steven spielberg – malayalees.ch https://malayalees.ch Malayalam Online News Portal Wed, 11 Jan 2023 07:34:22 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png steven spielberg – malayalees.ch https://malayalees.ch 32 32 ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം; മികച്ച സംവിധായകനായി വിഖ്യാത സംവിധായകന്‍ സ്റ്റീവൻ സ്പിൽബർഗ് https://malayalees.ch/steven-spielberg-won-for-best-director-golden-globe/ Wed, 11 Jan 2023 07:34:04 +0000 https://malayalees.ch/?p=74311 ഇക്കൊല്ലത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തിൽ മികച്ച സംവിധായകനായി വിഖ്യാത സംവിധായകന്‍ സ്റ്റീവൻ സ്പിൽബർഗ്. ദ ഫാബെൽമാൻസ് എന്ന ചിത്രമാണ് മികച്ച സിനിമയായി തെരെഞ്ഞെടുത്തത്. അതിന്‍റെ സംവിധാനത്തിനാണ് വിഖ്യാത സംവിധായകന്‍ സ്റ്റീവൻ സ്പിൽബർഗിനെ മികച്ച സംവിധായകനായി തെരെഞ്ഞെടുത്തത്.

അതേസമയം മികച്ച ഇംഗ്ലീഷ് ഇതര ഭാഷ ചിത്രത്തിനുള്ള അവാര്‍ഡ് ആര്‍ആര്‍ആര്‍ നേടിയില്ല. അര്‍ജന്‍റീന 1985 ആണ് ഈ നേട്ടം കൈവരിച്ചത്. അവാര്‍ഡിന്‍റെ അവസാന നോമിനേഷനില്‍ രണ്ട് വിഭാഗത്തിലാണ് എസ്എസ് രാജമൌലി സംവിധാനം ചെയ്ത് ആര്‍ആര്‍ആര്‍ ഉണ്ടായിരുന്നത്. അതില്‍ ഒരു ഗോള്‍ഡന്‍ ഗ്ലോബ് ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടുനാട്ടു ഗാനത്തിനാണ്. കൂടുതല്‍ അവാര്‍ഡ് വിശദാംശങ്ങള്‍ പരിശോധിക്കാം.

ബെസ്റ്റ് ഫിലിം- ഡ്രാമ- ദ ഫാബെൽമാൻസ്, മികച്ച ഫിലിം(മ്യൂസിക്കല്‍ \കോമഡി) -ദ ബാൻഷീസ് ഓഫ് ഇന്‍ഷെറിന്‍, മികച്ച ടിവി സീരിസ് – മ്യൂസിക്കല്‍ \കോമഡി- അബോട്ട് എലിമെന്‍ററി, മികച്ച ടിവി സീരിസ് -ഡ്രാമ- ഹൗസ് ഓഫ് ഡ്രാഗണ്‍, മികച്ച തിരക്കഥ – മാർട്ടിൻ മക്ഡൊനാഗ് (ദ ബാൻഷീസ് ഓഫ് ഇന്‍ഷെറിന്‍) മികച്ച സംവിധായകന്‍- സ്റ്റീവൻ സ്പിൽബർഗ് (ദ ഫാബെൽമാൻസ്) മികച്ച ഇംഗ്ലീഷ് ഇതര ചിത്രം- അര്‍ജന്‍റീന 1985. മികച്ച നടി -ഡ്രാമ -കേറ്റ് ബ്ലാഞ്ചെറ്റ് (ടാർ) മികച്ച സഹനടന്‍ കെ ഹുയ് ക്വാൻ – (എവരിത്തിംഗ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്) മികച്ച സഹനടി ഏഞ്ചല ബാസെറ്റ് (ബ്ലാക്ക് പാന്തർ: വക്കണ്ട ഫോര്‍ എവര്‍) മികച്ച ഒറിജിനല്‍ സ്കോര്‍-ജസ്റ്റിൻ ഹർവിറ്റ്സ് (ബാബിലോൺ) മികച്ച ഗാനം നാട്ടു നാട്ടു (ആര്‍ആര്‍ആര്‍) – കാല ഭൈരവ, എം.എം. കീരവാണി, രാഹുൽ സിപ്ലിഗഞ്ച് മികച്ച നടന്‍ ഓസ്റ്റിൻ ബട്‌ലർ (എൽവിസ്)മികച്ച ആനിമേഷന്‍ ചിത്രം പിനോച്ചിയോ മികച്ച നടന്‍- മ്യൂസിക്കല്‍ \കോമഡി കോളിൻ ഫാരെൽ (ദി ബാൻഷീസ് ഓഫ് ഇനിഷെറിൻ) മികച്ച നടി- മ്യൂസിക്കല്‍ \കോമഡി മിഷേൽ യോ – (എവരിത്തിംഗ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്

]]>