊണ്ടുപോകുന്ന രക്ഷകർത്താവിന്റെ വിഡിയോ. നാഷ്ണൽ യൂത്ത് ലീഗിന്റെ ഉദുമാ മംഗലം പ്രസിഡന്റ് കൂടിയായ സമീർ ആണ് തോക്കുമായി മുന്നിൽ നടന്ന് കുട്ടികളെ നയിച്ചത്. തെരുവ് നായകളെ പേടിച്ച് മദ്രസയിൽ പോകാൻ കൂട്ടാക്കാതിരുന്ന കുട്ടികളെ താൻ ഒപ്പം വരാമെന്ന് പറഞ്ഞ് ധൈര്യം നൽകിയാണ് മദ്രയിൽ കൊണ്ടുപോയതെന്നും ഈ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായതെന്നും സമീർ ട്വന്റിഫോറിനോട് പറഞ്ഞു.


കാസർഗോഡ് ബേക്കലിൽ തെരുവുനായ്ക്കളുടെ ഭീഷണി നേരിടാന്‍ തോക്കുമായി വിദ്യാർത്ഥികൾക്ക് അകമ്പടി യാത്ര നടത്തിയ രക്ഷിതാവിനെതിരെ കേസെടുത്ത് പൊലീസ്. ഹദ്ദാദ് നഗർ സ്വദേശി സമീറിനെതിരെ ബേക്കൽ പൊലീസാണ് സ്വമേധയ കേസെടുത്തത്. സമൂഹത്തിൽ ലഹള ഉണ്ടാക്കുന്ന തരത്തിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതിനാണ് കേസ്. വ്യാഴാഴ്ച രാവിലെയാണ് സമീർ എയർ ഗണ്ണുമായി കുട്ടികൾക്ക് സംരക്ഷണമൊരുക്കിയത്‌. വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ഇയാൾക്കെതിരെ കേസെടുത്തത്. ( case against sameer air gun madrasa )

എന്നാൽ തന്റെ കൈവശമുണ്ടായിരുന്നത് വീട്ടിലെ ഷോകേസിൽ വയ്ക്കുന്ന എയർ ഗൺ ആണെന്നും ഇതുകൊണ്ട് വെടിവച്ചാൽ നായ ചാകില്ലെന്നും, കുട്ടികളെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് തോക്കെടുത്തതെന്നും സമീർ ട്വന്റിഫോറിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായ വിഡിയോ ആയിരുന്നു തോക്കുമായി കുട്ടികളെ മദ്രസയിൽ കൊണ്ടുപോകുന്ന രക്ഷകർത്താവിന്റെ വിഡിയോ. നാഷ്ണൽ യൂത്ത് ലീഗിന്റെ ഉദുമാ മംഗലം പ്രസിഡന്റ് കൂടിയായ സമീർ ആണ് തോക്കുമായി മുന്നിൽ നടന്ന് കുട്ടികളെ നയിച്ചത്. തെരുവ് നായകളെ പേടിച്ച് മദ്രസയിൽ പോകാൻ കൂട്ടാക്കാതിരുന്ന കുട്ടികളെ താൻ ഒപ്പം വരാമെന്ന് പറഞ്ഞ് ധൈര്യം നൽകിയാണ് മദ്രയിൽ കൊണ്ടുപോയതെന്നും ഈ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായതെന്നും സമീർ ട്വന്റിഫോറിനോട് പറഞ്ഞു.

ആ എയർ ഗൺ കൊണ്ട് വെടിവച്ചാൽ നായ ചാവില്ല. അത് വീട്ടിലെ ഷോ കേസിൽ വയ്ക്കുന്ന കളിതോക്കാണ്. ഞാൻ കാലപം സൃഷ്ടിച്ചുവെന്ന് പറയുന്നു. എന്റെ 8 വയസുകാരിയായ മകളെയും ആറ് ഏഴും വയസുള്ള അയൽവാസികളായ കുട്ടികളേയും കൂട്ടിയാണ് പോയത്. പട്ടിയെ പേടിയായതുകൊണ്ട് മദ്രസയിൽ പോകുന്നില്ലെന്ന് പറഞ്ഞപ്പോൾ മക്കളേ ഞാൻ കൊണ്ടുപോകാമെന്ന് പറഞ്ഞാണ് കുഞ്ഞുങ്ങളെയും കൊണ്ടുപോയത്. എന്റെ മകൻ അത് വീഡിയോ എടുത്തു. അത് വൈറലായി ഇപ്പോൾ കേസുമായി. എയർ ഗൺ ആയതുകൊണ്ട് കേസാവില്ലെന്നാണ് കരുതിയരുന്നത്’- സമീർ വ്യക്തമാക്കി.

]]>