stomach – malayalees.ch https://malayalees.ch Malayalam Online News Portal Wed, 12 Oct 2022 04:11:54 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png stomach – malayalees.ch https://malayalees.ch 32 32 ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; യുവതിയോട് തെളിവെടുപ്പിന് ഹാജരാകാൻ അനേഷണ കമ്മിറ്റി https://malayalees.ch/scissors-found-in-womans-stomach-updates/ Wed, 12 Oct 2022 04:11:46 +0000 https://malayalees.ch/?p=69438 ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ യുവതിയോട് തെളിവെടുപ്പിന് ഹാജരാകാൻ അനേഷണ കമ്മിറ്റി. കോഴിക്കോട് മെഡിക്കൽ കോളജിൽ ഇന്ന് ഹാജരാകണമെന്നാണ് ആവശ്യം. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് യുവതി മറുപടി നൽകി.

യുവതിയുടെ ശരീരത്തില്‍ ശസ്ത്രക്രിയ ഉപകരണം മറന്നുവച്ചതില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തിരുന്നു . 15 ദിവസത്തിനകം വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം. കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്രണ്ടിനാണു നിര്‍ദേശം നല്‍കിയത്.ഒക്ടോബർ 28ന് മനുഷ്യാവകാശ കമ്മിഷൻ കോഴിക്കോടുവച്ച് ചേരുന്ന സിറ്റിങ്ങിൽ ഈ കേസ് പരിഗണിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

പന്തീരാങ്കാവ് മലയിൽക്കുളങ്ങര അഷ്റഫിന്റെ ഭാര്യ ഹർഷിനയ്ക്ക് 2017 നവംബർ 30നായിരുന്നു മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രസവ ശസ്തക്രിയ നടത്തിയത്. ഇതിനുശേഷം ഹർഷിനയ്ക്ക് അവശതയും വേദനയും ഉണ്ടായിരുന്നു. പല ആശുപത്രികളിലും ചികിത്സ തേടി. മൂത്രാശയ സംബന്ധമായ അസുഖത്തെത്തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് സിടി സ്കാൻ പരിശോധനയിൽ കത്രിക കണ്ടെത്തിയത്.

തുടർന്നു സെപ്റ്റംബർ 14ന് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സ തേടി. 17ന് കത്രിക പുറത്തെടുക്കുകയും ചെയ്തു. 12 സെന്റീമീറ്റർ നീളവും 6 സെന്റീമീറ്റർ വീതിയുമുള്ള കത്രിക (ആർട്ടറി ഫോർസെപ്സ്) കാലക്രമേണ മൂത്രസഞ്ചിയിൽ കുത്തിനിന്ന് മുഴ രൂപപ്പെട്ടിരുന്നു. ഇതും ശസ്ത്രക്രിയയിലൂടെ നീക്കി. സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തെറ്റുപറ്റിയെന്ന് ഡോക്ടര്‍മാര്‍ സമ്മതിക്കുന്ന സംഭാഷണം പുറത്തുവന്നിരുന്നു.

]]>
വയറ്റിൽ 248 ഹെറോയിൻ ​ഗുളികകൾ; ബഹ്‌റൈൻ വിമാനത്താവളത്തിൽ വെച്ച് യുവാവ് പിടിയിൽ, ഒടുവിൽ ജീവപര്യന്തവും https://malayalees.ch/man-caught-with-heroin-pills-in-stomach-from-bahrain/ Sat, 20 Aug 2022 11:44:39 +0000 https://malayalees.ch/?p=66779 ഹെറോയിൻ നിറച്ച 248 ​ഗുളികകൾ വയറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഏഷ്യൻ വംശജന് ജീവപര്യന്തം തടവ്. ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളുടെ വയറ്റിൽ നിന്ന് 248 ക്യാപ്‌സ്യൂളുകൾ കണ്ടെത്തിയത്. ഏഷ്യൻ വംശജനായ ഇയാൾ പാക്കിസ്ഥാനിൽ നിന്നാണ് ബഹ്‌റൈനിലെത്തിയതെന്ന് പൊലീസ് വെളിപ്പെടുത്തി. 

കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തവേ ഇയാൾ സംശയാസ്പദമായ രീതിയിൽ പെരുമാറുകയായിരുന്നു. തുടർന്ന് ഇയാളുടെ ലഗേജ് തുറന്ന് വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. അനധികൃത സാധനങ്ങൾ കൈവശമില്ലെന്ന് പരിശോധനക്കിടെ പ്രതി ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു. എന്നാൽ ഇയാളുടെ ശരീര ഭാഷയിൽ സംശയം തോന്നിയതോടെയാണ് എക്സ്-റേ സ്കാനിങ്ങിന് വിധേയനാക്കാൻ തീരുമാനിച്ചത്. അങ്ങനെയാണ് 248 ഗുളികകൾ വയറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് വ്യക്തമായത്.

പിന്നീട് നടത്തിയ രാസപരിശോധനയിലാണ് ​ഗുളികകളിൽ ഹെറോയിൻ ഉണ്ടെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. മയക്കുമരുന്ന് കടത്തുന്നതിലൂടെ തനിക്ക് പണം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. ഹെറോയിൻ കടത്തിയതിനും മയക്കുമരുന്ന് ഉപയോഗിച്ചതിനുമാണ് ഇയാളെ കോടതി ശിക്ഷിച്ചത്.

കോടതി ഉത്തരവ് പ്രകാരം, ജയിൽ ശിക്ഷയുടെ അവസാനം പ്രതിയെ നാടുകടത്തും. മുൻപും ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ വയറ്റിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചവരെ പിടികൂടിയിട്ടുണ്ട്. ജൂലൈ അവസാനം 110 മയക്കുമരുന്ന് ഗുളികകൾ വയറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചയാളെ ഹൈ ക്രിമിനൽ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

]]>