stone pelting – malayalees.ch https://malayalees.ch Malayalam Online News Portal Tue, 30 Aug 2022 08:55:33 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png stone pelting – malayalees.ch https://malayalees.ch 32 32 ഗുജറാത്തിൽ വിനായക ഘോഷയാത്രക്കിടെ കല്ലേറ്; 13 പേർ പിടിയിൽ https://malayalees.ch/stone-pelting-ganesh-procession-communal-tension/ Tue, 30 Aug 2022 08:55:25 +0000 https://malayalees.ch/?p=67310 ഗുജറാത്തിലെ വഡോദരയിൽ വിനായക ഘോഷയാത്രക്കിടെ കല്ലേറ്. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. രണ്ട് മതവിഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ഏറ്റുമുട്ടുകയും പരസ്പരം കല്ലെറിയുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ഇരു വിഭാഗങ്ങളിൽ നിന്നുമായി 13 പേരെ പൊലീസ് പിടികൂടി. സ്ഥലത്ത് വർഗീയ ലഹള ഉണ്ടായേക്കുമോ എന്ന ഭീതി നിലനിൽക്കുകയാണ്. ഇതോടെ ഇവിടെ പൊലീസുകാരെ വിന്യസിച്ചു.

വഡോദര സിറ്റി പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കലാപം, നിയമവിരുദ്ധമായി കൂട്ടംകൂടൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ഇരു വിഭാഗങ്ങളും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ഇത് കല്ലേറിലേക്ക് നയിക്കുകയായിരുന്നു. കല്ലേറിൽ ഒരു മുസ്ലിം പള്ളിയുടെ പ്രഥാന വാതിലിലെ ഗ്ലാസ് തകർന്നു. സംഭവത്തിൽ ആർക്കും പരുക്കില്ല.

]]>